Ente Ramanattukara

Ente Ramanattukara Ramanattukara is a Muncipality census town in Kozhikode district in the Indian state of Kerala

*മാങ്കാവ് പാലം അടയ്ക്കുന്നതിനാൽ വാഹന ഗതാഗത നിരോധനം*  Published 30-05-2024 വ്യാഴം                                        ...
30/05/2024

*മാങ്കാവ് പാലം അടയ്ക്കുന്നതിനാൽ വാഹന ഗതാഗത നിരോധനം*

Published 30-05-2024 വ്യാഴം

മീഞ്ചന്ത-അരയിടത്തുപാലം ബൈപ്പാസ് റോഡിലുള്ള മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് (മെയ് 30) രാത്രി 10 മുതല്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

കോഴിക്കോട് ഭാഗത്തുനിന്നും രാമനാട്ടുകര വഴി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസ്സുകള്‍ പുതിയറ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരയിടത്തുപാലം- തൊണ്ടയാട്- പന്തീരങ്കാവ് വഴി രാമനാട്ടുകരയ്ക്ക് പോകണം.

രാമനാട്ടുകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീര്‍ഘദൂര ബസ്സുകള്‍ രാമനാട്ടുകര ബസ്സ്റ്റാന്റില്‍ നിന്നും പന്തീരങ്കാവ്- ബിഎസ്എന്‍എല്‍ ജംഗ്ഷന്‍-മാങ്കാവ് ജംഗ്ഷന്‍-അരയിടത്തു പാലം വഴി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കേണ്ടതുമാണ്.

പുതിയ ബസ്റ്റാന്‍ഡില്‍ നിന്നും മാങ്കാവ്-രാമനാട്ടുകര വഴി സര്‍വീസ് നടത്തുന്ന ഹ്രസ്വദൂര ബസ്സുകള്‍ (പരപ്പനങ്ങാടി, കോട്ടക്കടവ് ഭാഗത്തേക്ക്‌) പാളയം-കല്ലായി-മീഞ്ചന്ത-ചെറുവണ്ണൂര്‍ വഴി പോവേണ്ടതും തിരികെയും ഇതേ റൂട്ടില്‍ സര്‍വീസ് നടത്തേണ്ടതുമാണ്.

കോഴിക്കോട് നിന്നും മാങ്കാവ് വഴി മീഞ്ചന്ത, ഫറൂക്ക് ഭാഗത്തേക്ക് പോവേണ്ട മറ്റു വാഹനങ്ങള്‍ പാളയം-കല്ലായി-മീഞ്ചന്ത വഴിയും കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവേണ്ട മറ്റു വാഹനങ്ങള്‍ തൊണ്ടയാട്-പന്തീരങ്കാവ് വഴിയും പോകണം.

കോഴിക്കോട്-പന്തീരങ്കാവ് ബൈപ്പാസ് റോഡില്‍ ഗതാഗത കുരുക്ക് ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍ കോഴിക്കോട് സിറ്റിയുടെ വടക്ക് ഭാഗത്തു നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോവേണ്ട വാഹനങ്ങള്‍ തൊണ്ടയാട്- മെഡിക്കല്‍കോളേജ്- എടവണ്ണപ്പാറ വഴി ഉപയോഗപ്പെടുത്തണം.

Address

Ramanattukara
Kozhikode
673633

Alerts

Be the first to know and let us send you an email when Ente Ramanattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share