21/07/2025
വി.എസ്. ഇഴപിരിച്ചെടുക്കാൻ കഴിയാത്തവണ്ണം മലയാളിയുമായി ഇഴുകിച്ചേർന്ന നാമം. അതിദാരിദ്ര്യത്തിൽ പിറന്നുവീണ് തന്റെ പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിച്ച് കേരളത്തിന്റെ ജനനായകനായി വളർന്ന നേതാവ്. മുഖ്യമന്ത്രിയായും, പ്രതിപക്ഷനേതാവായും, സാധാരണക്കാരന്റെ വി.എസ്സായും രാഷ്ട്രീയഭൂമികയിൽ കൈയ്യൊപ്പ് ചാർത്തിയ രണ്ടക്ഷരം. എത്രയോ സമരമുഖങ്ങളിൽ നാം അദ്ദേഹത്തെ കണ്ടു, എത്രയോ ജനകീയ വിഷയങ്ങളിൽ അദ്ദേഹം നീതിക്കൊപ്പം നിലകൊണ്ടു. കടുന്നുവന്ന വഴികൾ വി.എസിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. കടന്നുപോകുന്ന കാലവും ആ നേതാവിനെ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും...
വിട..വി.എസ്.
- ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ✍️