28/09/2025
'നിനക്കേ... ആ ഒരു കിടത്തത്തിന്റെ സുഖം അറിയതോണ്ടാ.. പഠിക്കണം പോലും.. കല്യാണം കഴിഞ്ഞിട്ട് വേണേ പഠിച്ചോ.! ഈ വീടീന്ന് ഇത്ര പഠിപ്പ് മതി '
കല്യാണം വേണ്ടെന്ന എന്റെ കരച്ചിലിന് അമ്മ മുഖമടച്ചു ഒന്ന് വീശിയ ശേഷമാണ് ഈ ഡയലോഗ് ഒക്കെ പറയുന്നത്. അമ്മ പറയുന്ന ഈ കിടക്കുമ്പോ ഉള്ള സുഖം അറിയാൻ കല്യാണം കഴിയണം എന്നെനിക്കില്ലായിരുന്നു. അതിന് മുമ്പേ തന്നെ ആ കിടത്തം പല വട്ടം പല രീതിയിൽ ഞാനറിഞ്ഞതാണ്.. അവനെ തന്നെ കെട്ടാനായിരുന്നു എനിക്ക് താല്പര്യവും. കോളേജിൽ പഠിക്കുന്ന സമയം തന്നെ. ക്ലാസുകൾ കട്ടാക്കി ഞങ്ങൾ പോകുന്ന യാത്രകളിലായിരുന്നു. സ്കൂളും കോളേജും അല്ലാതെ ഞാൻ കാണുന്ന പുറം ലോകം.
അച്ഛനില്ലാതെ വളരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ എന്റെ അരുണും അവന്റെ കാറും മാത്രമായിരുന്നു എന്റെ ആശ്വാസം.
അമ്മക്ക് പക്ഷെ ഇടയ്ക്കിടെ വീട്ടിൽ വരുന്ന കൂട്ടുകാർ.. പുലരും മുന്നേ വീടിന്റെ വാതിൽ തുറക്കുന്നതും ബൈക്കും കാറുമൊക്കെ പതിയെ പോകുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു.. ഇന്നിപ്പോ പഠിച്ചൊരു ജോലി എന്നത് ഞാൻ സ്വപ്നം കണ്ടേണ്ട പോലും. അമ്മ കൊണ്ട് തരുന്ന ചെക്കൻ എന്റെ കഴുത്തിൽ താലി ചാർത്തുന്നതാണ് എന്റെ ജീവിതത്തിന്റെ അവസാനം എന്നെനിക്ക് തോന്നി.
അരുണിന്റെ കൂടെയുള്ള നിമിഷങ്ങൾ, അവൻ വാങ്ങി തരുന്ന ഐസക്രീം, കാറിന്റെ പിറകിലെ സീറ്റിൽ അവനൊപ്പമുള്ള സമയം. എല്ലാം തീരാൻ പോകുന്നു.
അന്ന് ഉച്ചക്ക് ഒരാളെ കൂട്ടി അമ്മ വന്നു. എനിക്കറിയാം അതാരാണെന്ന്. ആളെ പോലും കാണാതെ എനിക്കതു മനസ്സിലായി. കോളേജ് കഴിഞ്ഞു വരുമ്പോൾ അയാളുടെ ബൈക്ക് ഞാൻ കാണാറുണ്ട്. എന്റെ വീടിന്റെ മുന്നിൽ. അയാളുടെ കൂടെയുള്ള അമ്മയുടെ സെൽഫികൾ അമ്മയുടെ ഫോണിൽ ഞാൻ കാണാറുണ്ട്. ഷോപ്പിങ് മാളിൽ,സിനിമ തീയറ്ററുകളിൽ,ഐസ്ക്രീം പാർലറുകളിൽ, ഹോട്ടൽ മുറികളിൽ, സ്വന്തം മോൾക് വേണ്ടി അമ്മ കൊണ്ട് വന്നത് സ്വന്തം കാമുകനെ.
ഇന്നിപ്പോ കഴുത്തിൽ താലി വീണിട്ട് 2 വർഷം. വിവാഹം കഴിഞ്ഞു ആദ്യത്തെ കുറച്ചു കാലത്തെ ബെഡ്‌റൂമിലെ പരാക്രമണങ്ങൾ, അയാൾക്കിഷ്ടപ്പെട്ട പൊസിഷനുകൾ തിരിഞ്ഞും മറിഞ്ഞും കിടക്കുക മാത്രമായിരുന്നു എന്റെ ജോലി. ഇപ്പോ ഭർത്താവ് എന്റേതാണെങ്കിലും സെൽഫികൾ നിറയുന്നത് അമ്മയുടെ ഫോണിൽ തന്നെ.
വിവാഹം കഴിഞ്ഞതോടെ അരുൺ അവന്റെ കാറിന്റെ പിൻ സീറ്റ് മറ്റൊരാൾക്ക് വേണ്ടി മാറ്റി വെച്ചു.
ഇന്നിപ്പോ ഒറ്റക്കാണ്.. തലയിണകൾ മാത്രമാണ് എന്റെ കൈകൾ പുണരാറുള്ളത്..
ജീവിതം...