25/09/2025
ഒരു വീട് വെക്കുമ്പോൾ ഫാനുകൾ ആവശ്യമാണല്ലോ, ഇന്ന് നമുക്ക് മാർക്കറ്റിൽ പലതരം ഫാനുകൾ വാങ്ങാൻ കിട്ടും അതിൽ തന്നെ നമ്മൾ കേൾക്കുന്ന ഒരു പേരാണ് BLDC ഫാനുകൾ...
🏠എന്താണ് BLDC ഫാനുകൾ? 🤔
BRUSHLESS DIRECT CURRENT ഫാനുകൾ അഥവാ BLDC ceiling ഫാനുകൾ ഫാനുകളിൽ മൂന്നാം തലമുറക്കാരൻ ആണ്. സാധാരണ ഫാനുകളെ അപേക്ഷിച്ചു വൈദ്യുതിയുടെ ഉപഭോഗം കുറവാണ് എന്നത് തന്നെയാണ് ഇതിന്റെ ആകർഷണീയത. സാധാരണ നമ്മൾ ഉപയോഗിക്കുന്ന ഫാനുകളെക്കാൾ 60% വരെ വൈദ്യുതി ലഭിക്കുന്നവയാണ് ഇവ.
🏠BLDC ഫാനിന്റെ നല്ല വശങ്ങൾ :
✒️ആകർഷണീയമായ ഡിസൈനുകളിൽ വളരെ ഭംഗിയുള്ളവയാണ് ഈ ഫാനുകൾ.
✒️ഫാനുകൾ പ്രവർത്തിപ്പിക്കുവാൻ റിമോട്ട് കണ്ട്രോൾ ഉണ്ടാവും
✒️ഇതിന്റെ ഏറ്റവും പ്രാധാന്യം ഉള്ള ഫീച്ചർ പവർ സേവിങ് തന്നെയാണ്. കേവലം 28 Watts മാത്രമുള്ള BLDC മോട്ടോർ ആണ് ഈ ഫാനുകളിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ നമ്മൾ ഉപയോഗിക്കുന്ന ഇൻഡക്ഷൻ മോട്ടോർ ഫാൻ ഏകദേശം 80Watts ഉപയോഗിക്കുന്നിടത്താണ് BLDC ഫാനുകൾ 28വാട്ട്സിൽ പ്രവർത്തിക്കുന്നത്. DC ബ്രഷ്ലെസ്സ് ഓപ്പറേഷൻ ആണ് ഇവയുടെ മെയിൻ ടെക്നോളജി. സാധാരണ ഫാനുകളെ അപേക്ഷിച്ചു ഈ ഫാനുകൾക്ക് ഏകദേശം 1500 രൂപ മുതൽ 2000 രൂപ വരെ വാർഷിക ലാഭം നേടിത്തരാൻ കഴിയുന്നു.
✒️പ്രവർത്തനത്തിന് കുറഞ്ഞ വൈദ്യുതി ചിലവ് മാത്രം ഉള്ളതിനാൽ ഇൻവെർട്ടർ ഫ്രണ്ട്‌ലി ആണ് ഈ ഫാനുകൾ അതിനാൽ തന്നെ ഇവ ഇൻവെർട്ടറിൽ കൂടുതൽ നേരം പ്രവർത്തിക്കുന്നു.
✒️സാധാരണ ഫാനുകൾ പ്രവർത്തിക്കുമ്പോൾ ഒരു ഹംമിങ് സൗണ്ട് ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് ഇൻവെർട്ടറിൽ പ്രവർത്തിക്കുമ്പോൾ. എന്നാൽ BLDC ഫാനുകളിൽ നമുക്ക് ആ ഒരു പ്രശ്നം അനുഭവപ്പെടുന്നില്ല, കാരണം ഇത് ശബ്ദ രഹിതമായ പ്രവർത്തനത്തിന് വേണ്ടി കൂടി ഡിസൈൻ ചെയ്തവയാണ്.
✒️പ്രവർത്തന സമയത്ത് ചൂട് പിടിക്കാത്തതിനാൽ ഇവയ്ക്കു സാധാരണ ഫാനുകളെക്കാൾ ആയുസ്സ് കൂടുതൽ ആണ്
🏠BLDC ഫാനിന്റെ മോശം വശങ്ങൾ :
✒️വില വളരെ കൂടുതൽ ആണ് എന്നുള്ളതാണ് ഇതിൽ കാണുന്ന ഒരു പോരായ്മ. അടിസ്ഥാന മോഡലുകൾക്ക് പോലും സാധാരണ ഫാനുകളെക്കാൾ ഏകദേശം ഇരട്ടി വില കൊടുക്കേണ്ടിവരുന്നുണ്ട്.
✒️ഈ ഫാനുകൾ റിമോട്ടിൽ ആണ് പ്രവർത്തിക്കുന്നത് ആയതിനാൽ റെഗുലേറ്റർ ഉണ്ടായിരിക്കുകയില്ല, എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് റിമോട്ട് മുഖേന ആയതിനാൽ റിമോട്ട് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന "AAA" ബാറ്ററികൾ കാലക്രമത്തിൽ മാറ്റേണ്ടി വരുന്നു. ( എന്നാലും ഇതൊരു നെഗറ്റീവ് ആയി പരിഗണിക്കേണ്ടതില്ല)
പിന്നെ എല്ലാം തിരഞ്ഞെടുക്കേണ്ടത് നമ്മുടെ അഭിരുചിയേയും സാമ്പത്തികത്തിനേയും അടിസ്ഥാനപ്പെടുത്തി ആയതിനാൽ അവസാന തീരുമാനം എപ്പോഴും നമ്മളുടേത് തന്നെ. ചിന്തിച്ച് ഇൻവെസ്റ്റ് ചെയ്യുക എന്തിലും.