28/06/2025
രാവിലെ എണീറ്റ് പല്ല് തേക്കാൻ പോയ ഭർത്താവ്, തന്റെ പുതിയ വാച്ച് ഊരി വാഷ് ബേസിന്റെ സൈഡിൽ വെച്ചു.
അത് നനയണ്ട എന്ന് കരുതിയ ഭാര്യ അതെടുത്തു ഭക്ഷണ മേശപ്പുറത്തു വെച്ചു.
മേശപ്പുറത്തിരുന്ന ചോക്ലേറ്റ് എടുക്കുന്ന തിരക്കിൽ മകന്റെ കൈ തട്ടി വാച്ച് നിലത്തു വീണു പൊട്ടിപ്പോയി.
പെട്ടെന്നുണ്ടായ കോപത്തിൽ ഭർത്താവ് ഭാര്യയെ തെറി പറഞ്ഞു, ഭാര്യ മകനേ തെറിപറഞ്ഞു, മകൻ അപ്പനെയും അമ്മയെയും തെറി പറഞ്ഞു, അൽപം നേരംകൊണ്ട് വീട്ടിൽ എല്ലാവരുടെയും മനസ്സിന്റെ താളം തെറ്റി പരസ്പരം വഴക്കായി.
കോപത്തിൽ പ്രാതൽപോലും കഴിക്കാതെ ഭർത്താവ് അമിത വേഗതയിൽ കാർ ഓടിച്ചു ഓഫീസിലേക്ക് പോയി.
ഓഫീസിന്റെ അടുത്ത് എത്തിയപ്പോൾ അയാൾ ഓർത്തു ഇന്ന് കോടികൾ ലാഭം ഉണ്ടാകാവുന്ന ഒരു ക്‌ളായിന്റ് മീറ്റിംഗ് ഉണ്ട് പക്ഷേ ധൃതിക്കും കോപത്തിനും ഇടയിൽ ഫയൽ വീട്ടിൽ മറന്നു പോയി.
അയാൾ വന്നതിലും വേഗതയിൽ കാർ ഓടിച്ചു വീട്ടിൽ എത്തി പക്ഷേ വീട് പൂട്ടി ഭാര്യ ജോലിക്കും മക്കൾ സ്കൂളിലും പോയിരുന്നു.
അദ്ദേഹം ഭാര്യയെ വിളിച്ച് പെട്ടെന്ന് വീടിന്റെ ചാവി കൊണ്ട് വരാൻ പറഞ്ഞു അൽപം വൈകിയും അവൾ എത്താത്തതുകൊണ്ട് വീട് കുത്തി തുറന്നു ഫയലുമായി അയാൾ പോയി, ഓഫീസിൽ എത്തിയപ്പോൾ കാത്തിരുന്ന ക്‌ളായിന്റ് ദ്ദേശപ്പെട്ടു വേറെ കമ്പനിയിൽ പോയി.
ഇയാൾ വൈകിയത് മുലം കോടികൾ നഷ്ടം വന്ന കമ്പനി മുതലാളി ഇയാളെ ജോലിയിൽ നിന്നും പുറത്താക്കി.
തിരിച്ചു നിരാശനായി വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു ഫോൺ വന്ന് ഭാര്യ ആക്‌സിഡന്റിൽ പെട്ട് ഹോസ്പിറ്റലിൽ എന്ന്, കാരണം ചാവി നൽകാൻ അവൾ അമിത വേഗത്തിൽ കാർ ഓടിച്ചു.
ഇപ്പോൾ ഭാര്യക്ക് ജോലി നഷ്ടം ആയി, ഭർത്താവിന് ജോലി നഷ്ടം ആയി, വീട് ലോൺ കാർ ലോൺ വീട്ട് ചെലവ് മക്കളുടെ പഠനം എല്ലാം മുടങ്ങി, രണ്ടുപേരും പ്രണയിച്ചു വിവാഹം കഴിച്ചതിൽ അത്രപ്തരായ മാതാപിതാക്കൾ കൂടെ പിറന്നവർ സഹായിക്കുന്നുമില്ല.
കഥയുടെ സാരം,,,, വാച്ച് വീണ് പൊട്ടിയത് ആ കുടുംബത്തിലെ ഒരു ശതമാനം പ്രശ്നമാണ്,
സത്യത്തിൽ വാച്ച് പൊട്ടിയ ഉടനേ ഭാര്യയോട് നീ വാച്ച് നനയാതിരിക്കാൻ മാറ്റി വെച്ചതിനു നന്ദി എന്നും മകനോട് പപ്പയുടെ വാച്ച് പൊട്ടിയതിൽ സങ്കടമുണ്ട് ഇനി എന്ത് എടുക്കുമ്പോഴും ശ്രദ്ധിക്കണേ എന്നും പറഞ്ഞു പ്രശ്‌ണം പരിഹരിക്കാമായിരുന്നു.
കോപം വരുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഈ കഥ ഓർക്കുക. P K F
കടപ്പാട് :