Local vartha malappuram

Local vartha malappuram news & media web

03/08/2023

*മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിന് ഇരയായി; പ്രതി കസ്റ്റഡിയില്‍*

മലപ്പുറം ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിന് ഇരയായി. മധ്യപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. മധ്യപ്രദേശ് സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ അടുത്തുള്ള മുറിയില്‍ താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. തിരൂരങ്ങാടി പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.

കുട്ടിയെ വീട്ടിനുള്ളില്‍ കാണാതായതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മാതാവ് നടത്തിയ തിരച്ചിലിലാണ് അടുത്ത മുറിയില്‍ നിന്നും കുട്ടി കരഞ്ഞുകൊണ്ടിറങ്ങിവരുന്നത് കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയ മാതാവ് പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. ആദ്യം തേഞ്ഞിപ്പലം പൊലീസ് കസ്റ്റിഡിയിലെടുത്ത പ്രതിയെ തിരൂരങ്ങാടി പൊലീസിന് കൈമാറുകയായിരുന്നു. ആലുവയില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുംമുന്‍പേയാണ് പുതിയ സംഭവം.

*കടലുണ്ടി പുഴയിൽ മമ്പുറം കടവിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി*തിരൂരങ്ങാടി മമ്പുറം പുഴ കടവിൽ. ബാഗും ചെരിപ്പും ഡ്രസ്സും അയിച്ചു...
02/08/2023

*കടലുണ്ടി പുഴയിൽ മമ്പുറം കടവിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി*

തിരൂരങ്ങാടി മമ്പുറം പുഴ കടവിൽ. ബാഗും ചെരിപ്പും ഡ്രസ്സും അയിച്ചു വെച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി .തിരൂരങ്ങാടി പോലീസിന്റെയും നാട്ടുകാരുടെയും ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരുടെയും നേതൃത്തിൽ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തിയത് എറണാംകുളം സ്വദേശി വാഴക്കുളം കക്കാട്ടിൽ സൽമാനുൽ ഫാരിസ് 24വയസ്സ് എന്ന യുവാവിന്റെ മൃതദേഹം ആണ് ലഭിച്ചത് . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി

*താനൂർ കസ്റ്റഡി മരണത്തിൽ SI ഉൾപ്പടെ 8 പോലീസുകാർക്ക് സസ്പെൻഷൻ**02-08-2023 -----------------------------------------------...
02/08/2023

*താനൂർ കസ്റ്റഡി മരണത്തിൽ SI ഉൾപ്പടെ 8 പോലീസുകാർക്ക് സസ്പെൻഷൻ*

*02-08-2023
---------------------------------------------------------

തിരൂർ : താനൂർ കസ്റ്റഡി മരണത്തിൽ നടപടി. താനൂരിൽ കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ 8 പൊലീസുകാർക്കെതിരെ നടപടി.SI ഉൾപ്പെടെ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ; നടപടി കസ്റ്റഡിയിലെടുത്തയാളെ മർദിച്ചതിൽ. കൃഷ്ണലാൽ, കെ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്അഭിമന്യു, വിപിൻ കൽപകഞ്ചേരി, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് സസ്പെൻറ് ചെയ്തത്.
കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.

മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി മരിച്ചു; അറസ്റ്റിലായത് ലഹരിക്കടത്ത് കേസില്‍ താനൂരില്‍ കസ്റ്റഡി മരണമെന്ന്...
01/08/2023

മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി മരിച്ചു; അറസ്റ്റിലായത് ലഹരിക്കടത്ത് കേസില്‍

താനൂരില്‍ കസ്റ്റഡി മരണമെന്ന് ആരോപണം. ഇന്നലെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആളാണ് മരിച്ചത്. തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയാണ് മരിച്ചത്.പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. അതേസമയം പ്രതി മരിച്ചതില്‍ അസ്വഭാവിക മരണത്തിന് കേസ് എടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല ലഹരിക്കേസിലാണ് പൊലീസ് ജിഫ്രിയെ കസ്റ്റഡിയില്‍ എടുത്തത്. മൃതദേഹം താനൂര്‍ താനൂര്‍ അജിനോറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ബന്ധുക്കളെ കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. ആശുപത്രിയിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. താനൂര്‍ ദേവധാര്‍ മേല്‍പാലത്തിനു സമീപത്തു വച്ച്‌ ഇന്നു പുലര്‍ച്ചെ 1.45നാണ് ഇയാളെ താനൂര്‍ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ പുലര്‍ച്ചെ 4 മണിക്ക് ഇയാള്‍ സ്റ്റേഷനില്‍ തളര്‍ന്നു വീണതായും ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നുമാണ് ഡിവൈഎസ്പി വി.വി.ബെന്നി പറയുന്നത്

*കർക്കടക വാവ്: തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി*തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനാവായ നാവമുകുന...
17/07/2023

*കർക്കടക വാവ്: തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി*

തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനാവായ നാവമുകുന്ദ ക്ഷേത്രത്തിൽ കർക്കടകവാവിന് ഇത്തവണ അമ്പതിനായിരത്തോളം പേർ എത്തുമെന്നാണ് പ്രാഥമിക കണകൂട്ടൽ. ഒരേ സമയം രണ്ടായിരത്തിൽപരം ആളുകൾക്ക് ബലിയിടാനുള്ള സൗകര്യമാണ് ദേവസ്വം ഇത്തവണയും ഒരുക്കിയിട്ടുള്ളത്. പുലർച്ചെ രണ്ട് മണിക്ക് ബലിയിടൽ ചടങ്ങുക ആരംഭിക്കുന്നത്. ദേവസ്വം അംഗീകരിച്ച 16 ഓളം കർമ്മികളുടെ നേതൃത്വത്തിലാണ് ബലിതർപ്പണ കർമ്മങ്ങൾ നടക്കുന്നത്. വാവ് ദിവസം എത്തുന്ന ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ബലി കർമത്തിനുള്ള രസീതികൾ വിതരണം പത്താം തീയ്യതി മുതൽ ആരംഭിച്ചിരുന്നു. ദേവസ്വം ഒരുക്കിയ പ്രത്യേക കൗണ്ടറുകളിൽ നാളെ വൈകീട്ട് 4 മണി മുതൽ തന്നെ രസീതികൾ വിതരണം തുടങ്ങും. ദേവസ്വം ഒരുക്കിയ സുരക്ഷ വിലയിരുത്താനായി തിരൂർ ഡി.വൈ.എസ്.പി.എ എം ബിജു , സി ഐ .എം ജെ ജീജോ,തിരൂർ ഫയർഫോഴ്സ് വിഭാഗം, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി മാർഗ നിർദേശങ്ങൾ നൽകി.

മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സുരക്ഷാ തോണികൾ, സേവാഭാരതി പ്രവർത്തകർ, ദേവസ്വം, പൊലിസ്, മുസ്ലീം ലീഗ് വൈറ്റ്ഗാർഡ്, ട്രോമാകെയർ വളയണ്ടിയർമാരും,തിരുന്നാവായ ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ മെഡിക്കൽ സംഘവും നാളെ വൈകീട്ടോടെ സ്ഥലത്ത് ക്യാംപ് ചെയ്യും.

എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍.ബംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന് എൻഐടി കേന്ദ്രീകരിച്...
17/07/2023

എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍.

ബംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന് എൻഐടി കേന്ദ്രീകരിച്ച്‌ മാരക ലഹരിമരുന്നായ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. മലപ്പുറം കോട്ടപ്പുറം കര്യംപറമ്ബത്ത് വീട്ടില്‍ ശിഹാബുദ്ദീൻ (45 ) ആണ് കോഴിക്കോട് ആന്റി നര്‍കോടിക് സെല്ലിന്റെ പിടിയിലായത്. സെല്ലിന്റെ അസിസ്റ്റന്റ് കമീഷണര്‍ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്‌ട് ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ ആക്ഷൻ ഫോഴ്‌സും ( ഡാൻസഫ് ) ചേവായൂര്‍ സബ് ഇൻസ്‌പെക്ടര്‍ ആര്‍ എസ് വിനയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്ന് വാഹന പരിശോധനക്കിടെയാണ് ശിഹാബുദ്ദീനെ പിടികൂടിയത്. .വാഹനത്തില്‍ നിന്നും ഇയാളുടെ ചേവായൂരിലെ ഫ്ലാറ്റില്‍ നിന്നുമായി 300 ഗ്രാമോളം എം ഡി എം എ പൊലീസ് പിടികൂടി. ഗള്‍ഫിലായിരുന്ന ഇയാള്‍ ജോലി നിര്‍ത്തി നാട്ടിലെത്തിയതിന് ശേഷം മയക്കുമരുന്ന് വില്‍പ്പനയിലേക്ക് സജീവമാകുകയായിരുന്നു. അധ്യയന വര്‍ഷം ആരംഭിച്ചതോടെ കോഴിക്കോട് സിറ്റി പരിധിയിലെ സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രികരിച്ച്‌ ലഹരി മാഫിയകള്‍ സജീവമാകുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് ദിവസത്തെ ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ ഡ്രൈവ് നടന്നുവരവേ അതുമായി ബന്ധപ്പെട്ട് നടത്തിയ വാഹന പരിശോധനയിലാണ് എൻ ജി ഒ ക്വാര്‍ട്ടേഴ്‌സിന് സമീപത്തുനിന്നും ഇയാള്‍ പൊലീസ് പിടിയിലാവുന്നത്. ഡൻസാഫ് സബ് ഇൻസ്‌പെക്ടര്‍ മനോജ് ഇടയേടത്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടര്‍ അബ്‍ദുറഹിമാൻ, എസ് സി പി ഒ അഖിലേഷ് കെ, അനീഷ് മൂസാൻവീട്, സിപിഒമാരായ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുൻ അജിത്ത്, ചേവായൂര്‍ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടര്‍ വിനയൻ ആര്‍ എസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടര്‍ സജി മാണിയേടത്, എസ് സി പി ഒ ദിവ്യശ്രീ, ലിവേഷ് തു‌ടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു

15/07/2023

കാറപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മെസ്സി; വീഡിയോ.....

🇲🇽 👍👍👍💕💕✌️✌️ 🐐 💞 🇲🇽 ⚽️ 💔 ❤️ 👑 👑 ♥️ ❤️🙏🏻👼❤️ 😘❤️❤️❤️

പ്ലസ് ടു വിദ്യാർഥി പള്ളിക്കുളത്തിൽ മുങ്ങി മരിച്ചുപുത്തനത്താണി: പ്ലസ് ടു വിദ്യാർഥി പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു.വെട്ടിച...
12/07/2023

പ്ലസ് ടു വിദ്യാർഥി പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു

പുത്തനത്താണി: പ്ലസ് ടു വിദ്യാർഥി പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു.വെട്ടിച്ചിറ മഹല്ല് നിവാസി കൊളമ്പൻ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ്‌ സ്വാലിഹ് (17) ആണ് വെട്ടിച്ചിറ പള്ളിക്കുളത്തിൽ മുങ്ങി മരിച്ചത്.കാട്ടിലങ്ങാടി പി.എം.എസ്.എ യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയാണ്. മാതാവ്: സമീറ. സഹോദരങ്ങൾ: മുഹമ്മദ്‌ ഷുഹൈബ് , ഫാത്തിമ ഷാസിന.

AR നഗർ പുകയൂരിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഷോക്കേറ്റ് യുവാവ്മരണപ്പെട്ടു*July.12.2020പുകയൂരിൽ പ്രാവിനെ പിടിക്കാൻ തൊട്ടടുത്ത ബ...
12/07/2023

AR നഗർ പുകയൂരിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഷോക്കേറ്റ് യുവാവ്മരണപ്പെട്ടു*

July.12.2020

പുകയൂരിൽ പ്രാവിനെ പിടിക്കാൻ തൊട്ടടുത്ത ബിൽഡിങ്ങിൽ കയറുന്നതിനിടെ ട്രാൻസ്‌ഫോർമറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. പുകയൂര്‍ ജുമാമസ്ജിന് എതിര്‍വശത്തുള്ള കോഴിക്കടയിലെ ജോലിക്കാരൻ സല്‍മാന്‍ ഫാരിസ് ആണ് മരണപ്പെട്ടത്. കൂമണ്ണ സൂപ്പര്‍ ബസാര്‍ സ്വദേശി കാരാടന്‍ മുസ്ഥഫ എന്നവരുടെ മകന്‍ ആണ് മരണപ്പെട്ട സല്‍മാന്‍ ഫാരിസ് . അപകടം സംഭവിച്ച ഉടനെ കുന്നുംപുറം ദാറുൽ ശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി

12/07/2023

*റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന്‌ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി*

തിരൂർ: റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന്‌ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. തിരൂരിലെ ആർ.പി.എഫും തിരൂർ എക്സൈസ് സംഘവും ചേർന്ന് ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഒന്നാം പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്തുള്ള സൈൻബോർഡിനരികിൽ ബാഗിൽ സൂക്ഷിച്ച പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. 20,000 രൂപ വിലവരും. ആർ.പി.എഫ്. എ.എസ്.ഐ. പ്രമോദ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

12/07/2023

*തു​ഞ്ച​ത്ത് ജ്വ​ല്ല​റി ത​ട്ടി​പ്പ്: പ്ര​തി ജാ​മ്യവ്യ​വ​സ്ഥ ലം​ഘി​ച്ച് വീ​ണ്ടും ത​ട്ടി​പ്പ് ന​ട​ത്തു​ന്നെ​ന്ന്*

തി​രൂ​ർ: തു​ഞ്ച​ത്ത് ജ്വ​ല്ല​റി ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് പു​തി​യ ത​ട്ടി​പ്പു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തു​വ​രെ നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും ആ​രോ​പി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​യ ഏ​ജ​ന്റു​മാ​ർ രം​ഗ​ത്ത്. തി​രൂ​ർ അ​ക്കം​പ്ലീ​ഷ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​തി​യേ​രി ജ​യ​ച​ന്ദ്ര​നും 14 ഡ​യ​റ​ക്ട​ർ​മാ​രും ചേ​ർ​ന്ന് അ​റ​നൂ​റോ​ളം ഏ​ജ​ന്റു​മാ​രെ വ​ച്ച് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് 100 കോ​ടി​യോ​ളം രൂ​പ​യും സ്വ​ർ​ണ​വും പി​രി​ച്ചെ​ടു​ത്ത് ക​ബ​ളി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

പി​രി​ച്ചെ​ടു​ത്ത പ​ണ​മു​പ​യോ​ഗി​ച്ച് സ്വ​ന്തം പേ​രി​ലും ബി​നാ​മി പേ​രി​ലും കേ​ര​ള​ത്തി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ഭൂ​മി​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി. ഏ​ജ​ന്റു​മാ​രെ​യും നി​ക്ഷേ​പ​ക​രെ​യും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ക്കി സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി 2016ൽ ​ഉ​ട​മ മു​തി​യേ​രി ജ​യ​ച​ന്ദ്ര​നും ഡ​യ​റ​ക്ട​ർ​മാ​രും ബം​ഗ​ളൂ​രു​വി​ലേ​ക്ക് മു​ങ്ങി. ഇ​തെ​തു​ട​ർ​ന്ന് ഏ​ജ​ന്റു​മാ​രു​ടെ പ​രാ​തി​യി​ൽ തി​രൂ​ർ പൊ​ലീ​സ് പ്ര​തി ജ​യ​ച​ന്ദ്ര​നെ അ​റ​സ്റ്റ്‌ ചെ​യ്തു. പി​ന്നീ​ട് 2018ൽ ​സ്ഥ​ല​ങ്ങ​ളും സ്വ​ർ​ണ​വും വി​റ്റ് നി​ക്ഷേ​പ​ക​ർ​ക്കും ഏ​ജ​ന്റു​മാ​ർ​ക്കും പ​ണം തി​രി​ച്ചു​കൊ​ടു​ക്കാ​മെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ പു​റ​ത്തി​റ​ങ്ങി​യ പ്ര​തി വീ​ണ്ടും പു​തി​യ ത​ട്ടി​പ്പു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ വീ​ണ്ടും ക​ബ​ളി​പ്പി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​യ തു​ഞ്ച​ത്തി​ലെ ഏ​ജ​ന്റു​മാ​രാ​യ ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കാ​ൻ ശ​ക്ത​മാ​യ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ക​യാ​ണെ​ന്നും ത​ട്ടി​പ്പി​നി​ര​യാ​യ ഒ​രു​കൂ​ട്ടം ഏ​ജ​ന്റു​മാ​ർ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ പ​ള്ളി​ക്ക​ൽ, ദാ​സ​ൻ പ​ര​പ്പ​ന​ങ്ങാ​ടി, സ​ൽ​മ​ത്ത് വൈ​ല​ത്തൂ​ർ, മും​താ​സ് തി​രൂ​ർ, ഷാ​ജി താ​നൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

10/07/2023

കഴിഞ്ഞ ദിവസം ഷാർജ - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്തു. ഓർഡർ നൽകിയ ബിരിയാണിയുടെ കോലം
കണ്ട് നോക്കി നിങ്ങൾ പറയൂ ..
ഇത് ന്യായമോ ...?
അന്യായമോ ...?

*ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ:  മന്ത്രി വി.അബ്ദുറഹിമാൻ*പൊതുവിദ്യാഭ്യാസം  അടച്ചുപ...
10/07/2023

*ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ: മന്ത്രി വി.അബ്ദുറഹിമാൻ*

പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി മാറിയെന്ന്
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മരുത ഗവ. ഹൈസ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലയും കായികവും പഠനവും ചേർന്ന് കൊണ്ടുള്ള കേന്ദ്രങ്ങളായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ മാറി. വിദ്യാലയങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളായി മാറ്റിയെടുക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന 11 ലക്ഷത്തിൽ പരം വിദ്യാർഥികൾ ഇന്ന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നു. കാലത്തിന് അനുസൃതമായി കുട്ടികളെ വളർത്തിയെടുക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ലഭിച്ചത് മലപ്പുറം ജില്ലക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി. അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നബാർഡ് ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ വിനിയോഗിച്ചാണ് ഇരുനില കെട്ടിടം നിർമിച്ചത്. ചടങ്ങിൽ ജർമനിയിൽ സ്പെഷ്യൽ സ്കൂൾ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ മരുത സ്വദേശി അബ്ദുൾ നിസാറിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി, ജനപ്രതിനിധികളായ പാത്തുമ്മ ഇസ്മായീൽ, എം.ഷിഹാബ്, ജലജ മണി, പി.കെ അബ്ദുൾ കരീം, ജയ്മോൾ, പി.ടി.എ പ്രസിഡന്റ് പി.ഉമ്മർ, ടി.രവീന്ദ്രൻ, കെ.ടി വർഗീസ്, എം.ടി അലി, സി.യു ഏലിയാസ്, ഇ.എ സുകു, ഗോപൻ മരുത എന്നിവർ സംസാരിച്ചു.
പ്രധാനധ്യാപിക സൂസന്‍ സാമുവേല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുധീർ അല്ലിപ്ര നന്ദിയും പറഞ്ഞു.

*ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നു: പി ഉബൈദുള്ള എംഎൽഎ*ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നുണ്ടെന്ന് ...
10/07/2023

*ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നു: പി ഉബൈദുള്ള എംഎൽഎ*

ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നുണ്ടെന്ന് പി ഉബൈദുള്ള എംഎൽഎ. സാമൂഹിക നീതി വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് നടത്തിയ 'ലഹരിമുക്ത കേരളം, ലഹരിമുക്ത ഭാരതം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ ലഹരി ഉപയോഗത്തിന് പങ്കുണ്ട്. പുതുതലമുറയെ ലഹരിയുടെ ചതിക്കുഴികളിൽ നിന്നും രക്ഷപ്പെടുത്താൻ മുതിർന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ അധ്യക്ഷത വഹിച്ചു.
മുൻ ഡിജിപി ഋഷിരാജ്സിങ് മുഖ്യാതിഥിയായി. മയക്കുമരുന്ന് ഉപഭോക്താക്കളായവരിൽ ഏറെയും വിദ്യാർഥികളാണ്. ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർഥികളെ രക്ഷിക്കാൻ രക്ഷിതാക്കൾക്ക് കഴിയും. മാതാപിതാക്കൾ കുട്ടികളോട് അടുത്തിടപഴകണമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം എൻഎം മെഹറലി, സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു.

Address

Kerala

Website

Alerts

Be the first to know and let us send you an email when Local vartha malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share