Kalabhavan Sudhi

Kalabhavan Sudhi My official page
Mimicry artist and Actor.. Mob 9895531403

02/11/2025

കണ്മണിപ്പൂവേ ❤️❤️

ഏവർക്കും കേരളപിറവി ആശംസകൾ 🙏🙏🙏
01/11/2025

ഏവർക്കും കേരളപിറവി ആശംസകൾ 🙏🙏🙏

ഇനി ഇത്തിരി സീരിയസ് ആവാം 😃ഫോട്ടോ : അനിൽ ജീവൻ സ്റ്റുഡിയോ ❤️
30/10/2025

ഇനി ഇത്തിരി സീരിയസ് ആവാം 😃
ഫോട്ടോ : അനിൽ ജീവൻ സ്റ്റുഡിയോ ❤️

29/10/2025

"വാപ്പയില്ലാത്ത ആദ്യത്തെ വിവാഹവാർഷികം,പതിവ് തെറ്റിക്കാതെ രഹന,; ഒരുപാടു സ്നേഹിച്ചതിനാലാവും പടച്ചവൻ വാപ്പയെയും ഉമ്മയെയും രണ്ടിടത്താക്കിയത്": നോവുന്ന കുറിപ്പുമായി മക്കൾ

അന്തരിച്ച നടൻ കലാഭവൻ നവാസിന്റെയും ഭാര്യ രഹ്നയുടെയും ഇരുപത്തിമൂന്നാം വിവാഹവാർഷികത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് മക്കൾ.

വാപ്പയില്ലാത്ത ആദ്യത്തെ വിവാഹവാർഷികമാണ് കടന്നുപോകുന്നതെന്നും ഉമ്മച്ചി ഇപ്പോഴും ആ ആഘാതത്തിൽ നിന്നും മോചിതയായിട്ടില്ലെന്നും മക്കൾ പറയുന്നു.

ഓരോ വിവാഹവാർഷികത്തിനും ഉപ്പയും ഉമ്മയും ഒന്നിച്ച് വൃക്ഷത്തൈകൾ നടുമായിരുന്നു. അങ്ങനെ അവർ ഒന്നിച്ചു നട്ട മരത്തൈകൾ നിറഞ്ഞ ഉദ്യാനമാണ് തങ്ങളുടെ വീടിനു ചുറ്റും ഉള്ളത് എന്നും മക്കൾ പറയുന്നു.

നവാസ് തന്നെ എഡിറ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന ഒരു വിഡിയോയും കുറിപ്പിനൊപ്പം ഇവർ പങ്കുവയ്ക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

പ്രിയരേ, ഉമ്മിച്ചിക്ക് ഇഷ്ടപ്പെട്ട പാട്ട് വാപ്പിച്ചി പാടി കൊടുത്തതാണ്, വാപ്പിച്ചി തന്നെ എഡിറ്റ്‌ ചെയ്ത വിഡിയോ ആണ് ഇത്.

ഇന്ന് ഒക്ടോബർ 27, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും വിവാഹ വാർഷികമാണ്. ഇന്നത്തെ ദിവസം രാവിലെ 2 പേരും ഒരുമിച്ച് ഫ്രൂട്ട്സിന്റെ തൈകൾ നടാറുണ്ട്.

അങ്ങനെ നട്ട തൈകളാണ് ഇവിടെ കായ്ച്ചു നിൽക്കുന്ന ഓരോ മരങ്ങളും, ഒന്നിനും പറ്റാത്ത ഈ അവസ്ഥയിൽ ഉമ്മച്ചിയുടെ ചെടികളെപ്പോലും ഉമ്മിച്ചി ശ്രദ്ധിച്ചില്ല.

പക്ഷേ വാപ്പിച്ചിയെ ചേർത്തുപിടിച്ച് ഈ വാർഷികത്തിനും ഉമ്മിച്ചി ഫ്രൂട്ട്സിന്റെ തൈകൾ നട്ടു. ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല.

അവരുടെ പ്രണയം ഇപ്പോഴും കൗതുകത്തോടെയാണ് ഞങ്ങൾ നോക്കി നിൽക്കുന്നത്, വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, ടിവി കാണില്ല, ബെസ്റ്റ് ഫ്രണ്ട്‌സ് ഇല്ല, ഫാമിലി ഗ്രൂപ്പിലോ, ഫ്രണ്ട്‌സ് ഗ്രൂപ്പിലോ ഇല്ല.

വാപ്പിച്ചിയില്ലാതെ ഒരു കല്ല്യാണത്തിനുപോലും പോവാറില്ല.. വാപ്പിച്ചിയായിരുന്നു ഉമ്മച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്.

വാപ്പിച്ചി വർക്ക്‌ കഴിഞ്ഞു തിരിച്ചെത്തും വരെ വാപ്പിച്ചിക്കുവേണ്ടി ഉമ്മിച്ചി പ്രാർഥിച്ചുകൊണ്ടേയിരിക്കും, വാപ്പിച്ചി തിരിച്ചെത്തിയാലാണ് ആ മുഖമൊന്നു തെളിയുന്നത്.

വാപ്പിച്ചി വന്നാൽ ഔട്ടിങ്ങിനു പോവാൻപോലും ഉമ്മിച്ചിക്കിഷ്ടമല്ല. വാപ്പിച്ചിയുമായി വീട്ടിൽത്തന്നെ ചിലവഴിക്കാനാണ് ഉമ്മിച്ചിക്കിഷ്ടം.

രണ്ട് പേർക്കും ഒരുമിച്ചെത്രനാൾ വീട്ടിലിരുന്നാലും ബോറടിക്കില്ല. ഉമ്മിച്ചിക്ക് ഒരാഗ്രഹവുമില്ലാത്ത ആളാണെന്ന് വാപ്പിച്ചി എപ്പോഴും പറയും.

വാപ്പിച്ചിയും അടുക്കളയും ഞങ്ങളുമായിരുന്നു ഉമ്മച്ചിയുടെ ലോകം. ഈ ഭൂമിയിൽ വേറെന്തു നഷ്ടപ്പെട്ടാലും ഉമ്മിച്ചി പിടിച്ചു നിൽക്കുമായിരുന്നു, പക്ഷേ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു.

ഇപ്പോൾ പടച്ചവൻ വാപ്പിച്ചിക്ക് എന്താണോ അവിടെ കൊടുക്കുന്നത് അതുതന്നെ ഉമ്മിച്ചിക്കും ഇവിടെ തന്നാൽ മതി എന്നാണ് ഉമ്മച്ചിയുടെ പ്രാർഥന.

ഇത്രയും നേരത്തെ പിരിയേണ്ടവരായിരുന്നില്ല രണ്ട് പേരും, ഒരുപാടു സ്നേഹിച്ചതിനാവും പടച്ചവൻ രണ്ട് പേരെയും രണ്ടിടത്താക്കിയത്, മരണംകൊണ്ടും അവരെ വേർപിരിക്കാനാവില്ല.

അവർ രണ്ട് പേരും ഇപ്പോഴും കാത്തിരിപ്പിലാണ്, പരീക്ഷണത്തിനൊടുവിൽ, സുബർക്കത്തിൽ ഇവിടുത്തെ പോലെതന്നെ ഏറ്റവും നല്ല ഇണകളായി ജീവിക്കാൻ വാപ്പിച്ചിക്കും ഉമ്മിച്ചിക്കും പടച്ചവൻ തൗഫീഖ് നൽകുമാറാകട്ടെ, ആമീൻ...

മാനത്തെ കൊട്ടാരം സിനിമ ഇറങ്ങിയ അന്ന് മുതൽ ഈ മനുഷ്യനെ സ്റ്റേജിലും ചാനലിലും അനുകരിച്ചു അന്നം കുറെ കഴിച്ചു. പല രാജ്യങ്ങളിലു...
27/10/2025

മാനത്തെ കൊട്ടാരം സിനിമ ഇറങ്ങിയ അന്ന് മുതൽ ഈ മനുഷ്യനെ സ്റ്റേജിലും ചാനലിലും അനുകരിച്ചു അന്നം കുറെ കഴിച്ചു. പല രാജ്യങ്ങളിലും ഈ താരത്തെ വിറ്റു കാശാക്കി. ഒരു ചാനലിൽ ഒപ്പം നിന്നപ്പോൾ പറഞ്ഞു ഈ കാറും വീടും ഒക്കെ അങ്ങയെ വിറ്റു മേടിച്ചതാണെന്നു.. 😍 ഒരു ജേഷ്ഠന്റെ സ്നേഹം എപ്പോഴും നേരിൽ കാണുമ്പോൾ തരുമായിരുന്നു.. ഒരുപാട് ഇഷ്ടമുള്ള ഈ ഏട്ടനെ കുറച്ചു വർഷങ്ങളായി അനുകരിയ്ക്കാറില്ല.. പല ചാനലുകൾ വിളിയ്ക്കുമ്പോഴും പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു പോകും.. ഒരു നടൻ ആകാനുള്ള അമിത ആഗ്രഹം കൊണ്ടാണ് ആ മുഖം എന്നിൽ നിന്നും പൂർണ്ണമായി തുടച്ചു മാറ്റി ആ അനുകരണം പൂർണ്ണമായും നിർത്തിയത്. എന്നും ഈ മനുഷ്യനോട് ആരാധനയിൽ പൊതിഞ്ഞ സ്നേഹം മാത്രം.. ദൈവം ആയുരരോഗ്യം നൽകി ദീർഘായുസ്സ് കൊടുക്കട്ടെ.. With love a big fan of Dileepettan ❤️❤️❤️
Happy Birthday dear Guro🙏🙏🙏🙏🙏
Sudhi Kalabhavan 🙏

26/10/2025

Happy Birthday Dileepettan❤️❤️🙏🙏

26/10/2025

രാത്രി കട്ടൻ ചായ കുടിക്കാൻ പോയപ്പോ 😍😍😍😍

22/10/2025
Happy Diwali ❤️
21/10/2025

Happy Diwali ❤️

18/10/2025

ഇന്ന് ചെട്ടികുളങ്ങര ❤️❤️

അങ്ങനെ ആ ആഗ്രഹം അങ്ങ് സാധിച്ചു 😍😍കുറെ നാളത്തെ ആഗ്രഹമായിരുന്നു ഇതുപോലൊരു വണ്ടി..ഒന്നും നോക്കിയില്ല കഴിഞ്ഞ ദിവസം City Cent...
16/10/2025

അങ്ങനെ ആ ആഗ്രഹം അങ്ങ് സാധിച്ചു 😍😍

കുറെ നാളത്തെ ആഗ്രഹമായിരുന്നു ഇതുപോലൊരു വണ്ടി..
ഒന്നും നോക്കിയില്ല കഴിഞ്ഞ ദിവസം City Center പോയപ്പോൾ അവിടെ വച്ചു ഈ സാധനത്തെ കണ്ടു, അപ്പൊ തന്നെ ഫോട്ടോ എടുത്തു.. നമ്മുടെ ആഗ്രഹങ്ങളൊന്നും പിന്നത്തേയ്ക്ക് വയ്ക്കരുതന്നെ 😂😂
Photo Crazy 😃😍
Click by my ❤️

Address

Kottiyam

Telephone

+919895531403

Website

Alerts

Be the first to know and let us send you an email when Kalabhavan Sudhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kalabhavan Sudhi:

Share