
27/07/2023
ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ അത്ഭുത മനുഷ്യൻ ഡോ. എ.പി.ജെ അബ്ദുൾ കലാം നമ്മോട് വിടവാങ്ങിയിട്ട് 8 വർഷം പിന്നിടുകയാണ്.
2015 ജൂലൈ 27 ന് വൈകിട്ട് ഏഴുമണിക്ക് ഷില്ലോങ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു ഇന്ത്യയുടെ മിസൈൽ മാൻ അന്തരിച്ചത്.
ചിന്തയുടെയും, അറിവിന്റെയും അതിനുമുകളിൽ ആത്മവിശ്വാസത്തിന്റെയും ശക്തിയിൽ വിശ്വസിക്കാൻ അദ്ദേഹം എന്നും ഭാരതത്തിലെ യുവതലമുറയെ പ്രചോദിപ്പിക്കുമായിരുന്നു.
ഓരോ മനുഷ്യനും പ്രചോദനമേകുന്ന ഒരുപാട് സവിശേഷതകൾക്ക് ഉടമയായിരുന്നു ആ മഹാത്മാവ്...
ആളുകൾക്ക് അദ്ദേഹം പ്രിയങ്കരനായത്, ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകൾ മാത്രം കൊണ്ടല്ല, മറിച്ച്
അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത വിശാലമായ വ്യക്തിത്വത്തിലൂടെയാണ്..
മഹാത്മാവിന് ശതകോടി പ്രണാമങ്ങൾ.