Malanadu Vartha

Malanadu Vartha Malanadu Varth

മൂവാറ്റുപുഴയിൽ വ്യാഴാഴ്ച ആവേശത്തിരയിളകും മൂവാറ്റുപുഴ: ത്രിവേണിയോണാഘോഷത്തിന്റെ ഭാഗമായ വള്ളംകളി മത്സരവും ഹെലികോപ്റ്റർ റൈഡു...
26/08/2026

മൂവാറ്റുപുഴയിൽ വ്യാഴാഴ്ച ആവേശത്തിരയിളകും

മൂവാറ്റുപുഴ: ത്രിവേണിയോണാഘോഷത്തിന്റെ ഭാഗമായ വള്ളംകളി മത്സരവും ഹെലികോപ്റ്റർ റൈഡും വ്യാഴാഴ്ച നടക്കും.

മൂന്നാറുകളുടെ സംഗമഭൂമിയായ മൂവാറ്റുപുഴയിൽ പതിറ്റാണ്ടുകൾക്ക്് ശേഷം നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷ മാമാങ്കത്തിന് വേണ്ട ഒരിക്കങ്ങൾ പൂർത്തിയായതായി നഗരസഭാ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി അറിയിച്ചു.
വഞ്ചിപ്പാട്ടുകളുടെയും, വടക്കൻ പാട്ടുകളുടെയും, എല്ലാം താളത്തിൽ പ്രമുഖ തുഴച്ചിൽ സംഘങ്ങൾ പോരടിക്കുമ്പോൾ ഓളത്തിന് നാടൻ വള്ളങ്ങളും, സ്പീഡ് ബോട്ടുകളും അണിനിരക്കും. മൂവാറ്റുപുഴക്ക് ആഘോഷപ്പുതുമ സമ്മാനിക്കുന്ന പരിപാടി കാണുന്നതിന് ആയിരങ്ങൾ എത്തുമെന്നാണ് കരുതുന്നത്.

ഹെലികോപ്റ്റർ ടൂറിസം ലോഞ്ചിങ് രാവിലെ 9 ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിക്കും. വള്ളം കളി മത്സരം ഉച്ചയ്ക്ക് രണ്ടിന് ലതാപാലത്തിനു സമീപത്തുനിന്ന് ആരംഭിക്കും. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. സിനിമാതാരം ജൂഡ് ആ്ന്റണി മുഖ്യാതിഥി ആയിരിക്കും.

വൈകിട്ട് ആറിന് 6 ന് സമാപന സമ്മേളനം മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ സിനിമാതാരം ജയസൂര്യ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്തമായ ലിബിൻ സ്‌കറിയ ബാൻഡിന്റെ സംഗീതാവിഷ്‌കാരം നടക്കും.

ബി ഗ്രേഡ് ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ തൃക്കുന്നപ്പുഴ, വൈഗ, തത്ത്വമസി, മഹാദേവികാട് എന്നീ നാല് വള്ളങ്ങളും ഫൈബർ വെപ്പ് വള്ളങ്ങളുടെ വിഭാഗത്തിൽ സെന്റ് ആന്റണി, പുത്തൻകണ്ടത്തിൽ എന്നീ രണ്ട് വള്ളങ്ങളും മത്സരിക്കും. ചുണ്ടൻ വള്ളങ്ങളുടെ രണ്ട് ഹീറ്റ്സ് മത്സരങ്ങൾ, ലൂസേഴ്സ് മത്സരം, ഫൈനൽ മത്സരം എന്നിവ നടക്കും. വെപ്പ് വള്ളങ്ങളുടെ പ്രദർശന മത്സരവും ഫൈനലും,. സ്പീഡ് ബോട്ടുകളുടെ പ്രദർശനം എന്നിങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. ജനങ്ങളുടെ സുരക്ഷക്കുവേണ്ട കാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

ചിത്രം : ai generated

23/08/2026

മൂവാറ്റുപുഴ ജില്ല, മുഖ്യമന്ത്രി എന്താണ് പറഞ്ഞത്

22/08/2026
22/08/2026

മൂവാറ്റുപുഴ മിനി സിവിൽസ്റ്റേഷൻ ഓണാഘോഷം

03/08/2026

ഉണ്ടായത് മിന്നല്‍ പ്രളയം : മുഖ്യമന്ത്രി
സ്ഥിതി നിയന്ത്രണ വിധേയം
നഷ്ടപരിഹാരം പ്രഖ്യാപിച്ചു

15/05/2026

വർഗീയത തടയും/ വി.ഡി. സതീശൻ
മുസ്ലിം ലീഗിന്റെ പേരിൽ വിദ്വേഷ കാംപയിനാണ് ലക്ഷ്യമിടുന്നത്.

15/05/2026

കേരളത്തിൽ പുതുയുഗം /
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി സന്ദർശിച്ചു

കേരളത്തിന് പുതുമാതൃക സൃഷ്ടിക്കുന്ന വി.ഡി.സതീശൻ
15/05/2026

കേരളത്തിന് പുതുമാതൃക സൃഷ്ടിക്കുന്ന വി.ഡി.സതീശൻ

10/05/2026

തമിഴ്നാട്ടിൽ പുതുയുഗം

ഇടമലയാറിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു.കോതമംഗലം : ഇടമലയാറിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോൺ...
10/05/2026

ഇടമലയാറിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോതമംഗലം : ഇടമലയാറിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്.
മൂവരും കോതമംഗലം ബസേലിയസ് ഡെൻറൽ കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ്. പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ബസേലിയോസ് ആശുപത്രിയിലെത്തിച്ചു.
രാവിലെ ഒമ്പത് പേരടങ്ങുന്ന സംഘം പലവൻപടിപുഴയിൽ കുളിക്കാനിറങ്ങിയതാണ്.
ഇവരിൽ മൂന്ന് പേർ ഒഴുക്കിൽ പെടുകയായിരുന്നു. വനത്തോടു ചേർന്നുള്ള പ്രദേശമാണ്. വൈദ്യുതോൽപ്പാദനത്തിന്
ശേഷം വെള്ളം തുറന്നു വിടുന്നതിനാൽ നല്ല ഒഴുക്കുള്ള പ്രദേശമാണ്.
ഒറ്റപ്പെട്ട പ്രദേശമായതിനാൽ അപകടവിവരം വൈകിയാണ് പുറത്തറിഞ്ഞത്.
അപകട സാധ്യത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമാക്കാതെ പലരും ഇവിടെ ഇറങ്ങാറുണ്ടെന്ന് പറയുന്നു.

ചിത്രം : അപകട വിവരമറിഞ്ഞ് കോതമംഗലം എംഎൽഎ ഷിബുതെക്കുപുറം മറ്റും ആശുപത്രിയിലെത്തിയപ്പോൾ

Address

Muvattupuzha

Telephone

+919961027428

Website

Alerts

Be the first to know and let us send you an email when Malanadu Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malanadu Vartha:

Shortcuts

Share