മുളന്തുരുത്തിയോടൊപ്പം

മുളന്തുരുത്തിയോടൊപ്പം Mulanthuruthyodoppam News channel has started to bring news to the people in Mulanthuruthy and surrounding areas.

മന്ത്രിസഭായോഗ തീരുമാനങ്ങൾ.▶️ എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് ധന സഹായംകാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നത...
22/10/2025

മന്ത്രിസഭായോഗ തീരുമാനങ്ങൾ.

▶️ എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് ധന സഹായം

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരിൽ അർഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കും, ഇതിനുള്ള അനുമതി ജില്ലാ കളക്‌ടർക്ക് നൽകി.

▶️ ഭൂരഹിത ഭവനരഹിത അതിദരിദ്ര കുടുംബങ്ങൾക്ക് 50 ഫ്ലാറ്റുകൾ

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ലാറ്റ് അനുവദിക്കും. 'പുനർഗേഹം' പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിർമ്മാണം പൂർത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിൻ്റെ ഫ്ലാറ്റ് സമുച്ചയത്തിലെ 50 ഫ്ലാറ്റുകളാണ് നല്‍കുക. പുനർഗേഹം പദ്ധതി പ്രകാരം നിര്‍മ്മിച്ചതില്‍ അധികമുള്ള 50 ഫ്ലാറ്റുകളാണ് നല്‍കുന്നത്.

▶️ ശമ്പള പരിഷ്ക്കരണം

കേരള സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജീവനക്കാർക്ക് പതിനൊന്നാമത് ശമ്പള പരിഷ്ക്കരണം 01.07.2019 പ്രാബല്യത്തിൽ നടപ്പിലാക്കും. പത്താം ശമ്പള പരിഷ്കരണ ഉത്തരവിന്റെ ഫലമായി ഉണ്ടായ അനോമലി പരിഹരിച്ച് റേഷ്യോ പ്രൊമോഷൻ അനുവദിക്കും. ശമ്പള പരിഷ്കരണത്തിലെ EPF എംപ്ലോയർ വിഹിതം അടവാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുന്നതിനും അനുമതി നൽകി.

എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വ്യവസ്ഥകളോടെ പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കും.

▶️ കിഫ്ബി ഫണ്ടിംഗിന് പരിഗണിക്കും

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപ്പോസൽ കിഫ്ബി ഫണ്ടിംഗിന് പരിഗണിക്കുന്നതിനു അനുമതി നൽകി.

▶️ ഭേദഗതി

ഹൈക്കോടതി ജഡ്ജിമാരുടെ ക്യാമ്പ് ഓഫീസ് ഇനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും സര്‍വ്വീസിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള തുക പ്രതിപൂരണം ചെയ്യുന്നതിന് 01.09.2024-ലെ പൊതുഭരണ വകുപ്പ് ഉത്തരവില്‍ ഭേദഗതി വരുത്തും.

▶️ കാലാവധി ദീർഘിപ്പിച്ചു

കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അനൂപ് അംബികയുടെ കരാർ നിയമന കാലാവധി 11/07/2025 മുതൽ 1 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകി.

▶️ സാധൂകരിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ രജിസ്ട്രാറായി പുനർ നിയമന വ്യവസ്ഥയിൽ നിയമിതനായ എസ്.വി. ഉണ്ണികൃഷ്ണൻ നായരുടെ പുനർ നിയമന കാലാവധി 10/07/2025 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച നടപടി സാധൂകരിച്ചു.

▶️ ഭൂപരിധിയിൽ ഇളവ്

തിരുവനന്തപുരം കിംസ് ഹെൽത്ത് കെയർ മാനേജ്മെൻ്റ് ലിമിറ്റഡിൻ്റെ കൈവശമുളള 6.48.760 ഹെക്ടർ ഭൂമിയിൽ ഭൂപരിധിയിൽ അധികമുള്ള കടകംപള്ളി വില്ലേജിലെ 1.14.34 ഏക്കർ ഭൂമിക്ക് കേരള ഭൂപരിഷ്ക്കരണ നിയമ പ്രകാരം വ്യവസ്ഥകൾക്ക് വിധേയമായി ഭൂപരിധിയിൽ ഇളവ് അനുവദിക്കും.

▶️ ഡിഫൻസ് റിസേർച്ച് & ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ / നേവൽ ഫിസിക്കൽ & ഓഷ്യനോഗ്രാഫിക് ലബോറട്ടറിക്ക് ഭൂമി

DRDO പ്രൊജക്ട് ഡയറക്ടര്‍ ആവശ്യപ്പെട്ട പ്രകാരം പൂവാർ വില്ലേജിലും സമുദ്രതീര പുറമ്പോക്കിലും ഉൾപ്പെട്ട 2.7 ഏക്കർ ഭൂമി ന്യായവിലയായ 2,50,14,449 രൂപ ഈടാക്കി ഡിഫൻസ് റിസേർച്ച് & ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ / നേവൽ ഫിസിക്കൽ & ഓഷ്യനോഗ്രാഫിക് ലബോറട്ടറിക്ക് പര്യവേഷണത്തിന് പതിച്ചു നൽകും.

കോൺഗ്രസ്സ് മണ്ഡലം ജനപക്ഷ പദയാത്ര നടത്തി.മുളന്തുരുത്തി :- സംസ്ഥാന സർക്കാരിൻ്റെ ദുർഭരണവും, ആചാര ലംഘനവും, അമ്പലകൊള്ളയും, സ്...
22/10/2025

കോൺഗ്രസ്സ് മണ്ഡലം ജനപക്ഷ പദയാത്ര നടത്തി.

മുളന്തുരുത്തി :- സംസ്ഥാന സർക്കാരിൻ്റെ ദുർഭരണവും, ആചാര ലംഘനവും, അമ്പലകൊള്ളയും, സ്വർണ്ണ കവർച്ചയും എന്ന് ആരോപിച്ചു മുളന്തുരുത്തി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2 -ാം ദിവസം ആരക്കുന്നം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജനപക്ഷ പദയാത്ര ഡി.സി.സി നിർവ്വാഹക സമിതിയംഗം വേണു മുളന്തുരുത്തി ഉത്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡൻ്റ് പോൾ ചാമക്കാല അധ്യക്ഷത വഹിച്ചു, സമാപന യോഗത്തിൽ കെ.പി.സി സി വൈസ് പ്രസിഡൻ്റ് ജെയ്സൺ ജോസഫ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ഐ കെ രാജു, ജില്ല പഞ്ചായത്ത് അംഗം എൽദോ ടോം പോൾ തുടങ്ങിയവർ സംസാരിച്ചു, ആരക്കുന്നത്ത് നിന്ന് ആരംഭിച്ച പദയാത്ര പുളിക്കമാലി, കാരിക്കോട്, തുപ്പംപടി വഴി വെട്ടിക്കൽ സമാപിച്ചു.

ജോളി പി തോമസ്, ഷാജി മാധവൻ, മറിയാമ്മ ബെന്നി, ലിജോ ചാക്കോച്ചൻ, ജോസഫ് റ്റി.കെ, സുധ രാജേന്ദ്രൻ, ,രതീഷ് കെ ദിവാകരൻ, ജെറിൻ റ്റി ഏലിയാസ്, ജെയ്നി രാജു, ഷാജൻ പൗലോസ്, മധുസുദനൻ കെ.പി, വി എൻ ജിനേന്ദ്രൻ, ജോമി കെ തോമസ്, മാത്യു ജോൺ, രാജി ചക്രവർത്തി, സി ജെ കുര്യാക്കോസ്, ജിനു ജോർജ്, തോമസ് കുര്യാക്കോസ്, ബിനോയി മത്തായി, ഇന്ദിര ശിവരാജൻ, തരേഷ് ഡി.എസ്, ചന്ദ്രൻ റ്റി.കെ, ജെയിംസ് ഓലിൽ, കുര്യാക്കോസ് റ്റി ഐസക്, ജോർജ് പുല്ലമ്പാൽ, അജു ജേക്കബ്, മേരി സ്ലീബ, ഇസി ജോർജ്, മൈഫി രാജു, നിജി ബിജു, ബിനു ചെറുമഞ്ചിറ, അജിത രാമചന്ദ്രൻ, കെറ്റി ക്ലീറ്റസ്, തോമസ് കെ.പി, നോബിൾ മാത്യു, ജോസ് എംവി, അബ്രഹാം കുര്യാക്കോസ്, രാജൻ ചാലപ്പുറം, ബിനു പാവൂടത്ത്, അയ്യപ്പൻ എംകെ, കെ.കെ വേലായുധൻ, തങ്കച്ചൻ കന്നപ്പിള്ളിൽ, രാജി സുനിൽ, വിജി തമ്പി, അനു പോൾ എന്നിവർ നേതൃത്വം നൽകി.

മലങ്കര സഭയിലെ ആദ്യ സന്യാസ ഭവനവും, പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ ആത്മീയ പർണ്ണശാലയുമായ വെട്ടിക്കൽ സെൻ്റ് തോമസ് ദയറായു...
22/10/2025

മലങ്കര സഭയിലെ ആദ്യ സന്യാസ ഭവനവും, പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ ആത്മീയ പർണ്ണശാലയുമായ വെട്ടിക്കൽ സെൻ്റ് തോമസ് ദയറായുടെ 9-ാം ശതാബ്ദി ആഘോഷങ്ങളുടെ (900 വർഷ ജൂബിലി) ലോഗോ പ്രകാശനം മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ച്ചു, വെട്ടിക്കൽ ദയറാ മാനേജർ അഡ്വ.ഫാ.കുര്യാക്കോസ് ജോർജ്, ഫാ.ജോസഫ് മലയിൽ എന്നിവർ സമീപം, 9-ാം ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും, പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളും 2025 ഡിസംബർ 7 മുതൽ 10 വരെ തീയതികളിൽ നടത്തപ്പെടും.

പ്രതിഷേധ ധർണ്ണ...
22/10/2025

പ്രതിഷേധ ധർണ്ണ...

 #ആദരാഞ്ജലികൾ....
21/10/2025

#ആദരാഞ്ജലികൾ....

 #അഭിനന്ദനങ്ങൾ....കേരള പഞ്ചായത്ത് വാർത്താ ചാനൽ അഞ്ച് വർഷത്തെ മികവുറ്റ വികസന പ്രവർത്തനങ്ങൾ കാഴ്ച വെച്ച ജന പ്രതിനിധികൾക്ക്...
20/10/2025

#അഭിനന്ദനങ്ങൾ....

കേരള പഞ്ചായത്ത് വാർത്താ ചാനൽ അഞ്ച് വർഷത്തെ മികവുറ്റ വികസന പ്രവർത്തനങ്ങൾ കാഴ്ച വെച്ച
ജന പ്രതിനിധികൾക്ക് സംസ്ഥാന തലത്തിൽ നൽകിവരുന്ന #സ്മൃതിരേഖാപുരസ്കാരത്തിന് അർഹയായ മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് 8-ാം വാർഡ് മെമ്പർ മഞ്ജു അനിൽകുമാർ കണ്ണൂരിൽ ധ്വനി -2025" വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങി. #ആശംസകൾ...

പെറ്റ് ബോട്ടിൽ ബൂത്ത് അപകടം തുടർകഥ ആവുന്നു.മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിൽ പള്ളിത്താഴത്ത് റോഡരുകിൽ സ്ഥാപിച്ചിരിക്കുന്ന പ...
20/10/2025

പെറ്റ് ബോട്ടിൽ ബൂത്ത് അപകടം തുടർകഥ ആവുന്നു.

മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിൽ പള്ളിത്താഴത്ത് റോഡരുകിൽ സ്ഥാപിച്ചിരിക്കുന്ന പെറ്റ് ബോട്ടിൽ ബൂത്ത് കാൽനട യാത്രികർക്ക് വളരെ ഏറെ ഭീക്ഷണിയായി മാറിയിരിക്കുകയാണ്, വളരെ രൂക്ഷമായ ഗതാഗതകുരുക്ക് നേരിടുന്ന വൈകുന്നേരങ്ങളിൽ കാൽനട യാത്രികർ സൈഡ് ചേർന്ന് പോകുമ്പോൾ പെറ്റ് ബോട്ടിൽ ബൂത്ത്‌ ഷീറ്റിൽ തലയിടിക്കുന്നതും മുറുവ് ഉണ്ടാകുന്നതും ഇപ്പോൾ പതിവാണ്, വളരെ പേടിയോടെ ആണ് ഇതിലെ യാത്രികർ പോകുന്നത്, പുറകിലൂടെ വരുന്ന വാഹനം അപ്രതീക്ഷിതമായി ഹോൺ അടിക്കുമ്പോൾ യാത്രികർ റോഡ് അരുകിലേക്ക് പെട്ടെന്ന് ഒതുങ്ങുമ്പോഴാണ് ഷീറ്റിൽ തലയിടിക്കുന്നത്, ഇത് ഇവിടെ നിത്യസംഭവം ആണെന്ന് നാട്ടുകാർ പറയുന്നു, ഇതിനൊരു പരിഹാരം കാണുവാൻ പഞ്ചായത്ത് അധികാരികൾ ശ്രമിക്കും എന്ന പ്രതീക്ഷയിൽ ആണ് നാട്ടുകാർ.

എന്താണ്  ന്യൂനമർദ്ദം? എങ്ങനെയാണ് ചുഴലിക്കാറ്റ് ഉണ്ടാകുന്നത്?ചുഴലിക്കാറ്റുകളുടെ പ്രവചനം എങ്ങനെയാണ്? മറ്റൊരു സ്ഥലത്തുണ്ടാക...
20/10/2025

എന്താണ് ന്യൂനമർദ്ദം? എങ്ങനെയാണ് ചുഴലിക്കാറ്റ് ഉണ്ടാകുന്നത്?ചുഴലിക്കാറ്റുകളുടെ പ്രവചനം എങ്ങനെയാണ്? മറ്റൊരു സ്ഥലത്തുണ്ടാകുന്ന ന്യൂനമർദ്ദം കേരളത്തിൽ മഴ പെയ്യിക്കുന്നത് എങ്ങനെ?

ഭൂമിയിലെ ഏറ്റവും വിനാശകാരികളായ കാറ്റുകളാണ് ചുഴലിക്കാറ്റുകള്‍. സൈക്ലോൺ, ടൈഫൂൺ, ഹറികെയ്ൻ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത് ചുഴലിക്കാറ്റ് എന്ന പ്രതിഭാസം തന്നെയാണ്. അറ്റ്ലാൻ്റിക് സമുദ്രത്തിലും , കിഴക്കൻ പസഫിക് സമുദ്രത്തിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകളാണ് ഹറികെയ്നുകള്‍. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റുകളാണ് ടൈഫൂണുകള്‍. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകളെ സൈക്ലോണുകള്‍ എന്നാണ് വിളിക്കാറ്.
ചൂടും , ഈര്‍പ്പവുമുള്ള വായുവാണ് ചുഴലിക്കാറ്റുകളുടെ ശക്തി. അതുകൊണ്ടാണ് ഇവ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള താപനില കൂടിയ കടലിൽ രൂപപ്പെടുന്നത്.
സമുദ്രനിരപ്പിനോട് ചേര്‍ന്ന ഈര്‍പ്പമുള്ള വായു ചൂടു പിടിച്ച് ഉയരുന്നതോടെ ഇതിനു താഴെയുള്ള വായുവിന്‍റെ അളവ് കുറയുന്നു. അതായത്, ചൂടുള്ള വായു മുകളിലേയ്ക്ക് ഉയരുന്നതോടെ താഴെ കുറഞ്ഞ മര്‍ദ്ദമുള്ള ഒരു സ്ഥലം അഥവാ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു.ഇതോടെ ചുറ്റുമുള്ള താരതമ്യേന മര്‍ദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നുള്ള വായു ഇവിടേയ്ക്ക് വന്ന് നിറയും. ഈ പുതിയ വായുവും കടലുമായുള്ള സമ്പര്‍ക്കത്തിൽ ഈര്‍പ്പം വര്‍ദ്ധിക്കുകയും , ചൂടുകൂടി മുകളിലേയ്ക്ക് ഉയരുകയും ചെയ്യും. ഇങ്ങനെ ചൂടുകൂടി മുകളിലേയ്ക്ക് ഉയരുന്ന ഈര്‍പ്പമുള്ള വായു പിന്നീട് തണുത്ത് വലിയ മേഘങ്ങളായി മാറുന്നു.

ന്യൂനമര്‍ദ്ദമേഖലയിലേയ്ക്ക് കാറ്റ് വീശുകയും , മേഘങ്ങള്‍ മുകളിലേയ്ക്ക് ഉയരുകയും ചെയ്യുന്ന ഈ പ്രവൃത്തി ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കും. സാവധാനത്തിൽ ഇവിടം ഒരു ചുഴലിയുടെ രൂപത്തിലേയ്ക്ക് മാറുകയും ചെയ്യും.ഭൂമധ്യരേഖയ്ക്ക് വടക്കുഭാഗത്ത് രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകള്‍ ഇടതുവശത്തേയ്ക്കും , തെക്കുഭാഗത്ത് രൂപം കൊള്ളുന്നവ വലതുഭാഗത്തേയ്ക്കുമായിരിക്കും കറങ്ങുക. ഭൂമിയുടെ അച്ചുതണ്ടിലുള്ള കറക്കം തന്നെയാണ് ഇതിന് കാരണം.ഈ കാറ്റിന്‍റെ ശക്തി കൂടിക്കൂടി വരുന്നതോടെ ഇതിന്‍റെ മധ്യത്തിലായി ഒരു കണ്ണ് കൂടി രൂപപ്പെടുന്നു. ചുഴലിക്കാറ്റിന്‍റെ കണ്ണിൽ എപ്പോഴും കുറഞ്ഞ മര്‍ദ്ദമായിരിക്കും ഉണ്ടാകുക. ഇവിടം ശാന്തമായിരിക്കുകയും ചെയ്യും. മുകളിലുള്ള മര്‍ദ്ദം കൂടിയ വായു കണ്ണിനുള്ളിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കും.ഇങ്ങനെ വൃത്താകൃതിയിൽ കറങ്ങുന്ന കാറ്റിന്‍റെ വേഗം മണിക്കൂറിൽ 62 കിലോമീറ്ററാകുമ്പോള്‍ അതിനെ ഒരു ട്രോപ്പിക്കൽ സ്റ്റോം എന്ന് വിശേഷിപ്പിക്കാം. എന്നാൽ കാറ്റിന്‍റെ വേഗത 119 കിലോമീറ്ററാകുന്നതോടെ ഇത് ഒരു ചുഴലിക്കാറ്റായി മാറുന്നു.കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് കരയിലേയ്ക്ക് പ്രവേശിക്കുന്നതോടെ ഇവയുടെ ശക്തി കുറയുന്നു. ചൂടുള്ള കടലിലെ വെള്ളത്തിൽ നിന്നുള്ള ഊര്‍ജ്ജം ഇല്ലാതാകുന്നതോടെ ചുഴലിക്കാറ്റ് ക്ഷയിക്കുന്നു. എങ്കിലും കരയിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് നാശം വിതയ്ക്കാൻ ചുഴലിക്കാറ്റിനാകും.

⚡74 മുതൽ 79 മൈൽ വരെ വേഗതയുള്ള ചുഴലിക്കാറ്റുകളെ ശക്തി കുറഞ്ഞ ഒന്നാം വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
⚡96 മുതൽ 110 മൈൽ വരെ വേഗതയുള്ളവയെ കാറ്റഗറി രണ്ടിലും
⚡129 മൈൽ വരെ വേഗതയുള്ളവയെ കാറ്റഗറി മൂന്നിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
⚡130 മുതൽ 156 മൈൽ വരെ വേഗതയുള്ള ചുഴലിക്കാറ്റുകളാണ് നാലാം വിഭാഗത്തിൽ ഉള്‍പ്പെടുന്നത്.
⚡അഞ്ചാം വിഭാഗത്തിൽപ്പെടുന്ന ചുഴലിക്കാറ്റുകളാണ് ഏറ്റവും വിനാശകാരികള്‍. 157 മൈലിന് മുകളിലാണ് ഇവയുടെ വേഗത.

സമുദ്ര ജലത്തിലെ താപവ്യതിയാനത്തിൽ നിന്നാണ് ന്യൂനമർദ്ദങ്ങൾ രൂപമെടുക്കുന്നത്. ഇത് വലിയൊരു സിസ്റ്റമായി മാറാൻ വേറെ ചില ഘടകങ്ങൾ കൂടി വേണം. താപനില ഉയർന്ന് നിൽക്കുന്ന കടൽ ജലത്തിൽ നിന്ന് ഊർജം വലിച്ചെടുത്ത് ഇതിന് വേഗത്തിൽ വലുതാകാൻ കഴിയും. ഒരു എഞ്ചിൻ പോലെയാണ് പിന്നീട് ഇവ പ്രവർത്തിക്കുക. മർദ്ദ-താപവ്യതിയാനം കൂടുതൽ ശക്തമാകുന്നതോടെ രൂപവും , ഭാവവുമൊക്കെ മാറുന്നവയാണ് ഈ ന്യൂനമർദ്ദങ്ങൾ. ഭൂമിയുടെ സ്വയംകറങ്ങല്‍ കാരണമുണ്ടാകുന്ന കോറിയോലിസ് പ്രഭാവമാണ് ന്യൂനമർദങ്ങൾക്കും കറക്കം നൽകുന്നത്. ഈ ന്യൂനമർദ്ദങ്ങൾ കൂടുതൽ വേഗതയും , വ്യാപ്തിയും ആർജ്ജിക്കുന്നതോടെയാണ് ഡീപ് ഡിപ്രഷൻ, സൈക്ലോൺ, സിവിയർ സൈക്ലോൺ, സൂപ്പർ സൈക്ലോൺ എന്നിങ്ങനെ പരിവർത്തനപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ സൈക്ലോൺ എന്നും അറ്റ്‍ലാന്റിക്കിൽ ഹറികെയ്ൻസ് എന്നും പസഫിക്കിൽ ടൈഫൂൺസ് എന്നും വ്യത്യസ്ത പേരുകളുണ്ടെങ്കിലും പ്രതിഭാസം ഒന്നുതന്നെയാണ്.ഇത്തരം സിസ്റ്റങ്ങളുടെ അതീവ ശാന്തമായ കേന്ദ്രഭാഗം ഐ എന്ന് അറിയപ്പെടുന്നു. ഐ ക്ക് ചുറ്റുമുള്ള ഐവാളാണ് ഏറ്റവും അപകടകാരിയായ മേഖല. ഈ മേഖലയിൽ അതിശക്തമായ മഴ, കാറ്റ്, ഇടിവെട്ട് , മിന്നൽ ഒക്കെ ഉണ്ടാകും. ഇതിന് വെളിയിലുള്ള മേഖലയിലും കാറ്റും മഴയും അനുഭവപ്പെടും. ശക്തി അനുസരിച്ച് 150 മുതൽ 1000 കിലോ മീറ്റർ വരെ വ്യാപ്തി ഈ സിസ്റ്റങ്ങൾ ആർജിക്കാറുണ്ട്. കടലിൽ നിൽക്കുന്നിടത്തോളം ശക്തി കൂടാനാണ് സാധ്യത കൂടുതൽ. കരയിൽ കയറുന്നതോടെ സമുദ്രജലത്തിൽ നിന്ന് കൂടുതൽ ഊർജം വലിച്ചെടുക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിനാൽ ശക്തി കുറയും . എന്നാൽ അത്രയും സമയം കൊണ്ട് കാറ്റ് ഉണ്ടാക്കുന്ന നാശനഷ്ടം വളരെ വലുതായിരിക്കും.

ചുഴലിക്കാറ്റുകളുടെ പ്രവചനം ഇന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഉപഗ്രഹങ്ങൾ, ഡോപ്ലർ റഡാറുകൾ, കപ്പലുകൾ , വിമാനങ്ങൾ, കടലിൽ സ്ഥിരമായി നിക്ഷേപിച്ചിട്ടുള്ള ഉപകരണങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങളെ ആശ്രയിച്ചാണ് ഈ പ്രവചനങ്ങൾ നടത്തുന്നത്. ഈ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾക്ക് പുറമെ വിവരവിശകലനത്തിനുള്ള സൂപ്പർ കംപ്യൂട്ടറുകളും , കൃത്യമായ വിവരങ്ങൾ ഉപയോഗിക്കുന്നതിന് സാങ്കേതിക പരിജ്ഞാനവും , മുന്നറിവുമുള്ള ആളുകളും വേണം. ലോകത്ത് ആകമാനമുള്ള ചുഴലിക്കാറ്റുകളെ നിരീക്ഷിക്കാൻ ലോക കാലാവസ്ഥ ഏജൻസിക്ക് പ്രത്യേക സംവിധാനമുണ്ട്. വിവിധ മേഖലകളിൽ പല രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ലോക കാലാവസ്ഥ ഏജൻസി പ്രവർത്തിക്കുന്നത്. മേഖലകളിൽ പ്രവർത്തിക്കുന്ന ഇത്തരം സെന്ററുകൾ RSMC (Regional Specialized Meteorological Centres) കൾ എന്നാണ് അറിയപ്പെടുന്നത്. ദില്ലി അടക്കം ആറ് RSMC കളാണ് ഉള്ളത്. ഇതിന് പുറമെ ആറ് Tropical Cyclone Warning Centres ഉം ഉണ്ട്.

ന്യൂനമർദ്ദങ്ങൾ ചുഴലിക്കാറ്റുകൾ ആകുന്നതിന് ദിവസങ്ങൾക്ക് മുൻപേ കണ്ടെത്താനും പ്രവചിക്കാനുമുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. ഇത്തരത്തിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെ പാത , അത് എങ്ങനെ പുരോഗമിക്കും എന്നിവയും പ്രവചിക്കാറുണ്ട്. വിവിധ കാലാവസ്ഥ പ്രവചന ഏജൻസികളുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ ഇത്തരം മുന്നറിയിപ്പുകൾ കാണാനും കഴിയും.
⚡ കടലിലൂടെയുള്ള ചരക്ക് നീക്കം, ⚡വിമാനങ്ങളുടെ പോക്ക്,
⚡സൈനിക നീക്കങ്ങൾ എന്നിവയെ ഒക്കെ ചുഴലിക്കാറ്റുകൾ സ്വാധീനിക്കുമെന്നതിനാൽ പ്രവചനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ലോകരാജ്യങ്ങൾക്കാകില്ല.പക്ഷെ ഇത്തരം കാറ്റുകൾ കരയിലേക്ക് കയറുന്നതിനെയാണ് ലോകം എന്നും ഭീതിയോടെ നോക്കുന്നത്. അത്തരം സന്ദർഭങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട് . അതുകൊണ്ട് തന്നെ കരയിലേക്ക് കയറാനുള്ള സാധ്യതാപ്രവചനം ഏറ്റവും നിർണായകവുമാണ്.

വലിയ മഴമേഘങ്ങളുമായി കിലോമീറ്റർ വ്യാസത്തിൽ വികസിക്കുന്ന ഇത്തരം സിസ്റ്റങ്ങളുടെ നീക്കവും , മാറ്റങ്ങളും ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ വിലയിരുത്താനാകും. സമുദ്രജലത്തിന്റെ താപനില അളക്കാനുള്ള പ്രത്യേക ഉപകരണങ്ങളും ഇപ്പോൾ ഉപഗ്രഹങ്ങളിലുണ്ട്. കാറ്റിന്റെ കേന്ദ്രഭാഗത്തെ താപനില, അതിന് പുറത്തുള്ള താപനില , അതിനും പുറത്തുള്ള മേഖലകളിലെ താപനില. ഈ വ്യത്യാസങ്ങൾ കണക്കിലെടുത്ത് കാറ്റിന്റെ പാത കണക്ക് കൂട്ടിയെടുക്കാൻ കഴിയാറുണ്ട്.

ഈ ട്രാക്കിംഗിന്റെ കൃത്യതത പ്രവചനത്തിന് സ്വീകരിക്കുന്ന മെത്തേഡ് മുതൽ സൂപ്പർ കംപ്യട്ടറുകളുടെ കഴിവ്,ലഭിച്ച വിവരങ്ങൾ എന്നിവയെ ഒക്കെ ആശ്രയിച്ചിരിക്കും. പാതയുടെ പ്രവചനത്തേക്കാൾ കാറ്റിന്റെ ശക്തി എപ്പോൾ എങ്ങനെ മാറുമെന്നുള്ള പ്രവചനം സങ്കീർണമാണ്. എങ്കിലും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ലോകത്തെ പ്രമുഖ കാലാവസ്ഥ ഏജൻസികൾ ഇതൊക്കെ ചെയ്യാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് തന്നെ കൃത്യമായി കാറ്റ് കടന്നുപോകാൻ സാധ്യതയുള്ള വഴിയും കാറ്റിന്റെ ശക്തിയിലെ മാറ്റവും പ്രവചിക്കാൻ പലപ്പോഴും കഴിയാറുണ്ട്.

കേരളത്തിൽ മൺസൂൺ അഥവാ ഇടവപ്പാതി എന്ന് വിളിക്കുന്ന സമയം വേനൽക്കാലമാണ്. ഭൂമധ്യരേഖാപ്രദേശത്ത് സൂര്യരശ്മികൾ നേരിട്ട് പതിക്കുന്ന സമയമാണ് ഏപ്രിൽ മുതലിങ്ങോട്ടുള്ള മാസങ്ങൾ. നമ്മളുള്ളത് ഭൂമധ്യരേഖയോടടുത്ത പ്രദേശങ്ങളിലാണ്. അതായത് ജൂൺ,ജൂലൈ തുടങ്ങിയ മാസങ്ങൾ നമുക്ക് കൊടിയ വേനൽ ഉണ്ടാകേണ്ട നാളുകളാണ്. എന്നാൽ വേനലിന്റെ പ്രാരംഭഘട്ടം മാത്രമാണ് കേരളത്തിൽ അനുഭവപ്പെടുക. ചൂട് വർധിക്കുന്ന കാലമെത്തുമ്പോഴേക്ക് നമുക്ക് സ്വാഭാവികമായി മഴ ലഭിക്കുകയും നമ്മളതിനെ വർഷകാലമെന്ന് വിളിക്കുകയും ചെയ്യുന്നു. കാരണം അത്രയധികം ചൂട് ലഭിക്കുമ്പോൾ അവിടത്തെ വായു ചൂടാകുകയും മർദ്ദം കുറയുകയും ചെയ്യുന്നു.. തെക്ക് പടിഞ്ഞാറൻ ഭാഗത്ത് നിന്ന് വടക്ക് കിഴക്കൻ ഭാഗത്തേക്കാണ് ഈ കാറ്റിന്റെ സഞ്ചാരം. മൂന്നോ , നാലോ മാസത്തോളം ഇതേ കാറ്റ് ശക്തിയായി വീശുന്നുണ്ട്. ഇങ്ങനെ വരുന്ന കാറ്റിൽ ധാരാളം ഈർപ്പവും ജലാംശവും ഉണ്ടായിരിക്കും. ഈ കാറ്റിന്റെ സുഗമമായ വരവിനെ പശ്ചിമഘട്ട മലനിരകൾ വഴിയിൽ വച്ച് തടസ്സപ്പെടുത്തുകയും മുകളിലേക്ക് ഉയർത്തുകയും ചെയ്യുന്നു. മുകളിൽ മർദ്ദം കുറവായതിനാൽ ജലാംശവുമായി വരുന്ന കാറ്റ് തണുത്ത് വികസിച്ച് മഴയായി പെയ്യുകയും തുടർന്ന് ശക്തി കുറഞ്ഞ കാറ്റ് മുന്നോട്ട് പോകുകയും ചെയ്യും. ഇതാണ് കേരളത്തിൽ മൺസൂൺ കാലത്ത് സാധാരണ സംഭവിക്കുന്നത്.

ഇനി ന്യൂനമർദ്ദം എന്ത് ചെയ്യുന്നു എന്ന് നോക്കാം. കടലിൽ ഒരു വിശാലമായ പ്രദേശത്ത് മർദ്ദം കുറഞ്ഞ് ചുഴി രൂപാന്തരപ്പെടുന്ന പ്രതിഭാസത്തെയാണ് ന്യൂനമർദ്ദം എന്ന് വിളിക്കുന്നത് എന്ന് മുൻപ് പറഞ്ഞല്ലോ? സമുദ്രത്തിലെ താപനില കൂടുമ്പോൾ അതിനെ തണുപ്പിക്കാൻ പ്രകൃതി തന്നെ കണ്ടെത്തുന്ന മാർഗ്ഗമാണ് ഇത്. ഇത്തരത്തിൽ രൂപപ്പെടുന്ന ചുഴിയുടെ മധ്യഭാഗത്തേക്ക് അത് കാറ്റിനെ വലിച്ചടുപ്പിക്കും.

അതായത് ഒരിടത്ത് ഉണ്ടാകുന്ന ന്യൂനമർദ്ദം ഉണ്ടാകുമ്പോൾ (ഉദാഹരണമായി ഒറീസ എന്ന് എടുക്കാം) കേരളത്തിൽ സ്വാഭാവികമായി വീശുന്ന കാറ്റിനെ അത് ചുഴിയിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിക്കും. എന്നാൽ ഇതിനിടയിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകൾ ഈ കാറ്റിനെ തടയുകയും അതിശക്തമായ മഴ ഉണ്ടാക്കുകയും ചെയ്യും. ചുരുക്കത്തിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നും വീശുന്ന കാറ്റ്, അതിനെ വലിക്കാൻ ഒറീസയുടെ ഭാഗത്ത് അതേ ദിശയിൽ രൂപപ്പെട്ട ചുഴി, ഇവയ്ക്കിടയിലെ പശ്ചിമഘട്ടം എന്നിവയൊക്കെയാണ് ചിലപ്പോൾ കേരളത്തെ മുക്കിക്കൊല്ലാൻ പ്രാപ്തമായ മഴ പെയ്യിക്കുന്നത് എന്ന് സാരം.

ചുഴലിക്കാറ്റുകൾ പമ്പരം കണക്കെയാണ് തെന്നി നീങ്ങുന്നത്‌, അതിന്റെ പ്രഭാവം ഗണ്യമായി കുറഞ്ഞ ഉപരിമണ്ഡലങ്ങളിലെ കാറ്റിന്റെ പരിണത ഗതിയെയും , വേഗത്തെയും ആശ്രയിച്ചിരിക്കുമെങ്കിലും ‘നിഷ്‌പക്ഷ ബിന്ദുക്കൾ’ എന്നറിയപ്പെടുന്ന രണ്ട്‌ ചക്രവാതത്തിന്റെയും , രണ്ട്‌ പ്രതിചക്രവാതത്തിന്റെയും കർണ രേഖകൾക്ക് ഇടയിലുള്ള ജാമിതീയ മണ്ഡലത്തിലേക്ക്‌ കാറ്റുകൾ ആകർഷിക്കപ്പെടാറുണ്ട്‌. (വേഗം വളരെ കുറഞ്ഞ കാറ്റിന്റെ ഗതിക്ക്‌ കൃത്യതയില്ലാത്ത പ്രദേശമാണ്‌ നിഷ്‌‌പക്ഷ ബിന്ദു കേന്ദ്രമായുള്ള ജാമിതീയ മണ്ഡലം .

(കടപ്പാട്: കാലാവസ്ഥ ഗവേഷണ പ്രോജക്ട്)

 #ആദരാഞ്ജലികൾ.....തിരുവാണിയൂർ തൊണ്ടൻപാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.അമ്പലമുകൾ ചാലിക്കര ക...
20/10/2025

#ആദരാഞ്ജലികൾ.....

തിരുവാണിയൂർ തൊണ്ടൻപാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

അമ്പലമുകൾ ചാലിക്കര കുഴിക്കാട്ടിൽ വാസുവിന്റെ മകൻ നിഷാദ് (34) ആണ് മരിച്ചത്.

സംസ്കാരം ഇന്ന് (20/10/25) തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ.

കാറ്ററിംഗ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിഷാദിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കൂടെ സഞ്ചരിച്ചിരുന്ന എഴക്കാരനാട്, വണ്ടിപ്പേട്ട ഭാഗങ്ങളിൽ ഉള്ള ജയിംസ്, ജുവൽ എന്നീ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അരകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും തുരുവാണിയൂർ ഭാഗത്ത് നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു, ഇന്നലെ (19/10/25) ഞായറാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

നിഷാദിന്റെ അമ്മ കുമാരി, സഹോദരങ്ങൾ നിഷ, ജിഷ, ലിഷ.

കേരള പഞ്ചായത്ത് വാർത്താ ചാനൽ മികച്ച ജന പ്രതി നിധികൾക്ക് നൽകി വരുന്ന സ്മൃതി രേഖാപുരസ്കാരത്തിന് മുളന്തുരുത്തി ഗ്രാമ പഞ്ചായ...
19/10/2025

കേരള പഞ്ചായത്ത് വാർത്താ ചാനൽ മികച്ച ജന പ്രതി നിധികൾക്ക് നൽകി വരുന്ന സ്മൃതി രേഖാപുരസ്കാരത്തിന് മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് 8-ാം വാർഡ് മെമ്പറും സയൻസ് സെൻ്റർ പ്രവർത്തകയുമായ മഞ്ജു അനിൽകുമാർ അർഹയായി. #അഭിനന്ദനങ്ങൾ...

ഇന്ന് കണ്ണൂരിൽ നടക്കുന്ന ധ്വനി 2025 പ്രോഗ്രാമിൽ വച്ച് പുരസ്കാരം സമ്മാനിയ്ക്കും.

മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു.മുളന്തുരുത്തി : സംസ്ഥാന സർക്കാരിന്റെയും ഗ്രാമ പഞ്ചായത്തിൻ്റെയ...
19/10/2025

മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു.

മുളന്തുരുത്തി : സംസ്ഥാന സർക്കാരിന്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ഇന്നോള മുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് ജനങ്ങളുടെ അഭിപ്രായം ലഭ്യമാക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ആരായുന്നതിനുമായി മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസിൽ ഗ്രാമ പഞ്ചായത്ത് അംഗം ലിജോ ജോർജ് അധ്യക്ഷത വഹിച്ചു, കെജെ മാക്സി എംഎൽഎ വികസന സദസ് ഉത്ഘാടനം ചെയ്തു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി
അഞ്ജന ദീപ്തി കെ ആർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലതിക അനിൽ, പി.എ വിശ്വംഭരൻ, മഞ്ചു അനിൽ കുമാർ, റീന റെജി, കെ.പി മധുസുദൻ, ജോയൽ കെ ജോയി, അതിര സുരേഷ്, ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി ലൈജുമോൻ രാജപ്പൻ, ജൂനിയർ സൂപ്രണ്ട് രമണി എം ടി, സി.ഡി എസ്സ് ചെയർപേഴ്സൺ ഇന്ദിരാ സോമൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എ. ജോഷി, ഹരിത കേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റർ രത്നഭായ് കെ.റ്റി, പി ഡി. രമേശൻ, പി എ തങ്കച്ചൻ, ഷേർലി വർഗീസ്, എന്നിവർ സംബന്ധിച്ചു.

പരിശുദ്ധ പരുമല തിരുമേനിയുടെ ക്രാന്തദർശിത്വത്തിന്റെയും ആത്മീയ ദർശനത്തിന്റെയും ഫലമായി സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സ്ത്ര...
17/10/2025

പരിശുദ്ധ പരുമല തിരുമേനിയുടെ ക്രാന്തദർശിത്വത്തിന്റെയും ആത്മീയ ദർശനത്തിന്റെയും ഫലമായി സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സ്ത്രീ ശക്തീകരണത്തിനുമായി 137 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച CGLP സ്കൂളിന്റെ പുതിയ മാനേജർ ആയി സ്ഥാനം ഏറ്റ എബിൻ മത്തായി പോന്നോടത്തിന് #അഭിനന്ദനങ്ങൾ....

2022 ൽ മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ കീഴിലുള്ള CGLP സ്കൂളിനെ സംബന്ധിച്ച് മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ കൂടിയ ഇടവക പൊതുയോഗം അംഗീകരിച്ച ഭരണഘടനയും അനുബന്ധ രേഖകളും വിദ്യാഭ്യാസ വകുപ്പിൽ സമർപ്പിക്കുകയും എറണാകുളം വിദ്യാഭ്യാസ ഡയറക്ടർ രേഖകൾ പരിശോധിച്ചു വാദം കേട്ട് ബോധ്യപ്പെട്ടതിനെ തുടർന്ന് 29/08/25 ആം തീയതിയിൽ CGLP സ്കൂളിനെ മുളന്തുരുത്തി മാർത്തോമൻ പള്ളിയിലെ ഇടവക പൊതുയോഗം അംഗീകരിച്ച ഭരണഘടന ഔദ്യോഗിക ഭരണഘടനയായി അംഗീകരിക്കുകയും ചെയ്തു.

മാർത്തോമൻ പള്ളിയുടെ ഇടവക പൊതുയോഗം 07/08/2022 ലും 11/05/2025 ലും കൂടിയ പൊതു യോഗങ്ങളിൽ എബിൻ മത്തായി പോന്നോടത്തിനെ CGLP സ്കൂളിന്റെ മാനേജരായി തെരഞ്ഞെടുത്ത നടപടി അംഗീകരിച്ചു ഉത്തരവ് പാസാക്കാൻ ആവശ്യപ്പെട്ട് കൊടുത്ത അപേക്ഷയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരത്ത് സമർപ്പിച്ച രേഖകൾ പരിശോധിക്കുകയും വാദം കേൾക്കുകയും ചെയ്തതിനെ തുടർന്ന് അപേക്ഷ അനുവദിനീയാമാണെന്ന് ബോധ്യപ്പെടുകയും, 26/09/2025 ആം തീയതിയിൽ തൃപ്പൂണിത്തുറ ഉപജില്ല വിദ്യാഭ്യാസ അധികാരിയോട് നിയമന ഉത്തരവ് പാസാക്കാൻ നിർദ്ദേശിച്ച് ഉത്തരവ് പാസാക്കുകയും ചെയ്തു.

തൃപ്പൂണിത്തുറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 16/10/2025-ൽ എബിൻ മത്തായി പൊന്നോടത്തിനെ CGLP സ്കൂൾ മുളന്തുരുത്തിയുടെ മാനേജരായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചു, 17/10/2025 തീയതിയിൽ എബിൻ മത്തായി പോന്നോടത്ത് മുളന്തുരുത്തി മാർത്തോമൻ പള്ളി വികാരി ഫാ.ജോബ് ഡേവിസിന്റെയും പള്ളി കൈ സ്ഥാനികളുടെയും സ്കൂൾ ഭരണ സമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ CGLP സ്കൂളിൽ ചെല്ലുകയും സ്കൂൾ ഹെഡ്മിസ്ട്രസ് ഡിമ്പിൾ കെ തോമസിന്റെ സാന്നിധ്യത്തിൽ സ്കൂളിന്റെ മാനേജർ ആയി ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുകയും ചെയ്തു. #ആശംസകൾ...

Address

Mulanthuruthy
Mulanthuruthy

Alerts

Be the first to know and let us send you an email when മുളന്തുരുത്തിയോടൊപ്പം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to മുളന്തുരുത്തിയോടൊപ്പം:

Share