Kerala Cafe

Kerala Cafe കേരള കഫെ നിങ്ങളുടെ മുഖത്തു പുഞ്ചിരി വിടർത്തട്ടെ... ചിന്തകൾ ഉണർത്തട്ടെ .. രാഷ്ട്രീയ പ്രബുദ്ധരാക്കട്ടെ

24/09/2025

ഷോൺ ജോർജിന് മറുപടിയുമായി അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം. എൽ. എ

തദ്ദേശപൊതുതിരഞ്ഞെടുപ്പ്: സംവരണവാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെതദ്ദേശപൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്...
24/09/2025

തദ്ദേശപൊതുതിരഞ്ഞെടുപ്പ്: സംവരണവാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ

തദ്ദേശപൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കപ്രവർത്തനങ്ങൾ വിലയിരുത്താനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (സെപ്തംബർ 23) വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.

ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാ കളക്ടർമാരെയാണ്. ഗ്രാമപഞ്ചായത്തുകളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്‌ളോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 17 നും , ജില്ലാപഞ്ചായത്തിലേത് 21 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒക്ടബോർ 16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറും 21 ന് കോഴിക്കോട് കണ്ണൂർ കോഴിക്കോട് കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 18 ന് കൊച്ചിയിൽ തൃശൂർ, കൊച്ചി കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 17 ന് തിരുവനന്തപുരത്ത് കൊല്ലം , തിരുവനന്തപുരം കോർപ്പറേഷനുകളിലെ നറുക്കെടുപ്പും അർബൻ ഡയറക്ടറും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നറുക്കെടുപ്പ് തീയതിയും സ്ഥലവും നിശ്ചയിച്ച് കൊണ്ടുള്ള വിജ്ഞാപനം കമ്മീഷൻ ഉടൻ പ്രസിദ്ധീകരിക്കും.

പോളിങ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, വാർഡ് സംവരണം, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയ എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകി. പൊതുതിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക വീണ്ടും പുതുക്കുമെന്ന് കമ്മീഷണർ പറഞ്ഞു. വോട്ടർപട്ടിക പുതുക്കലിന്റെ സമയക്രമം പിന്നീട് അറിയിക്കും.

വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചുകൊണ്ട് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വിജ്ഞാപനം കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്. ഇവർക്കുള്ള പരിശീലനം ഒക്ടോബർ 7 മുതൽ 10 വരെ ജില്ലാതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

സംവരണനടപടിക്രമങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപനസെക്രട്ടറിമാർക്ക് സെപ്തംബർ 26 ന് ഓൺലൈനായി പരിശീലനം നൽകും. ജില്ലാതല ഉദ്യോഗസ്ഥർക്ക് സെപ്തംബർ 25 നും ജില്ലാതല മാസ്റ്റർട്രെയിനർമാർക്ക് സെപ്തംബർ 29,30 തീയതികളിലും കമ്മീഷൻ തിരുവനന്തപുരത്ത് പരിശീലനം നൽകും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തുന്നതിന് വേണ്ടി ഒക്ടോബർ 3 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു.

മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തിരഞ്ഞെടുപ്പ് പരിപാടികളും ഹരിതചട്ടം പാലിച്ചുവേണം നടത്താനെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. അതിനു വേണ്ടി കുടുംബശ്രീ, ഹരിതകർമ്മസേന, ക്ലീൻകേരള കമ്പനി തുടങ്ങിയവയുടെ സേവനം വിനിയോഗിക്കണം.

ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാകളക്ടർമാർ, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, മറ്റുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

KK യുടെ ഈ കറുത്ത കൊമ്പനെ ഇഷ്ടമാണോ?
23/09/2025

KK യുടെ ഈ കറുത്ത കൊമ്പനെ ഇഷ്ടമാണോ?

മുട്ടം
23/09/2025

മുട്ടം

മിനിഞ്ഞാന്നത്തെ പത്രത്തിൽ വന്ന, എവിടെയും ചർച്ച ചെയ്യപ്പെടാതെ പോയ ഒരു വാർത്തയാണ് ചിത്രത്തിൽ. നമ്മുടെ കേരളത്തിൽ 18 വയസ്സിൽ...
22/09/2025

മിനിഞ്ഞാന്നത്തെ പത്രത്തിൽ വന്ന, എവിടെയും ചർച്ച ചെയ്യപ്പെടാതെ പോയ ഒരു വാർത്തയാണ് ചിത്രത്തിൽ. നമ്മുടെ കേരളത്തിൽ 18 വയസ്സിൽ താഴെയുള്ള, അവിവാഹിതരായ പെൺകുട്ടികളിൽ ഗർഭിണികളാവുന്നവരുടെ നിരക്ക് 5 വർഷത്തിനിടെ മൂന്നിരട്ടിയായി വർധിച്ചുവത്രെ!. 2020 ൽ 16 ആയിരുന്ന എണ്ണം 2024 ൽ 61 ആയി കൂടി. ഈ വർഷം ജൂൺ 7 വരെ 5 മാസത്തെ കണക്ക് പ്രകാരം 18 ന് താഴെയുള്ള 30 പെൺകുട്ടികൾ ഗർഭിണികളായി!.

ലൈംഗികാതിക്രമങ്ങളിലൂടെ പീഢനങ്ങൾക്കിരയാവുന്ന പെൺകുട്ടികളെ മാറ്റിത്താമസിപ്പിക്കുന്ന എൻട്രി ഹോമുകളിലെ മാത്രം കണക്കാണിത്. കഴിഞ്ഞ 5 വർഷത്തിനിടെ ഇതിൽ 93 പേർ അമ്മമാരായതായും കണക്കുകൾ പറയുന്നു.

ഈ കണക്കുകളിലൊന്നും വരാത്ത എൻട്രി ഹോമുകളിൽ എത്താത്ത 18 വയസ്സിൽ താഴെയുള്ള ഇതിലും എത്രയോ ഇരട്ടി പെൺകുട്ടികൾ പുറം ലോകമറിയാതെ ഗർഭിണികളായും അമ്മമാരായും സ്വന്തം വീടുകളിൽ കഴിയുന്നുണ്ടാവുമെന്നത് കൂടി ഇതോടൊപ്പം ഓർക്കുക. ചോരപ്പൈതലിനെ കക്കൂസിൽ ഉപേക്ഷിച്ചതും പൊന്തക്കാട്ടിൽ വലിച്ചെറിഞ്ഞതുമൊക്കെയായ വാർത്തകൾ പുറത്തു വരുമ്പോൾ മാത്രമാണ് പുറംലോകം ഇതറിയുന്നത്.

പീഡനം കാരണമായാലും ഉഭയസമ്മതത്തോടെയുള്ളതായാലും ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ ഒരു അവസ്ഥയിൽ പെട്ടു പോകുന്ന, കൗമാരപ്രായത്തിൽ ഗർഭിണിയോ അമ്മയോ ആവേണ്ടി വരുന്ന പെൺകുട്ടികളുടെ അവസ്‌ഥ എന്തായിരിക്കുമെന്ന് ഓർത്തു നോക്കിയിട്ടുണ്ടോ.

ഗർഭം ധരിക്കണമെന്നോ അമ്മയാവണമെന്നോ ഉള്ള മോഹം കൊണ്ട് സംഭവിക്കുന്നതല്ല. ലൈംഗികാനുഭൂതി ആഗ്രഹിച്ചോ കാമുകന്റെ നിർബന്ധം കൊണ്ടോ ബന്ധുക്കളുടെയോ ഉറ്റവരുടെയോ ലൈംഗികചൂഷണത്താലോ ഗതികേട് കൊണ്ട് വഴങ്ങിക്കൊടുത്തോ ഒക്കെയാവാം ഈ പ്രായത്തിലെ ഒരു പെൺകുട്ടി ഗർഭിണിയാവുന്നതും പ്രസവിക്കേണ്ടി വരുന്നതും.

അതോടുകൂടി പെൺകുട്ടിയുടെ ജീവിതവും ഭാവിയും ഒന്നുമില്ലാതെയായിപ്പോവുമെന്നതാണ് നമ്മുടെ സമൂഹത്തിലെ യാഥാർഥ്യം. അതോടൊപ്പം സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞു ജീവിക്കേണ്ടി വരുന്ന ആ കുട്ടിയുടെ അച്ഛനമ്മമാരും കൂടപ്പിറപ്പുകളും.

സ്വന്തം മകൾക്ക് ഇങ്ങനെ ഒരു അവസ്‌ഥ വന്നാൽ കേസും കോടതിയുമായി നീങ്ങാനല്ല പുറംലോകം അറിയാതെ നോക്കാനാണ് ബഹുഭൂരിപക്ഷം മാതാപിതാക്കളും ബന്ധുക്കളും ശ്രമിക്കുക. അതു കൊണ്ടു തന്നെ
ഗർഭത്തിന് കാരണക്കാരനായ പുരുഷൻ സമൂഹത്തിൽ അന്തസ്സായി തന്നെ പിന്നീട് ജീവിക്കും. അയാൾക്ക് വേണ്ടി വാദിക്കാനും ന്യായീകരിക്കാനും ആളുണ്ടാവും.
കുറ്റവും പഴിയും പരിഹാസവുമൊക്കെ പെൺകുട്ടിക്കും അവളുടെ മാതാപിതാക്കൾക്കും മാത്രമാവും.

ചിലപ്പോൾ നന്നായി പഠിക്കുന്ന, ഭാവിയെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളുള്ള മക്കളാവും ഇങ്ങനെ ഒന്നുമല്ലാതായി വീടിനകത്ത് ഒതുങ്ങി കുഞ്ഞിനെയും പോറ്റി ജീവിതം തീർക്കേണ്ടി വരുന്നത്. മനസ്സിന്റെ അല്പനേരത്തെ ചഞ്ചല്യം, കാമുകനിലുള്ള വിശ്വാസം, പ്രതീക്ഷിക്കാത്തയിടത്തു നിന്നുണ്ടായ ലൈംഗികാക്രമണം..... കുറ്റക്കാർ ആരായാലും ആയുഷ്കാലം മുഴുവൻ ഇതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് ഈ പെൺകുട്ടി മാത്രമാണ്. അവളെ സ്നേഹിക്കുന്ന അവൾക്ക് വേണ്ടി ജീവിച്ച മാതാപിതാക്കൾ അടക്കമുള്ള ഉറ്റവരും.

ഈ വാർത്ത വായിച്ചപ്പോൾ ഉള്ളിലുണ്ടായത് വലിയൊരു മരവിപ്പാണ്. പഠനത്തിലായാലും പാഠ്യേതര വിഷയങ്ങളിലായാലും ഏറെ മുന്നിട്ട് നിൽക്കുന്നവരാണ് പുതിയ കാലത്തെ നമ്മുടെ നാട്ടിലെ പെൺകുട്ടികൾ. നമ്മുടെ മുന്നിലൂടെ സ്കൂളുകളിലേക്ക് ആഹ്ലാദത്തോടെ ചിരിച്ചു കളിച്ചു പോവുന്ന മക്കളിൽ ആരൊക്കെയോ ഇതുപോലെ പെട്ടുപോകുന്നു എന്നത് ആ കുട്ടികളുടെ എണ്ണം ഏറി വരുന്നു എന്നത് വായിക്കുമ്പോൾ ഉണ്ടാവുന്ന നടുക്കം ചെറുതല്ല.

വലിയ പക്വതയും ബോധവുമൊന്നുമില്ലാത്ത വരും വരായ്കകളെ കുറിച്ച് ധാരണയില്ലാത്ത പ്രായത്തിൽ ജീവിതം തന്നെ തകിടം മറിഞ്ഞു പോകുന്ന അവസ്ഥയിലേക്കെത്തിപ്പോവുക എത്ര ഭീകരമാണ്.

പെൺമക്കളോട് സ്നേഹമുള്ള ഓരോ മാതാപിതാക്കളും അധ്യാപകരും ഈ വാർത്തയുടെ ഗൗരവം ഉൾക്കൊള്ളേണ്ടതുണ്ട്. വാനോളം ഉയരത്തിൽ എത്തേണ്ട മക്കളുടെ ജീവിതം കുഞ്ഞുപ്രായത്തിൽ തന്നെ ഒന്നുമല്ലാതായി പോവാതിരിക്കാൻ, ട്രോമയിലും കണ്ണീരിലും തകർന്നു പോവാതിരിക്കാൻ ജാഗ്രത കാണിക്കേണ്ടതുണ്ട്.

സിനിമകളിലോ കഥകളിലോ കാണുന്ന പോലെയോ സോഷ്യൽ മീഡിയയിൽ എഴുതുന്ന പോലെയോ നിസ്സാരമല്ല നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ഒരു പെൺകുട്ടിക്കും കുടുംബത്തിനും അതിജീവിക്കാൻ.
കരുതലുണ്ടാവണം.
(✍️ നജീബ് മൂടാടി)

India win
22/09/2025

India win

സ്മരണാഞ്ജലികൾ 🙏
21/09/2025

സ്മരണാഞ്ജലികൾ 🙏

20/09/2025
'*കോട്ടയത്തിലെ ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി.* ഗാന്ധിനഗർ എസ് എം ഐ സ്കൂളിന് പിന്നിലെ മൈതാനത്തിനടുത്താണ് അസ്ഥികൂടം കണ്...
20/09/2025

'*കോട്ടയത്തിലെ ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി.*
ഗാന്ധിനഗർ എസ് എം ഐ സ്കൂളിന് പിന്നിലെ മൈതാനത്തിനടുത്താണ് അസ്ഥികൂടം കണ്ടെത്തിയത്. ക്രിക്കറ്റ്‌ കളിക്കാൻ എത്തിയ വിദ്യാർത്ഥികൾ ബോൾ എടുക്കാൻ അടുത്തുള്ള കാട്ടിൽ തിരച്ചിൽ നടത്തുമ്പോളാണ് ആദ്യം അസ്ഥികൂടം കണ്ടെത്തിയത്. പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഫോറൻസിക് വിദഗ്ധരുൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു.

# കടപ്പാട് : നാടിന്റെശബ്ദംന്യൂസ്

Sanju... Sanju....
20/09/2025

Sanju... Sanju....

പാലായിൽ  ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പാലായിൽ നിന്നും കാണാതായ എരുമേലി മുക്കൂട്ടുതറ ഇടക...
19/09/2025

പാലായിൽ ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പാലായിൽ നിന്നും കാണാതായ എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയിൽ ജിത്തുവിന്റേതാണ് മൃതദേഹം.മൃതദേഹം ആറ്റിലെ ഇഞ്ചയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു . പാലാ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Address

Kottayam

Alerts

Be the first to know and let us send you an email when Kerala Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share