palkaran Pala

palkaran Pala എന്നേക്കുറിച്ച് ഞാൻ എന്നാ പറയാനാടാ ഉവ്വേ! ഉള്ളത് ഉള്ളതുപോലെ മുഖത്ത് നോക്കിയങ്ങ് പറയും..

30/08/2025

കേറി വാടാ മോനെ 🔥

30/08/2025
30/08/2025
30/08/2025
30/08/2025
30/08/2025
30/08/2025
30/08/2025
30/08/2025

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട് എത്തിക്കാൻ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ എഗ്രൂപ്പ് നേതൃയോഗം ചേർന്നെന്ന വാർത്തകളിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജാ വേണുഗോപാൽ.
പ്രിയ സോദരി
പല്ലിടയിൽ കുത്തി മണത്താൽ നാറ്റം ഉണ്ടാകും എത്ര വലിയയവനാലും
എല്ലാവർക്കും എല്ലാവരേയും അറിയാം ഭൂതകാലം തപ്പിക്കരുത്
ഒരു അപേക്ഷ താങ്കളുടെ പിതാവിനേ ഓർത്ത്
കടപ്പാട്

30/08/2025

ബഹുമാനപ്പെട്ട ജലവിഭവ, ജലസേചന വകുപ്പ് മന്ത്രി റോഷി അറിയുന്നതിനു,

ഇന്നലെ മന്ത്രിസഭാ യോഗം അംഗീകരിച്ച ഭൂ ഭേദഗതി നിയമം 2023 നു തയ്യാറാക്കിയ ചട്ടത്തിന് പിന്നിൽ അങ്ങും മുഖ്യമന്ത്രിയും റവന്യുവകുപ്പ് മന്ത്രി രാജനും സഹിച്ച ത്യാഗത്തേക്കുറിച്ചും വേദനയെ കുറിച്ചും അങ്ങ് എഴുതിയ കുറിപ്പ് വായിച്ചു ഹൃദയം ഇടറി.
65 വർഷമായി പട്ടയം ലഭിച്ച ആൾക്കാർ അനുഭവിക്കുന്ന വേദനയും പ്രതിസന്ധികളും ഇല്ലാതാക്കാനാണ് ഈ ചട്ടം എന്നു അങ്ങ് അവകാശപ്പെട്ടതും വിശ്വസിക്കുന്നു.

എങ്കിലും ഒരു സംശയം. 2001 ഇൽ അങ്ങ് ഇടുക്കിയിൽ നിന്നു നിയമസഭ സമാജികനായി ആദ്യം തെരെഞ്ഞെടുക്കുമ്പോൾ ഇടുക്കിയിലെ ഏതെങ്കിലും കർഷകൻ തങ്ങളുടെ പട്ടയ ഭൂമിയിൽ കെട്ടിടം കെട്ടുന്നതിനു തടസ്സം ഉള്ളതായി പരാതി പറഞ്ഞിരുന്നോ❓ഇല്ല

അങ്ങയുടെ ചെറുതോണിയിലെ ഓഫീസ് ഇരിക്കുന്ന കെട്ടിടം നിർമ്മിക്കുന്ന സമയത്തു മാരിയിൽ കൃഷ്‌ണൻ നായർ എന്ന വ്യാപാരി നേതാവ് എന്തെങ്കിലും സർക്കാർ തടസ്സം ഉള്ളതായി പറഞ്ഞോ❓ഇല്ല
അദ്ദേഹം വാഴത്തോപ്പ് പഞ്ചായത്തിൽ നിന്നും നിർമാണ അനുമതി വാങ്ങിയിരുന്നോ ❓
നിർമാണം പൂർത്തിയാക്കി ഒക്യൂപാൻസി സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നോ ❓
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ നിധിയിൽ 1% തുക അടച്ചിരുന്നോ ❓
വില്ലേജ് ഓഫീസിൽ എത്തി 1% തുക അടച്ചിരുന്നോ ❓
വാഴത്തൊപ്പ് പഞ്ചായത്ത്‌ സെക്രട്ടറി കെട്ടിടത്തിന്റെ പ്ലാനും മറ്റും പരിശോധിച്ചു ആ കെട്ടിടത്തിന്റെ പ്രോപ്പർട്ടി ടാക്സ് നിശ്ചയിച്ചു നൽകിയിരുന്നോ ❓ KVVES ന്റെ ഭാരവാഹികൾ ആ തുക എല്ലാവർഷവും കൃത്യമായി അടച്ചിരുന്നോ ❓

ആ കെട്ടിടം എന്നു മുതലാണ് നിയമവിരുദ്ധമായി ആയി മാറിയത്❓

നിയമവിരുദ്ധമായി മാറിയ ആ കെട്ടിടത്തിനു ഇത്ര നാളും സർക്കാരും പഞ്ചായത്തും വാങ്ങിയ തുക നിയമവിരുദ്ധം ആകേണ്ടതല്ലേ ❓
അങ്ങനെയെങ്കിൽ വാങ്ങിയ പൈസ സർക്കാർ തിരിച്ചു കൊടുക്കുമോ ❓

ചെറുതോണിയിൽ ആ കെട്ടിടം ഇരിക്കുന്ന ഭൂമിക്ക് സെന്റിന് 10 ലക്ഷം രൂപ വിലയില്ലേ❓
കെട്ടിടത്തിന്റെ വില ഉൾപ്പെടെ കണക്കാക്കിയാൽ ആകെ ഒരു 10 കോടി രൂപ ന്യായവില വരില്ലേ ❓
കെട്ടിടം ഒരു 10,15 ആയിരം ചതുരശ്ര അടി വരില്ലേ ❓

അപ്പോൾ അങ്ങയുടെ ഓഫീസ് ഇരിക്കുന്ന കെട്ടിടം ഇനി നിയമപരമായി പ്രവൃത്തിക്കണമെങ്കിൽ 2 കോടി രൂപ സർക്കാരിന് നൽകണം ⁉️ സത്യമല്ലേ.

ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും നെടുങ്കണ്ടത്തും രാജാക്കാടും രാജകുമാരിയിലും കുമളിയിലുമെല്ലാം ഇതിനേക്കാൾ വലിയ എത്രയോ ആയിരം കെട്ടിടങ്ങൾ ഉണ്ട് അല്ലേ ❓
അവയെല്ലാം ഇനി നിയമപരമായി പ്രവൃത്തിക്കണമെങ്കിൽ ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് നൽകേണ്ടി വരില്ലേ❓

ഈ കെട്ടിട ഉടമകൾ എല്ലാം അത്രയും തുക അടക്കാൻ സാമ്പത്തിക ഭദ്രത ഉള്ളവരാണോ ❓

എങ്ങനെയാണ് ഈ പ്രതിസന്ധിരൂപം കൊണ്ടത് എന്നറിയാമോ ❓

മുന്നാറിൽ വലിയ റിസോർട്ടുകൾ പണിയുന്നവരിൽ നിന്നും പണം പിടുങ്ങാൻ അവിടെ മാത്രം NOC ഏർപ്പെടുത്തിയ തീരുമാനത്തെ ഭൂ ഉടമകൾ ചോദ്യം ചെയ്യുന്നതിൽ നിന്നാണ് വിഷയം ഉയരുന്നത്. ഹൈ കോടതിയിൽ സിംഗിൾ ബെഞ്ച് ഡിവിഷൻ ബെഞ്ച് വീധികളിൽ സർക്കാർ തോറ്റു എന്നിട്ടും SLP യുമായി സുപ്രീം കോടതിയിൽ എത്തി. സുപ്രീം കോടതി കേസ് ഫയലിൽ സ്വീകരിക്കാതെ വിവേചനപരമായി ഒരു പ്രദേശത്തിന് മാത്രമായി നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ല എന്നു പറഞ്ഞു.

ആ നാണക്കേട് ഒഴിവാക്കാൻ സർക്കാർ അഭിഭാഷകൻ രഞ്ജിത് തമ്പാൻ ആണ് 1964 ലെ ചട്ടത്തിൽ വ്യാപാര നിർമിതികൾ ആകാമെന്നു പറഞ്ഞിട്ടില്ലെന്നും ആ ചട്ടമനുസരിച്ചു പട്ടയം കിട്ടിയ ഭൂമിയിൽ നിർമ്മിച്ച വാണിജ്യ നിർമിതികൾ നിയമവിരുദ്ധമാണെന്നും വാദിച്ചു ജയിച്ചത്‌. സത്യമല്ലേ ❓

അങ്ങനെ "ചുമ്മാ ഇരുന്ന കൊച്ചിന്റെ കൂതിയിൽ ചുണ്ണാമ്പ് തേച്ചു പൊള്ളിക്കുന്ന" പണി സർക്കാർ അഭിഭാഷകൻ ചെയ്തത് എന്തിനായിരിക്കും ❓

അപ്പോഴും ചട്ടം ഭേദഗതി ചെയ്താൽ പരിഹരിക്കാവുന്ന പ്രശ്നം, അങ്ങനെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി സർവ്വ കക്ഷി സംഘത്തിന് ഉറപ്പ് നൽകിയ വിഷയം നിയമ ഭേദഗതിയിലേക്ക് മാറിയത് ഇടുക്കിയേ കൊള്ളയടിക്കുക എന്ന ലക്ഷ്യം വച്ചല്ല എന്നു അങ്ങയ്ക്കു പറയാൻ കഴിയുമോ ❓

നിങ്ങൾ അവകാശപ്പെടുന്നത് പോലെ ഭൂമി പ്രശ്നം പരിഹരിക്കുക എന്ന നിർദോഷ ലക്ഷ്യം ആണ് ചട്ടത്തിനുള്ളതെങ്കിൽ എന്തിനു ഫീസ് ❓എന്തിനു സ്ലാബ് ❓

ഇനി കെട്ടിടത്തിന്റെ ന്യായ വില ആര് നിശ്ചയിക്കും. NGO യൂണിയൻ ❓ജോയിന്റ് കൌൺസിൽ ❓

ഇടത്തരം കർഷകർ തങ്ങളുടെ കൃഷി ഭൂമിയിൽ ഒരു ഭാഗം വരുമാനം കിട്ടുന്ന മറ്റു കാര്യങ്ങൾക്കായി തരം മാറ്റി എന്നത് വലിയ കുറ്റമായി പ്രഖ്യാപിച്ചു ആൾകൂട്ട വിചാരണ നടത്തി അയാളെ കൊള്ളയടിക്കുന്ന പ്രവർത്തിയാണ് ഫലത്തിൽ റോഷി വാഴ്ത്തുന്ന ചട്ടം.

ഗുരുതരമായ ഒരു കാര്യം പട്ടയ ഭൂമിയിൽ കൃഷി അല്ലാതെ മറ്റൊരു പ്രവർത്തനത്തിന് ഭൂമി ഉപയോഗിക്കാൻ കഴിയില്ല എന്നൊരു ഗുരുതര സാഹചര്യവും സൃഷ്ടിക്കപ്പെട്ടു..

ഇടുക്കി നിയോജകമണ്ഡലതെയല്ല, ഇടുക്കി ജില്ലയെ മാത്രമല്ല, സർക്കാർ പട്ടയം നൽകിയ കേരളത്തിലെ മുഴുവൻ ജനങ്ങളും അടിയാന്മാരും പാട്ടം എപ്പോൾ വേണമെങ്കിലും കൂട്ടാൻ കഴിയുന്ന ദുഷ്ടനായ ജന്മിയായി സർക്കാരും മാറുകയാണ്. അപ്പോൾ കേരളം രൂപ പ്പെടുന്നതിനു മുന്നേ ജനാധിപത്യം ഉറക്കുന്നതിനു മുന്നേ രാജാവിൽ നിന്നും ജന്മം അവകാശമായും ഒക്കെ ഭൂമി കിട്ടിയ ചക്കാം പുഴ ക്കാർക്കും ഒക്കെ അവരുടെ ഭൂമി ഉപാധിരഹിത സർവ്വ സ്വതന്ത്ര ഭൂമിയായി അനുഭവിക്കാൻ കഴിയുന്ന രണ്ടു തരം വസ്തു ഉടമകളെ സൃഷ്ടിക്കുന്ന സാമൂഹ്യ വിടവിനു നേതൃത്വം നൽകി താൻ ഇടുക്കികാരനോ, മലയോര വാസിയോഅല്ലപ്രത്യേക അവകാശങ്ങൾ ഉള്ള ചക്കമ്പുഴക്കാരാണെന്നു പരസ്യമായി അവകാശപ്പെടലാണ് അങ്ങയുടെ പ്രവൃത്തിയിലൂടെ തെളിഞ്ഞത്.

പട്ടയം കിട്ടിയവന് പട്ടടയാണ് ഒരുക്കുന്നത് എന്നറിയാവുന്ന തോപ്രാംങ്കുടിക്കാരും, CHR കാരും ഒന്നും ഇനി പട്ടയം ചോദിച്ചു അങ്ങയെ ശല്യപ്പെടുത്തില്ല എന്നൊരു സൗകര്യം കൂടി ലഭിച്ചിരിക്കുന്നു.

ഇനിയും ചട്ടത്തിന്റെ മേന്മ പറഞ്ഞു അവകാശവാദം ഉന്നയിക്കരുത് പ്ലീസ്. മുറിവിൽ മുളക് പൊടി പുരട്ടി ഊതരുത്...

#മാത്യുജോസ്, മാങ്കുളം
SWGPF
കിസ്സാൻ വിംഗ്, സാധർണക്കാരുടെ പാർട്ടി
✍️കടപ്പാട്

Address

Kottayam

Website

Alerts

Be the first to know and let us send you an email when palkaran Pala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share