dcink.in

dcink.in Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from dcink.in, News & Media Website, Kottayam.

''മദ്രസ്സയിലേക്ക് പോകാനുള്ള ഒരുക്കങ്ങളൊന്നുമില്ലാതെ സങ്കടത്തോടെ ഉമ്മറപ്പടിയിലിരിക്കുകയാണ് റിഹാനും സമാനും. അവരുടെ ഉപ്പ ഇന...
06/08/2025

''മദ്രസ്സയിലേക്ക് പോകാനുള്ള ഒരുക്കങ്ങളൊന്നുമില്ലാതെ സങ്കടത്തോടെ ഉമ്മറപ്പടിയിലിരിക്കുകയാണ് റിഹാനും സമാനും. അവരുടെ ഉപ്പ ഇന്നാ കോഴിയെ തിരികെ കൊണ്ടുപോകും. അവർക്ക് മാത്രമല്ല, ഞങ്ങൾക്കെല്ലാവർക്കും വെറുമൊരു കോഴിയോട് തോറ്റതിൽ വിഷാദവും നിരാശയുമുണ്ട്.''

https://tinyurl.com/2f4cjtzh

''മറ്റാരുടെയെല്ലാമോ കാരുണ്യത്തിലുള്ള ജീവിതം ശരിക്കും അവമതിപ്പുള്ളതാണെന്ന് ആ കുഞ്ഞുങ്ങൾ ഓരോരുത്തരുടേയും മുഖത്തുണ്ടായിരു...
06/08/2025

''മറ്റാരുടെയെല്ലാമോ കാരുണ്യത്തിലുള്ള ജീവിതം ശരിക്കും അവമതിപ്പുള്ളതാണെന്ന് ആ കുഞ്ഞുങ്ങൾ ഓരോരുത്തരുടേയും മുഖത്തുണ്ടായിരുന്നു. ലോകത്ത് ഇതുപോലുള്ള ഏതൊരിടത്തേയും അവസ്ഥകൾ അതു തന്നെയായിരിക്കുമെന്ന് ഇപ്പോൾ എനിക്കുറപ്പുണ്ട്.''

https://tinyurl.com/2v5d4ary

ആൻ്റണിയെ കൂടെ കൂട്ടുമ്പോൾ "ഞാനും ആൻ്റണിയും റിലേഷൻഷിപ്പിലാണ്”എന്നാണ് ഹരി പറയുന്നത്. സർജറിയുടെ വേദനകളെ ആഗ്രഹം കൊണ്ടും ആത്മ...
06/08/2025

ആൻ്റണിയെ കൂടെ കൂട്ടുമ്പോൾ "ഞാനും ആൻ്റണിയും റിലേഷൻഷിപ്പിലാണ്”എന്നാണ് ഹരി പറയുന്നത്. സർജറിയുടെ വേദനകളെ ആഗ്രഹം കൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ചെങ്കിലും ജീവിതത്തിൽ ഹരി പരാജയപ്പെട്ടു പോവുകയാണ്. പ്രോഫിറ്റ് മാത്രം നോക്കുന്ന കാമുകൻ ആൻ്റണി തൻ്റെ ബ്യൂട്ടി ഐക്കണായ ബെല്ലി ഡാൻസർ അമേലിയ സിദാനെയേക്കാൾ സുന്ദരിയായി ലക്ഷ്മി മാറിയിട്ടും കൂട്ടിലിട്ട കിളിയാക്കി അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നു.

https://tinyurl.com/2r8aw4nw

ശലഭാനന്തരം, ശാന്തി പാട്ടത്തിൽ എഴുതിയ കവിതhttps://tinyurl.com/4j28bcnb
06/08/2025

ശലഭാനന്തരം, ശാന്തി പാട്ടത്തിൽ എഴുതിയ കവിത

https://tinyurl.com/4j28bcnb

''അമ്മയുടെ കാച്ചെണ്ണ മണമുള്ള മുടിയിൽ വിരൽ കോർത്തു അച്ഛനും നെഞ്ചിനെ പഞ്ഞിചൂടിൽ ഞാനും ഇരിക്കും. എന്റെ ലോകം മുഴുവൻ ആ ഇത്തിര...
06/08/2025

''അമ്മയുടെ കാച്ചെണ്ണ മണമുള്ള മുടിയിൽ വിരൽ കോർത്തു അച്ഛനും നെഞ്ചിനെ പഞ്ഞിചൂടിൽ ഞാനും ഇരിക്കും. എന്റെ ലോകം മുഴുവൻ ആ ഇത്തിരി മടിയായിരുന്നു. കൊഞ്ചിക്കൊഞ്ചി അവിടെ തന്നെ ഒരു ജന്മം സമർപ്പിക്കാമായിരുന്നു. അമ്മയും കൂടി പോയപ്പോഴാണ് ഈ വീട് തനിക്ക് അന്യമായത് പോലെ തോന്നിയത്. എവിടെ നോക്കിയാലും അമ്മയുടെ നനഞ്ഞ കാൽപാടോ അച്ഛന്റെ വിയർപ്പിന്റെ മണമോ ഒക്കെയായിരുന്നു. ''

https://tinyurl.com/4atvz92p

എന്താണ് സ്വകാര്യത എന്നതിനെ സംബന്ധിച്ചുള്ള അതിഭൗതി​കവാദപരമായ നിർവചനമാണ് ബൂർഷ്വാ വ്യക്തിവാദം നൽകുന്നത്. എന്നാൽ അതിന് പുറത്...
05/08/2025

എന്താണ് സ്വകാര്യത എന്നതിനെ സംബന്ധിച്ചുള്ള അതിഭൗതി​കവാദപരമായ നിർവചനമാണ് ബൂർഷ്വാ വ്യക്തിവാദം നൽകുന്നത്. എന്നാൽ അതിന് പുറത്ത് ഒരു സാമൂഹികബന്ധം എന്നനിലയിൽ പ്രസക്തമാണ് സ്വകാര്യത. അതിനെ പൂർണ്ണമായും നിരാകരിക്കുന്ന സമീപനം ഏതു ഭരണവ്യവസ്ഥ സ്വീകരിച്ചാലും അത് അഭിലഷണീയമല്ല.

https://tinyurl.com/jhkbsdwy

''അയാൾ വിരൽ ചൂണ്ടിയ ആ മൂലയിൽ പൊടിപിടിച്ച് ഒരു കഥാ ലോകം തന്നെയുണ്ടായിരുന്നു. ബഷീർ, ഉറൂബ്, എംടി, തകഴി ഇവരെയൊക്കെ ഞാൻ ആർത്ത...
05/08/2025

''അയാൾ വിരൽ ചൂണ്ടിയ ആ മൂലയിൽ പൊടിപിടിച്ച് ഒരു കഥാ ലോകം തന്നെയുണ്ടായിരുന്നു. ബഷീർ, ഉറൂബ്, എംടി, തകഴി ഇവരെയൊക്കെ ഞാൻ ആർത്തിയോടെ മറിച്ചു നോക്കി. യൂസ്ഡ് ബുക്സ് ആയതിനാൽത്തന്നെ വിലയും നല്ല കുറവായിരുന്നു. അന്നാദ്യമായി ഞാൻ എന്റെ നോക്കുവ്യാപാരം അവസാനിപ്പിച്ച് അവിടെ നിന്നും പുസ്തകങ്ങൾ വാങ്ങി.''

https://tinyurl.com/4kwxsua2

സിനിമാപ്രേമിയായ എഴുത്തുകാരൻ സിനിമയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ തെളിവാണ് ഈ എഴുത്തുകൾ. അതുകൊണ്ട് തന്നെ കഥയുടെ ഓര...
05/08/2025

സിനിമാപ്രേമിയായ എഴുത്തുകാരൻ സിനിമയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ തെളിവാണ് ഈ എഴുത്തുകൾ. അതുകൊണ്ട് തന്നെ കഥയുടെ ഓരോ ഫ്രെയിമുകളും സിനിമാറ്റിക്ക് ആകുന്നു. എന്നിരുന്നാലും നിർഭാഗ്യം തട്ടിത്തെറിപ്പിക്കുന്ന അവസരങ്ങളുടെ ഏണിപ്പടികളെയാണ് സിനിമയുടെ ജാഡക്കും മോഡിക്കും അപ്പുറമുള്ള സത്യമായി കോറിയിടുന്നത്.

https://tinyurl.com/mwrt5e77

''ഇരുപത് വർഷങ്ങൾക്ക് ശേഷം രണ്ട് പേര് കണ്ടുമുട്ടുന്നു. അതും കാമുകികാമുകൻമാരായിരുന്നവർ, (അതിലൊരാൾ വിവാഹിതനും, മറ്റെയാൾ അവി...
05/08/2025

''ഇരുപത് വർഷങ്ങൾക്ക് ശേഷം രണ്ട് പേര് കണ്ടുമുട്ടുന്നു. അതും കാമുകികാമുകൻമാരായിരുന്നവർ, (അതിലൊരാൾ വിവാഹിതനും, മറ്റെയാൾ അവിവാഹിതയും) അവർക്ക് എന്തൊക്കെ പറയാനുണ്ടാവും? അതോ ഒന്നും പറയാനാവാത്തൊരവസ്ഥയിൽ ആയിരിക്കുമോ അവർ? അത്തരമൊരു കണ്ടുമുട്ടലിലേക്ക് മിഴിതുറക്കുന്ന ഒരു കഥയാണ് ഷീബ ഇ കെ യുടെ ഇരുപത് വർഷങ്ങൾക്ക് ശേഷം.''

https://tinyurl.com/4jx3bz6u

ദിക്കുകൾ നാല്, വിനീത് പിവി എഴുതിയ കവിതhttps://tinyurl.com/mr4d5r8e
05/08/2025

ദിക്കുകൾ നാല്, വിനീത് പിവി എഴുതിയ കവിത

https://tinyurl.com/mr4d5r8e

1942ലെ ക്വിറ്റിന്ത്യാപ്രക്ഷോഭം തൊട്ട് 1947ൽ സ്വാതന്ത്ര്യം കിട്ടുന്നതുവരെയുള്ള അഞ്ചുവർഷക്കാലമാണ് ഈ നോവലിലെ  കാലഘട്ടം. അതി...
04/08/2025

1942ലെ ക്വിറ്റിന്ത്യാപ്രക്ഷോഭം തൊട്ട് 1947ൽ സ്വാതന്ത്ര്യം കിട്ടുന്നതുവരെയുള്ള അഞ്ചുവർഷക്കാലമാണ് ഈ നോവലിലെ കാലഘട്ടം. അതിൽ ബ്രിട്ടീഷുകാരുടെ അധികാരസൂചകങ്ങളായ പാലങ്ങളും ഹജൂർകച്ചേരിയും റെയിൽവേസ്റ്റേഷനും ഇല്ലാതാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന ആക്റ്റിവിസ്റ്റുകളുണ്ട്. ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കുന്ന പോലീസുകാരും മറ്റ് അധികാരികളുമുണ്ട്.

Address

Kottayam

Alerts

Be the first to know and let us send you an email when dcink.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share