Muthukulam News

Muthukulam News നാട്ടുവിശേഷങ്ങളുമായി നിങ്ങൾക്കൊപ്പം

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം മുതുകുളം ഹൈസ്കൂൾ ജംഗ്ഷനിൽ.
07/12/2025

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം മുതുകുളം ഹൈസ്കൂൾ ജംഗ്ഷനിൽ.

പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകന്‍റെ ആക്രമണത്തിൽ പിതാവ് കൊല്ലപ്പെട്ടു, മാതാവ് ഗുരുതര പരിക്കോടെ ചികിത്സയിൽ കണ്ടല്ലൂർ : കായ...
01/12/2025

പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകന്‍റെ ആക്രമണത്തിൽ പിതാവ് കൊല്ലപ്പെട്ടു, മാതാവ് ഗുരുതര പരിക്കോടെ ചികിത്സയിൽ

കണ്ടല്ലൂർ : കായംകുളം പുല്ലുകുളങ്ങരയിൽ മകൻ നവജിത്തിന്റെ ആക്രമണത്തിൽ പിതാവ് കൊല്ലപ്പെട്ടു. നടരാജൻ (60) ആണ് മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഭാര്യ സിന്ധു (56) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 9.30ഓടെയായിരുന്നു സംഭവം.

വെട്ടേറ്റ ഇരുവരെയും കായംകുളം ഗവ. ആശുപത്രിയിലും തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നടരാജനെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് ശേഷം വെട്ടുകത്തിയുമായി പ്രദേശത്ത് ഭീതിയുണ്ടാക്കിയ മകൻ നവജിത്തിനെ പൊലീസെത്തി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പറയപ്പെടുന്നു. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്ക് പതിവായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇന്നും പ്രശ്നമുണ്ടാവുകയായിരുന്നു. വീട്ടില്‍ നിന്ന് ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മാതാപിതാക്കളെ വെട്ടി ചോരയില്‍ കുളിച്ചുനില്‍ക്കുന്ന നവജിത്തിനെയാണ് നാട്ടുകാർ കാണുന്നത്. ഉടൻതന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബലംപ്രയോഗിച്ചാണ് നവജിത്തിനെ കീഴ്പ്പെടുത്തിയത്. അഭിഭാഷകനാണ് മകൻ നവജിത്ത് നടരാജൻ. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

മുതുകുളം വടക്ക് തയ്യിൽ വിജയൻപിള്ളയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി സംസ്കൃതി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നട...
25/11/2025

മുതുകുളം വടക്ക് തയ്യിൽ വിജയൻപിള്ളയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി സംസ്കൃതി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്നും പിരിഞ്ഞു കിട്ടിയ തുക, വിജയൻപിള്ളയുടെ ഭാര്യയ്ക്ക് കരുനാഗപ്പള്ളി കിംസ് ആശുപത്രിയിലെത്തി പ്രസിഡന്റ് മുരളീധരൻ, സെക്രട്ടറി എസ് രാജേഷ് എന്നിവർ കൈമാറി.

എൽ ഡി എഫ് മുതുകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻമുതുകുളം : എൽ ഡി എഫ് മുതുകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സി പി ഐ(...
23/11/2025

എൽ ഡി എഫ് മുതുകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ

മുതുകുളം : എൽ ഡി എഫ് മുതുകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സി പി ഐ(എം) സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു. സി പി ഐ(എം) കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ അധ്യക്ഷയായി. സി പി ഐ കാർത്തികപ്പള്ളി മണ്ഡലം സെക്രട്ടറി എ ശോഭ, സി പി ഐ(എം) ഏരിയ കമ്മിറ്റിയംഗം കെ എസ് ഷാനി, മുതുകുളം എൽ സി സെക്രട്ടറി കെ വാമദേവൻ, സി പി ഐ മുതുകുളം എൽ സി സെക്രട്ടറി രാമചന്ദ്രൻ ചിറത്തലയ്ക്കൽ, അശ്വതി നിഖിൽ, എം എസ് ഗിരീഷ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ : രാമചന്ദ്രൻ ചിറത്തലയ്ക്കൽ (പ്രസിഡന്റ്), കെ വാമദേവൻ (സെക്രട്ടറി).

മുതുകുളത്ത് കോൺഗ്രസ് വിട്ടവർ സിപിഐ എമ്മിനൊപ്പംമുതുകുളം : മുതുകുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുൻ അംഗം ഷീജാമോൾ, രണ്ടാം ...
23/11/2025

മുതുകുളത്ത് കോൺഗ്രസ് വിട്ടവർ സിപിഐ എമ്മിനൊപ്പം

മുതുകുളം : മുതുകുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുൻ അംഗം ഷീജാമോൾ, രണ്ടാം വാർഡ് ആശാ വർക്കർ ജയകുമാരി, രണ്ടാം വാർഡ് ശ്രീനിലയത്തിൽ ശ്രീരാജ്, അതുല്യ, ഒന്നാം വാർഡ് പുതിയവീട്ടിൽ രജിത എന്നിവർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഐഎമ്മിന്റെ ഭാഗമായി. എൽഡിഎഫ് മുതുകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷനിൽ വെച്ചാണ് ഇവർ സിപിഐഎമ്മിന്റെ ഭാഗമായത്. സിപിഐ എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഹാരമണിയിച്ച് സ്വീകരിച്ചു. സിപിഐഎം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ഏരിയ കമ്മിറ്റിയംഗം കെ എസ് ഷാനി, മുതുകുളം എൽ സി സെക്രട്ടറി കെ വാമദേവൻ തുടങ്ങിയവർ പങ്കെടുത്തു.

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചൂളത്തെരുവ് ഡിവിഷനിൽ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്...
23/11/2025

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചൂളത്തെരുവ് ഡിവിഷനിൽ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശ്രീജി (സിപിഐ എം) എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി രാജലക്ഷ്മി (കോൺഗ്രസ്)യും എൻ.ഡി.എ സ്ഥാനാർത്ഥിയായി എസ്.സവിത(ബി.ജെ.പി)യും മത്സരിക്കുന്നു. മുതുകുളം ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ ആറുവരെ വാർഡുകളും ചിങ്ങോലി ഗ്രാമപഞ്ചായത്തിലെ ഏഴുമുതൽ പത്തുവരെ വാർഡുകൾ ചേരുന്നതാണ് ചൂളത്തെരുവ് ഡിവിഷൻ.

കരുത്തർ മാറ്റുരക്കുന്ന മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുതുകുളം ഡിവിഷനിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുതുടങ്ങി. സി.പി....
23/11/2025

കരുത്തർ മാറ്റുരക്കുന്ന മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുതുകുളം ഡിവിഷനിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുതുടങ്ങി. സി.പി.ഐ(എം) കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗമായ കെ.എസ്.ഷാനിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മുതുകുളം ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് സെക്രട്ടറിയായ സുനിൽ സൂര്യമംഗലമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് എം.മഹേഷ്കുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മുതുകുളം ഗ്രാമപഞ്ചായത്തിലെ ഏഴു മുതൽ പതിനാറ് വരെയുള്ള വാർഡുകൾ ചേരുന്നതാണ് മുതുകുളം ഡിവിഷൻ.

ഉണ്ണികൃഷ്ണൻ മുതുകുളത്തിന്റെ പുതിയ പുസ്തകം'വയൽ വരമ്പിലെ വാനമ്പാടി' 'കുട്ടികൾക്കുള്ള കഥകൾ''പായൽ ബുക്സ് ' പ്രസിദ്ധീകരിച്ച ക...
23/11/2025

ഉണ്ണികൃഷ്ണൻ മുതുകുളത്തിന്റെ പുതിയ പുസ്തകം

'വയൽ വരമ്പിലെ വാനമ്പാടി'
'കുട്ടികൾക്കുള്ള കഥകൾ'
'പായൽ ബുക്സ് ' പ്രസിദ്ധീകരിച്ച കൃതി
₹150/

എൽ ഡി എഫ് ചിങ്ങോലി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻചിങ്ങോലി : എൽ ഡി എഫ് ചിങ്ങോലി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ കേരളാ കോ...
23/11/2025

എൽ ഡി എഫ് ചിങ്ങോലി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ

ചിങ്ങോലി : എൽ ഡി എഫ് ചിങ്ങോലി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ.ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം കെ ശ്രീകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, സിപിഐ കാർത്തികപ്പള്ളി മണ്ഡലം സെക്രട്ടറി എ ശോഭ, അഡ്വ.ടി എസ് താഹ, ബി കൃഷ്ണകുമാർ, എ എം നൗഷാദ്, തോമസ് ഫിലിപ്പോസ്, കെ എൻ നിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : വി ഭാസ്ക്കരപിള്ള (പ്രസിഡന്റ്), പി പ്രജീഷ് (സെക്രട്ടറി).

എൽ.ഡി.എഫ് കണ്ടല്ലൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻകണ്ടല്ലൂർ : എൽ.ഡി.എഫ് കണ്ടല്ലൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സി.പി...
23/11/2025

എൽ.ഡി.എഫ് കണ്ടല്ലൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ

കണ്ടല്ലൂർ : എൽ.ഡി.എഫ് കണ്ടല്ലൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ അഡ്വ. കെ.എച്ച്.ബാബുജാൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കായംകുളം മണ്ഡലം സെക്രട്ടറിയേറ്റംഗം പി.ഗോപീകൃഷ്ണൻ അധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി.സന്തോഷ്, സി.പി.എം കായംകുളം ഏരിയ സെക്രട്ടറി ബി.അബിൻഷാ, സജീവ് പുല്ലുകുളങ്ങര, ആർ.ഗിരിജ, അഡ്വ. എസ്.സുനിൽകുമാർ, എം.രാമചന്ദ്രൻ, സി.അജികുമാർ, എ.അജിത്ത് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: പി.ഗോപീകൃഷ്ണൻ (പ്രസിഡന്റ്), സി.അജികുമാർ (സെക്രട്ടറി)

എൽ ഡി എഫ് മുതുകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻമുതുകുളം : എൽ ഡി എഫ് മുതുകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ നവംബർ 23...
23/11/2025

എൽ ഡി എഫ് മുതുകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ

മുതുകുളം : എൽ ഡി എഫ് മുതുകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ നവംബർ 23 ഞായറാഴ്ച വൈകിട്ട് 4 ന് നമ്പാട്ടുമുന്നില എൻ എസ് എസ് കരയോഗ ഓഡിറ്റോറിയത്തിൽ നടക്കും. സിപിഐ എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്യും.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്മുതുകുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ മത്സരചിത്രം തെളിഞ്ഞു. എൽ ഡി എഫ് സ്ഥാനാർത്ഥിയായി ...
22/11/2025

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്

മുതുകുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ മത്സരചിത്രം തെളിഞ്ഞു. എൽ ഡി എഫ് സ്ഥാനാർത്ഥിയായി താര അജയൻ (എൽ.ഡി.എഫ് സ്വതന്ത്ര), യു.ഡി.എഫ് സ്ഥാനാർത്ഥിയായി സുജാത (കോൺഗ്രസ്), എൻ.ഡി.എ സ്ഥാനാർത്ഥിയായി എൻ.കല (ബി.ജെ.പി) എന്നിവർ മത്സരിക്കും.

Address

Muthukulam
Muthukulam
690507

Telephone

+919061425223

Website

Alerts

Be the first to know and let us send you an email when Muthukulam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share