03/09/2024
ചപ്പാത്തിടെ കൂടെ കഴിക്കാൻ പറ്റിയ കിടിലൻ ഉരുളകിഴങ്ങ് മസാലക്കറി ഒന്ന് ട്രൈ ചെയ്ത് നോക്കു..!
ഉരുളകിഴങ്ങ് - 3 എണ്ണം
സവാള - 1 ഇടത്തരം
തക്കാളി - 1 എണ്ണം
ഉള്ളി - 2 എണ്ണം
ഇഞ്ചി ചതച്ചത് - 1 ടേബിൾസ്പൂൺ
വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
കറിവേപ്പില - ഒരു തണ്ട്
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
ഗരംമസാലപൊടി - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കടുക് - 1/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പാകം ചെയുന്ന വിധം
ആദ്യം ഉരുളകിഴങ്ങ് കഴുകി കഷ്ണങ്ങളാക്കിയെടുത്ത് വേവിക്കുക .അതിനുശേഷം എണ്ണയിൽ സവാളയും തക്കാളിയും ചേർത്ത് വഴട്ടിയെടുക്കുക. പിന്നീട് മഞ്ഞൾപൊടി, മുളക്പൊടി, മല്ലിപ്പൊടി, ഗരംമസാലപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് എടുക്കുക ശേഷം അത് പേസ്റ്റ് ആക്കി അരച്ചെടുക്കുക. വേവിച്ച് വെച്ച ഉരുളക്കിഴങ്ങിലേയ്ക്ക് മസാല പേസ്റ്റ് ചേർത്ത് കെടുക്കുക പിന്നിട് എണ്ണയിൽ കടുക്, ഉള്ളി, കറുവേപ്പില എന്നിവ വറത്തെടുത്ത് ഉരുളക്കിഴങ്ങ് മസാലയിലേക്ക് ചേർക്കുക. ആവശൃത്തിന് ഉപ്പും ചേർത്ത് കെടുക്കുക ഉരുളക്കിഴങ്ങ് മസാലക്കറി റെഡി...
ഇഷ്‌ടമായെങ്കിൽ ഷെയർ, ഫോളോ ചെയുക..!