08/08/2025
ആദ്യം അയാൾ തോൽവിയേറ്റ് തളർന്ന് വീണു..
അന്ന് അയാൾക്ക് വേണ്ടി സംസാരിച്ചത് സഹോദരിയായിരുന്നു..
" യുദ്ധക്കളത്തിൽ നിങ്ങളെന്റെ സഹോദരനെ ഒറ്റപ്പെടുത്തി ചതിച്ചെന്ന് "നേതാക്കളോട് അവർ പൊട്ടിത്തെറിച്ചു..
പിന്നീടയാൾ നിശബ്ദനായി..
ആ നിശബ്ദതയുടെ അർത്ഥം പുഴുക്കുത്തുകൾ തിരിച്ചറിയുക എന്നായിരുന്നു..
അയാൾ തിരിച്ചറിഞ്ഞു,പാർട്ടിയെ ചതിക്കുന്ന അർബുദങ്ങളെ..
പാർട്ടി ചീയാൻ കാരണമാകുന്ന കളകളെ ഒന്നൊന്നായി പറിച്ചെടുത്ത് പുറത്ത് കളഞ്ഞു..
പുറത്ത് പോവാൻ അവസരങ്ങൾ സൃഷ്ടിച്ചു..
സംഘ മനസ്സുള്ള ഒരാളും പാർട്ടിയിൽ വേണ്ടെന്ന് മുന്നറിയിപ്പ് നൽകി..
പിന്നീടയാൾ ഇന്ത്യയുടെ ആത്മാവറിയാൻ ഇറങ്ങി നടന്നു..
മഞ്ഞും,മഴയും,വസന്തവും,വരൾച്ചയും വക വെക്കാതെ ഇന്ത്യയുടെ ഹൃദയഭൂമികയിലൂടെ നാലായിരം കിലോമീറ്റർ അയാൾ ഇറങ്ങി നടന്നു..
കൂടെ കൂടാൻ വൻ മാധ്യമങ്ങളില്ല , കോർപ്പറേറ്റുകളില്ല, പൗര പ്രമുഖർ ഇല്ല, അവരെയൊന്നും അയാൾ ചേർത്ത് നിർത്തിയുമില്ല..
അന്നന്നത്തെ അന്നത്തിന് പണിയെടുക്കുന്ന കൃഷിക്കാരനെ , ചുമട്ട് തൊഴിലാളിയെ , ബാർബറെ , ഡ്രൈവർമാരെ അയാൾ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്തു..
അയാളുടെ കണ്ണുകളിലെ സത്യസന്ധത തിരിച്ചറിഞ്ഞ് ഒന്ന് നൂറായി,നൂറ് ആയിരമായി,ആയിരം ലക്ഷങ്ങളായി ഒഴുകിയെത്തി..
അയാളെ അവർ കേൾക്കാൻ തുടങ്ങി..
നടന്നു നീങ്ങുന്ന വഴിത്താരകളിൽ ജാതിയില്ലാതെ, മതമില്ലാതെ അയാളെ കേൾക്കാനെത്തിയവരോട് അയാൾ പറഞ്ഞു..
" ഞാൻ വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുകയാണെന്ന്.."
ഇന്നിതാ അയാൾ ഇന്ത്യയുടെ പ്രതിപക്ഷ നേതാവായി വളർന്നിരിക്കുന്നു..
രാജ്യം വളർത്തിയിരിക്കുന്നു..
അയാൾ ചോദിക്കുന്ന ചോദ്യങ്ങളെ പരിഹസിക്കാൻ , രാജ്യ വിരുദ്ധനാക്കാൻ കോർപ്പറേറ്റ് മാധ്യമങ്ങളും സംഘ്പരിവാറും കിണഞ്ഞ് ശ്രമിക്കുന്നു..
അയാളെ അവഗണിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അയാൾ ജനങ്ങളോട് സംവദിക്കുന്നു..
അവരോട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ ആവശ്യപ്പെടുന്നു..
അയാളില്ലാത്ത ഇന്ത്യയിൽ സത്യത്തിന്റെ - നീതിയുടെ വെളിച്ചം പകരാൻ മറ്റൊരു വിളക്കില്ല..
ഇന്ന് അയാൾ യുദ്ധം പ്രഖ്യാപിച്ചത് ജനവിധി അട്ടിമറിച്ചവരോടാണ്..
ജനം പരാജയപ്പെടുത്തിയിട്ടും അധികാരത്തിൽ തുടരുന്നവരോടാണ്..
അതിനായി അയാൾ പാർട്ടിയെ ശുദ്ധീകരിച്ചു..
ഇന്ത്യയുടെ ആത്മാവറിഞ്ഞു..
കേൾവിക്കാരെ സൃഷ്ടിച്ചു..
എന്തിനും മടിക്കാത്ത അധർമ്മ - കോർപ്പറേറ്റ് - ഉദ്യോഗസ്ഥ കൂട്ടത്തെയാണ് അയാൾ നേരിടേണ്ടത്..
ഈ രാജ്യം സൃഷ്ടിച്ചവരുടെ രക്തം ഞരമ്പിലോടുന്ന മനുഷ്യനെ അങ്ങനൊന്നും തോൽപ്പിക്കാൻ കഴിയില്ല..
ഇന്നല്ലെങ്കിൽ നാളെ അയാൾ വിജയിക്കും..
അധർമ്മത്തെ ധർമ്മം കീഴടക്കും..
ഇനി വരാനുള്ളത് രാഹുലിയൻ കാലമാണ്..
Manaf kidangayam