
19/07/2025
ഇതാണോ മാധ്യമ പ്രവർത്തനം? ഉറ്റവരുടെ വേദന മണിക്കൂറുകളോളം ലൈവ് ആയി കാണിക്കുന്നത് കഠിനമായി ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യമാണ്
തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ സുരക്ഷയില്ലാതെ കടന്നുപോയ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം ശാസ്താംകോട്ടയിലെ വീട്ടിലെത്തിച്ചപ്പോൾ അമ്മ സുജ നിയന്ത്രണം വിട്ട് കരയുകയായിരുന്നു.
മകന്റെ ശവമഞ്ചത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ സുജയുടെ കരച്ചിൽ മറ്റുള്ളവരുടെയും കണ്ണ് നനയിച്ചു.
മലയാളം ടീവി ചാനലുകൾ ആ അമ്മയുടെ കരച്ചിൽ ലൈവ് ഇട്ട് കാഴ്ചക്കാരെ കൂട്ടുകയായിരുന്നു. ഇപ്പോഴിതാ മലയാളം ചാനലുകളുടെ ഈ പ്രവർത്തിയെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ.
ഒരു മരണത്തിൽ, ഉറ്റവരുടെ വേദനയുടെ ക്ലോസപ്പ് മണിക്കൂറുകളോളം ലൈവ് ആയി കാണിക്കുന്നത് കഠിനമായി ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യമാണ് എന്ന് രഞ്ജിത്ത് ശങ്കർ വിമർശിച്ചു.
സംവിധായകന്റെ വിമർശനത്തിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
ഇതാണോ മാധ്യമ പ്രവർത്തനം