01/06/2026
Chapter 87 ഒത്തുതീർപ്പിൽ കിരീടമണിഞ്ഞവൾ, ലെവിനിക... by Florance Floyo…
Chapter 87
“അപ്പോൾ ഞാൻ ധ്രുവംശി പറഞ്ഞു വന്നത്, എൻറെ അമ്മയായ ലെവിയും, ചാച്ചു ലെസ്റ്ററും പണ്ട് നിനക്ക് തന്ന ഔതാര്യം ഇനിയും എന്നിൽ നിന്നും നീ പ്രതീക്ഷിക്കണ്ട. അത് ഞാൻ ഇപ്പോൾ തിരിച്ചെടുക്കാൻ പോകുകയാണ്.”
അംശിയുടെ ആ വാക്കുകൾ അവനിൽ ഭയം എന്ന വികാരം നിറക്കാൻ തുടങ്ങിയിരുന്നു. എന്നാലും ഇത്രയും ആളുകൾക്കിടയിൽ, അതും സ്വന്തം തറവാട്ടിൽ, മീഡിയക്ക് മുന്നിൽ ഇവൻ തന്നെ ഒന്നും ചെയ്യില്ല എന്ന ഒരു ആത്മവിശ്വാസത്തിൽ സാത്താൻ എന്തോ പറയാൻ തുടങ്ങിയതും അംശി പറഞ്ഞു.
“ഇനി നീ ഒരക്ഷരം ഈ ഭൂമിയിൽ ഉരിയാടേണ്ട… ഡേവിഡ് നിന്നെ കാത്തിരിക്കയാണ്, അവൻറെ ഭാഗം നിനക്ക് തരാൻ. അത് പോയി കൈ പറ്റൂ നീ എത്രയും പെട്ടന്ന്. ഇനിയും ഡേവിഡിനെ കാത്തിരിപ്പിക്കുന്നതിൽ വലിയ അർത്ഥമൊന്നും ഇല്ല അല്ലേ ലെവി?”
അംശി പറഞ്ഞത് കേട്ട് ലെവി ഞെട്ടലോടെ അംശിയെ നോക്കി.
“എന്താ ലെവി എൻറെ തീരുമാനം തന്നെയല്ലേ നിന്റേതും?”
അവൾ അറിയാതെ തലയാട്ടി പോയി.
പിന്നെ ഒരു സെക്കന്റെ പോലും പാഴാക്കാതെ സാത്താൻറെ കൂടെ വന്നവന് നേരെ ലെവി തിരിഞ്ഞതും അംശി കൈയിലെ വാളിലേക്ക് അവൻറെ കൈ പിടിപ്പിച്ചതും ലെവി അവനെ പുറകിൽ നിന്നും ചവിട്ടിയതും ഒന്നിച്ചായിരുന്നു. എല്ലാം സെക്കന്റുകൾക്ക് ഉള്ളിൽ നടന്നു.
ഇപ്പോൾ സാത്താൻറെ കഴുത്തിൽ വടിവാൾ കുത്തിയിറങ്ങിയിരിക്കുന്നു. കുത്തിയത് അവൻറെ കൂട്ടാളികളിൽ ഒരുവൻ തന്നെ. എന്നാൽ തങ്ങളുടെ മുന്നിൽ നടന്ന കൊലപാതകം കണ്ട് എല്ലാവരും അക്ഷരാർത്ഥത്തിൽ വെറുങ്ങലിച്ചു നിൽക്കുകയാണ്. ഞെട്ടലിൽ നിന്നും ഓരോരുത്തരായി യാഥാർഥ്യത്തിലേക്ക് വന്നതും അവർ കാണുന്നത് സാത്താൻ കണ്ണുകൾ പുറത്തു തള്ളി വടിവാൾ കഴുത്തിൽ കുത്തിയിറങ്ങിയ രീതിയിൽ ചത്ത് മലച്ചു കിടക്കുന്നു. അവന് സൈഡിലായി ബോധം നഷ്ട്ട പെട്ട അവസ്ഥയിൽ അവൻറെ കൂട്ടാളിയും ഉണ്ട്.
എല്ലാവരുടേയും നോട്ടം ലെവിയിലേക്കും അതിനപ്പുറം അംശിയിലേക്കും ചെന്ന് നിന്നു. അവിടെ രണ്ടുപേരിലും ഒരു ഭാവവ്യത്യാസവും ഇല്ല. പത്തു വയസ് പോലും തികയാത്ത ഒരു കുട്ടി, എന്നാൽ അവനെ അപ്പോൾ കണ്ടാൽ ധ്രുവിൻറെ പണ്ടത്തെ അതേ നിൽപ്പും ഭാവവും ആണ്. ഒന്നിനേയും പേടിയില്ലാത്ത കൊച്ചു ധ്രുവ്.
ഇനിയും ഇങ്ങനെ നില്ക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കി ദേവദത്തൻ പോലീസിനെ ഇൻഫോം ചെയ്‌തു. പോലീസ് വന്നതും അംശി നോക്കി. അവൻറെ കണ്ണുകൾ തിളങ്ങി.
“ചാച്ചു...”
അവൻ ഉറക്കെ വിളിച്ചു. അപ്പോഴാണ് എല്ലാവരും ലെസ്റ്ററിനെ കാണുന്നത്. കൂടെ മനോജ്ഉം, ഡെറിക്കും ഉണ്ടായിരുന്നു. മൂന്ന് പേരും ദേവദത്തനെ സല്യൂട്ട് ചെയ്തു. അപ്പോൾ ധ്രുവ് ചോദിച്ചു.
“അച്ഛൻ വിളിച്ചിട്ട് വന്നവരല്ലാ നിങ്ങൾ അല്ലേ ലെസ്റ്റർ?”
അത് കേട്ട് ലെസ്റ്റർ പറഞ്ഞു.
“ഓ… ആ മതിലനപ്പുറം ലെവി സാത്താനെ അവസാനിപ്പിക്കുന്നത് കാണാൻ ഞങ്ങൾ മൂന്ന് പേരും കാത്തു നിൽക്കുകയായിരുന്നു. ഞങ്ങൾ അത് കണ്ണ് നിറച്ച് തന്നെ കണ്ടു. സാത്താൻറെ അവസാനം... പിന്നെ സാർ വിളിച്ചു പറഞ്ഞതും കണ്ട്രോൾ റൂമിൽ നിന്നും ഇൻഫർമേഷൻ വയർലെസ്സ് മുഘേനേ കിട്ടിയതും ഞങ്ങൾ ഇങ്ങു പോന്നു.”
പിന്നെ അടുത്ത് നിൽക്കുന്ന അംശിയെ ലെസ്റ്റർ ഒന്ന് ഹഗ്ഗ് ചെയ്‌തു. അതോടൊപ്പം ലെവിയെ ഒന്ന് നോക്കി.
“ലെവി, നമ്മളുടെ റോൾ ഇവിടെ കഴിഞ്ഞു. ഇനി ഡേവിഡ് നോക്കട്ടെ റെസ്ററ്... അല്ലെങ്കിലും എല്ലാം നമ്മൾ ഒറ്റക്ക് ചെയുന്നത് അവന് പണ്ടുതൊട്ടേ ഇഷ്ട്ടമില്ലാത്ത കാര്യമാണ് എന്ന് അറിയില്ലേ?”
ഇന്നും ഡേവിഡ് ജീവിക്കുന്നു അവർക്കൊപ്പം എന്ന രീതിയിൽ അവർ സംസാരിക്കുന്നത് കേട്ട് ധ്രുവ് തറഞ്ഞു നിൽക്കുകയാണ്. വന്നിട്ട് ഇത്ര സമയം കഴിഞ്ഞിട്ടും ലെവി തന്നെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല എന്നതിൽ ധ്രുവിന് ദേഷ്യവും, സങ്കടവും പിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ വികാരങ്ങളും നിറഞ്ഞു വന്നു.
ലെസ്റ്റർ എല്ലാം ക്ലിയർ ചെയ്യിച്ചു. എല്ലാം കണ്ടും കേട്ടും എല്ലാവരും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. ദേവദത്തനും, ദേവികയും, മക്കളും, മരുമക്കളും എല്ലാവരും ഞെട്ടലോടെ ഉണ്ടായിരുന്നു അവിടെ തന്നെ. ലെസ്‌റ്ററിന്റെ നേതൃത്വത്തിൽ തറവാട്ട് മുറ്റത്തു നിന്നും എല്ലാം ക്ലിയർ ആക്കാൻ സാധിച്ചു.
ആരും ഒന്നും മിണ്ടാതെ പലയിടത്തായി ഇരിക്കുന്നത് കണ്ട് മുത്തശ്ശി ലെവിയെ തനിക്കടുത്തേക്ക് വിളിച്ചു.
“കുട്ടീ, പോയി കുളിച്ച് ഡ്രസ്സ് മാറി വായോ. എല്ലാം മറന്ന് നമുക്ക് വിഷുവിൻറെ സദ്യ ഉണ്ണാം. അത് കഴിഞ്ഞു നമുക്ക് കുറച്ചു വിശ്രമിച്ച ശേഷം അമ്പാട്ട് തറവാട്ട് അമ്പലത്തിൽ ക്ഷേത്ര ദർശനം നടത്തി ദേവിയെ വാങ്ങണം.”
അത് പറഞ്ഞു കഴിഞ്ഞതും എങ്ങുനിന്ന് എന്നറിയാത്ത പോലെ ഒരു മഴ പെയ്‌തു. മഴ വെള്ളത്തിൽ തറവാട്ട് മുറ്റത്തുള്ള എല്ലാ അഴുക്കുകളും ഒലിച്ചിറങ്ങി. ഭൂമി കുതിർന്നു സാത്താൻറെ രക്തക്കറ ദേവി തന്നെ കഴുകി കളഞ്ഞു എന്ന് തന്നെ എല്ലാവരും വിശ്വസിച്ചു. എന്നാൽ ഇതെല്ലാം കണ്ട് മുത്തശ്ശനും അച്ഛച്ചനും എല്ലാവരോടും എന്ന പോലെ പറഞ്ഞു.
“ദേവി നിശ്ചയിച്ചതാണ് ഇപ്പോൾ നടന്നത്. അതാണ് ചോരപ്പാടുകൾ മായ്ച്ചുകളയാൻ എന്ന പോലെ ഇപ്പോൾ ഇങ്ങനെ അസ്മയത്തു മഴ...”
തറവാട്ടിലെ പെൺപ്രജകൾ എല്ലാവരും ലെവിയെ പൊതിഞ്ഞു. എല്ലാവരുടേയും കരച്ചിലും, സങ്കടം പറച്ചിലും കൂടി വന്നതും ഡാനിഷ് പറഞ്ഞു.
“എനിക്ക് വല്ലാതെ വിശക്കുന്നു ലിറ്റൽ സിസ്റ്റർ… നീ പോയി ഒന്ന് ഫ്രഷ് ആയി വായോ വേഗം.”
ലെവി ഒന്നും പറയാതെ ആ തറവാട്ടിലേക്ക് വീണ്ടും കയറി. അവൾ നേരെ പോയത് താഴത്തെ ഗസ്റ്റ് റൂമിലേക്കാണ്. എന്നാൽ ഈ സമയം മുഴുവനും ധ്രുവ് ലെവിയെ തന്നെ നോക്കി നിൽക്കുകയാണ്. അവളിൽ നിന്നും ഒരു ചെറിയ നോട്ടം പോലും തന്നിലേക്ക് ഈ സമയം വരെ വന്നിട്ടില്ല എന്ന ദേഷ്യവും അവനിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
എന്നാൽ ചാനലുകാർ പോകാൻ തിരക്ക് കൂട്ടിയതും ദക്ഷ് അവർക്ക് മുന്നിൽ കയറി നിന്ന് അവരെ തടഞ്ഞു.
“അധിബുദ്ധി കാണിക്കാം എന്ന വ്യാമോഹം വേണ്ടാ…”
അത് കേട്ട് പേടിച്ച് ക്യാമറ മേൻ വേഗം തൻറെ പോക്കറ്റിൽ നിന്നും ഒരു പെൻഡ്രൈവ് എടുത്തു അവനെ ഏൽപ്പിച്ചു. പിന്നെ ഒന്നും പറയാതെ തലയും താഴ്ത്തി പോകുന്നവരെ പുച്ഛത്തോടെ അവൻ നോക്കി നിന്നു.
“Levi is my little sister and Amshi is my son too. ഇവരെ രണ്ടുപേരേയും ഇന്നത്തെ സംഭവം ഒരു വിധത്തിലും പ്രതികൂലമായി ബാധിക്കാൻ ഞാൻ സമ്മതിക്കില്ല…”
ഇത് കേട്ട് ദേവദത്തൻ പുഞ്ചിരിയോടെ ദക്ഷിനെ ഒന്ന് നോക്കി. പിന്നെ അകത്തേക്ക് നടന്നു. അന്ന് നടന്നതെല്ലാം ആ പെൻഡ്രൈവിൽ ഉണ്ടായിരുന്നു.
ബാക്കി എല്ലാവരും സദ്യക്കായി ഇരുന്നപ്പോൾ ദേവിക ഗസ്റ്റ് റൂമിൽ പോയി ലെവിയെ കൂട്ടി വന്നു. അമ്മക്കൊപ്പം വരുന്ന ലെവിയെ ഒന്ന് നോക്കി ധ്രുവ് അവൾക്കടുത്തേക്ക് ചെന്ന് അവളെ കൈയിൽ പിടിച്ച് വലിച്ചു കൊണ്ട് തന്നെ പൂജാമുറിയിൽ കയറ്റി. പിന്നെ തളികയിലെ കുങ്കുമം എടുത്തു അവളുടെ സീമന്ത രേഖ ചുവപ്പിച്ചു. പിന്നെ അവിടെ നിന്ന് തന്നെ അവളോടായി മെല്ലെ ചോദിച്ചു.
“ഞാൻ ധ്രുവ്... എന്നെ ഭവതിക്ക് അറിയാമോ എന്നറിയില്ല… വന്നിട്ട് ഈ നിമിഷം വരെ ഒരു ചെറിയ നോട്ടം കൊണ്ടു പോലും കടാക്ഷിച്ചിട്ടില്ല അടിയനെ. അത് കൊണ്ട് ചോദിച്ചതാണ്…”
ലെവി അതിന് മറുപടി പറയാതെ പൂജാമുറിയിൽ നിന്നും പുറത്തേക്കിറങ്ങി എല്ലാവർക്കും അടുത്തേക്ക് നടന്നു പോയി. സദ്യയും, ക്ഷേത്ര ദർശനവും എല്ലാം മുറപോലെ നടന്നു. ഡിന്നർ കഴിഞ്ഞു ക്ഷീണം കാരണം അവൾ എല്ലാവരോടും പറഞ്ഞു കൊണ്ട് ഗസ്റ്റ് റൂമിലേക്ക് പോയതും ഇനിയും ക്ഷമ എന്ന രണ്ടക്ഷരത്തിന് പ്രാധാന്യം ഇല്ലാ എന്ന് മനസ്സിലാക്കി ധ്രുവ് നേരെ ഗസ്റ്റ് റൂമിൽ ചെന്ന് അവളെ പൊക്കിയെടുത്ത് തൻറെ റൂമിലേക്ക് നടന്നു.
#########xx
ഏകദേശം പത്തു മാസം കഴിഞ്ഞു. അന്ന് ലെവിയെ റൂമിൽ കൊണ്ടു പോയതിന്റെ പരിണത ഫലം. ധ്രുവ് അംശിയോടൊപ്പം പൂക്കോടൻമാരുടെ ഹോസ്പിറ്റലിൽ ടെൻഷനോടെ നിൽക്കുകയാണ്. അമ്പാട്ടെ എല്ലാവരും, പൂക്കോടൻമാരും ഹോസ്പിറ്റലിൽ അവിടേയും ഇവിടേയും ആയി നിന്നിരുന്നു. സമയം കടന്നു പോയിക്കൊണ്ടിരുന്നു. അംശിയും, ധ്രുവും വല്ലാതെ ആയിട്ടുണ്ട്.
അവർ നിൽക്കുന്ന ലേബർ റൂമിൻറെ ഡോർ തുറന്ന് ഒരു മാലാഖ പുറത്തു വന്നു. ധ്രുവും, അംശിയും ടെൻഷനോടെ അവരെ നോക്കി നിന്നു. അതുകണ്ട് അവർ പറഞ്ഞു.
“സാർ ടെൻഷൻ ഒന്നും വേണ്ടാ... നോർമൽ ഡെലിവറി ആയിരുന്നു. അമ്മയും മകളും സുഖമായി ഇരിക്കുന്നു. കുഞ്ഞിനെ ഇപ്പോൾ കൊണ്ട് കാണിക്കും. ക്ലീൻ ചെയ്യുകയാണ്.”
അത് പറയുമ്പോഴേക്കും ധ്രുവിന്റേയും അംശിയുടേയും പ്രിൻസസ്സിനെ ഒരു പിങ്ക് ടവ്വലിൽ പൊതിഞ്ഞു കൊണ്ട് വന്നിരുന്നു. ധ്രുവ് കുഞ്ഞിനെ വാങ്ങി അംശിയുടെ കൈയിൽ വച്ചു കൊടുത്തു. പിന്നെ സന്തോഷത്തോടെ പറഞ്ഞു.
“Now ours is a complete family Amshi… ഇതോടെ ഞാൻ എൻറെ promise നിറവേറ്റി അംശി.”
ധ്രുവ് രണ്ട് മക്കളേയും ചേർത്ത് പിടിച്ചു പറഞ്ഞു. നേഴ്സ് വന്ന് കുട്ടിയെ അവരിൽ നിന്നും വാങ്ങി കൊണ്ട് പോയി. കുറച്ചു സമയം കഴിഞ്ഞ ശേഷം ലെവിയെ റൂമിലേക്ക് മാറ്റി.
ലെവി ഇന്നും ധ്രുവിനെ തൻറെ പാതിയായി അംഗീകരിച്ചിട്ടില്ല. അവൾ ഇപ്പോഴും ഡേവിഡിന്റെ പെണ്ണാണ്. എന്നാൽ അംശിയുടെ ആഗ്രഹത്തിന് അവൾ ഒരുമിച്ച് ഒരിടത്തു താമസിക്കുന്നു. അവൻറെ ആഗ്രഹം തള്ളിക്കളയാൻ അവൾക്കാകില്ല. ധ്രുവ് ഇന്നും ലെവിക്ക് അംശിയുടെ അച്ഛൻ മാത്രമാണ്.
എന്നാൽ ഇന്ന് ധ്രുവിന് ഇതൊന്നും പ്രശ്നമല്ല. ലെവി ഡേവിഡിന്റെ സ്ഥാനം അവന് നൽകാത്തതോ, അവൾ തന്നെ അംഗീകരിക്കാത്തതോ, ഒന്നും പ്രശ്നമല്ല. തൻറെ ലെവി തന്നോടും മക്കളോടും ഒപ്പം ഉണ്ട്. അത്രയും മതി തനിക്ക് എന്ന രീതിയിൽ ആണ് ധ്രുവ് മുന്നോട്ട് പോകുന്നത്.
ലെവി ആണെങ്കിൽ തൻറെ മക്കൾക്ക് വേണ്ടി ഒരു കോംപ്രമൈസ് ലൈഫ് ജീവിച്ചു തീർക്കാൻ തീരുമാനിച്ചിരിക്കുന്നു. ലെസ്റ്ററിനോടും, ഡേവിഡിനോടും ധ്രുവ് ആദ്യം കണ്ടപ്പോൾ പറഞ്ഞ പോലെ അവൻ മനസ്സിൽ കണ്ടത് അവൻ നേടി ഒട്ടും കുടുതലും കുറവും ഇല്ലാതെ.
ഇന്നും നമ്മുടെ നാട്ടിൽ 70 % അധികം പേരും പല കാരണങ്ങൾ കൊണ്ട് കോംപ്രമൈസ് ലൈഫ് തന്നെയാണ് നയിക്കുന്നത്. അവരിലെ സന്തോഷങ്ങൾ, പ്രണയം, ആഗ്രഹങ്ങൾ, ജീവിതത്തിൽ പലതും വെട്ടിപ്പിടിക്കാൻ ആഗ്രഹിച്ചിട്ടും അതൊക്ക മക്കൾക്കായി അടിയറവ് വച്ച്, അവരുടെ നല്ല ഭാവി ലക്‌ഷ്യം വച്ച്, പങ്കാളിയുടെ ആഗ്രഹത്തിന് മുൻതൂക്കം നൽകി ഒരു അഡ്ജസ്റ്മെന്റ് ലൈഫ് ജീവിച്ചു തീർക്കുന്നു.
പല ഭർത്താക്കന്മാരും ഭാര്യമാരെ ഒരു മനുഷ്യ ജീവിയായി പോലും അംഗീകരിക്കാതെ, അവരുടെ മാനുഷീക ആവശ്യങ്ങൾ, സന്തോഷം, സുഖം ഇതുപോലുള്ള ഫീലിംഗ്സ് ഭാര്യക്കും കാണും എന്ന് പോലും ആലോചിക്കാൻ മെനക്കെടാതെ തൻറെ ആവശ്യങ്ങൾ മാത്രം മുൻതൂക്കം നൽകി ജീവിക്കുന്ന ഒരു കൂട്ടം ജനത ആണ് ഇന്ന് നമുക്ക് ചുറ്റും ഉള്ളത്. ഇവർ ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കും പറയാൻ പറ്റില്ല.
എല്ലാവരും അവരവർക്ക് വേണ്ട രീതിയിൽ ജീവിക്കട്ടെ... ഒന്ന് മാത്രം ഈ സന്ദർഭത്തിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സ്നേഹമായാലും, സൗഹൃദമാണെങ്കിലും പരസ്‌പരം ബഹുമാനവും, ആത്മാർത്ഥതയും ഇല്ലെങ്കിൽ പിന്നെ എല്ലാത്തിനും ഒരു വാക്കേ ഉള്ളൂ അഭിനയം...
എല്ലാവരും പറയും പോലെ തോൽക്കാൻ ഭയമില്ലാതെ വേണം ജീവിതം എന്ന യുദ്ധത്തിന് തയാറാവാൻ. കാരണം എതിർപക്ഷത്തുള്ളത് വിധി എന്ന നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ പറ്റാത്ത രണ്ട് അക്ഷരത്തിൽ പൊതിഞ്ഞ അദൃശ്യ പോരാളിയാണ്. നമ്മുടെ ജീവിതത്തിൽ തോൽക്കുന്ന ഓരോ നിമിഷവും അടുത്ത സ്റ്റെപ്പിൽ ഞാൻ വിജയം കാണും എന്ന ഉറപ്പ് കൈ മോശം വരാതെ മുന്നേറണം. ഇന്നല്ലെങ്കിൽ നാളെ ഈ പറയുന്ന വിധി നമുക്ക് കീഴടങ്ങും, അല്ലെങ്കിൽ നമ്മൾ വിധിക്ക് കീഴടങ്ങേണ്ടി വരും....
The END
“ഒരു ശക്തിയായ സ്ത്രീ ഒരു കുടുംബം സൃഷ്ടിക്കുന്നത് സ്നേഹത്തിലൂടെ… പക്ഷേ അതിനെ നിലനിർത്തുന്നത് അവളുടെ ധൈര്യവും ത്യാഗവും കൊണ്ടാണ്.”
- ഫ്ലോറൻസ് ഫ്ലോയോ