10/10/2026
പ്രണയം, വിവാഹം, കുടുംബം
ഒരാളായിരുന്നില്ല നാനാ
നീലകാന്തിയായിരുന്നു നാനാ
പുണെയിലായിരുന്നു നീലുവിന്റെ ജനനം.
ഫിസിക്സിൽ പഠനം.ഐഐടി പ്രവേശനപരീക്ഷ എഴുതി, പാസ്സായി.
എന്നാൽ, അഭിനയത്തിന് പിന്നാലെയാണ് പോയത്.
ആ വഴിയെ തന്നെയാണ് നാനായും വന്നത്.
1973-ൽ മഹാരാഷ്ട്ര സർക്കാരിന്റെ മികച്ച നാടക നടിക്കുള്ള സ്വർണമെഡൽ .
പിന്നീട് മറാഠി സിനിമകളിലേക്ക്. 1989-ൽ സച്ചിൻ പിൽഗാവ്കറിനൊപ്പം "ആത്മവിശ്വാസ" ത്തിൽ. സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം.
മറാഠി നാടകമായ "ജാത് ഹി പൂഛോ സാധു കി" യിൽ നാനയും നീലുവും ഒരുമിച്ചു.
നാനാ ദാരിദ്ര്യത്തിൽ ഉഴലുന്ന കാലം.
ഒരു നാടകത്തിന് ലഭിച്ചിരുന്നത് 50 രൂപ.
15 മുതൽ 20 വരെ സ്റ്റേജുകളിൽ കയറിയാലും കഷ്ടി 750 രൂപ കിട്ടും.
നീലകാന്തി അപ്പോഴേക്കും ബാങ്ക് ഉദ്യോഗസ്ഥയായി.
2,500 രൂപ ശമ്പളത്തിൽ.
തന്റെ ശമ്പളം കൊണ്ട് കുടുംബം നടന്നു പോകുമെന്ന് ഉറപ്പ് കൊടുത്തു.
നാനായെ അഭിനയിക്കാൻ വിട്ടു.
1978 ൽ നാനായും നീലുവും വിവാഹിതരായി.
ആദ്യ മകൻ ദുർവാസിനെ രണ്ടര വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ടു. കുടുംബ ജീവിതത്തിലെ ആദ്യ ഷോക്ക് സംഭവിച്ചു.
പിന്നീട് മല്ഹാർ ജനിച്ചു.
അഭിപ്രായവ്യത്യാസങ്ങളുടേതായി പിന്നത്തെ ജീവിതം.
നാനായും നീലകാന്തിയും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി.
എന്നിട്ടും അസാമാന്യമായ പരസ്പര ബഹുമാനവും ഇഷ്ടവും ഇരുവർക്കുമിടയിൽ തുടർന്നു.
നിയമപരമായി വിവാഹമോചനം നേടിയില്ല.
നീണ്ട ഇടവേളയ്ക്കുശേഷം നീലകാന്തി സിനിമയിലേക്ക് മടങ്ങി.
2025-ൽ പുറത്തിറങ്ങിയ ചരിത്രപശ്ചാത്തലമുള്ള "ഛാവ' യിലൂടെ.
വിക്കി കൗശലും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ധരാവു എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്.
പകരം വെക്കാനില്ലാത്ത ഒരു പ്രണയകഥയാണിത്. അപൂർവമായ കുടുംബ ജീവിതാനുഭവവും.
നന്ദി നീലു
നാനായ ഞങ്ങൾക്കായി വളർത്തിയതിന്, തന്നതിന്