Pala - Drisya News

Pala - Drisya News Drisya News - Pala
(1)

27/05/2026

2025- 26 അധ്യയന വർഷം പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും A+ / A1നേടിയ കേരള വിഷൻ ദൃശ്യ കേബിൾ ടിവി /ബ്രോഡ്ബാൻഡ് വരിക്കാരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്‌കാരവും ക്യാഷ് അവാർഡും നൽകുന്നു. അർഹരായവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ ജൂൺ 5ന് മുൻപായി രജിസ്റ്റർ ചെയ്യുക

https://forms.gle/cKrXP31wUdGdBwDb6

രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക-മാധ്യമ രം​ഗങ്ങളിലെ പ്രമുഖർ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കും..പുരസ്കാര വിതരണം ജൂൺ 13ന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ...

27/05/2026

കേരളവിഷൻ ദൃശ്യ വിദ്യാഭ്യാസ അവാർഡ് 2026

SSLC FORM
https://forms.gle/JDvykHWcG1jYyZtR6

SSLC,+ 2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് പ്രൈസ് ഉൾപ്പെടെ നൽകി ആദരിക്കുന്നു. ജൂൺ 13 ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ഡൊമനിക്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്നു. കേരളവിഷൻ ദൃശ്യ ഉപഭോക്താക്കളുടെ കുടുംബങ്ങളിൽ നിന്നുള്ള FULL A+ /A1 നേടിയ വിദ്യാർത്ഥികൾ താഴെകാണുന്ന ഗൂഗിൾ ഫോം വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

SSLC FORM
https://forms.gle/JDvykHWcG1jYyZtR6

വെള്ളികുളം സ്‌കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം 28 ന് വെള്ളികുളം സ്‌കൂളിലെ പൂർവവിദ്യാർഥി സംഘടനയായ സെന്റ് ആന്റണീസ് ഹൈസ്‌കൂൾ അ...
27/05/2026

വെള്ളികുളം സ്‌കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം 28 ന്

വെള്ളികുളം സ്‌കൂളിലെ പൂർവവിദ്യാർഥി സംഘടനയായ സെന്റ് ആന്റണീസ് ഹൈസ്‌കൂൾ അലുംനി അസോസിയേഷന്റെ (SAHSAA) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പൂർവവിദ്യാർഥിസംഗമവും ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ്ദാനവും മെയ് 28 ന് നടക്കും. മെയ് 28 ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ വച്ച് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ. ഉദ്ഘാടനം ചെയ്യും . അലുംനി അസോസിയേഷൻ പ്രസിഡന്റ് ഓമന വി തോമസ് അധ്യക്ഷത വഹിക്കും.

സ്‌കൂൾ മാനേജർ റവ. ഫാ. സ്‌കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തും. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ലോഗോ പ്രകാശനം കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ നിർവഹിക്കും. വെള്ളികുളം ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ സോജൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ബൈ ലോ പ്രകാശനം തീക്കോയി സെന്റ മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഹെഡ് മാസ്റ്റർ ജോ സെബാസ്റ്റ്യൻ നിർവഹിക്കും. അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റണി കെ ജെ. റിപ്പോർട്ട് അവതരിപ്പിക്കും.

സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക എം. എസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ കുട്ടപ്പൻ, തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സണ്ണി ജോസഫ്, ജിബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന്, പൂർവ്വ വിദ്യാർത്ഥി സംഘടന എന്ത്, എങ്ങനെ, എന്തിന് എന്ന വിഷയത്തെ പറ്റി എറണാകുളം മഹാരാജാസ് കോളേജ് ഫിലോസഫി വിഭാഗം മേധാവി നോബിൾ പി എസ്. സംസാരിക്കും.

USS പരീക്ഷയിൽ തിളങ്ങി കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ  സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് (USS)പരീക്ഷയിൽ തിളക്...
26/05/2026

USS പരീക്ഷയിൽ തിളങ്ങി കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ

സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് (USS)
പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച് കടനാട് സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ..
ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അൽഫോൻസ് ജെയ്‌സ്, അഭിനവ് ഗിരീഷ്, റ്റോണി രാജേഷ് എന്നിവരാണ് സ്‌കോളർഷിപ്പിന് അർഹത നേടിയത്..

സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളെയും, പരിശീലിപ്പിച്ച അധ്യാപകരെയും ഹെഡ്മാസ്റ്റർ അജി വി. ജെ,മാനേജർ ഫാ. ജോസഫ് പാനാമ്പുഴ,അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് അട്ടങ്ങാട്ടിൽ, പി. റ്റി.എ പ്രസിഡന്റ് ജയ്‌മോൻ നടുവിലേക്കുറ്റ്, മറ്റ് പി. റ്റി. എ അംഗങ്ങൾ എന്നിവരെല്ലാം പ്രത്യേകം അഭിനന്ദിച്ചു.

25/05/2026

പാലാ ടൗണിൽ വീണ്ടും കാട്ടുപന്നി . സെൻ്റ് തോമസ് കോളേജിന് മുൻവശം ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് വാഹനത്തിലെത്തിയവർ 2 പന്നികളെ കണ്ടത്. വാഹനം നിർത്തി നിരീക്ഷിക്കുന്നതിനിടെ ഇവ സമീപത്തെ പുരയിടത്തിലേയ്ക്ക് കയറി പോയി. 2024-ലും ടൗണിൽ പന്നിക്കൂട്ടത്തെ കണ്ടിരുന്നു. അന്ന് വാഹനത്തിന് മുന്നിൽ മെയിൻ റോഡിലൂടെയാണ് ഇവ നടന്നു പോയത്.

പടന്നമ്മാക്കൽ അന്നക്കുട്ടി സ്‌കറിയ(88) നിര്യാതയായി. സംസ്‌കാരം മെയ് 25 തിങ്കളാഴ്ച തിടനാട് പാക്കയത്തുള്ള വീട്ടിൽ ആരംഭിച്ച്...
24/05/2026

പടന്നമ്മാക്കൽ അന്നക്കുട്ടി സ്‌കറിയ(88) നിര്യാതയായി. സംസ്‌കാരം മെയ് 25 തിങ്കളാഴ്ച തിടനാട് പാക്കയത്തുള്ള വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ ഒൻപത് മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

തീക്കോയി യുഡിഎഫ് മണ്ഡലം കമ്മിറ്റി പൂഞ്ഞാർ എംഎൽഎ അഡ്വ. എംജെ സെബാസ്റ്റ്യന് സ്വീകരണവും പായസ വിതരണവും നടത്തും. ശനിയാഴ്ച വൈകു...
21/05/2026

തീക്കോയി യുഡിഎഫ് മണ്ഡലം കമ്മിറ്റി പൂഞ്ഞാർ എംഎൽഎ അഡ്വ. എംജെ സെബാസ്റ്റ്യന് സ്വീകരണവും പായസ വിതരണവും നടത്തും. ശനിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തീക്കോയി ഇന്ദിര ഭവനിലാണ് പരിപാടി.

17/05/2026
തീക്കോയി ചേരിമല തെക്കൻച്ചേരിയിൽ സെബാസ്‌റ്റ്യൻ ജോസഫ് (രാജു 55) നിര്യതനായി.ശവസംസ്കാര ചടങ്ങുകൾ 18-05-2026 തിങ്കൾ രാവിലെ 10:...
16/05/2026

തീക്കോയി ചേരിമല തെക്കൻച്ചേരിയിൽ സെബാസ്‌റ്റ്യൻ ജോസഫ് (രാജു 55) നിര്യതനായി.
ശവസംസ്കാര ചടങ്ങുകൾ 18-05-2026 തിങ്കൾ രാവിലെ 10:00 ഭവനത്തിൽ ആരംഭിച്ച് തീക്കോയി സെൻ്റ് മേരീസ് ഫോറോന പള്ളിയിലെ കുടുംബ കല്ലറയിൽ.
ഭാര്യ: ബിന്ദു സെബാസ്‌റ്റ്യൻ കാഞ്ഞാർ ചക്കലക്കൽ കുടുംബാംഗമാണ്.
മക്കൾ: ലിപ്സൺ സെബാസ്‌റ്റ്യൻ
ലിബിൻസെബാസ്‌റ്റ്യൻ
മരുമകൾ : റോസ്‌മി ടോമി ( കല്ലൂർ കാരൻ )
കൊച്ചുമകൾ : എവിളിൻ ജോസഫ് തെക്കൻ

14/05/2026

വി ഡി സതീശന്‍ മുഖ്യമന്ത്രി.. പാലായില്‍ ആഘോഷം..

Address

Pala
Kottayam

Alerts

Be the first to know and let us send you an email when Pala - Drisya News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share