തച്ചമ്പാറ ന്യൂസ്

  • Home
  • തച്ചമ്പാറ ന്യൂസ്

തച്ചമ്പാറ ന്യൂസ് തച്ചമ്പാറയിലെയും പരിസരപ്രദേശങ്ങളിലെയും വാർത്തകൾ ജനങ്ങളിലെത്തിക്കുക.

21/06/2021

*തച്ചമ്പാറ പഞ്ചായത്ത്‌*
*പുതിയ രോഗികൾ*
June 21

വാർഡ് 11- 2
വാർഡ് 14 - 2

കോവിഡ്അനൗൺസ്മെന്‍റുകളിൽ ശ്രദ്ധേയനായിസലാം കരിമ്പ: കോവിഡിനെ തടയാൻ ആരോഗ്യ വകുപ്പും പോലീസുംതദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്ത...
21/06/2021

കോവിഡ്
അനൗൺസ്മെന്‍റുകളിൽ ശ്രദ്ധേയനായി
സലാം

കരിമ്പ: കോവിഡിനെ തടയാൻ ആരോഗ്യ വകുപ്പും പോലീസും
തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന
ബഹുമുഖ കർമ പരിപാടികളിൽ ഒന്നാണ് അനൗൺസ്‌മെന്റ്.
തെരഞ്ഞടുപ്പു കാലത്ത് സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച്
അനൗൺസ്മെന്‍റു നടത്തി ശ്രദ്ധേയനായ കരിമ്പയിലെ സലാം ഈ രംഗത്തും ശ്രദ്ധേയനാണ്.
15 വർഷം സൗദിയിൽ
പ്രവാസി ആയിരുന്ന സലാം നിതാഖാത്തിലാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്.
പ്രാവാസജീവിതം ഒരു പുരോഗതിയും നേടിക്കൊടുത്തില്ല.
ഉപജീവനത്തിനായി ഒന്നും എത്തിപ്പിടിക്കാന്‍ കഴിയാതായപ്പോള്‍ ശബ്ദം തുണയായി.
പരസ്യത്തിലൂടെയും
അറിയിപ്പുകളിലൂടെയും സ്വയം അടയാളപ്പെടുത്തി. ഇപ്പോൾകോവിഡ് സന്ദേശത്തിന്‍റെ ഭാഗമായതും യാദൃശ്ചികം.
മൈക്ക് കൈയ്യിലെടുത്താല്‍ സലാമിനോളം ഊര്‍ജമുള്ള മറ്റൊരു വ്യക്തിയില്ല.
മൈക്ക് അനൗൺസ്മെന്റ് രംഗത്ത് ചെറുപ്രായം തൊട്ട് സജീവമായി പ്രവർത്തിച്ചു വരുന്ന സലാം ഈ മേഖലയിലെ വേറിട്ട ശബ്ദത്തിനുടമയാണ്.ജില്ലക്കകത്തും പുറത്തും പല
പൊതുപരിപാടികൾക്കും പ്രത്യേകിച്ച് രാഷ്ട്രീയ സാംസ്കാരിക പരിപാടികളുടെയും ശബ്ദമാണ് സലാം കരിമ്പ.
തോട്ടക്കര പരേതനായ ഹംസയുടെയും ഖദീജയുടെയും ഇളയ മകൻ.ജ്യേഷ്ഠൻ സൈതലവിയും അനൗൺസ്‌മെന്റ്
രംഗത്തുണ്ട്.
'കോവിഡിനെതിരെ ജാഗ്രതയുണ്ടാകണമെന്നും മാസ്ക് കൃത്യമായി ധരിക്കണമെന്നും വീടുകളിൽ നിന്നും
പുറത്തിറങ്ങരുതെന്നും കർശന
നിയമനടപടിയുണ്ടാകുമെന്നും'
ഓരോ നാട്ടുവഴികളിലും ചെന്ന് പറയുകയാണ്.
കോവിഡ് പടരുന്നതിനേക്കാള്‍ വേഗത്തിലാണ് ഈ ശബ്ദം നാട്ടുകാരുടെ മനസിലേക്ക് പടരുന്നത്.സമൂഹ മാധ്യമങ്ങൾ വഴിയും ശബ്ദ പ്രചാരണം നടത്തുന്നതിനാൽ
എല്ലാ വീടകങ്ങളിലും സലാമിന്റെ ശബ്ദം നാട്ടുകാർ കേട്ടുതുടങ്ങി.

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച്ചക്രസ്തംഭന സമരം നടത്തിസംയുക്ത തൊഴിലാളി യൂണിയനുകള്‍പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയ...
21/06/2021

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച്
ചക്രസ്തംഭന സമരം നടത്തി
സംയുക്ത തൊഴിലാളി യൂണിയനുകള്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയാണ്
സംസ്ഥാനത്തൊട്ടാകെ
ചക്ര സ്തംഭന സമരത്തിന്
ആഹ്വാനം നല്‍കിയത്. സിഐടിയു,എ ഐ ടി യു സി, ഐഎന്‍ടിയുസി,
ഐഎൻഎൽ,
കെടിയുസി(എം)
ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു കല്ലടിക്കോട് ദീപ ജംഗ്ഷനിൽ
സംയുക്ത സമരം നടന്നത്.
ഇന്ധന വില ദിനം പ്രതി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത്
മോദി സർക്കാർ തുടരുകയാണ്. അസംസ്‌കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വില ഇടിയുമ്പോഴും ഇന്ത്യയിൽ മാത്രം പെട്രോളിയം ഉല്പന്നങ്ങൾക്ക് വില കുതിക്കുന്നത് കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടികളിലൊന്നാണ്.എല്ലാവരും ആഗ്രഹിക്കുന്ന പ്രതിഷേധമാണിതെന്ന് നേതാക്കൾ പറഞ്ഞു.
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയായിരുന്നു
പ്രതിഷേധ സമരം.
രാവിലെ 11 മണി മുതല്‍ കാൽമണിക്കൂർ വാഹനങ്ങള്‍ ദേശീയപാതയിൽ നിർത്തിയിട്ടു.
എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് പി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.
ഐ എൻ ടി യു സി ജില്ലാ സെക്രെട്ടറി മുഹമ്മദ് ഇബ്രാഹിം അധ്യക്ഷനായി.
വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച്
പി.ജി.വത്സൻ,അബൂബക്കർ,ഇസ്മായിൽ,രാധാകൃഷ്ണൻ,ജാഫർ,കെ.സി.ഗിരീഷ്,കെ.കോമളകുമാരി
തുടങ്ങിയവർ പ്രസംഗിച്ചു.

ചരമംഅബ്രഹാംകല്ലടിക്കോട്കുന്നത്തുകാട്നടുവിലെ പറമ്പിൽ.    അബ്രഹാം (72) (ജിപ്സാ അച്ചായൻ )  നിര്യാതനായി  സംസ്കാരം നാളെ കാലത്...
21/06/2021

ചരമം
അബ്രഹാം
കല്ലടിക്കോട്

കുന്നത്തുകാട്
നടുവിലെ പറമ്പിൽ. അബ്രഹാം (72) (ജിപ്സാ അച്ചായൻ ) നിര്യാതനായി
സംസ്കാരം നാളെ കാലത്ത് 11.00 മണിക്ക് മൈലമ്പുള്ളി സെമിത്തെരിയിൽ
ഭാര്യ ആനിയമ്മ അബ്രഹാം മക്കൾ : ജെയിൻ,ജിപ്സ മരുമക്കൾ : ഉഷസ്, സന്തോഷ്

തച്ചമ്പാറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടിസ്.  സി പി ഐ അംഗം ജോർജ് തച്ചമ്പാറ, എൽ ഡി എഫ് സ്വതന്ത...
21/06/2021

തച്ചമ്പാറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടിസ്. സി പി ഐ അംഗം ജോർജ് തച്ചമ്പാറ, എൽ ഡി എഫ് സ്വതന്ത്രൻ അബൂബക്കർ എന്നിവരാണ് നോട്ടിസ് നൽകിയിരിക്കുന്നത്.
15 അംഗ പഞ്ചായത്ത്‌ ഭരണ സമിതിയിൽ എൽ ഡി എഫിന് ഒൻപതും യു ഡി എഫിന് ആറും അംഗങ്ങളാനുള്ളത്. രണ്ടു പേർ മാറിയാൽ ഭരണം നഷ്ടപ്പെട്ടേക്കാം

21/06/2021

കോവിഡ് 19:
തച്ചമ്പാറ പഞ്ചായത്തിൽ
ഇനിയുള്ളത് 35 പേർ

തച്ചമ്പാറ: പഞ്ചായത്തിൽ ഇനിയുള്ളത് 35 കോവിഡ് പോസറ്റീവ് കേസുകൾ മാത്രം.
നിലവിലെ കോവിഡ് പോസിറ്റീവ് കേസുകൾ (21/06/21)

വാർഡ് 1 - 02
വാർഡ് 2 - 01
വാർഡ് 3 - 04
വാർഡ് 4 - 02
വാർഡ് 5- 00
വാർഡ് 6 - 02
വാർഡ് 7 - 00
വാർഡ് 8 - 00
വാർഡ് 9 - 00
വാർഡ് 10 - 01
വാർഡ് 11- 01
വാർഡ് 12- 12
വാർഡ് 13 - 09
വാർഡ് 14 - 01
വാർഡ് 15 - 00

ആകെ = 35

പുതിയ രോഗികൾ = 03 ( വാർഡ് 03)

രോഗമുക്തർ : 09

ആശുപത്രിയിലുള്ളവർ : 02

CFLTC കരിമ്പ : 02

തച്ചമ്പാറ DCC : 02

രാമനാട്ടുകര  കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചുരാമനാട്ടുകര പുളിഞ്ചോട് വെച്ച് നടന്ന വാഹനാപകടത്തില്‍ അഞ്ചു പേര...
21/06/2021

രാമനാട്ടുകര കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു

രാമനാട്ടുകര പുളിഞ്ചോട് വെച്ച് നടന്ന വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ച 4.45 ഓടെയാണ്‌ അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തച്ചമ്പാറ ഗ്രാമപഞ്ചായത്ത്  സ്നേഹസ്പർശം ദുരിതാശ്വാസനിധിയിലേക്ക് തച്ചമ്പാറ പഞ്ചായത്തിലെ *മുറ്റത്തെ മുല്ല* കുടുംബശ്രീകൾ ചേർ...
20/06/2021

തച്ചമ്പാറ ഗ്രാമപഞ്ചായത്ത് സ്നേഹസ്പർശം ദുരിതാശ്വാസനിധിയിലേക്ക് തച്ചമ്പാറ പഞ്ചായത്തിലെ
*മുറ്റത്തെ മുല്ല* കുടുംബശ്രീകൾ ചേർന്ന് സംഭാവന ചെയ്തു.
അന്നമ്മ ജോൺ,ജെസി ടോമി,സുജാത എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഒ നാരായണൻ കുട്ടിക്ക് തുക കൈമാറി.
വൈസ് പ്രസിഡന്റ് രാജി ജോണി,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി ജോസ്,ഭരണ സമിതി അംഗങ്ങളായ ഐസക്, കൃഷ്ണൻകുട്ടി,ജയ,ബെറ്റി,മല്ലിക, മനോരഞ്ജിനി തുടങ്ങിയവർ പങ്കെടുത്തു.

പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു, തച്ചമ്പാറ: യൂത്ത് കോൺഗ്രസ്സ് തച്ചമ്പാറ മണ്ഡലം കമ്മിറ്റി നടത്തിവരുന്ന യൂത്ത് കെയർ പ്രവർത...
20/06/2021

പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു,
തച്ചമ്പാറ: യൂത്ത് കോൺഗ്രസ്സ് തച്ചമ്പാറ മണ്ഡലം കമ്മിറ്റി നടത്തിവരുന്ന യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ' ഭാഗമായി അരുൺ പുതുപ്പറമ്പിൽ, അജീഷ് ചെങ്ങണക്കാട്ടിൽ, നൗഷാദ് കരുണാകുറുശ്ശി എന്നിവരുടെ നേതൃത്വത്തിൽ
യൂത്ത് കോൺഗ്രസ്സ് ആറാം വാർഡ് യൂണിറ്റ് കമ്മിറ്റി വാർഡിലുള്ള വിദ്യാർത്ഥികൾക്കായി 200 പഠനോപകരണ കിറ്റുകൾവിതരണം ചെയ്തു . ബ്ലോക്ക് മെമ്പർ തങ്കച്ചൻ പാറക്കുടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് തച്ചമ്പാറ മണ്ഡലം പ്രസിഡന്റ് കെ എസ് കിരൺ അധ്യക്ഷത വഹിച്ചു, ആറാം വാർഡ് മെമ്പർ ജയ ജയപ്രകാശ് ,യൂത്ത് കോൺഗ്രസ്സ് നേതാവ് റിയാസ് തച്ചമ്പാറ, സണ്ണി പുതുപ്പറമ്പിൽ, കെ. വി. അബ്ദുൽ സലാം, നൗഷാദ് ബാബു മാസ്റ്റർ, പോൾ മാസ്റ്റർ, ജാനകി , ചന്ദ്രൻ , നസ്രുദീൻ, സുബൈർ എന്നിവർ പ്രസംഗിച്ചു.

20/06/2021

*തച്ചമ്പാറ പഞ്ചായത്ത്*

നിലവിലെ Covid Positive Cases: *(20/06/21)*

വാർഡ് 1 - 02
വാർഡ് 2 - 02
വാർഡ് 3 - 07
വാർഡ് 4 - 02
വാർഡ് 5- 01
വാർഡ് 6 - 02
വാർഡ് 7 - 01
വാർഡ് 8 - 00
വാർഡ് 9 - 00
വാർഡ് 10 - 01
വാർഡ് 11- 01
വാർഡ് 12- 12
വാർഡ് 13 - 09
വാർഡ് 14 - 01
വാർഡ് 15 - 00

*ആകെ = 41*

പുതിയ രോഗികൾ = 01 ( വാർഡ് 10 )

രോഗമുക്തർ : 09

ആശുപത്രിയിലുള്ളവർ : 02

CFLTC കരിമ്പ : 02

തച്ചമ്പാറ DCC : 02

തച്ചമ്പാറയിൽ ഇനി ചികിത്സയിലുള്ളത് 43 പേർ. ഡി സി സിയിൽ രണ്ടു പേർ മാത്രംതച്ചമ്പാറ: ഇന്ന് തച്ചമ്പാറ ഡി സി സിയിൽ നിന്നും 7 പ...
19/06/2021

തച്ചമ്പാറയിൽ ഇനി ചികിത്സയിലുള്ളത് 43 പേർ.
ഡി സി സിയിൽ രണ്ടു പേർ മാത്രം

തച്ചമ്പാറ: ഇന്ന് തച്ചമ്പാറ ഡി സി സിയിൽ നിന്നും 7 പേരടങ്ങുന്ന നാലാമത്തെ ബാച്ചും കോവിഡ് ടെസ്റ്റിന് ശേഷം നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയതോടെ തച്ചമ്പാറ പഞ്ചായത്തിൽ ഇനിയുള്ളത് 43 രോഗികൾ മാത്രം.
ഡി സി സിയിൽ ഇനി 2 പേർ മാത്രമെ ചികിത്സയിലുള്ളൂ. ആശുപത്രിയിൽ 3പേരും.
ഇന്ന് ഒരാൾ മാത്രമാണ് പുതുതായി പോസറ്റീവ് ആയത്.
ഇന്ന് നെഗറ്റീവ് ആയവർ 6 പേർ പതിമൂന്നാം വാർഡിൽ നിന്നുള്ളവരും ഒരാൾ പന്ത്രണ്ടാം വാർഡിൽ നിന്നുള്ളയാളുമാണ്.

പഞ്ചായത്തിലെ നിലവിലെ കോവിഡ് പോസിറ്റീവ് കേസുകൾ ഇപ്രകാരമാണ്

(19/06/21)
വാർഡ് 1 - 02
വാർഡ് 2 - 02
വാർഡ് 3 - 07
വാർഡ് 4 - 02
വാർഡ് 5- 01
വാർഡ് 6 - 03
വാർഡ് 7 - 01
വാർഡ് 8 - 02
വാർഡ് 9 - 00
വാർഡ് 10 - 00
വാർഡ് 11- 01
വാർഡ് 12- 12
വാർഡ് 13 - 09
വാർഡ് 14 - 01
വാർഡ് 15 - 00

ആകെ = 43

അന്തരിച്ചു പുലാപ്പറ്റ : മണ്ടഴി പ്ലാച്ചിക്കാട്ടിൽ ഗോപാലകൃഷ്ണൻറെ ഭാര്യ കുഞ്ഞിലക്ഷ്‌മി (65 ) അന്തരിച്ചു. മക്കൾ : ചന്ദ്രശേഖര...
19/06/2021

അന്തരിച്ചു
പുലാപ്പറ്റ : മണ്ടഴി പ്ലാച്ചിക്കാട്ടിൽ ഗോപാലകൃഷ്ണൻറെ ഭാര്യ കുഞ്ഞിലക്ഷ്‌മി (65 ) അന്തരിച്ചു. മക്കൾ : ചന്ദ്രശേഖരൻ, കൃഷ്ണദാസ് , ശ്രീജ , പുഷ്പ്പലത., മരുമക്കൾ :രമണി, ജിഷ, അനിൽ.

Address

AZ

Telephone

+19287591783

Website

Alerts

Be the first to know and let us send you an email when തച്ചമ്പാറ ന്യൂസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share