Kalikavu News

Kalikavu News കാളികാവിലെയും പരിസര പ്രദേശങ്ങളിലേയ?

കരുവാരക്കുണ്ട് സ്വപ്നകുണ്ടിൽ കുളിക്കാൻ പോയ വിദ്യാർത്ഥി ഒഴുക്കിൽ പെട്ട് മരണപ്പെട്ടു; കൂടെയുണ്ടായിരുന്ന രണ്ടുപേർ പരിക്കില്...
26/06/2025

കരുവാരക്കുണ്ട് സ്വപ്നകുണ്ടിൽ കുളിക്കാൻ പോയ വിദ്യാർത്ഥി ഒഴുക്കിൽ പെട്ട് മരണപ്പെട്ടു; കൂടെയുണ്ടായിരുന്ന രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

കരുവാരക്കുണ്ട് സ്വപ്നകുണ്ടിൽ കുളിക്കാൻ പോയ വിദ്യാർത്ഥി ഒഴുക്കിൽ പെട്ട് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെട്ടു കരുവാരകുണ്ട് മുക്കട്ട സ്വദേശിയായ മീൻകാരൻ ഖമറുദ്ധീന്റെ മകൻ റംഷാദ് എന്ന യുവാവിന്റെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം തുടർ നടപടിക്കൾക്കായി പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Eid Mubarak
06/06/2025

Eid Mubarak

26/05/2025
കടുവ വിഷയത്തിൽ ഉടൻ നടപടി വേണം; മുസ്ലിംലീഗ് കാളികാവിൽ സമര സംഗമം സംഘടിപ്പിച്ചു.കാളികാവ്: അടക്കാകുണ്ടിലെ ദാരുണമായ സംഭവത്തിന...
24/05/2025

കടുവ വിഷയത്തിൽ ഉടൻ നടപടി വേണം; മുസ്ലിംലീഗ് കാളികാവിൽ സമര സംഗമം സംഘടിപ്പിച്ചു.

കാളികാവ്: അടക്കാകുണ്ടിലെ ദാരുണമായ സംഭവത്തിന് നാളേക്ക് 10 ദിവസം തികയുന്നു. കടുവയും പുലിയുമൊക്കെ സ്വൈര്യ വിഹാരം നടത്തുമ്പോൾ, മനുഷ്യർ ഭീതിയിലാണ്. ഈ വിഷയത്തിൽ അധികൃതരുടെ അനാസ്ഥ എല്ലാവർക്കും ഇതിനകം ബോധ്യപ്പെട്ട് കഴിഞ്ഞ സ്ഥിതിക്ക് സർക്കാർ അനാസ്ഥ കൈവെടിഞ്ഞ് ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് 3 പഞ്ചായത്തുകളിലെ മുസ്ലിംലീഗ് കാളികാവിൽ സമര സംഗമം സംഘടിപ്പിച്ചു. 4.30 ന് ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ച് അങ്ങാടി ബസ്സ്റ്റാൻഡിലാണ് സമര സംഗമം നടന്നത്.

സംഗമത്തിൽ ഉണ്ണിൻ കുട്ടി എൻ സ്വാഗതം പറഞ്ഞു. ഫരീദ് റഹ്മാനി അധ്യക്ഷത വഹിച്ചു, പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കളത്തിൽ കുഞ്ഞാപ്പു ഹാജി, പി ഖാലിദ് മാസ്റ്റർ, പി.എ മജീദ്, ലുഖ്മാൻ അരീക്കോട്, കെ അബ്ദുൽ ഹമീദ്, കെ.പി ഹൈദരലി, എൻ.കെ മുഹമ്മദലി, എ.പി നസീമ ബീഗം, വി.പി ജസീറ തുടങ്ങിയവർ പങ്കെടുത്തു.

17/05/2025
മലപ്പുറം കാളികാവിൽ ടാപ്പിംഗ് തൊഴിലാളി പുലിയുടെ അക്രമണത്തിൽ മരണപ്പെട്ടു.കാളികാവ്: അടക്കാകുണ്ട് റാവുത്തൻ കാട്ടിൽ ടാപ്പിംഗ്...
15/05/2025

മലപ്പുറം കാളികാവിൽ ടാപ്പിംഗ് തൊഴിലാളി പുലിയുടെ അക്രമണത്തിൽ മരണപ്പെട്ടു.

കാളികാവ്: അടക്കാകുണ്ട് റാവുത്തൻ കാട്ടിൽ ടാപ്പിംഗ് തൊഴിലാളി പുലിയുടെ അക്രമണത്തിൽ മരണപ്പെട്ടു. കാളികാവ് കല്ലാമൂല സ്വദേശി ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് ജോലി ചെയ്യുന്നതിനിടെ പുലിയുടെ അക്രമണത്തിൽ മരണപ്പെട്ടത്.

പുലർച്ചെ ടാപ്പിംഗിനായി പോയതായിരുന്നു ഗഫൂർ, കൂടെ മറ്റു സഹപ്രവർത്തകരും ഉണ്ടായിരുന്നു. ഗഫൂറിനെ പുലി പിടിച്ചു കൊണ്ടുപോവുന്നത് കണ്ടുവെന്ന് കൂടെ ഉണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളിയാണ് അറിയിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നും ഏകദേശം 5 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വനാതിർത്ഥിയിലേക്ക് യാത്ര സൌകര്യമില്ലാത്തതിനാല്‍ കാല്‍നടയായാണ് പൊലീസും സംഘവും പോയിരുന്നത്. തിരച്ചിലിൽ കണ്ടെത്തിയ ഗഫൂറിൻ്റെ മൃതദേഹം മറ്റു നടപടികൾക്കായി കൊണ്ടുപോയി.

🅺🄰🅻🅸🅺🄰🆅🆄 🅽🅴🆆🆂

മാസപ്പിറവി തെളിഞ്ഞു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെശവ്വാൽ മാസപ്പിറവി കണ്ടതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെ...
30/03/2025

മാസപ്പിറവി തെളിഞ്ഞു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

ശവ്വാൽ മാസപ്പിറവി കണ്ടതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.

റമസാൻ 29 പൂർത്തിയാക്കിയാണ് കേരളത്തിൽ ഇത്തവണ ഈദുൽ ഫിത്ർ എത്തിയത്. ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ ഒമാനിലും നാളെ ചെറിയ പെരുന്നാളായിരിക്കും. ഒമാൻ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ ഇന്നായിരുന്നു ചെറിയ പെരുന്നാൾ.

രാജവെമ്പാലയെ പിടികൂടി.🔖 [MAY-01-2024 ബുധൻ]🅺🄰🅻🅸🅺 🄰🆅🆄 🅽🅴🆆🆂                    ⦿⦿⦿⦿⦿⦿⦿⦿⦿⦿⦿⦿⦿⦿⦿⦿ഉദിരംപൊയിൽ: കാളിക്കാവിലെ സ്ന...
01/05/2024

രാജവെമ്പാലയെ പിടികൂടി.

🔖 [MAY-01-2024 ബുധൻ]
🅺🄰🅻🅸🅺 🄰🆅🆄 🅽🅴🆆🆂
⦿⦿⦿⦿⦿⦿⦿⦿⦿⦿⦿⦿⦿⦿⦿⦿

ഉദിരംപൊയിൽ: കാളിക്കാവിലെ സ്നേക്ക് റെസ്‌ക്യു ടീം ഉദിരംപൊയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. എട്ടാമത്തെ രാജവെമ്പാലയെയാണ് റഷാദ് കാളികാവ്, അമീർ കാളികാവ്, നിസാം അമ്പലക്കടവ് എന്നിവർ ചേർന്ന് പിടികൂടിയത്. സംഗത്തിലെ മൂന്നുപേരും കാളികാവ് ട്രോമ കെയർ യൂണിറ്റിലെ മെമ്പർമാരാണ്.

മാസപ്പിറ കണ്ടു,കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
09/04/2024

മാസപ്പിറ കണ്ടു,
കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

നാട്ടുകാരെ മുൾമുനയിൽ നിർത്തിയിരുന്ന 2  തെരുവ് നായകളെ പിടികൂടി ട്രോമ കെയർ പ്രവർത്തകർകാളികാവ് പഞ്ചായത്തിലെ വാർഡ് 15 ഐലശേരി...
07/04/2024

നാട്ടുകാരെ മുൾമുനയിൽ നിർത്തിയിരുന്ന 2 തെരുവ് നായകളെ പിടികൂടി ട്രോമ കെയർ പ്രവർത്തകർ

കാളികാവ് പഞ്ചായത്തിലെ വാർഡ് 15 ഐലശേരി തേക്കുന്നുകാരുടെ ഉറക്കം കെടുത്തിയിരുന്ന തെരുവ് നായകളെ പിടികൂടി ട്രോമ കെയർ സ്നേക്ക് റെസ്‌ക്യു ടീം റഷാദ് കാളികാവ്, നിസാം അമ്പലക്കടവ്, അമീർ കാളികാവ് എന്നിവരടങ്ങുന്ന ടീമാണ് അതിസാഹസികമായി നായകളെ പിടികൂടിയത്. കാളികാവ് പഞ്ചായത്തിൽ നാട്ടുകാർ കൊടുത്ത പരാതിയിലാണ് നടപടി.

വാർഡ് മെമ്പർ നീലേങ്ങാടൻ മൂസയും, കാളികാവ് മൃഗ ഡോക്ടറുമാണ് ട്രോമ കെയർ പ്രവർത്തകരെ വിവരം അറിയിച്ചത്. ഉടൻ തന്നെ സ്നേക്ക് റെസ്‌ക്യു ടീം ഈ സഹസികത ഏറ്റെടുക്കുകയായിരുന്നു. ശനിയാഴ്ച തന്നെ ധൗത്യം പൂർത്തിയാക്കി നായകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തൊട്ടു തലേ ദിവസ ഐലശേരിയിൽ നിന്നും വീട്ടിൽ കയറിയ മൂർക്കൻ പാമ്പിനെ ഇതേ സംഘം പിടികൂടിയിരുന്നു.

ജീവകാരുണ്യ പ്രവർത്തനത്തിനായി വീണ്ടും കൈകോർത്ത് അഞ്ചച്ചവിടി എൻ എസ് സി സ്നേഹ സാന്ത്വനം ക്ലബ്ബ്.അഞ്ചച്ചവിടി സ്കൂളിൽ 9ാം ക്ല...
28/03/2024

ജീവകാരുണ്യ പ്രവർത്തനത്തിനായി വീണ്ടും കൈകോർത്ത് അഞ്ചച്ചവിടി എൻ എസ് സി സ്നേഹ സാന്ത്വനം ക്ലബ്ബ്.

അഞ്ചച്ചവിടി സ്കൂളിൽ 9ാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ ഷിഫ എന്ന കുട്ടിയുടെ നട്ടെല്ല് വളവ് സംബദ്ധമായ പ്രശ്നം കാരണം കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ നിന്നും പെട്ടെന്ന് ഓപ്പറേഷന് പണം കണ്ടെത്താൻ കുടുംബത്തെ അറിയിച്ചതിനെ തുടർന്ന്, വളരെയധികം സാമ്പത്തിക പ്രയാസത്തിൽ കഴിഞ്ഞിരുന്ന കുടുംബം അഞ്ചച്ചവിടി എൻ എസ് സി ക്ലബ്ബ് ഭാരവാഹികളോട് വിവരം അറിയിക്കുകയും എൻ എസ് സി ക്ലബ്ബ് ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

അഞ്ചച്ചവിടി എൻ എസ് സി സ്നേഹ സാന്ത്വനം ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തിൽ 25 ഓളം വരുന്ന ഫുട്ബോൾ ഗ്രൗണ്ടുകളിൽ നിന്ന് ബക്കറ്റ് കളക്ഷൻ നടത്തിയും, ജി എച്ച് എസ് സ്കൂൾ, താലൂക്ക് ഹോസ്പിറ്റൽ, വിക്ട്ടറി ചാരിറ്റബിൾ ട്രസ്റ്റ് മൂച്ചിക്കൽ, ഫ്രണ്ട്സ്, പരിയങ്ങാട് കൂട്ടായ്മ തുടങ്ങിയവരുടെ സഹകരണത്തോടെ 5,56,214/- സ്വരൂപിച്ചു. ഫാത്തിമ ഷിഫയുടെ കുടുംബത്തിന് 3,50,000 രൂപയും, അഞ്ചച്ചവിടി എൻ എസ് സി സാന്ത്വനം ക്ലബ്ബ് സ്വരൂപിച്ച ഫണ്ടിൽ നിന്നും പ്രദേശത്തെ മറ്റു രണ്ടു കുട്ടികൾക്ക് കൂടി ചികിൽത്സധന സഹായങ്ങൾ നൽകുകയും ചെയ്തു. ചാരിറ്റി പ്രവർത്തകൻ നാസർ മാനു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

അഞ്ചച്ചവിടി എൻ എസ് സി ക്ലബ്ബ് പ്രസിഡൻ്റ് എം ജിംഷാദ്, സെക്രട്ടറി പി സമീർ, എ സിദ്ധീഖ്, കെ.ടി ബാബു, പി അബ്ദുറഹിമാൻ, മോയിക്കൽ ബാപ്പുട്ടി, പി.വി കുഞ്ഞിമുഹമ്മദ്, എ.ടി സമീർ ബാബു, കെ.പി നജ്മുദ്ദീൻ, എം ഗഫൂർ, പി.വി അസ്‌ലം, മോയിക്കൽ മുഹമ്മദാലി, സി.കെ ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.

പൗരത്വ ഭേദഗതി നിയമം;യൂത്ത് കോൺഗ്രസ്‌ കാളികാവിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.കാളികാവ്: പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതി...
19/03/2024

പൗരത്വ ഭേദഗതി നിയമം;
യൂത്ത് കോൺഗ്രസ്‌ കാളികാവിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

കാളികാവ്: പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളികാവിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അറക്കൽ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കാളികാവ് ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ജോജി കെ അലക്സ് മാർച്ച് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡൻ്റുമാരായ കുമാരി ഷിജിമോൾ, നിസാം കരുവാരകുണ്ട്, സെക്രട്ടറി ബിജേഷ് നേച്ചിക്കോടൻ നിയോജക മണ്ഡലം അംഗങ്ങളായ എ.പി സിറാജ്, മുജീബ് റഹ്മാൻ. പി, ആസിഫ്. കെ,എം ലിജേഷ്, നവാഫ്‌ ഒ.പി, എം ജിംഷാദ്, റഹീം മൂർക്കൻ കാളികാവ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ഐ മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

ജ്യോതിഷ് ജോജി, എ.പി അൻസാജ്, മുഹമ്മദ്‌ റാഫി, അർഷാദ് കെ.ടി, ഫവാസ്, ആഷിഖ് എം. കെ, ഹരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Address

Kalikavu

Telephone

+919645728769

Website

Alerts

Be the first to know and let us send you an email when Kalikavu News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share