
13/03/2025
ക്ലാസ്മേറ്റ്സിലെ 90% രംഗങ്ങളിലും സതീശൻ കഞ്ഞിക്കുഴിയെ ഒരു കോമാളി ആയിട്ടാണ് ചിത്രീകരിച്ചതെങ്കിലും ഒരു റിട്ടയർട് കെഎസ്‌യു അനുഭാവി എന്ന നിലയിൽ,സിനിമയിലെ കോളേജ് രാഷ്ട്രീയക്കാർക്കിടയിലെ ഏറ്റവും മികച്ച കാരക്റ്റർ ആയി തോന്നിയത് സതീശനെ തന്നെയാണ്.
കാരണം കോളേജിലെ ഷോ ഓഫിന്റെ ഭാഗമായി സതീശനേക്കാൾ വലിയ രാഷ്ട്രീയക്കാരൻ ചമഞ്ഞ സുകുവും പയസും "പഴന്തുണി" കോശിയും മുടിയയനും ഒക്കെ കോളേജ് കാലഘട്ടം കഴിഞ്ഞ് വൈറ്റ് കോളർ ജോലിയും ബിസിനസും ചെയ്ത് അവർ വെറുക്കുന്ന ഭൂർഷ്വാ മോഡൽ ജീവിതത്തിലേക്ക് തന്നെ മാറിയപ്പോൾ സതീശൻ മാത്രമാണ് ഫുൾ ടൈം രാഷ്ട്രീയത്തിലേക്ക് വന്നത്.
സതീശന്റെ ഉറച്ച രാഷ്ട്രീയ ബോധവും സാമൂഹിക പ്രതിബദ്ധതയും അയാളെ എംഎൽഎ സ്ഥാനത്തിൽ എത്തിച്ചപ്പോൾ,സിനിമയിലെ രാഷ്ട്രീയത്തിൽ ആത്യന്തികമായി ജയിച്ചത് എല്ലാവരും കളിയാക്കിയ സതീശൻ കഞ്ഞിക്കുഴി ആണെന്ന് അടിവര ചെയ്യപ്പെട്ടു 💙