AVG Views

AVG Views Personal blog | Analysis & perspectives on markets, science, tech & politics

10/05/2026

മുഖ്യമന്ത്രി പോര് കടുക്കുന്നു ; യുഡിഎഫിന് തിരിച്ചടിയാകുമോ?

കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ്. വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ പേരുകള്‍ ചര്‍ച്ചയാകുമ്പോള്‍ യുഡിഎഫിന്റെ ഐക്യത്തിന് മങ്ങലേല്‍ക്കുന്നുവെന്ന വിമര്‍ശനവും ശക്തമാകുന്നു.
ജനവികാരം ആരുടെ പക്ഷത്ത്? ഹൈക്കമാന്‍ഡ് എന്ത് തീരുമാനിക്കും? ഈ തര്‍ക്കം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമോ? കേരള രാഷ്ട്രീയത്തിലെ പുതിയ നീക്കങ്ങളും ഭാവി സാധ്യതകളും ഡോ. എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി)വിശകലനം ചെയ്യുന്നു.

10/05/2026

വയലാര്‍ ഗാനമാധുര്യം ;''ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം...'' ആസ്വാദനം

മലയാളികളുടെ മനസ്സില്‍ ഇന്നും മായാത്തൊരു സംഗീതാനുഭവമാണ്
''ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം...''
വയലാര്‍ രാമവര്‍മ്മയുടെ കവിതാഭംഗിയും മലയാള സംഗീതത്തിന്റെ ആത്മാവും ചേര്‍ന്ന ഗാനം.
ഗാനത്തിലെ വരികള്‍, അതിലെ ദൃശ്യഭാവങ്ങള്‍, nostalgia, മലയാളിയുടെ ഗ്രാമീണ മനസ്സ്-എല്ലാം ചേര്‍ന്ന് ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റി) നടത്തുന്ന ആസ്വാദനം.

10/05/2026

യുദ്ധം ദൂരെയെങ്കിലും ആഘാതം കേരളത്തില്‍ ;ഗ്യാസ് ക്ഷാമവും വിലക്കയറ്റവും

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ അതിന്റെ പ്രതിഫലനങ്ങള്‍ ലോകമെങ്ങും അനുഭവപ്പെട്ടു തുടങ്ങി. ക്രൂഡ് ഓയില്‍ വിലക്കയറ്റം, പാചകവാതക ക്ഷാമം, ഗതാഗതച്ചെലവിലെ വര്‍ധനവ് എന്നിവ ഇന്ത്യയെയും കേരളത്തെയും നേരിട്ട് ബാധിക്കുകയാണ്.

കേരളത്തിലെ ഹോട്ടല്‍ മേഖല ഇതിനകം തന്നെ പ്രതിസന്ധിയിലാണെന്ന് വ്യാപാരികള്‍ പറയുന്നു. പാചകവാതക വില കൂടുന്നതും സാധനങ്ങളുടെ ഗതാഗതച്ചെലവ് വര്‍ധിക്കുന്നതും കാരണം ഭക്ഷണവിലയും ഉയരാന്‍ സാധ്യതയുണ്ട്.

സാധാരണക്കാരന്റെ ജീവിതച്ചെലവും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, ഈ യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെ എങ്ങനെ ബാധിക്കും? കേരളത്തിന് മുന്നിലുള്ള വെല്ലുവിളികള്‍ എന്തൊക്കെയാണ്? ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) നടത്തുന്ന വിശകലനം.

10/05/2026

ജനവികാരമോ ഹൈക്കമാന്‍ഡോ? കോണ്‍ഗ്രസിന് നിര്‍ണായകം

കേരളത്തിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ശക്തം. വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ സജീവ ചര്‍ച്ചയാകുമ്പോള്‍, ജനങ്ങളുടെ മനസിലുള്ള നേതാവിനെ മറികടന്ന് ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ നിന്ന് ഒരു തീരുമാനമെടുക്കുമോ എന്ന ആശങ്കയും ഉയരുന്നു.
ജനവികാരം, ഗ്രൂപ്പ് രാഷ്ട്രീയം, ഹൈക്കമാന്‍ഡ് ഇടപെടല്‍, യുഡിഎഫിന്റെ ഭാവിഎല്ലാം ഡോ. എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി വിശകലനം ചെയ്യുന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിലെ തെറ്റായ സന്ദേശം കോണ്‍ഗ്രസിനും യുഡിഎഫിനും തിരിച്ചടിയാകുമോ? കേരള രാഷ്ട്രീയം എങ്ങോട്ടാണ് നീങ്ങുന്നത്?

10/05/2026

മുഖ്യമന്ത്രിയാകാന്‍ പോര്: ഹൈക്കമാന്‍ഡ് ആര്‍ക്കൊപ്പം?

കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസിലെ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ശക്തമായ ചര്‍ച്ചകള്‍. മുഖ്യമന്ത്രി ആരാകും? പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോ? മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയോ? അതോ ദേശീയ തലത്തില്‍ സ്വാധീനമുള്ള കെ.സി. വേണുഗോപാലോ?

ജനവികാരം സതീശന് അനുകൂലമാണെന്ന വിലയിരുത്തലുകള്‍ക്കിടെ കോണ്‍ഗ്രസ് അകത്തളങ്ങളിലെ പോര് തെരുവിലെ ശക്തിപ്രകടനങ്ങളിലേക്ക് നീങ്ങുന്നു. ഹൈക്കമാന്‍ഡിന്റെ നീക്കങ്ങളും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നു.

10/05/2026

ആയിരം പാദസരങ്ങള്‍ കിലുങ്ങി... ;വയലാര്‍ ഗാനത്തിന്റെ ആസ്വാദനം

മലയാള സിനിമാഗാനങ്ങളുടെ സുവര്‍ണ്ണകാലത്തെ ഓര്‍മിപ്പിക്കുന്ന അമൂല്യ രത്‌നമാണ് ''ആയിരം പാദസരങ്ങള്‍ കിലുങ്ങി...''. വയലാറിന്റെ വാക്കുകള്‍ക്കും സംഗീതത്തിന്റെ മാധുര്യത്തിനും ഒത്തുചേര്‍ന്ന ഈ ഗാനം ഇന്നും ഹൃദയങ്ങളെ തൊടുന്നു.
ഈ ഗാനം നല്‍കുന്ന പ്രണയവും നൊസ്റ്റാള്‍ജിയയും ഉള്‍ക്കൊണ്ട് ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) തയാറാക്കിയ മനോഹരമായ ആസ്വാദനം.

10/05/2026

കേരളം സാമ്പത്തിക തകര്‍ച്ചയിലേക്കോ?

കേരളം ഇന്ന് നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു സാധാരണ പ്രശ്‌നമല്ല. കടബാധ്യതയുടെ ഉയര്‍ച്ച, വരുമാന കുറവ്, ചെലവിന്റെ നിയന്ത്രണക്കുറവ്-ഇതെല്ലാം ചേര്‍ന്നാണ് സംസ്ഥാനത്തെ ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചത്.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളും പരിഹാരവും ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) വിശദീകരിക്കുന്നു.

10/05/2026

ഇടതുമുന്നണിയെ തോല്‍പിച്ചത് പിണറായി

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന മുഖം വി.ഡി. സതീശനെന്നതു വ്യക്തം.
അതേസമയം, ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം പിണറായി വിജയന്റെ ഭരണശൈലിയും നയപരമായ തീരുമാനങ്ങളുമാണെന്നത് പകല്‍പോലെ വ്യക്തം. ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യുന്നു.

10/05/2026

ചുഴലിക്കാറ്റിന്റെ ഭീകരത

ചുഴലിക്കാറ്റ് ഒരു സാധാരണ കാറ്റല്ല. അത് നിമിഷങ്ങള്‍ക്കുള്ളില്‍ അതിന്റെ സഞ്ചാര വഴിയിലുള്ള എല്ലാം തകര്‍ക്കുന്ന പ്രകൃതിയുടെ ഏറ്റവും ഭീകരമായ ശക്തികളില്‍ ഒന്നാണ്. ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) സംസാരിക്കുന്നു.

10/05/2026

പ്രണയവും വിരഹവും വയലാര്‍ ഗാനങ്ങളില്‍ | 'സുമംഗലി നീ ഓര്‍മ്മിക്കുമോ...'

മലയാള സിനിമാഗാനങ്ങളില്‍ പ്രണയവും വിരഹവും മനോഹരമായി പകര്‍ത്തിയ കവിയാണ് വയലാര്‍ രാമവര്‍മ്മ.
''സുമംഗലി നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും...' എന്ന ഹൃദയസ്പര്‍ശിയായ ഗാനത്തിന്റെ പശ്ചാത്തലത്തില്‍,
പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ വേദനയും എങ്ങനെ കവിതയായി മാറുന്നു എന്ന് ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ്ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) വിശദീകരിക്കുന്നു.

1970-ൽ പുറത്തിറങ്ങിയ 'വിവാഹിത' എന്ന ചിത്രത്തിന് വേണ്ടി വയലാർ എഴുതി ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകി കെ.ജെ. യേശുദാസ് ആലപിച്ച "സുമംഗലി നീ ഓർമ്മിക്കുമോ..." സാധാരണ പ്രണയഗാനം മാത്രമല്ല - അത് ഓര്‍മ്മകളുടെ, നഷ്ടങ്ങളുടെ, അനുരാഗത്തിന്റെ നിശബ്ദ സംഭാഷണമാണ്.

Address

Aikkara House, Thidanadu
Kottayam

Alerts

Be the first to know and let us send you an email when AVG Views posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share