Nooranad

Nooranad Nooranad is a Historical Place. A secular face of India. Here Muslims, HIndus, Christians and all other communities are living together harmoniously

ചരിത്ര പശ്ചാത്തലം
ആദ്യ കാലത്ത് നൂറനാട് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. കൊല്ലം ജില്ലയില്‍പ്പെട്ട നൂറനാട് കേന്ദ്രമാക്കി കൊല്ലവര്‍ഷം 1078-ല്‍ ഒരു റവന്യു ഡിവിഷന്‍ രൂപീകരിക്കപ്പെട്ടു. അത് നൂറനാട് സബ്ഡിസ്ട്രിക്ട് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. അക്കാലത്ത് അടൂര്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമായിരുന്നു ‘നൂറനാട്’. നൂറനാട്, ഭരണിക്കാവ്, താമരക്കുളം, ചുനക്കര, പാലമേല്‍ , തോന്നല്ലൂര്‍ , കുളനട, വള്ളികുന്നം, ശുരനാടിന്റെ കുറേ ഭാഗങ്ങള്‍ എന്നീ പകുതികളില്‍ നിന്നും (വില്ലേജാഫീസുകള്‍ക്ക് പകുതി കച്ചേരി എന്ന് വിളിച്ചിരുന്നു) നൂറ് റവന്യു കരകള്‍ ഉള്‍പ്പെടുത്തി നൂറ് നാട് എന്ന് നാമകരണം ചെയ്യപ്പെട്ടു. നൂറ് (100) നാട് ലോപിച്ചാണ് പില്‍ക്കാലത്ത് നൂറനാട് ഉണ്ടായത്. പണ്ടുകാലത്ത് കരുനാഗപ്പള്ളി കഴിഞ്ഞാല്‍ രണ്ട് സബ്‌രജിസ്ട്രാര്‍ ആഫീസുകളാണ് ഉണ്ടായിരുന്നത്. നൂറനാടും മാവേലിക്കരയും. നൂറനാട് സബ്‌ജില്ലയുടെ ചരിത്ര പ്രാധാന്യവും വിസ്തൃതിയും മനസ്സിലാക്കിയാണ് ഒന്നാമത്തെ അഞ്ചലാഫീസ് നൂറനാട് സ്ഥാപിതമായത്. ഇന്ന് ഈ അഞ്ചലാഫീസ് പാലമേല്‍ പഞ്ചായത്തിലാണ്. 1957 ആഗസ്റ്റ് 17 ന് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടപ്പോള്‍ നൂറനാട്, ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ ഉള്‍പ്പെട്ടു. പണ്ടുകാലത്ത് ഒരു ആലിന്‍ചുവട്ടില്‍ ഏതാനും കാട്ടുകല്ലുകളാല്‍ ഉണ്ടാക്കപ്പെട്ട ഒരു തറയായിരുന്നു ഇന്ന് നാം കാണുന്ന നൂറനാട്-പടനിലം പരബ്രഹ്മ ക്ഷേത്രം. ഇപ്പോഴത്തെ ഇടപ്പോണ്‍ - പാറ റോഡ് ക്ഷേത്രത്തിന് തൊട്ടു മുന്‍വശത്തു കൂടിയായിരുന്നു പണ്ടുകാലത്ത് ഉണ്ടായിരുന്നത്. നൂറനാടിന്റെ ഭരണ സിരാകേന്ദ്രവും ചരിത്രം ഉറങ്ങുന്നതുമായ പടനിലം കരക്കാര്‍ ക്ഷേത്രാവകാശത്തിനു വേണ്ടി കരമത്സരം നടത്തി കലഹത്തിലേര്‍പ്പെട്ട് പട നയിച്ചിരുന്നതിനാല്‍ ‘പടനില’മായി എന്ന ഒരു ഐതിഹ്യവും, കായംകുളം രാജാവിന്റെ പട കിടന്ന സ്ഥലമായതിനാല്‍ ‘പടനില’മായി എന്ന ഒരു ചരിത്രവും കേട്ടുകേഴ്വിയിലൂടെ നാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നു. തിരുവിതാംകൂറിലെ ഏറ്റവും പ്രബലമായ രാജ്യങ്ങളില്‍ ഒന്നായിരുന്നു കായംകുളം. കായംകുളത്തിന്റെ അതിര്‍ത്തികളില്‍പെട്ട സ്ഥലങ്ങളെയല്ലാം തന്നെ പടനിലം എന്നുപറയുന്നു. ചക്കുവളളി പടനിലം, ഓച്ചിറ പടനിലം, ചെറിയനാട് പടനിലം, മാന്നാര്‍ പടനിലം, നൂറനാട് പടനിലം ഇവയെല്ലാം പടനിലങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പടനില ക്ഷേത്രങ്ങളിലെല്ലാം ശിവക്ഷേത്രങ്ങള്‍ കാണാം. നൂറനാട് പടനിലത്ത് രാജാവിന്റെ പടക്കുതിരകളെ കുളിപ്പിക്കുവാന്‍ ഒരു വലിയ ചിറ പോലുള്ള കുളം ഉപയോഗിച്ചിരുന്നു. ഇതിനെ പില്‍ക്കാലത്ത് ‘പൊട്ടന്‍ചിറ’ എന്ന് വിളിച്ചുപോന്നു. നാലു നൂറ്റാണ്ട് മുമ്പാണ് പടനിലത്ത് പടയൊഴിഞ്ഞത് (കായംകുളം രാജാവിന്റെ പടയെ പിന്‍വലിക്കപ്പെട്ടത്). തദവസരത്തില്‍ നൂറനാട്ട് ഇന്നത്തെപ്പോല ജനവാസമുണ്ടായിരുന്നില്ല. ഏതാനും പ്രമാണി കുടുംബങ്ങളും അവരുടെ ശില്‍ബന്ധികളും സഹായികളും, അവരാല്‍ നയിക്കപ്പെട്ട കായിക അഭ്യാസികളുടേയും കാലമായിരുന്നു. രാജാവ് ഒഴിഞ്ഞ പടനിലത്തിന്റെ അവകാശികളാകുവാന്‍ കരക്കാര്‍ തെക്കും വടക്കുമായി മത്സരത്തില്‍ ഏര്‍പ്പെട്ടു. അങ്ങനെയും പടനിലം എന്ന പേര് വന്നു. ആദ്യകാലത്ത് 22 കരകളായിരുന്നു. കര കൂടാനും കരയിറങ്ങാനും ഇന്നും നിബന്ധനകള്‍ നിര്‍ബന്ധമാണ്. തെക്കും വടക്കുമുളള കരക്കാര്‍ തമ്മിലുള്ള പടവെട്ടില്‍ വടക്കേക്കര ക്ഷീണിച്ചപ്പോള്‍ ചത്തിയറക്കാരെ (ശക്തിച്ചിറ ലോപിച്ചാണ് ചത്തിയറ ആയത്) ഒഴിച്ചു കടത്തിക്കൊണ്ടുവന്നു. അതിന്റെ ഓര്‍മ്മയ്ക്കായി വൃശ്ചികം ഒന്നാം തീയതി പടനിലം ക്ഷേത്രത്തില്‍ കര കൂടുമ്പോള്‍ ചത്തിയറക്കാര്‍ വാദ്യമേളങ്ങളോടുകൂടി പറയംകുളം വരെ വരികയും അതിനുശേഷം ശബ്ദമുണ്ടാക്കാതെ നെടുകുളഞ്ഞി മുറിയിലെത്തി സംഭാരവും കുടിച്ച് ക്ഷീണം തീര്‍ത്തശേഷം നടുവിലേ മുറിയിലെത്തി വിശ്രമിച്ച് കഞ്ഞികുടിയും കഴിഞ്ഞ് ശാസ്താംതറ വഴി മേളത്തോട് കൂടി ആശാന്‍മുക്കിലെത്തുന്നു. അവിടെ നിന്നും വടക്കേ കരക്കാരുമായി ചേര്‍ന്ന് തെക്കോട്ട് അമ്പലത്തിലേക്ക് ഒരു പൂവന്‍കോഴിയുമായി യാത്രയാകും. അമ്പലത്തിലെത്തി ഇരുകരക്കാരും പ്രദക്ഷിണം വച്ച് കോഴിയെ അമ്പലത്തിലേക്ക് പറപ്പിച്ച് തിരികെയെടുത്ത് രണ്ടു കരക്കാരും ചേര്‍ന്ന് രണ്ടായി വലിച്ചുകീറും. അതിനുശേഷം കര കൂടി നാല്പത്തൊന്നു ദിവസത്തെ ഉത്സവം നിശ്ചയിച്ച് പിരിയുന്നു. ഇന്ന് ഈ ചടങ്ങ് ഒരു സ്മൃതിയായി മാത്രം നിലനില്‍ക്കുന്നു. നൂറനാടിന്റെ കിഴക്കുഭാഗത്തുള്ള കരിങ്ങാലിപ്പുഞ്ചയില്‍ പള്ളിമുക്കത്ത് വടക്കുവശത്തെത്തിയാല്‍ പിന്നെ ജലമാര്‍ഗ്ഗമില്ലായിരുന്നു. അതുകൊണ്ട് ഒരു വലിയ തോടു വെട്ടി നൂറനാടിന്റെ പടിഞ്ഞാറുഭാഗത്തുള്ള പെരുവേലില്‍ ചാലുമായി കൂമ്പിളൂര്‍ച്ചിറ വഴി യോജിപ്പിച്ചു. പകലും രാത്രിയുമായി വെട്ടിയുണ്ടാക്കിയ തോടിന് “പാണ്ടിയാന്‍ തോട്” എന്നു വിളിക്കുന്നു.

Contact us for that extra care for your car 🎀Book your slots right away📞☎️ call/whatsapp: 7592045022 (9:30pm-6:30pm)Mond...
02/06/2026

Contact us for that extra care for your car 🎀

Book your slots right away

📞☎️ call/whatsapp: 7592045022 (9:30pm-6:30pm)Monday-Saturday

Pick up&drop available
Near CBMHS School 10 mile

24/02/2026
ആദരാഞ്ജലികൾ🙏🌹എരുമക്കുഴി വലിയപറമ്പിൽശ്രീ.പൊന്നപ്പൻ ആചാരിനിര്യാതനായി.🙏🌹സംസ്കാര ചടങ്ങുകൾ 16/2/2026. 12  PM
15/02/2026

ആദരാഞ്ജലികൾ🙏🌹

എരുമക്കുഴി വലിയപറമ്പിൽ
ശ്രീ.പൊന്നപ്പൻ ആചാരി
നിര്യാതനായി.🙏🌹

സംസ്കാര ചടങ്ങുകൾ 16/2/2026. 12 PM

പ്രിയപ്പെട്ടവരെ, ഞങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് ( പച്ചക്കുരുമുളക് ഫാമിലി റസ്റ്റോറന്റ് ) സോഷ്യൽ മീഡിയയിൽ ചില പേജുകളിൽ വന്ന...
24/01/2026

പ്രിയപ്പെട്ടവരെ,

ഞങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് ( പച്ചക്കുരുമുളക് ഫാമിലി റസ്റ്റോറന്റ് ) സോഷ്യൽ മീഡിയയിൽ ചില പേജുകളിൽ വന്ന മോശമായ പോസ്റ്റുകൾ കണ്ടപ്പോൾ ഇതിനെക്കുറിച്ച് യഥാസ്ഥിതി അറിയുന്ന കസ്റ്റമേഴ്സിന്റെ അഭിപ്രായങ്ങളും നൂറനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായവും മാനിച്ച് സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുവാൻ വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.

ഞങ്ങളുടെ കടയിൽ ദിനംപ്രതി 40-45 കിലോ അരിയുടെ കഞ്ഞിവെള്ളം dispose ചെയ്യേണ്ടി വരുന്നുണ്ട്. കടയുടെ സ്ഥലപരിമിതി മൂലം ഇത് ഏറെക്കുറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിലവിൽ നാല് ടാങ്ക് ഇതിനുവേണ്ടി ഉണ്ട്. കഞ്ഞിവെള്ളത്തിന്റെ കൊഴുപ്പ് മൂലം ടാങ്ക് പെട്ടെന്ന് നിറയുന്നതിനാൽ വേസ്റ്റ് കൊണ്ടുപോകുന്ന ടാങ്കറുകൾ വന്നു കൊണ്ടു പോകാറാണ് പതിവ്. ഇപ്പോൾ പുതിയ നിയമപ്രകാരം ഈ വണ്ടികൾക്ക് ഹോട്ടൽ മാലിന്യം എടുക്കാനുള്ള അനുമതി ഇല്ലാത്തതിനാൽ ടാങ്ക് നിറയുമ്പോൾ കനാലിന് സമീപമുള്ള ഓടയിലേക്ക് കഞ്ഞിവെള്ളം ഒഴുകിപ്പോകാറുണ്ട്. ഇത് പെട്ടെന്ന് തന്നെ മണ്ണിലേക്കിറങ്ങി ഉണങ്ങിപ്പോവുകയും ചെയ്യും. കനാലിൽ വെള്ളം തുറന്നു വിടുമ്പോഴും മഴക്കാലമാവുമ്പോഴും ഉണങ്ങിയ ഈ കൊഴുപ്പ് വെള്ളത്തിൽ ലയിച്ച് കനാലിനടിയിലുള്ള ഓടയിൽ കൂടി പോകാറുണ്ട്. ഇതു കാരണം ഹെൽത്ത് ഡിപ്പാർട്ട്മെൻറും പഞ്ചായത്തും മുൻപും ഇതേ വിഷയം പറയുകയും ഇതിനുള്ള പരിഹാരം കണ്ടെത്തുകയോ പുറത്തുനിന്ന് പാചകം ചെയ്ത് കൊണ്ടുവരികയോ ചെയ്യണമെന്ന് പറയുകയും ചെയ്യും. ഇതിനനുസരിച്ച് ഓരോ തവണയും കട അടച്ചശേഷം ഓരോ പുതിയ ടാങ്ക് നിർമിക്കാറുമുണ്ട്. ഇപ്പോഴും ഇതേ പ്രശ്നമാണ് ഞങ്ങൾക്ക് നേരിടേണ്ടി വന്നത്. താത്കാലികമായി കട അടച്ചുകൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കണം എന്നുള്ളതാണ് നിർദ്ദേശമായി വന്നത്. അതിനാൽ അടുത്തദിവസം (21.01.2026) മെയിൻറനൻസിന്റെ ഭാഗമായി കട അടച്ചിടുകയും ചെയ്തു. (ഹെൽത്ത് ഡിപ്പാർട്ട്മെൻറിൽ നിന്ന് ലഭിച്ച നോട്ടീസ് ആണ് ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുള്ളത്.) എന്നാൽ സോഷ്യൽ മീഡിയയിൽ വ്യക്തമായ അജണ്ട വച്ചുകൊണ്ട് വന്ന ചില പോസ്റ്റുകൾ മനപ്പൂർവം സ്ഥാപനത്തെ താറടിച്ചു കാണിക്കുവാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വേണ്ടിയുള്ളതാണ്. അല്ലാതെ ഇതുവരെ പഴകിയ ഭക്ഷണം സൂക്ഷിച്ചതിന്റെ പേരിലോ മോശമായ ഭക്ഷണം നൽകിയതിന്റെ പേരിലോ ഒരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല. ഞങ്ങളുടെ കടയുടെ സ്ഥലപരിമിതി മൂലം മാലിന്യനിർമാർജനത്തിന് ഇതിൽ കൂടുതൽ സൗകര്യം ഒരുക്കാൻ നിർവാഹമില്ലാത്തതിനാൽ പരിമിതികൾ ഉൾക്കൊണ്ട് അതിനനുസരിച്ചുള്ള ഭക്ഷണങ്ങൾ മാത്രം ഉൾപ്പെടുത്തി വേണ്ട കാര്യങ്ങൾ ചെയ്തുകൊണ്ട് ബുധനാഴ്ച മുതൽ അതിവിപുലമായ രീതിയിൽ തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നാളിതുവരെയുള്ള സഹകരണത്തിനും പ്രോത്സാഹനത്തിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് തുടർന്നും നിങ്ങളുടെ സാന്നിധ്യവും സഹകരണവും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്.....

സ്നേഹത്തോടെ,

മാനേജ്മെൻറ് & സ്റ്റാഫ്

ലൈസന്‍സ് നേടിയ പലര്‍ക്കും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും കെ ബി ഗണേഷ് കുമാര്
24/01/2026

ലൈസന്‍സ് നേടിയ പലര്‍ക്കും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും കെ ബി ഗണേഷ് കുമാര്

ഉളവുകാട് ശ്രീ നമ്പ്യാത്ത് ശിവ ദുർഗ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം❤️🥰 എല്ലാ ബഹുമാന്യരേയും  ശിവദുർഗ്ഗ നാമത്...
23/01/2026

ഉളവുകാട് ശ്രീ നമ്പ്യാത്ത് ശിവ ദുർഗ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം❤️🥰 എല്ലാ ബഹുമാന്യരേയും ശിവദുർഗ്ഗ നാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു 😍😍😍 ゚ 💐💐💐

Address

Mavelikara
690504

Alerts

Be the first to know and let us send you an email when Nooranad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nooranad:

Shortcuts

Share