14/06/2023
ഞങ്ങളുടെ " #നീലകാക്ക "
💙💙💙💙💙💙💙💙💙💙
നിശയുടെ അന്ത്യ യാമങ്ങളിൽ
പോലും മിന്നി തെളിഞ്ഞിരുന്ന ഒരു
മണ്ണെണ്ണ വിളക്കിന്റെ പൊൻ തിരിനാളം അണഞ്ഞിട്ട് എത്രയോ വർഷങ്ങളായി.
ഇന്നും അനാഥമായ ഈ വഴിയിലൂടെ നടക്കുമ്പോൾ അറിയാതെ എന്റെ
കണ്ണുകൾ നിങ്ങളെ തിരയാറുണ്ട്.
ഇന്നും നിങ്ങളവിടെയുണ്ടെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം.
അതിശയമായിരുന്നു നിങ്ങളുടെ
ജീവിതം. എന്നും അറിവുകൾ കൊണ്ട് സമ്പന്നമായിരുന്നു നിങ്ങളുടെ ചിന്തകൾ.
അത് മറ്റുള്ളവർക്ക് പകർന്നുനൽകാൻ നിങ്ങൾക്കൊരുപാടു ഇഷ്ട്ടമായിരുന്നു.
അതുകൊണ്ടുതന്നെ ഞാനെന്നും
നിങ്ങളെ ക്ഷമയോടെ കേട്ടിരുന്നു.
നിങ്ങളെനിക്ക് കേവലമൊരു
അയൽക്കാരൻ മാത്രമായിരുന്നില്ല.
പിതൃ തുല്യനായും സഹോദരനായും
നല്ലൊരു സുഹൃത്തായും നിങ്ങളുടെ
സാമീപ്യം ഞാനനുഭവിച്ചിരുന്നു.
അന്നും എന്നും നീലയുടുപ്പിട്ട നിങ്ങൾ
നാട്ടുകാരുടെ "നീല "കാക്കയായി.
ഐസ് കച്ചവടം കൊണ്ടായിരിക്കും
നാട്ടിലെ കുഞ്ഞുങ്ങൾ ക്കെന്നും
നീലകാക്ക പ്രിയപ്പെട്ടവരായിരുന്നു.
യാതനകളും വേദനകളും സ്വയം
നെഞ്ചിൽ ആവാഹിച്ചു ചെറു പുഞ്ചിരിയോടെ കാലത്തിന്റെ നിറമില്ലാത്ത ഇട വഴിയിലൂടെ സഞ്ചരിച്ച നിങ്ങൾ ഏവർക്കും മറക്കാൻ കഴിയാത്ത ഒരടയാളമായിരുന്നു.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലൂടെയും
യാത്ര ചെയ്തു ഒരുപാട് അനുഭവങ്ങൾ
സമ്പാദിച്ച നിങ്ങളൊരു നല്ല സഞ്ചാരിയായിരുന്നു.
നിങ്ങൾഅനാഥ മാക്കിയ വഴികൾ ഇനിയും നിങ്ങളുടെ കാലടികളുടെ ശബ്ദത്തിനായ് കാതോർത്തിരിക്കുന്നു .
യാത്രകളിൽ നിങ്ങൾ അന്തിയുറങ്ങിയിരുന്ന സത്രങ്ങൾ
ഇന്ന് ശൂന്യമാണ്.
ഇനിവരില്ല നിങ്ങൾക്കൊരു പകരക്കാരൻ. ഇനി വരില്ല ഇതുപോലെ
ഞങ്ങൾക്കൊരു കൂട്ടുകാരൻ.
പാതിവഴിയിൽ ഞങ്ങളോട് പറഞ്ഞു നിർത്തിയ നിങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങളെ ഇനി ആര് മുഴുമിപ്പിക്കും ?
അന്ന് പറഞ്ഞു തീർക്കാൻ കഴിയാത്ത നിങ്ങളുടെ രാഷ്ട്രീയ ചിന്തകൾ മുഴുമിപ്പിക്കാൻ ഇനിയാര് പകരം വരും?
ആരും വരില്ല എന്നറിയാമെങ്കിലും
നിങ്ങളുടെ പുനർജ്ജനിക്കായ് മനസ്സ്
കൊതിച്ചീടുന്നു...
വെറുതെ...... !!
അതെ മനുഷ്യ ജീവിതങ്ങൾ അങ്ങിനെയാണ്.
ഒരാളുടെ വിടവ് മറ്റൊരാൾക്കൊരിക്കലും നികത്താനാവില്ല ...
കഴിഞ്ഞകാല ചരിത്രങ്ങൾ സാക്ഷി.
എങ്കിലും നിങ്ങളുടെ ഓർമ്മകൾ കൊണ്ട്
നിറഞ്ഞ എന്റെ മനസ്സിനകത്ത് നിങ്ങളിനിയും ജീവിക്കും.
എന്റെ മരണം വരെ........ !
അന്നൊരു വൈകുന്നേരം മുച്ചക്ര
സൈക്കിളിൽ എവിടെനിന്നോ
വന്നെന്റെ മനസ്സിൽ കയറിക്കൂടിയ
നീലയുടുപ്പിട്ട ഒരു കച്ചവടക്കാരൻ.
പതിയെ പതിയെ അയാൾ ഞങ്ങളുടെ
നാടിന്റെ ഭാഗമായി.
അങ്ങിനെ ഞങ്ങളുടെ നാടിന്റെ
സ്വന്തം നീല കാക്കയായി... !
ക്ഷണ നേരംകൊണ്ട് ഞങ്ങളുടെയെല്ലാം
മനസ്സിൽ ഇടംനേടി. ....
അവസാനം ഞങ്ങളോട് യാത്രപോലും
പറയാതെ വിദൂരതയിൽ എങ്ങോ
പോയ് മറഞ്ഞു. ....
💙💙💙💙💙💙💙💙💙💙💙
✍️ Home Class