Lal Media News

Lal Media News Online News

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നമിത് വി.എസ്കണിയാമ്പറ്റ: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത...
11/06/2026

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നമിത് വി.എസ്
കണിയാമ്പറ്റ: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി നമിത വി.എസ്. (അസിസ്റ്റന്റ് പ്രൊഫസർ, ഗവ. കോളേജ് പെരിങ്ങോം). റിട്ടയേർഡ് ട്രഷറി ഉദ്യോഗസ്ഥൻ കണിയാമ്പറ വാഴപ്പിള്ളിൽ വി.എം സ്കറിയയുടെയും കണിയാമ്പറ്റ ജി.യു.പി.എസ് റിട്ടയേർഡ് പ്രധാനാധ്യാപിക വി. ശ്രീലതയുടെയും മകളാണ്. ഭർത്താവ്: അജയ്ദാസ് കാരാറ്റ (സ്റ്റേറ്റ് ഹെൽത്ത് ഏജൻസി). മകൻ: അയാൻ താഷി.
June 11, 2026

കണിയാമ്പറ്റ: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി നമിത വി.എസ്. (അസിസ്റ്റന്റ....

മുഅല്ലിമുകള്‍ നന്മയുടെ സന്ദേശവാഹകര്‍: സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍(വെള്ളമുണ്ട)വെള്ളമുണ്ട: പ്രവാചകന്‍മാരുടെ അനന്തര...
11/06/2026

മുഅല്ലിമുകള്‍ നന്മയുടെ സന്ദേശവാഹകര്‍: സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍(വെള്ളമുണ്ട)
വെള്ളമുണ്ട: പ്രവാചകന്‍മാരുടെ അനന്തരവകാശികളായ മുഅല്ലിം സമൂഹം തങ്ങളുടെ ജീവിതം പില്‍ക്കാലത്തേക്ക് കൂടി അടയാളപ്പെടുത്തണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നന്മയുടെ സന്ദേശവാഹകരായ മുഅല്ലിമുകള്‍ സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ട് ഭാവിതലമുറയെ നന്മയുടെ പാതയില്‍ വളര്‍ത്തിയെടുക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വെള്ളമുണ്ട സമസ്താലയത്തില്‍ സംഘടിപ്പിച്ച ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നന്മ കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന മുഅല്ലിമുകളെ ചേര്‍ത്തുപിടിക്കാന്‍ പൊതുസമൂഹവും രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ മുഅല്ലിംഡേ കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.വി.എസ് തങ്ങള്‍ തലപ്പുഴ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ഫൈസി പനമരം പ്രമേയപ്രഭാഷണവും ഷൗക്കത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണവും നടത്തി. സയ്യിദ് അഹമ്മദ് സഈദ് ജിഫ്‌രി പ്രാര്‍ഥന നടത്തി. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം. ഹസന്‍ മുസ്ലിയാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം കേളോത്ത് അബ്ദുല്ല, പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി സംസാരിച്ചു. പി. അബ്ദുല്ലക്കുട്ടി ദാരിമി, അബ്ദുല്‍ മജീദ് അന്‍സ്വരി, അബ്ദുറസാഖ് ദാരിമി, മുഹമ്മദലി റഹ്മാനി, അഷ്‌റഫ് വെള്ളിലാടി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സി.പി ഹാരിസ് ബാഖവി സ്വാഗതവും ട്രഷറര്‍ പി. സൈനുല്‍ ആബിദീന്‍ ദാരിമി നന്ദിയും പറഞ്ഞു.
June 11, 2026

വെള്ളമുണ്ട: പ്രവാചകന്‍മാരുടെ അനന്തരവകാശികളായ മുഅല്ലിം സമൂഹം തങ്ങളുടെ ജീവിതം പില്‍ക്കാലത്തേക്ക് കൂടി അടയാളപ.....

അല്‍ബിര്‍റ് പ്രീ സ്‌കൂളും മയ്യന്നൂര്‍ മഹല്ലും കൈകോര്‍ത്തു;4 കുടുംബങ്ങക്ക് വീടായിവെള്ളമുണ്ട: സമസ്തയുടെ തണലില്‍ അല്‍ബിര്‍റ...
11/06/2026

അല്‍ബിര്‍റ് പ്രീ സ്‌കൂളും മയ്യന്നൂര്‍ മഹല്ലും കൈകോര്‍ത്തു;4 കുടുംബങ്ങക്ക് വീടായി
വെള്ളമുണ്ട: സമസ്തയുടെ തണലില്‍ അല്‍ബിര്‍റിലെ കുരുന്നുകളും കോഴിക്കോട് മയ്യന്നൂര്‍ മഹല്ല് കമ്മിറ്റിയും മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിതര്‍ക്കായി നിര്‍മ്മിച്ച സ്‌നേഹ ഭവനങ്ങള്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. മാനുഷിക സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് കുഞ്ഞുങ്ങളുടെ കരങ്ങളിലൂടെ സാധ്യമാക്കപ്പെട്ട ഈ വീടുകളെന്ന് ജിഫ്‌രി തങ്ങള്‍ പറഞ്ഞു. കുട്ടികളില്‍ സാമൂഹിക ബോധം വളര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അല്‍ബിര്‍റിന്റെ അണിയറ പ്രവര്‍ത്തകരെയും തങ്ങള്‍ അഭിനന്ദിച്ചു. 2024 നവംബര്‍ ഒന്‍പതിന് തങ്ങള്‍ തറക്കല്ലിട്ട വീടുകളാണ് ഇന്നലെ തങ്ങളുടെ കരങ്ങളാല്‍ തന്നെ കൈമാറിയത്. ചടങ്ങിനെത്തിയ ആളുകളെ തരുവണ വികെയര്‍ അല്‍ബിര്‍റ് പ്രീ സ്‌കൂളിലെ കുരുന്നുകള്‍ പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്.
സമൂഹത്തോടുള്ള ഉത്തരവാദിത്തവും സഹജീവി സ്‌നേഹവും കുട്ടികളുടെ മനസ്സില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ അല്‍ബിര്‍റ് സ്റ്റേറ്റ് കൗണ്‍സിലെടുത്ത തീരുമാനം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെയാണ് പദ്ധതിയുടെ വിജയത്തിന് നിതാനം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 39 ലക്ഷം രൂപയാണ് അല്‍ബിര്‍റിലെ കുരുന്നുകള്‍ പദ്ധതിക്കായി സ്വരൂപിച്ചത്.

ചടങ്ങില്‍ അല്‍ബിര്‍റ് സ്‌കൂള്‍ കണ്‍വീനറും സമസ്ത സെക്രട്ടറിയുമായ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തിയ ചടങ്ങില്‍ മുഹമ്മദ് മിന്‍ഹാജ് ഖിറാഅത്ത് നടത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അല്‍ബിര്‍റ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ഡോ. കെ.പി മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വീടുകളൊന്നിന്റെ താക്കോലും പ്രമാണങ്ങളുടെ കൈമാറ്റവും സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. സ്ഥലം നല്‍കിയ പാറക്ക ഉസ്മാനുള്ള ഉപഹാരവും തങ്ങള്‍ നല്‍കി.

മറ്റ് താക്കോലുകള്‍ ഉമര്‍ ഫൈസി മുക്കം, സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ് ലിയാര്‍, മയ്യന്നൂര്‍ മഹല്ല് പ്രസിഡന്റ് ഉസ്മാന്‍ ഹാജി എന്നിവര്‍ കുടുംബങ്ങള്‍ക്ക് നല്‍കി. കുട്ടിഹസന്‍ ദാരിമി, കാഞ്ഞായി മമ്മുട്ടി മുസ് ലിയാര്‍, എം. ഹസന്‍ മുസ് ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്, എസ്. മുഹമ്മദ് ദാരിമി, ഇബ്രഹിം ഫൈസി പേരാല്‍, സി.പി ഹാരിസ് ബാഖവി, മുഹിയുദ്ദീന്‍കുട്ടി യമാനി, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, ഫൈസല്‍ ദാരിമി, മഹല്ല് പ്രസിഡന്റ് പാറക്ക സുലൈമാന്‍, സെക്രട്ടറി ആര്‍.വി നാസര്‍, മഹല്ല് ഖത്തീബ് മുഹമ്മദ് നുജൂമി തുടങ്ങിവര്‍ സംബന്ധിച്ചു. കട്ടയാട് മഹല്ല് കമ്മിറ്റി ചെയര്‍മാന്‍ ടി. നാസര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.സി ഉമര്‍ മൗലവി കുപ്പാടിത്തറ നന്ദി പറഞ്ഞു. ഉഷ വിജയന്‍ എം.എല്‍.എ, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഖമര്‍ ലൈല തുടങ്ങിയ ജനപ്രതിനിധികള്‍ രാവിലെ വീടുകളിലെത്തി കുടുംബങ്ങള്‍ക്ക് ആശംസയറിയിച്ചു. കിണറിന് സ്ഥലം നല്‍കിയ ആയിശ ഹജ്ജുമ്മയെ ഷാളണിയിച്ച് ആദരിച്ചാണ് ഉഷ വിജയന്‍ എം.എല്‍.എ മടങ്ങിയത്.
June 11, 2026

വെള്ളമുണ്ട: സമസ്തയുടെ തണലില്‍ അല്‍ബിര്‍റിലെ കുരുന്നുകളും കോഴിക്കോട് മയ്യന്നൂര്‍ മഹല്ല് കമ്മിറ്റിയും മുണ്ടക.....

കരിങ്ങാരി ഗവ. യു.പി. സ്‌കൂളിൽ ലോക കപ്പ് ആരവം ആരംഭിച്ചു.കരിങ്ങാരി. ലോക കപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കരിങ്ങാരി ഗവ. ...
11/06/2026

കരിങ്ങാരി ഗവ. യു.പി. സ്‌കൂളിൽ ലോക കപ്പ് ആരവം ആരംഭിച്ചു.
കരിങ്ങാരി. ലോക കപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കരിങ്ങാരി ഗവ. യു.പി.സ്കൂളിൽ ആരവം 26 ന് തുടക്കമായി.
ലോക കപ്പിലൂടെ ലോകത്തെ അറിയുക എന്ന പഠന പ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് ആരവം 26 സംഘടിപ്പിക്കുന്നത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പറും, എസ്. എം സി ചെയർമാനുമായ നാസർ എസ് കിക്കോഫ് ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺ എം.എ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. പ്രവചന മത്സരം, ബാലൻസ് ചലഞ്ച്, ലോക കപ്പ് ക്വിസ്, ടീം മത്സരങ്ങൾ, ഫൈനൽ ഗോൾ എന്നിവ ആരവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും.

സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. ലോക രാജ്യങ്ങൾ തിരിച്ചറിയുക, കായിക ചരിത്രത്തിൽ അവഗാഹം നേടുക, ഭൂഖണ്ഡങ്ങൾ അടുത്തറിയുക, തുടങ്ങിയ ലക്ഷ്യങ്ങൾ വെച്ച് കൊണ്ട് പഠന പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടാണ് ആരവം സംഘടിപ്പിക്കുന്നത്.

മമ്മൂട്ടി കെ ,ബെഞ്ചമിൻ മോളോയീസ് , മനോജ് വി, കിരൺ കളത്തിൽ ഷീജ ഡി.കെ, നിതാര ദേവസ്യ, ഹർഷ കെ. ആർ, അശ്വിനി കെ തുടങ്ങിയവർ നേതൃത്വം നൽകി
June 11, 2026

കരിങ്ങാരി. ലോക കപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കരിങ്ങാരി ഗവ. യു.പി.സ്കൂളിൽ ആരവം 26 ന് തുടക്കമായി. ലോക കപ്പിലൂ....

ഷിഗെല്ല: പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതം ഷിഗെല്ല പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കിണറുകൾ ക്ലോറിനേറ്റ...
10/06/2026

ഷിഗെല്ല: പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതം


ഷിഗെല്ല പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നു.

കൽപറ്റ:ജില്ലയിൽ എട്ട് വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. ഇതുവരെ 502 പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 44 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

ഇതുവരെ 164 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഫീൽഡ്തല രോഗ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 1719 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ഇതിനോടകം സന്ദർശനം നടത്തി. 969 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. 727 ഒ.ആർ.എസ് പാക്കറ്റുകൾ വിതരണം ചെയ്തു. സാമൂഹ്യ ബോധവൽക്കരണാർത്ഥം രോഗബാധിത പ്രദേശത്തും പരിസര പ്രദേശങ്ങളിലും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് മൈക് അനൗൺസ്മെൻ്റ് നടത്തി. ഈ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരും.

വ്യക്തി-ഭക്ഷണ-പരിസര ശുചിത്വവും കുടിവെള്ള സുരക്ഷയും ഉറപ്പുവരുത്തുകയാണ് ഷിഗെല്ലയെ പ്രതിരോധിക്കാൻ അത്യാവശ്യം. കുടിവെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയ ശേഷം മാത്രം ഉപയോഗിക്കണമെന്നും, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ നന്നായി കഴുകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടത്തുന്ന ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.
June 10, 2026

ഷിഗെല്ല പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നു. കൽപറ്റ:ജില്ലയിൽ എട്ട് വ...

10/06/2026

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം: ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം – എസ്.ഡി.പി.ഐ


മാനന്തവാടി: കാട്ടിക്കുളം പുളിമൂട്‌കുന്നിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ രാജു (65) മരണപ്പെട്ട സംഭവം അതീവ ഗുരുതരമാണെന്നും, സംഭവത്തിൽ വീഴ്ച വരുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.
മണ്ഡലത്തിൽ വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായിട്ടും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടിരിക്കുകയാണ്.
ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ഒരു മനുഷ്യജീവൻ നഷ്ടമായത്. അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിലും ഉണ്ടായ ഗുരുതര വീഴ്ചയാണ് ഈ മരണത്തിലേക്ക് നയിച്ചതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
ഓരോ ദുരന്തത്തിനുശേഷവും നഷ്ടപരിഹാര പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ, ഇത്തരം സംഭവങ്ങൾക്ക് കാരണമായ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം കൂടി പരിശോധിക്കപ്പെടണം. രാജുവിന്റെ മരണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും, സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അല്ലെങ്കിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
മരണമടഞ്ഞ രാജുവിന്റെ കുടുംബത്തിന് പരമാവധി നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് സ്ഥിരം സർക്കാർ ജോലിയും നൽകണം. വനാതിർത്തി മേഖലകളിൽ ശാസ്ത്രീയവും ഫലപ്രദവുമായ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി നടപ്പിലാക്കി ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രാജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുന്നത് വരെ ജനങ്ങൾക്കൊപ്പമുള്ള പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുമെന്നും കമ്മിറ്റി അറിയിച്ചു
June 10, 2026

മാനന്തവാടി ജിവിഎച്ച്എസ്എസില്‍ വിജിലന്‍സ് ഗ്രൂപ്പ് രൂപീകരിച്ചുമാനന്തവാടി:ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘കാവ...
10/06/2026

മാനന്തവാടി ജിവിഎച്ച്എസ്എസില്‍ വിജിലന്‍സ് ഗ്രൂപ്പ് രൂപീകരിച്ചു
മാനന്തവാടി:ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘കാവല്‍ക്കണ്ണുകള്‍’എന്ന പേരില്‍
ലഹരിവിരുദ്ധ സ്റ്റുഡന്റ്‌സ് വിജിലന്‍സ് ഗ്രൂപ്പ് രൂപീകരിച്ചു. എന്‍എസ്എസ് യൂണിറ്റിന്റയും വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നേത്രദാന ദിനത്തിലാണ് ഗ്രൂപ്പിന് രൂപം നല്‍കിയത്. വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ പി.സി. തോമസ് അധ്യക്ഷത വഹിച്ചു.എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എ.പി. അജിഷ്, എ.ജെ. ബിജു, അരവിന്ദന്‍ പുതിയപറമ്പില്‍, പി.ജി. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍ ലീഡര്‍ അര്‍ഷാദ് അന്‍വര്‍ സ്വാഗതവും അവന്തിക അനീഷ് നന്ദിയും പറഞ്ഞു.

കാമ്പസിലോ പരിസരത്തോ ലഹരി പദാര്‍ഥങ്ങളുടെ സാന്നിധ്യമോ വിപണനമോ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ അധ്യാപകരെയോ എക്‌സൈസ് അധികൃതരെയോ അറിയിക്കുകയാണ് വിജിലന്‍സ് ഗ്രൂപ്പിന്റെ
പ്രധാന ലക്ഷ്യം.
June 10, 2026

മാനന്തവാടി:ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘കാവല്‍ക്കണ്ണുകള്‍’എന്ന പേരില്‍ ലഹരിവിരുദ്ധ സ്റ്റുഡ...

ഷിഗല്ല : കേന്ദ്ര സംഘം അന്വേഷിക്കണമെന്ന് ആവശ്യവുമായി ഇന്ത്യൻ സോഷ്യൽ ജനതാദൾ വയനാട് .പുൽപ്പള്ളി :വയനാട്ടിൽ ഷിഗല്ല രോഗം സ്ഥി...
10/06/2026

ഷിഗല്ല : കേന്ദ്ര സംഘം അന്വേഷിക്കണമെന്ന് ആവശ്യവുമായി ഇന്ത്യൻ സോഷ്യൽ ജനതാദൾ വയനാട് .
പുൽപ്പള്ളി :വയനാട്ടിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സ്ഥലം സന്ദർശിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി. തോമസ് ആവശ്യപ്പെട്ടു.

ശീതകലരോഗം പടർന്നുപിടിച്ച സ്ഥലങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ആരോഗ്യവകുപ്പും കടുത്ത അനാഥയാണ് കാണിക്കുന്നത്. രോഗം സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും രോഗാണു ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ആരോഗ്യ വകുപ്പും സദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും കടുത്ത പരാജയമാണ്. വയനാട് ജില്ലയിലെത്തിയ ആരോഗ്യമന്ത്രിക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സംഘം വയനാട് ജില്ല സന്ദർശിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് ഇന്ത്യൻ സോഷ്യൽ ജനതാദൾ വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് മുല്ലമട അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡണ്ട് മാത്യ ടി തോമസ് ഉദ്ഘാടനം ചെയ്തു. മുൻ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, കെ ജെ കുര്യൻ,വിശ്വനാഥൻ, അന്നമ്മ പൗലോസ്,പി കെ ബാബു അമീർ അറക്കൽ രാജൻ ഉഴക്കോടി, ടി.ഡി ജോസ്,സാബു,കുമാർ സംസാരിച്ചു
June 10, 2026

പുൽപ്പള്ളി :വയനാട്ടിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സ്ഥലം സന്ദർശിക്കണമെന്ന് ഇന്ത്യൻ സോഷ...

മന്ത്രി ടി സിദ്ധിഖിന് നിവേദനം നൽകികോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുഡിഎഫ് കോട്...
10/06/2026

മന്ത്രി ടി സിദ്ധിഖിന് നിവേദനം നൽകി
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് ചെയർമാൻ അബ്ദുള്ള വൈപ്പടി, കൺവീനർ സുരേഷ് ബാബുവാളൽ, സി സി തങ്കച്ചൻ , പി സി അബ്ദുള്ള, രജിത സി സി, പി പി റെനീഷ്, പി എൽ ജോസ് , വി സി അബൂബക്കർ ഹാജി ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖിന് നിവേദനം നൽകി. പള്ളിക്കുന്ന് വെണ്ണിയോട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുക, വയനാട് മെഡിക്കൽ കോളേജ് മുൻ മുഖ്യമന്ത്രി തറക്കല്ലിട്ട മടക്കി മലയിൽ തന്നെ സ്ഥാപിക്കുക, കുറുമ്പാലക്കോട്ട ടൂറിസം പദ്ധതി നടപ്പിലാക്കുക,കോട്ടത്തറ എഫ് എച്ച് സി കിടത്തി ചികിത്സ സൗകര്യമുള്ള ആശുപതിയായി ഉയർത്തുക, പടിഞ്ഞാറത്തറ വെണ്ണിയോട് കോഴിക്കോട് ബസ് സർവീസ് ആരംഭിക്കുക തുടങ്ങി 31 ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് നൽകിയത്.
June 10, 2026

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് ചെയർമ...

10/06/2026

Address

Mananthavady

Alerts

Be the first to know and let us send you an email when Lal Media News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lal Media News:

Share

Category