Dr. PA Kabeer

  • Home
  • Dr. PA Kabeer

Dr. PA Kabeer CMD, Almas Group of Institutions, State President, KPHA, President IMB Kerala, MD Dr.Bee Food Products and Nutraceuticals, Honorary Vice President HSGA Kerala

05/10/2025
01/10/2025

മനുഷ്യസ്പർശം, പലപ്പോഴും മരുന്നിനേക്കാൾ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.
സുബീനയെ പോലെ ഒരു രോഗിയെ കുടുംബാംഗമായി മാറ്റാൻ നിങ്ങൾക്ക് സാധിച്ചത്, നഴ്സിംഗ് സ്റ്റേഷനിലെ ഓരോ നിമിഷവും അവൾക്ക് സ്വന്തം വീടെന്ന പോലെ തോന്നിയത്, നിങ്ങൾ അവൾക്ക് സമ്മാനിച്ച ഹൃദയസ്പർശിയായ സ്നേഹവും കരുതലും ഒന്ന് കൊണ്ട് മാത്രമാണ്.

ഒപ്പം, പ്രിയപ്പെട്ട കരീമിന്റെ മ്യൂസിക് തേറോപ്പിയും, അത് നഷ്ടപ്പെട്ട ജീവിതത്തിന്റെ താളം വീണ്ടെടുക്കാൻ അവൾക്ക് താങ്ങായി.

ഇതാണ് യഥാർത്ഥ രോഗശുശ്രൂഷ, മരുന്നിനൊപ്പം മനുഷ്യത്വത്തിന്റെ അമൂല്യമായ സ്പർശം.

എന്റെ റീഹാബ് ടീമിനെ ഞാൻ ഏറെ അഭിമാനത്തോടെ, ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു

ALMAS Hospital

"കൂരിരുട്ടിൽ വെളിച്ചമേകാൻ അഗ്നികുണ്ഡങ്ങൾ ഒന്നും നിർമ്മിക്കേണ്ടതില്ല, ഒരു നെയ്ത്തിരി  നാളം മതി” – പ്രിയപ്പെട്ട മകൾ പ്രിയങ...
26/09/2025

"കൂരിരുട്ടിൽ വെളിച്ചമേകാൻ അഗ്നികുണ്ഡങ്ങൾ ഒന്നും നിർമ്മിക്കേണ്ടതില്ല, ഒരു നെയ്ത്തിരി നാളം മതി” – പ്രിയപ്പെട്ട മകൾ പ്രിയങ്കയുടെ വാക്കുകൾ പ്രചോദനമാക്കി പ്രിയങ്ക ജോസ് സാർ.

ഒരാളുടെ വ്യക്തിപരമായ വേദന, മറ്റുള്ളവരുടെ ജീവിതത്തിൽ കരുണയും പ്രതീക്ഷയും വിതയ്ക്കുന്ന മഹത്തായ സേവനമായി മാറുമ്പോൾ, അതാണ് യഥാർത്ഥ മനുഷ്യത്വം. അത്തരമൊരു മഹത്തായ മനസ്സിന്റെ ഉടമയാണ് ശ്രി. പ്രിയങ്ക ജോസ്.

ഇന്നലെ നിലമ്പൂർ മേഖലയിലെ IMB പ്രവർത്തകരായ അബ്ദുറഹ്മാൻ ഉമരി, റിയാസ് ബാബു കുറ്റംമ്പാറ, റഷീദ് നിലമ്പൂർ എന്നിവരോടൊപ്പം അദ്ദേഹം ഇന്നലെ എന്റെ ഒ.പി.യിൽ എത്തിയപ്പോൾ, തിരക്കുകൾക്കിടയിലും ഏറെ നേരം അദ്ദേഹത്തെ അറിയാതെ കേട്ടിരുന്ന് പോയി. കാരണം, അദ്ദേഹത്തിന്റെ വാക്കുകൾ ഞാനെന്റെ ഹൃദയം കൊണ്ടാണ് കേട്ടത്.

അപകടത്തിൽ നഷ്ടപ്പെട്ട, മകൾ പ്രിയങ്കയുടെ വാക്കുകളാണ് ഈ അച്ഛനെ സമൂഹ്യ സേവനത്തിനായി ശിഷ്ടകാലം സമർപ്പിക്കാൻ പ്രചോദിപ്പിച്ചതെന്ന് കേട്ടപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു.

ജോസേട്ടൻ സ്വന്തം റിസോർട്ട് KNM ന്റെ മെഡിക്കൽ വിഭാഗമായ ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (IMB) നടത്തുന്ന ക്ലിനിക്കിനും ഫിസിയോതെറാപ്പി സെന്ററിനുമായി സൗജന്യമായി വിട്ട് നൽകാൻ തയ്യാറാണെന്ന് എന്നെ നേരിട്ട് കണ്ട് അറിയിക്കാനാണ് വന്നത്. കൂടാതെ, IMBയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങളിലും, സഹായം ആവശ്യമുള്ള രോഗികൾക്ക് കൈത്താങ്ങായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ജോസേട്ടൻ താങ്കൾ എന്നെ വിസ്മയിപ്പിച്ച് കളഞ്ഞു. കാരണം, മതത്തിന്റെ പേരിൽ മനുഷ്യരെ വിഭജിക്കാൻ പലരും ശ്രമിക്കുന്ന ഈ കാലത്ത് യഥാർത്ഥ മതം കരുണയും സഹജീവി സ്നേഹവും തന്നെയാണെന്ന് താങ്കൾ ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയാണ്. ഇത്തരത്തിലുള്ള മതാന്തര സൗഹൃദവും സഹകരണവും തന്നെയാണ് ഇപ്പോഴും നമുക്ക് പ്രതീക്ഷയാവുന്നത്.

പ്രിയങ്ക മോൾ പറഞ്ഞതെത്ര സത്യമാണ്. താങ്കളെപ്പോലെയുള്ള ഒരു 'നെയ്ത്തിരി നാളം' മതി ഈ കൂരിരുട്ടിൽ വെളിച്ചമാകാൻ. ഒരുപാട് സ്നേഹം പ്രിയപ്പെട്ട ജോസേട്ടൻ....












17/09/2025
05/09/2025

സർവ്വശക്തന് സ്തുതി
“Nurturing World Class Leaders” — ലോകോത്തര നേതാക്കളെ വളർത്തുക എന്ന ദൗത്യവുമായി ആരംഭം കുറിച്ച കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിന്റെ യാത്ര ഒരിക്കലും എളുപ്പമല്ലായിരുന്നു; സ്‌കൂളിന്റെ യാത്രയിൽ ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. അധ്യാപകരുടെ സമർപ്പണവും വിദ്യാർത്ഥികളുടെ കഴിവുകളും രക്ഷിതാക്കളുടെ വിശ്വാസവും മാനേജ്മെന്റിന്റെ വിഷനും ഒത്തു ചേർന്നപ്പോൾ ഇന്ന് ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിന്റെ പ്രതീകമായി സ്കുൾ തല ഉയർത്തി നിൽക്കുകയാണ്; ഈ പ്രയത്നങ്ങൾക്കുള്ള അർഹമായ അംഗീകാരമാണ് പ്രതിപക്ഷ നേതാവിന്റെ വസ്തുനിഷ്ടമായ ഈ വാക്കുകൾ.

ഈ യാത്രയിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ ഈ അഭിനന്ദനങ്ങൾ ഞങ്ങകൾക്ക് കരുത്ത് പകരും. സ്ഥാപനത്തിന് ഉജ്ജ്വലമായി നേതൃത്വം നൽകുന്ന അൽമാസിന്റ ആക്കാദമിക് സിഇഒയും സ്കുൾ പ്രിൻസിപ്പലുമായ ജൗഹറിനും വൈസ് പ്രിൻസിപ്പൽ സ്മിതക്കും മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്ഥാപനത്തിന് പിന്തുണ നൽകുന്ന രക്ഷിതാക്കൾക്കും എന്റെ ഹൃദയമായ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിന്റെ പുതിയ ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നതിനും സ്കൂളിൽ നടക്കുന്ന ഗവേഷണ പരിപാടിയായ പീസ് ലിറ്റിൽ ...
01/09/2025

കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിന്റെ പുതിയ ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നതിനും സ്കൂളിൽ നടക്കുന്ന ഗവേഷണ പരിപാടിയായ പീസ് ലിറ്റിൽ സ്കോളർ പദ്ധതിക്ക് ലഭിച്ച ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സമർപ്പണത്തിനുമായി എത്തിച്ചേർന്ന ബഹു.പ്രതിപക്ഷ നേതാവ് വിഡീ സതീശൻ അവർകൾക്കൊപ്പം.

28/08/2025

Nurturing world class leaders….. എന്ന എന്റെ സ്വപ്നങ്ങൾ ഓരോന്നായി പുവണിഞ്ഞ് കൊണ്ടിരിക്കുന്നു.
എത്ര മിടുക്കാരാണ് നമ്മുടെ കുട്ടികൾ. എത്ര അനായാസമായാണ് ഈ ഷോർട്ട് ഫിലിമിൽ അവർ അഭിനയിച്ചിരിക്കുന്നത്. എന്റെ കുട്ടികളെയും അവർക്ക് ആത്മവിശ്വാസം പകർന്ന് നൽകുന്ന അധ്യാപകരെയും ഓർത്ത് ഏറെ അഭിമാനം തോന്നുന്നു.
ഈ ഫിലിം സിബിഎസ്ഇ ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയിരിക്കുന്നു. മുന്നിലും പിന്നിലും പ്രവർത്തിച്ച കോട്ടക്കൽ പീസ് പബ്ലിക് സ്‌കൂളിലെ മുഴുവൻ മിടുക്കന്മാർക്കും മിടുക്കികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

🎬 𝗠𝗲𝗹𝗼𝗱𝘆 𝗼𝗳 𝘁𝗵𝗲 𝗛𝗲𝗮𝗿𝘁 | 𝗔𝘄𝗮𝗿𝗱-𝗪𝗶𝗻𝗻𝗶𝗻𝗴 𝗦𝗵𝗼𝗿𝘁 𝗙𝗶𝗹𝗺“𝑀𝑒𝓁𝑜𝒹𝓎 𝑜𝒻 𝓉𝒽𝑒 𝐻𝑒𝒶𝓇𝓉” bagged the 𝐁𝐞𝐬𝐭 𝐅𝐢𝐥𝐦 𝐀𝐰𝐚𝐫𝐝 and 𝐁𝐞𝐬𝐭 𝐀𝐜𝐭𝐫𝐞𝐬𝐬 𝐀𝐰𝐚𝐫𝐝 (Roohi Zainab, Grade 3) at the Malappuram Sahodaya competition.

A big applause to our young creators!Pls watch it...

🎬 🌟 🏆 🌸 💫 ✨ 🌟 🎭 🎶 ❤️ Peace Public School Kottakkal

𝑵𝒂𝒕𝒊𝒐𝒏’𝒔 𝑭𝒊𝒓𝒔𝒕 𝑯𝒐𝒏𝒐𝒖𝒓ഏറെ സന്തോഷം, അഭിമാനം Nurturing world-class leaders ..… എന്ന സ്കുളിന്റെ ലക്ഷ്യത്തിൽ മറ്റൊരു പൊൻതൂവൽ....
22/08/2025

𝑵𝒂𝒕𝒊𝒐𝒏’𝒔 𝑭𝒊𝒓𝒔𝒕 𝑯𝒐𝒏𝒐𝒖𝒓
ഏറെ സന്തോഷം, അഭിമാനം
Nurturing world-class leaders ..… എന്ന സ്കുളിന്റെ ലക്ഷ്യത്തിൽ മറ്റൊരു പൊൻതൂവൽ.


08/08/2025

മീനിന്റെ ഗുണങ്ങൾ ഇനി സാമ്പാറിലും

Address

Kottakkal

676501

Alerts

Be the first to know and let us send you an email when Dr. PA Kabeer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr. PA Kabeer:

  • Want your business to be the top-listed Media Company?

Share