Online Media Reporters Association Kerala

  • Home
  • Online Media Reporters Association Kerala

Online Media Reporters Association Kerala കേരളത്തിലെ പത്ര-ദൃശ്യ- ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ അസോസിയേഷൻ

ആവേശത്തിരയിളക്കി 'ഒമാക് ഒളിമ്പ്യാഡ്' സംഘടിപ്പിച്ചുഓമശ്ശേരി: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ - ഒമാക് കോഴിക്കോട് ജില...
01/01/2026

ആവേശത്തിരയിളക്കി 'ഒമാക് ഒളിമ്പ്യാഡ്' സംഘടിപ്പിച്ചു

ഓമശ്ശേരി: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ - ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി 'ഒമാക് ഒളിമ്പ്യാഡ്' സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകർക്കിടയിലെ സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനായി ഓമശ്ശേരി ടർഫിൽ വെച്ച് നടത്തിയ പരിപാടിയിൽ വിവിധ മത്സരങ്ങളും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു.

ഒമാക് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സലാഹുദ്ധീൻ ഒളവട്ടൂർ അധ്യക്ഷത വഹിച്ച ചടങ്ങ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. സത്യസന്ധമായ വാർത്താ റിപ്പോർട്ടിംഗിനൊപ്പം തന്നെ മാധ്യമപ്രവർത്തകരുടെ മാനസിക ഉല്ലാസത്തിനും ഒമാക് നൽകുന്ന പ്രാധാന്യം മാതൃകയാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ, വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരൻ, ഒമാക് കുടുംബാംഗങ്ങളായ ജനപ്രതിനിധികൾ - കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, കൂടത്തായി സൗത്ത് വാർഡ് മെമ്പർ ഷാഹിന റഹ്മത്ത് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഒമാക് കലണ്ടർ പ്രകാശനവും കളിക്കാർക്കുള്ള ജേഴ്സി വിതരണവും ആഘോഷങ്ങളുടെ ഭാഗമായുള്ള കേക്ക് മുറിക്കലും ചടങ്ങിൽ നടന്നു.

തുടർന്ന് നടന്ന സൗഹൃദ മത്സരങ്ങളിൽ അലിഫ് ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് ഇന്ത്യ സ്‌പോൺസർ ചെയ്ത 'ഒമാക് വാരിയേഴ്‌സും', മെട്രോ ജേണൽ സ്‌പോൺസർ ചെയ്ത 'ഒമാക് സ്‌ട്രൈക്കേഴ്‌സും' തമ്മിൽ ഏറ്റുമുട്ടി. വിജയികൾക്കുള്ള ട്രോഫിയും പങ്കെടുത്ത എല്ലാവർക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ഒമാക് കോഴിക്കോട് ജനറൽ സെക്രട്ടറി ഷമ്മാസ് സ്വാഗതവും ട്രഷറർ തൗഫീഖ് പനാമ നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓൺലൈൻ മാധ്യമ പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു.

ഓൺലൈൻ മീഡിയ റിപ്പോട്ടേഴ്സ് അസോസിയേഷൻ "ഒമാക്ക്”കലണ്ടർ പ്രകാശനം നടത്തി • മലപ്പുറം ജില്ലാ കളക്ടർ പ്രകാശനം നിർവഹിച്ചുമലപ്പുറ...
01/01/2026

ഓൺലൈൻ മീഡിയ റിപ്പോട്ടേഴ്സ് അസോസിയേഷൻ "ഒമാക്ക്”കലണ്ടർ പ്രകാശനം നടത്തി

• മലപ്പുറം ജില്ലാ കളക്ടർ പ്രകാശനം നിർവഹിച്ചു

മലപ്പുറം:ഓൺലൈൻ മീഡിയ റിപ്പോട്ടേഴ്സ് അസോസിയേഷൻ “ഒമാക്ക്” മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ 2026 വർഷത്തെ കലണ്ടർ പ്രകാശനം ജില്ലാ കളക്ടർക്ക് എക്സ്യൂട്ടീവ് അംഗങ്ങൾ കൈമാറി.തുടർന്ന് പുതുതായി സ്ഥാനമേറ്റ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജിയയെയും,വൈസ് പ്രസിഡന്റ് അഡ്വ:എപി സ്മജിയെയും കണ്ട് കമ്മിറ്റിയുടെ സ്നേഹാശംസകൾ അറിയിക്കുകയും കലണ്ടർ കൈമാറുകയും ചെയ്തു .മലപ്പുറം പിആർഡി ജില്ലാ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് പുതുവർഷ സമ്മാനമായി കേക്കും കൈമാറിയാണ് പിരിഞ്ഞത് ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ മുത്തു പുലാമന്തോൾ,മിർഷാ മഞ്ഞപ്പറ്റ,യൂനുസ് മലപ്പുറം,അബ്ദുൽ ജലീൽ കാരക്കുന്ന്,ലുകുമാൻ അരീക്കോട്,എന്നിവർ സംബന്ധിച്ചു.

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

🏆 OMAK OLYMPIAD - The Ultimate Sports Battle 🏆ക്രിസ്‌മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഒമാക് (OMAK) കോഴിക്കോട് ജില്ല സം...
24/12/2025

🏆 OMAK OLYMPIAD - The Ultimate Sports Battle 🏆

ക്രിസ്‌മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഒമാക് (OMAK) കോഴിക്കോട് ജില്ല സംഘടിപ്പിക്കുന്ന ആവേശകരമായ സ്പോർട്സ് പോരാട്ടം 'OMAK OLYMPIAD' വരുന്ന തിങ്കളാഴ്ച (29-ാം തീയതി) ഓമശ്ശേരി ഇക്കാം ഫുട്ബോൾ ടർഫിൽ നടക്കുകയാണ്!

കരുത്തരായ രണ്ട് ടീമുകൾ നേർക്കുനേർ:

*🔴 OMAK WARRIORS (Captain: Fasil)*
Vs
*🔵 OMAK STRIKERS (Captain: Thoufeek)*

വാശിയേറിയ മത്സരങ്ങൾ ആസ്വദിക്കാനും, ഒത്തൊരുമയുടെ സന്തോഷം പങ്കിടാനും എല്ലാവരെയും ക്ഷണിക്കുന്നു. കുടുംബസമേതം എല്ലാവരും ഈ സ്പോർട്സ് മാമാങ്കത്തിൽ പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ്;  അറവു മാലിന്യ ഫാക്ടറിയുടെ നടപടി അപഹാസ്യം: ഒമാക്താമരശ...
02/08/2025

നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ്; അറവു മാലിന്യ ഫാക്ടറിയുടെ നടപടി അപഹാസ്യം: ഒമാക്

താമരശ്ശേരി : തുടർച്ചയായ നിയമലംഘനങ്ങളെക്കുറിച്ച് വാർത്തകൾ നൽകിയതിന്റെ പ്രതികാരമായി മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് കൊടുത്ത അറവുമാലിന്യ സംസ്കരണ ഫാക്ടറിയുടെ നടപടിയെ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) ശക്തമായി അപലപിച്ചു.

സത്യസന്ധമായ അന്വേഷണങ്ങൾക്കും റിപ്പോർട്ടിങ്ങിനും മറുപടിയായി കള്ളക്കേസുകൾ ചുമത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

അറവുഫാക്ടറിയിൽ നടക്കുന്ന ദുരുപയോഗങ്ങളും നിയമലംഘനങ്ങളും മാസങ്ങളായി വാർത്തയാക്കി പുറത്തുകൊണ്ടുവരുന്നത് ചിലർക്ക് അസഹനീയമായതിന്റെ പ്രതിഫലനമാണ് ഈ കേസെന്നും, അധികാരികൾ ദുരുപയോഗത്തിലൂടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
ഇത് അടിസ്ഥാന മനുഷ്യാവകാശത്തിനെതിരെയുള്ളതും മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണവുമാണ്. കണ്ണടച്ചുനിൽക്കുന്ന ഔദ്യോഗിക സംവിധാനങ്ങളോടൊപ്പം ഫാക്ടറി മാനേജ്‌മന്റ്‌ നിന്നാൽ അതിന് തുല്യമായ പ്രതികരണമാണ് ലഭിക്കുകയെന്നും യോഗം മുന്നറിയിപ്പ് നൽകി.

കേരളത്തിലെ ഓരോ ഓൺലൈൻ മാധ്യമങ്ങളും ഇത്തരം നിയമലംഘനങ്ങൾ അതേ തീവ്രതയിൽ റിപ്പോർട്ട് ചെയ്യുമെന്നും, ഒരാൾക്കെങ്കിലും കള്ളക്കേസ് കൊടുത്ത് മുഴുവൻ മാധ്യമലോകത്തെയും വശീകരിക്കാമെന്ന് അധികാരികൾ കരുതേണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.

മാധ്യമപ്രവർത്തനത്തിന്റെ വിശുദ്ധിയും സ്വാതന്ത്ര്യവുമാണ് ഇപ്പോൾ പുനർമൂല്യനിർണയത്തിന് വിധേയമാകുന്നത്. പിന്നോട്ട് പോവുന്നത് ഒരു മാധ്യമത്തിനും സാധ്യമല്ലെന്നും അംഗങ്ങൾക്കു വേണ്ട എല്ലാ നിയമസഹായവും സുരക്ഷയും ഉറപ്പാക്കുമെന്നും ഒമാക് യോഗം വ്യക്തമാക്കി.

🌿 കോഴിക്കോട് ജില്ലയിൽ നടത്തിയOMAK Photography & Caption Contest – 2025🎉 “പ്രകൃതിയെ സ്നേഹിക്കാം, സംരക്ഷിക്കാം”📸 World Env...
08/06/2025

🌿 കോഴിക്കോട് ജില്ലയിൽ നടത്തിയ
OMAK Photography & Caption Contest – 2025
🎉 “പ്രകൃതിയെ സ്നേഹിക്കാം, സംരക്ഷിക്കാം”
📸 World Environment Day

🏆 2 Genuine Participants only – അവർക്കാണ് സമ്മാനങ്ങൾ!

🎉 Winners Announcement🎉

🥇 1st Prize
👤 ABDUL NASAR C

🥈 2nd Prize
👤 Vinod Thamarassery

🎁 സമ്മാന വിതരണം അടുത്ത് നടക്കുന്ന OMAK പൊതുചടങ്ങിൽ നടക്കും

🙏 പങ്കെടുത്തവർക്ക് അഭിനന്ദനങ്ങൾ

കോഴിക്കോട് ജില്ലയുടെ പുതിയ ഭാരവാഹികൾ.
27/05/2025

കോഴിക്കോട് ജില്ലയുടെ പുതിയ ഭാരവാഹികൾ.

ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനം സംഘടിപ്പിച്ചുകോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റ...
25/05/2025

ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനം സംഘടിപ്പിച്ചു

കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഹബീബി അധ്യക്ഷത വഹിച്ചു.

കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വാർത്തകൾക്ക് ഇക്കാലത്ത് വളരെയധികം പ്രാധാന്യമുണ്ട്. സത്യസന്ധവും വേഗത്തിലുള്ളതുമായ വാർത്താ പ്രചാരണത്തിലൂടെ സമൂഹത്തെ ബോധവത്കരിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെംടെക് ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. “ഒരു വാർത്തയുടെ പിന്നിലുള്ള വിവരങ്ങൾ, പശ്ചാത്തലം, വിശദീകരണങ്ങൾ എന്നിവ തെളിവുകളോടെ അവതരിപ്പിക്കുമ്പോഴേ അതിന് യാഥാർത്ഥ്യമുള്ള സാമൂഹിക പ്രസക്തിയുണ്ടാകൂവെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ജില്ലാ സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊടുവള്ളി ന​ഗരസഭ കൗൺസിലർ സോജിത്ത് കൊടുവള്ളി, ഫാസിൽ തിരുവമ്പാടി, സത്താർ പുറായിൽ, ഒമാക് മലപ്പുറം ജില്ലാ ഭാരവാഹികളായ മഹ്‌മൂദിയ, സുനിൽ ബാബു, മിർഷാദ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ: സലാഹുദ്ദീൻ ഒളവട്ടൂർ (പ്രസിഡന്റ്), ഷമ്മാസ് കത്തറമ്മൽ (ജനറൽ സെക്രട്ടറി), തൗഫീഖ് പനാമ (ട്രഷറർ), റഫീക്ക് നരിക്കുനി, പ്രകാശ് മുക്കം (വൈസ് പ്രസിഡന്റുമാർ), സഹ്‌ല, റാഫി മാനിപുരം (ജോയിൻ്റ് സെക്രട്ടറിമാർ), ഷബീദ് കോഴിക്കോട്, ജോസ്ബിൻ കൂരാച്ചുണ്ട്, രമനീഷ് കുട്ടൻ, ദീപക് കുമാർ കൂട്ടാലിട (എക്സിക്യൂട്ടീവ് അംഗങ്ങൾ).

ഓൺലൈൻ മാധ്യമ പ്രവർത്തക- കർണ്ണാടക നിയമസഭ സമ്പർക്ക പരിപാടി ജൂണിൽ.ബാഗ്ളൂരു:കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി.ഖാദറിന്റെ പ്രത്...
30/04/2025

ഓൺലൈൻ മാധ്യമ പ്രവർത്തക- കർണ്ണാടക നിയമസഭ സമ്പർക്ക പരിപാടി ജൂണിൽ.

ബാഗ്ളൂരു:കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി.ഖാദറിന്റെ പ്രത്യേക താത്പര്യ പ്രകാരം,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK), കർണ്ണാടക നിയമ സഭയും ചേർന്ന് നടത്തുന്ന മാധ്യമ സമ്പർക്ക പരിപാടി ജൂണിൽ നടക്കും.

കർണ്ണാടക നിയമ സഭ സമ്മേളനം നടക്കുന്ന ജൂൺ മാസം നിയമ സഭ നടപടികൾ കണ്ടറിയാനും, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കർണ്ണാടക സ്പീക്കറുമായി സംവദിക്കലും, നിയമ സഭാ ചരിത്രവും നടപടി ക്രമങ്ങളും മനസ്സിലാക്കലുമാണ് ആദ്യ ദിവസ പരിപാടി.

രണ്ടാം ദിവസം കർണ്ണാടക സർക്കാരിന്റെ മാതൃകപരമായ വികസന പദ്ധതികൾ കണ്ട് മനസ്സിലാക്കലും ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഓൺ മാധ്യമങ്ങളുടെ
സമകാലീക പ്രസക്തി മനസ്സിലാക്കി സ്പീക്കർ യു.ടി. ഖാദർ മുൻ കൈ എടുത്ത് നടത്തുന്ന പ്രഥമ ഓൺലൈൻ മാധ്യമ സമ്പർക്ക പരിപാടിയാണ് കർണ്ണാടക നിയമസഭയിൽ നടക്കുന്നത്.

ഓൺലൈൻ മാധ്യമങ്ങൾക്ക്
കർണ്ണാടക നിയമ സഭ നൽകുന്ന വലിയ അംഗീകാരം കൂടിയാണീ കർണ്ണാടക - നിയമ സഭ - ഓൺ മാധ്യമ സമ്പർക്ക പരിപാടി.

40 ഓളം ഓൺലൈൻ മാധ്യമ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.

ബാഗ്ളൂരിൽ സ്പീക്കറുമായി നടന്ന കൂടികാഴ്ചയിൽ, ന്യൂസ്‌ ലൈവ് ഡോട്ട് കോം എഡിറ്റർ മുനീർ പാറക്കടവത്ത്, മലയാളനാട് കറസ്പോണ്ടന്റ് ടി.പി.ദേവദാസ്,
ന്യൂസ് ബെഗളുരു ഡോട്ട് കോം എഡിറ്റർ ഉമേഷ്‌ രാമൻ, എൻ. മലയാളം എഡിറ്റർ, സി ഡി സുനീഷ്എന്നിവർ പങ്കെടുത്തു.

നാളെ
08/03/2024

നാളെ

ഒമാക്ക് പുതുവത്സര -റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.താമരശ്ശേരി : ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയ...
27/01/2024

ഒമാക്ക് പുതുവത്സര -റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

താമരശ്ശേരി : ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര - റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ വച്ച് നടന്ന ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനന സമിതി യൂണിറ്റ് ട്രഷറർ മസ്ഊദ് മുഖ്യാതിഥിയായി.

കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി, ജനറൽ സെക്രട്ടറി ഹബീബി , ട്രഷറർ സത്താർ പുറായിൽ, വൈസ് പ്രസിഡണ്ട് ജയദേഷ് എ.കെ, മുൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മജീദ് താമരശ്ശേരി, ഷമ്മാസ് കത്തറമ്മൽ, തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

കോഴിക്കോട് ജില്ലയുടെ നേതൃത്വത്തിൽ പുതുവത്സര- റിപ്പബ്ലിക് ദിനാഘോഷം നാളെ(26. ജനു.2024) താമരശ്ശേരിയിൽ
25/01/2024

കോഴിക്കോട് ജില്ലയുടെ നേതൃത്വത്തിൽ പുതുവത്സര- റിപ്പബ്ലിക് ദിനാഘോഷം നാളെ(26. ജനു.2024) താമരശ്ശേരിയിൽ

മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ+91 75106 69941 പ്രസിഡന്റ്+91 97459 93259 ജനറൽ സെക്രട്ടറി
19/01/2024

മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ
+91 75106 69941 പ്രസിഡന്റ്
+91 97459 93259 ജനറൽ സെക്രട്ടറി

Address

Kozhikode

Telephone

+919745788312

Website

Alerts

Be the first to know and let us send you an email when Online Media Reporters Association Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed media company?

Share