scribecrew

scribecrew Creating innovative ideas

ഗൂഗി വ തിയോംഗോ: സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയ പോരാളികെനിയയിലെ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയ പോരാളി. ഭര...
29/05/2025

ഗൂഗി വ തിയോംഗോ: സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയ പോരാളി

കെനിയയിലെ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയ പോരാളി. ഭരണകൂടത്തോടുള്ള വിയോജിപ്പും, കലഹവും മൂലം 1970 കളിൽ ഒരു വർഷം തടവിലാക്കപ്പെട്ട തിയോൻഗോ പിന്നീട് പതിറ്റാണ്ടുകളോളം അതിൻ്റെ വേട്ടയാടലുകൾ അനുഭവിച്ചു.

read more:

Renowned Kenyan writer Ngugi wa Thiong’o has died at age 87, his family members have announced.

എയ്ഡഡ് ഹയർ സെക്കൻഡറിയിൽ പിന്നാക്ക സംവരണം ഇപ്പോഴും വട്ടപ്പൂജ്യംസർക്കാർ ചെലവി​ൽ പ്രവർത്തി​ക്കുന്ന എയ്ഡഡ് സ്കൂളുകളിലെ പ്ലസ്...
27/05/2025

എയ്ഡഡ് ഹയർ സെക്കൻഡറിയിൽ പിന്നാക്ക സംവരണം ഇപ്പോഴും വട്ടപ്പൂജ്യം

സർക്കാർ ചെലവി​ൽ പ്രവർത്തി​ക്കുന്ന എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് പിന്നാക്ക സംവരണം ഉറപ്പാക്കാൻ ഇപ്പോഴും നടപടിയില്ല. സർക്കാർ സ്കൂളുകളിൽ 28% പിന്നാക്ക സംവരണം നൽകുമ്പോഴാണ് വർഷങ്ങളായി ഈ അനീതി തുടരുന്നത്. 2013 മുതൽ ഇത് പരിഹരിക്കാൻ വകുപ്പുതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനമില്ല.

read more:

There is still no action to ensure backward reservation for Plus One admissions in government-funded aided schools.

23/05/2025

ഭരണകൂടത്തിന്റെ 'നരവേട്ട'

ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. കേരള രാഷ്ട്രീയ ചരിത്രത്തിൽ മറക്കപ്പെട്ട സമരങ്ങളിലൊന്നാണ് 2003ൽ നടന്ന മുത്തങ്ങ ഭൂസമരവും പൊലീസ് വെടിവെപ്പും. 22 വർഷങ്ങൾക്ക് ശേഷം മുത്തങ്ങ സമരത്തിന്റെ കഥ വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ്.

read more:
https://tinyurl.com/232du2hf

ഇസ്രായേൽ ആക്രമണം 5 മാധ്യമപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടുഗാസയിലെ വിവിധ പ്രദേശങ്ങളിലായി ഇ...
18/05/2025

ഇസ്രായേൽ ആക്രമണം 5 മാധ്യമപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടു

ഗാസയിലെ വിവിധ പ്രദേശങ്ങളിലായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഭർത്താവും ഭാര്യയും ഉൾപ്പെടെ അഞ്ച് പലസ്തീൻ മാധ്യമപ്രവർത്തകരും ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ അവരുടെ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെട്ടു.

read more:

Five journalists and their family members killed by Israeli forces in a single night.

ഇന്ത്യ- പാകിസ്ഥാൻ സമ്പൂർണ വെടിനിർത്തൽ പ്രാബല്യത്തിൽഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായി. ഇന്ന് വ...
10/05/2025

ഇന്ത്യ- പാകിസ്ഥാൻ സമ്പൂർണ വെടിനിർത്തൽ പ്രാബല്യത്തിൽ

ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായി. ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്‌സില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

read more:

India-Pakistan ceasefire Live Updates: Military briefs on Op Sindoor as India-Pak ceasefire announced

കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതിഅറസ്റ്റിനുള്ള കാരണം അറസ്റ്റിലാകുന്ന വ്യക്തിയെ അറിയിക്ക...
10/05/2025

കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതി

അറസ്റ്റിനുള്ള കാരണം അറസ്റ്റിലാകുന്ന വ്യക്തിയെ അറിയിക്കുന്നത് ഔപചാരികതയല്ല. ഭരണഘടനാപരമായും നിയമപരമായും അനിവാര്യമായ കാര്യമാണെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.

read more:
https://tinyurl.com/4wyzyser

arrest without explaining sufficient reason is violation of fundamental rights kerala highcourt

പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണം: ലിയോ പതിനാലാമൻ മെയ് 18ന് സ്ഥാനമേൽക്കും.പുതിയ മാർപാപ്പയായി ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്...
09/05/2025

പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണം: ലിയോ പതിനാലാമൻ മെയ് 18ന് സ്ഥാനമേൽക്കും.

പുതിയ മാർപാപ്പയായി ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ മെയ് 18ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് നടക്കും. കത്തോലിക്ക സഭയുടെ 267ാം മാർപാപ്പയായാണ് ലിയോ പതിനാലാമൻ ചുമതലയേൽക്കുന്നത്. കർദിനാൾ സംഘത്തിന്റെ ഡീൻ ജിയോവാനി ബാറ്റിസ്റ്റ റേ ചടങ്ങുകളിൽ മുഖ്യ കാർമികത്വം വഹിക്കും.

read more:

American Cardinal Robert Francis Prevost elected Pope, takes name Pope Leo XIV.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ് എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്...
09/05/2025

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ് എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ .19 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും.

ദി വയർ വെബ്സൈറ്റ് ഇന്ത്യയിൽ തടഞ്ഞ് കേന്ദ്രസർക്കാർ "ഭരണഘടനാപരമായ അവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യത്തെയും ലംഘിച്ച് ഇന്ത്യയി...
09/05/2025

ദി വയർ വെബ്സൈറ്റ് ഇന്ത്യയിൽ തടഞ്ഞ് കേന്ദ്രസർക്കാർ

"ഭരണഘടനാപരമായ അവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യത്തെയും ലംഘിച്ച് ഇന്ത്യയിലുടനീളം ദി വയർ വെബ്സൈറ്റ് കേന്ദ്രം തടഞ്ഞിരിക്കുന്നു " ദി വയർ പ്രസ്താവനയിൽ പറഞ്ഞു.

'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാകിസ്ഥാനിലെ ഭീകര ക്യാംപുകളിൽ നടത്തിയ ഇന്ത്യ സൈനിക ആക്രമണത്തിൽ 100 ഭീകരർ കൊല്ലപ്പെട്ടതായി ...
08/05/2025

'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാകിസ്ഥാനിലെ ഭീകര ക്യാംപുകളിൽ നടത്തിയ ഇന്ത്യ സൈനിക ആക്രമണത്തിൽ 100 ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡൽഹിയിൽ നടന്ന സർവകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ സായുധസേനകളെ രാഷ്ട്രീയനേതാക്കൾ ഒറ്റക്കെട്ടായി അഭിനന്ദിച്ചുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ നടത്തുന്ന തുടർച്ചയായ വെടിനിർത്തൽ കരാർ ലംഘനം മൂലം 13 സിവിലിയന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം. പൂഞ്ച് സെക്ടറിലാണ് 13 പേർ മരിച്ചത്. 59 പേർക്ക് പാക് സൈന്യത്തിന്റെ വെടിവെപ്പിൽ പരിക്കേറ്റു. ഇതിൽ 44 പേരും പൂഞ്ചിൽ നിന്നുള്ളവരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

read more:
https://tinyurl.com/22phwy9a

Operation Sindoor updates

'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം';പരിക്കേറ്റവരെ സന്ദർശിച്ച്  രാഹുൽ ​ഗാന്ധിദില്ലി: പ...
25/04/2025

'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം';പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. കൂടിക്കാഴ്ചയ്ക്കു ശേഷം ഭീകരാക്രമണത്തിൽ പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിച്ചു. സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

'ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ പാർട്ടിയുടേയും പൂർണ പിന്തുണയുണ്ടാവും. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ പിഴുതെറിയണം. സമൂഹത്തെ ഭിന്നിപ്പിക്കലും സഹോദരന്മാരെ തമ്മിൽ അകറ്റലുമായിരുന്നു ഭീകരാക്രമണത്തിന്റെ ലക്ഷ്യം. ഈ സമയം ജനങ്ങൾ ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യമാണ്' എന്നും രാഹുൽ​ ​ഗാന്ധി പറഞ്ഞു.

24 വർഷം പഴക്കമുള്ള മാനനഷ്ടക്കേസ്; ആക്ടിവിസ്റ്റ് മേധ പട്കർ അറസ്റ്റിൽ.സാകേത് ജില്ലാ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച...
25/04/2025

24 വർഷം പഴക്കമുള്ള മാനനഷ്ടക്കേസ്; ആക്ടിവിസ്റ്റ് മേധ പട്കർ അറസ്റ്റിൽ.

സാകേത് ജില്ലാ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് 48 മണിക്കൂറിനുള്ളിൽ, ലെഫ്റ്റനന്റ് ഗവർണർ (എൽജി) വി കെ സക്‌സേന നൽകിയ 24 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ നർമ്മദ ബച്ചാവോ ആന്ദോളൻ ആക്ടിവിസ്റ്റ് മേധ പട്കറെ ഡൽഹി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

read more:
https://tinyurl.com/ykcxadne

Activist Medha Patkar arrested in defamation case.

Address

Kozhikode

Telephone

+919539336072

Website

Alerts

Be the first to know and let us send you an email when scribecrew posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to scribecrew:

Share