30/06/2026
തെരഞ്ഞെടുപ്പിന്മുമ്പ്തട്ടിക്കൂട്ടിയപദ്ധതിമൊയ്‌തീനും പിണറായിക്കുംനിയമസഭയിൽമുഖ്യമന്ത്രി
പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയെച്ചൊല്ലി ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ കനത്ത വാക്പോര്. മുൻ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീസുരക്ഷാ പദ്ധതി നിലവിലെ യു.ഡി.എഫ് സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷത്തുനിന്ന് എ.സി. മൊയ്‌തീൻ എം.എൽ.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. 16 ലക്ഷം വീട്ടമ്മമാരുടെ കണ്ണീര് കാണാനാണ് സർക്കാരിന് താല്പര്യമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുറ്റപ്പെടുത്തി.
എന്നാൽ, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യാതൊരുവിധ ഫീൽഡ് തല പരിശോധനകളും നടത്താതെ പാർട്ടി കമ്മിറ്റികൾ വഴി തട്ടിക്കൂട്ടിയ ലിസ്റ്റാണ് ഇതെന്നും, അർഹതയുള്ളവർക്ക് മാത്രമേ പെൻഷൻ നൽകൂ എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ വ്യക്തമാക്കി. ലിസ്റ്റിലെ വ്യാപകമായ പരാതികൾ പരിശോധിച്ച ശേഷമേ അടുത്ത ഘട്ട വിതരണം ഉണ്ടാകൂ എന്നും, പദ്ധതിക്കായി ബജറ്റിൽ 1770 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി. സഭയെ ചൂടുപിടിപ്പിച്ച ആ കനത്ത സഭാ തർക്കത്തിന്റെ പൂർണ്ണരൂപം കാണാം.
VD Satheesan speech in assembly 2026, Pinarayi Vijayan vs VD Satheesan, Sthree suraksha scheme suspension, AC Moideen adjournment motion, Kerala legislative assembly live, Chief Minister VD Satheesan, Opposition leader Pinarayi Vijayan, Kerala political latest news, Women pension issue Kerala, Malayalam news live.