malaonline.in

  • Home
  • malaonline.in

malaonline.in ഇന്നലെയുടെ ഓർമ്മകൾ,....................
............. ഇന്നിന്റെ വർണ്ണങ്ങൾ.................................................നാളെയുടെ സ്വപ്നങ്ങൾ

A news web site

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ട്വന്റി ട്വന്റി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരി...
12/07/2025

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ട്വന്റി ട്വന്റി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ഡോ വര്ഗീസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.

കളഞ്ഞു കിട്ടിയ അറുപതിനായിരം രൂപ പോലീസ് സാന്നിധ്യത്തിൽ തിരിച്ചേൽപ്പിച്ചു.അന്നമനട തൈക്കുടം സ്വദേശി കവലക്കാട്ട് ജോസിനാണ് അറ...
12/07/2025

കളഞ്ഞു കിട്ടിയ അറുപതിനായിരം രൂപ പോലീസ് സാന്നിധ്യത്തിൽ തിരിച്ചേൽപ്പിച്ചു.

അന്നമനട തൈക്കുടം സ്വദേശി കവലക്കാട്ട് ജോസിനാണ് അറുപതിനായിരം രൂപ കളഞ്ഞു കിട്ടിയത്. ജോസ് ഈ തുക മാള പോലീസിൽ ഏൽപ്പിക്കുകയും തുടർന്ന് ഉടമയെ കണ്ടെത്തി പണം നഷ്ടപ്പെട്ട താഴെക്കാട് സ്വദേശി നിബിന് തുക കൈമാറുകയും ചെയ്തൂ.

ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ  കോൺഗ്രസ്‌ ധർണ  മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള സാമൂഹ്യ ആരോഗ്യ കേന്ദ്...
10/07/2025

ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ കോൺഗ്രസ്‌ ധർണ

മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു മുമ്പിൽ ധർണ്ണ നടത്തി. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണു ഉണ്ടായ അപകടത്തിൽ ഒരാളുടെ മരണം ഉണ്ടായതിൽ പ്രതിഷേധിച്ചും കേരളത്തിലെ ആരോഗ്യ മേഖലയിലെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പ്രതിഷേധ യോഗം കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎ യുമായ ശ്രീ ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ എസ് വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഓ ജെ ജനീഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി എ അബ്ദുൽ കരീം മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി ഡി ജോസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഹക്കീം ഇക്ബാൽ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റുമാരായ ജോഷി കാഞ്ഞുത്തറ, കെ കെ രവി നമ്പൂതിരി, സോയി കോലഞ്ചേരി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വക്കച്ചൻ അംബുക്കൻ, നിർമ്മൽ സി പാത്താടൻ, ഔസേപ്പച്ചൻ
ജോസ്, സന്തോഷ് ആത്തപ്പിള്ളി, പ്രേമ കെ ആർ ഷേർളി ജോയ് , നിതാ ജോഷി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.സാമ്പാളൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ആളുടെ ശരീരം കണ്ടെത്തി. പുത്തൻചിറ സ...
10/07/2025

പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.

സാമ്പാളൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ആളുടെ ശരീരം കണ്ടെത്തി. പുത്തൻചിറ സ്വദേശി പണിക്കശ്ശേരി വീട്ടിൽ സുഗതൻ (53 വയസ്സ് )ആണ് മരിച്ചത്.

പണിമുടക്കുകൾ പണി മുടക്കുകൾ ഇന്ന് പ്രൈവറ്റ് ബസുകളുടെ പണിമുടക്ക്‌. ഇന്ന് അർദ്ധരാത്രിമുതൽ അഖിലേന്ത്യാ പണിമുടക്ക്.
08/07/2025

പണിമുടക്കുകൾ പണി മുടക്കുകൾ

ഇന്ന് പ്രൈവറ്റ് ബസുകളുടെ പണിമുടക്ക്‌. ഇന്ന് അർദ്ധരാത്രിമുതൽ അഖിലേന്ത്യാ പണിമുടക്ക്.

റോട്ടറി ക്ലബ്‌ ഇൻസ്റ്റലേഷൻ സെറിമണി.മാള റോട്ടറി ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ സെറിമണി മാള ക്ലബ്‌ ഹൌസിൽ വച്ച് നടന്നു. ജോഷി ചാക്ക...
07/07/2025

റോട്ടറി ക്ലബ്‌ ഇൻസ്റ്റലേഷൻ സെറിമണി.

മാള റോട്ടറി ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ സെറിമണി മാള ക്ലബ്‌ ഹൌസിൽ വച്ച് നടന്നു. ജോഷി ചാക്കോ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ്‌ പോൾ പാറയിൽ അദ്ധ്യക്ഷത വഹിച്ചു. ഡേവിസ് കോന്നുപറമ്പിൽ, തമ്പി വർഗീസ്, അലോഷ്യസ് സ്റ്റീഫൻ, ബാബു സി സി, സെബാസ്റ്റ്യൻ ഊക്കൻ, എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അലോഷ്യസ് സ്റ്റീഫൻ പ്രസിഡന്റ്‌, സെബാസ്റ്റ്യൻ ഊക്കൻ സെക്രട്ടറി,സി സി ബാബു ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

കോൺഗ്രസ്‌ പ്രതിഷേധപ്രകടനം.പുത്തൻചിറ :ആരോഗ്യമന്ത്രി വീണജോർജ് രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പുത്തൻചിറ മണ്ഡലം കമ...
05/07/2025

കോൺഗ്രസ്‌ പ്രതിഷേധപ്രകടനം.

പുത്തൻചിറ :
ആരോഗ്യമന്ത്രി വീണജോർജ് രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പുത്തൻചിറ മണ്ഡലം കമ്മിറ്റി മാണിയംകാവിൽ പ്രതിഷേധപ്രകടനം നടത്തി.
വി എ നദീർ, ടി എസ്‌ ഷാജി, അഡ്വ വി എസ്‌ അരുൺ രാജ്, സി കെ യുധിമാസ്റ്റർ, ഷൈല പ്രകാശൻ, പി എസ്‌ സുഭാഷ്, പി സി ബാബു എന്നിവർ നേതൃത്വം നൽകി.

ഗോൾഡൻ മെഡോസ് ശിലാസ്ഥാപനം.മണലിക്കാട് :മുതിർന്ന പൗരന്മാർക്കും വിരമിച്ച വൈദികർക്കുമായി കോട്ടപ്പുറം രൂപതയുടെ സംരംഭമായ ഗോൾഡൻ ...
05/07/2025

ഗോൾഡൻ മെഡോസ് ശിലാസ്ഥാപനം.

മണലിക്കാട് :
മുതിർന്ന പൗരന്മാർക്കും വിരമിച്ച
വൈദികർക്കുമായി കോട്ടപ്പുറം രൂപതയുടെ സംരംഭമായ ഗോൾഡൻ മെഡോസിന്റെ ശിലാസ്ഥാപനം മണലിക്കാട് സെൻറ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി അങ്കണത്തിൽ വച്ച് കോട്ടപ്പുറം ബിഷപ്പ് ഡോ അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു.

കൊമ്പിടി ജംഗ്ഷൻ വികസനം,അലൈൻമെന്റ് പ്ലാൻ അവലോകനം.കൊമ്പിടി ജംഗ്ഷൻ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ അലൈൻമെന്റ്...
05/07/2025

കൊമ്പിടി ജംഗ്ഷൻ വികസനം,
അലൈൻമെന്റ് പ്ലാൻ അവലോകനം.

കൊമ്പിടി ജംഗ്ഷൻ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ അലൈൻമെന്റ് പ്ലാനിന്റെ അവലോകനയോഗം ജൂലൈ എഴിനു 3.30 ന് കൊമ്പിടി പാരിഷ് ഹാളിൽ വച്ച് നടക്കും.മന്ത്രി ഡോ ആർ ബിന്ദു യോഗത്തിൽ പങ്കെടുക്കും.
വടക്ക്, തെക്ക് ഭാഗത്തേക്ക് 20 മീറ്ററൂം, കിഴക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് 15 മീറ്ററും വീതികൂട്ടുന്നതാണ് അലൈൻമെന്റ് പ്ലാൻ. ഉദ്യോഗസ്ഥർ പ്ലാനിനെക്കുറിച്ച് വിശദീകരിക്കും.
ജനപ്രതിനിധികളും, പൊതു പ്രവർത്തകരും, വ്യാപാരികളും നാട്ടുകാരും യോഗത്തിൽ പങ്കെടുക്കും.

കുഴിക്കാട്ടുശ്ശേരിയിൽ ഹോട്ടലിൽ നിന്നുള്ള സെപ്റ്റിക് മാലിന്യം റോഡിലേക്ക് ഒഴുകുന്നു.കുഴിക്കാട്ടുശ്ശേരി ഉറുവത്തിൻ പീടികയിൽ ...
30/06/2025

കുഴിക്കാട്ടുശ്ശേരിയിൽ ഹോട്ടലിൽ നിന്നുള്ള സെപ്റ്റിക് മാലിന്യം റോഡിലേക്ക് ഒഴുകുന്നു.

കുഴിക്കാട്ടുശ്ശേരി ഉറുവത്തിൻ പീടികയിൽ ഹോട്ടലിലെ സെപ്റ്റിക് മാലിന്യം കവിഞ്ഞ് പൊട്ടിയൊലിച്ച് സമീപത്തെ കടകളുടെ മുമ്പിലൂടെ റോഡിൽ ഒഴുകി അടുത്ത വീട്ടുപറമ്പിലേക്ക് എത്തുകയാണ്. പ്രദേശത്ത് മുഴുവൻ ദുർഗന്ധമാണ്. ഹോട്ടലിന്റെ അടുക്കളയയോട് ചേർന്നാണ് സെപ്റ്റിക് ടാങ്ക്. എന്നിട്ടും ഈ ഹോട്ടൽ ഇപ്പോളും പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലിന് ലൈസൻസ് പോലുമില്ലയെന്ന് പറയപ്പെടുന്നു. ഇന്ന് പഞ്ചായത്ത് ജീവനക്കാർ സംഭവസ്ഥലത്തെത്തി ഹെൽത്ത് ഉദ്യോഗസ്ഥരോട് റിപ്പോര്ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
ഈ മാലിന്യകേന്ദ്രത്തിൽ ഇതിന് പരിഹാരം ഉണ്ടാക്കാതെ ഹോട്ടൽ പ്രവർത്തിപ്പിക്കാൻ അനുവദിക്കരുതെന്നാണ് പ്രാദേശവാസികളുടെ ആവശ്യം.

സംസ്ഥാന പാതയിൽ വാഹനപ്രളയം.കൊടകര, കൃഷ്ണൻകോട്ട സംസ്ഥാന പാതയിൽ വാഹനപ്രളയവും ബ്ലോക്കും പതിവായിരിക്കുകയാണ്.ദേശീയ പാതയിൽ നിർമ്...
30/06/2025

സംസ്ഥാന പാതയിൽ വാഹനപ്രളയം.

കൊടകര, കൃഷ്ണൻകോട്ട സംസ്ഥാന പാതയിൽ വാഹനപ്രളയവും ബ്ലോക്കും പതിവായിരിക്കുകയാണ്.ദേശീയ പാതയിൽ നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ ബ്ലോക്ക്‌ ഒഴിവാക്കാൻ ഈ വഴി തെരഞ്ഞെടുക്കുന്നതാണ് വലിയ ഗതാഗതകുരുക്കിന് കാരണമാകുന്നത്.
സാമൂഹ്യമാധ്യമങ്ങളിൽ തൃശൂർനിന്നും, ഇരിങ്ങാലക്കുട, പുല്ലൂർ, അവിട്ടത്തൂർ, കൊമ്പിടി വഴി അഷ്ടമിച്ചിറയിൽ നിന്ന് വൈന്തലയിലേക്ക് തിരിഞ്ഞ് അന്നമനട വഴി അത്താണിയിൽ എത്തുന്ന വഴിയേക്കുറിച്ച് വിവരണങ്ങൾ നൽകുന്നത് കണ്ട് ടോളിൽ നിന്നും കുരുക്കിൽ നിന്നും രക്ഷപ്പെടാനാണ് പലരും ദൂരം കൂടുതലാണെങ്കിലും ഈ വഴി തെരഞ്ഞെടുക്കുന്നത്. രാത്രിയിൽ ഭാരവാഹനങ്ങളും ഈ വഴി വരുന്നുണ്ട്.
കർക്കിടം ഒന്നിന് നാലമ്പല ദർശനയാത്രകൂടി ആരംഭിക്കുന്നതോടെ വലിയ വാഹനപ്പെരുപ്പം ഉണ്ടാകാൻ ഇടയുണ്ട്.
കൊമ്പിടിയിൽ ഇത് വരെ കാണാത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും പൊയ്യ പഞ്ചായത്തിന്റെ ആദരം.
29/06/2025

വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും പൊയ്യ പഞ്ചായത്തിന്റെ ആദരം.

Address


Opening Hours

Monday 09:00 - 19:00
Tuesday 09:00 - 19:00
Wednesday 09:00 - 19:00
Thursday 09:00 - 19:00
Friday 09:00 - 19:00
Saturday 09:00 - 19:00

Telephone

+919495046899

Alerts

Be the first to know and let us send you an email when malaonline.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to malaonline.in:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share