22/05/2025
ഇതാ ഇങ്ങനെയും
പുസ്തക പ്രകാശനം
നടത്താം
കോഴിക്കോട് :
ഇതാ ഇങ്ങനെയും പുസ്തകം പ്രകാശനം ചെയ്യാം. വീടിൻ്റെ സിറ്റൗട്ടിനെ സ്റ്റേജാക്കാം. വീട്ടുമുറ്റം സദസും. ഇങ്ങനെയായിരുന്നു മാത്തോട്ടം വളപ്പിൽ ബഷീറിൻ്റെ വസതിയിൽ ഇന്നലെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നടന്നത്.
ചടങ്ങിലേക്ക് നാടൊഴുകിയെത്തിയപ്പോൾ അച്ചടിച്ച രണ്ട് പുസ്തകങ്ങളും വിറ്റുതീരുകയും ചെയ്തു. പലരും പുസ്തകം കിട്ടാതെ മടങ്ങി.
മാത്തോട്ടം വളപ്പിൽ വസതിയിൽ യുവ കഥാകാരി റംഷീല റംഷിയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനമാണ് വേറിട്ട അനുഭവമായി മാറിയത്. ബഷീർ വളപ്പിലിൻ്റെ സഹോദരിയുടെ മകളാണ് റംഷീല.
പേരക്ക ബുക്സാണ് പ്രസാധകർ.
ചടങ്ങിൽ ചിത്രശലഭങ്ങളുടെ അമ്മ എന്ന കഥാ സമാഹാരം പി.കെ പാറക്കടവ് പ്രകാശനം ചെയ്തു. കഥാകാരിയുടെ മാതാവ് സൗദാബീവി ഏറ്റുവാങ്ങി.
മനുഷ്യൻ്റെ ഹൃദയത്തെ തൊടുന്നതാണ് റംഷീലയുടെ കഥകളെന്നും എവിടെയോ ഉള്ള മനുഷ്യരുടെ ഉള്ളം തൊടാൻ കഴിയുന്നതാണ് ഒരു പുസ്തകത്തിൻ്റെ വിജയമെന്നും പാറക്കടവ് അഭിപ്രായപ്പെട്ടു. മനസിൽ കവിതയുള്ളൊരാൾക്കേ ഈ സമാഹാരത്തിലേതു പോലുള്ള കഥകളുടെ തലവാചകം കുറിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
മുഖ്താർ ഉദരംപൊയിൽ പുസ്തകം പരിചയപ്പെടുത്തി.
റംഷീല റംഷി എഡിറ്റു ചെയ്ത കുട്ടികൾക്ക് 20 ഗുണപാഠ കഥകൾ എന്ന പുസ്തകം മുഖ്താർ ഉദരംപൊയിൽ പ്രകാശനം ചെയ്തു. കഥാകാരി ഹഫ്സത്ത് അരക്കിണർ ഏറ്റുവാങ്ങി.
ബിന്ദു ബാബു പുസ്തകം പരിചയപ്പെടുത്തി.
ചsങ്ങിൽ പേരക്ക ബുക്സ് മാനേജിംഗ് എഡിറ്റർ ഹംസ ആലുങ്ങൽ അധ്യക്ഷനായി,
ശരീഫ് വി കാപ്പാട്, കലാം വെള്ളിമാട് , ഹമീദ ബാവ സംസാരിച്ചു.
ബിന്ദുബാബു സ്വാഗതവും ഗ്രന്ഥകാരി റഷീല റംഷി നന്ദിയും പറഞ്ഞു.
മാഇസ് ഹാതിം, ഹാഫിസ് ഹാതിം, റമീസ് ഹുസൈൻ, കെ.വി നസീർ നേതൃത്വം നൽകി.