Naduvannur News

Naduvannur News Local News

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ പെട്രോള്‍ പമ്പിന് സമീപം  തീപിടിത്തം. പമ്പിനോട് ചേര്‍ന്നുള്ള ആക്രിക്കടയുടെ മാലിന്...
16/08/2026

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ പെട്രോള്‍ പമ്പിന് സമീപം തീപിടിത്തം. പമ്പിനോട് ചേര്‍ന്നുള്ള ആക്രിക്കടയുടെ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീ പിടിച്ചത്. അഗ്‌നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടരാതെ വന്‍ ദുരന്തം ഒഴിവാക്കാനായി.
മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തി തീ പൂര്‍ണ്ണമായും അണച്ചു. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ദുരന്ത വ്യാപ്തി കുറച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദത്തിൽ, സോണിയാ ഗാന്ധിയെ പ്രതിഷേധമറിയിച്ച് വന്ദേമാതരത്തിന്റെ രചയിതാവ് ബങ്...
16/08/2026

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദത്തിൽ, സോണിയാ ഗാന്ധിയെ പ്രതിഷേധമറിയിച്ച് വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിംചന്ദ്ര ചാറ്റർജിയുടെ കുടുംബം. സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാളിലെ ബിജെപി എം പി കൂടിയായ സുമിത്രോ ചാറ്റർജി കത്തെഴുതി. സംഭവം നിർഭാഗ്യകരമാണെന്നും ബംഗാൾ ജനതക്ക് കടുത്ത അപമാനമായെന്നും കത്തിൽ പറയുന്നു. വന്ദേ മാതരത്തെ ദേശഭക്തിയുള്ളവർ അപമാനിക്കില്ലെന്ന് ബിജെപി പറഞ്ഞു.
വിവാദത്തിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ മാപ്പു പറയണമെന്ന് ബിജെപി ആവർത്തിച്ചു. എഐസിസി ആസ്ഥാനത്ത് വന്ദേ മാതരത്തെ അപമാനിച്ചുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു. നക്സൽ ആശയങ്ങൾ തലയിൽ കൊണ്ടു നടക്കുന്നവരാണ് ഇത് ചെയ്യുന്നത്. വന്ദേമാതരത്തിൽ കടുത്ത അസ്വസ്ഥത കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നുതായി അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ജില്ലാതല ചടങ്ങ് വെസ്റ്റ്ഹിൽ ...
16/08/2026

കോഴിക്കോട്: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ജില്ലാതല ചടങ്ങ് വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് വിപുലമായി നടന്നു.

തൊഴിൽ, മൃഗസംരക്ഷണ–വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ദേശീയപതാക ഉയർത്തി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.

ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി, കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി ഷൗക്കത്തലി എ.പി, റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് എന്നിവരും പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് മന്ത്രി പരേഡ് പരിശോധിച്ചു.

പരേഡ് കമാൻഡറായി ഡി.എച്ച്.ക്യു കോഴിക്കോട് റൂറലിലെ റിസർവ് ഇൻസ്പെക്ടർ ശ്രീ. ജോസ് ജോർജും രണ്ടാം ഇൻ കമാൻഡറായി ഡി.എച്ച്.ക്യു കോഴിക്കോട് സിറ്റിയിലെ എസ്.ഐ പ്രവീൺ രാജ് കെ.യും നേതൃത്വം നൽകി.

വിവിധ പൊലീസ് സേനാവിഭാഗങ്ങൾ, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, എൻ.സി.സി, സ്കൗട്ട്സ്, ഗൈഡ്സ്, ജെ.ആർ.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സിവിൽ ഡിഫൻസ്, ബാൻഡ് ടീം തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി 23 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.

ഡി.എച്ച്.ക്യു കോഴിക്കോട് സിറ്റി, ഡി.എച്ച്.ക്യു കോഴിക്കോട് റൂറൽ, ലോക്കൽ പോലീസ് കോഴിക്കോട് സിറ്റി, ലോക്കൽ പോലീസ് വനിതാ വിഭാഗം, എക്സൈസ്, ഫോറസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ, എൻ.സി.സി സീനിയർ ആർമി, സീനിയർ ആർമി ഗേൾസ്, സീനിയർ നേവി, ജൂനിയർ ആർമി, ജൂനിയർ ആർമി ഗേൾസ്, ജൂനിയർ നേവി ബോയ്സ്, സ്കൗട്ട്സ്, ഗൈഡ്സ്, ജെ.ആർ.സി ഗേൾസ്, വിവിധ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ, സിവിൽ ഡിഫൻസ്, ബാൻഡ് ടീം തുടങ്ങിയവയാണ് പരേഡിൽ പങ്കെടുത്തത്.

തുടർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച പ്ലാറ്റൂണുകൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

സേനാ വിഭാഗത്തിൽ ഡി.എച്ച് ക്യു കോഴിക്കോട് സിറ്റിയും കുട്ടികളുടെ വിഭാഗത്തിൽ ബി ഇ എം ഗേൾസ് ഹയർസെക്കൻഡറി എസ്. പി.സിയുമാണ് ഒന്നാം സ്ഥാനം നേടിയത്.

ദേശീയഗാനത്തോടെ പരേഡ് സമാപിച്ചു. തുടർന്ന് സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ചടങ്ങിൽ കോഴിക്കോട് മേയർ ഒ. സദാശിവൻ, എം.പിമാരായ എം.കെ രാഘവൻ, ഷാഫി പറമ്പിൽ, എം.എൽ.എമായ കെ. ജയന്ത്, കെ. ഫൈസൽ ബാബു, കെ. പ്രവീൺ കുമാർ, എം.എ റസാഖ് മാസ്റ്റർ, കെ.എം അഭിജിത്ത്, വി.ടി സൂരജ്, വിദ്യാ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ, സബ് കളക്ടർ എസ്. ഗൗതം രാജ്, എ.ഡി.എം ഷറീന കെ., ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ പങ്കെടുത്തു.

വടകര:  കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ രാംലീല മൈനാനത്ത് സിപിഐ നടത്തുന്ന  പടുകൂറ്റൻ റ...
16/08/2026

വടകര: കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ രാംലീല മൈനാനത്ത് സിപിഐ നടത്തുന്ന പടുകൂറ്റൻ റാലിയിൽ കേരളത്തിൽ നിന്ന് 1500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ബുക്ക് ചെയ്ത ട്രെയിൻ കേന്ദ്ര സർക്കാർ ഇടപെട്ട് റദ്ദ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. ഇതിന്റെ ഭാഗമായി വടകര റെയിവേ സ്റ്റേഷനിലേക്ക് സി പി ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് മുടപ്പിലായി, കെ കെ മോഹൻദാസ് , റീന സുരേഷ്, അഭിജിത്ത് കോറോത്ത്, പി കെ സതീശൻ പ്രസംഗിച്ചു. സി രാമകൃഷ്ണൻ , സി സുരേന്ദ്രൻ ,എം ടി രാജൻ, കെ പി നാണു, ഷീമവള്ളിൽ, പി ഗീത, റീജ അനിൽ, ആർ കെ സുരേഷ് ബാബു മാർച്ചിന് നേതൃത്വം നൽകി

കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ട്രൂപ്പിൻ്റെസ്വാതന്ത്ര്യനിറവ് ആഘോഷം      സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ...
16/08/2026

കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ
സ്കൗട്ട് ട്രൂപ്പിൻ്റെ
സ്വാതന്ത്ര്യനിറവ് ആഘോഷം

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ 13th താമരശ്ശേരി എച്ച്.എസ്.എസ് സ്കൗട്ട് ട്രൂപ്പ്
"സ്വാതന്ത്ര്യനിറവ്" എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സ്കൗട്ടുകൾ ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി ദേശീയപതാക മാതൃകകൾ കൈകളിൽ വരച്ച് ദൃശ്യരൂപത്തിലൂടെ പതാകവന്ദനം നടത്തി. പ്ലസ് ടു സ്‌കൗട്ടുകൾ സ്കൗട്ട് യൂണിഫോമിലും പ്ലസ് വൺ സ്കൗട്ടുകൾ സ്‌കൂൾ യൂണിഫോമിലും അണിനിരന്നു.
സ്വാതന്ത്ര്യനിറവ് പരിപാടിക്ക് സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്തും സ്കൗട്ട് ട്രൂപ്പ് ലീഡർ സഹജ് വിനോദും നേതൃത്വം നൽകി.

അരിക്കുളം: രാജ്യത്തിന്റെ എൺപതാംസ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത്ലീഗ് യൂണിറ്റിഡേ ആചരിച്ചു. അരിക്കുളം പഞ്ചാ...
15/08/2026

അരിക്കുളം: രാജ്യത്തിന്റെ എൺപതാംസ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത്ലീഗ് യൂണിറ്റിഡേ ആചരിച്ചു. അരിക്കുളം പഞ്ചായത്തിലെ എക്കാട്ടൂരിൽ പഞ്ചായത്ത് മുസലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു ആശിഖ് ഇ. എം അദ്ധ്യക്ഷനായി. യൂത്ത് ലീഗ് പഞ്ചായത് പ്രാസിഡണ്ട് റാഷിദ് കെ.സാതനന്ത്ര്യ ദിന സന്ദേഷം നൽകി വാർഡ് മെമ്പർ സീനത്ത് വക്കയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കെ.എം അബ്ദുസ്സലാം, സലാം കാപ്പുമ്മൽ , കെ.സി. ഫിനാസ് , ടി.കെ.റഹീം, കെ.എം.ഹസീന, സൽമറാഇസ്,ഹസ്ന അനസ്, ഷമീമ റാഷിദ്, ഹസ്ന സിറാജ്,റോസ്ന റഹീം,കരുണാകരൻനായർ, വത്സരാജൻ സംസാരിച്ചു

15/08/2026

കോഴിക്കോട്: പല കെഎസ്ആർ ടിസി ബസ്സുകളും പഴക്കം കൊണ്ട് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.

പല ഓർഡിനറി സർവീസുകളും വഴിയില്‍ കിടക്കുന്ന അവസ്ഥയും ഉണ്ട്. സർവീസ് നിർത്തേണ്ട പ്രായ പരിധി കഴിഞ്ഞിട്ടും ബസുകളുടെ ക്ഷാമം മൂലം ഇത്തരം വാഹനങ്ങള്‍ സർവീസിന് ഉപയോഗിക്കാൻ ഡിപ്പോ അധികൃതർ നിർബന്ധിത രാവുകയാണ്.ബ്രേക്ക് തകരാർ, ടയറുകളുടെ ജീർണാവസ്ഥ, ഡോറുകളുടെയും ജനലുകളുടെയും തകരാറുകള്‍ മഴക്കാലത്ത് ബസിനുള്ളിലെ ചോർച്ച എന്നിവ യാത്രക്കാരെയും കാല്‍നട യാത്രക്കാരെയും ഒരുപോലെ അപകടത്തിലാക്കുന്നു.
ഒരു ബസ്സില്‍ നൂറിൽ കൂടുതൽ യാത്രക്കാർ ആണ് പലപ്പോഴും കയറുന്നത്. പരമാവധി എഴുപത് പേരെ താങ്ങാനുള്ള ശേഷി മാത്രമേ ഈ ബസ്സുകള്‍ക്കുള്ളൂ.തിരക്ക് കാരണം ചില ബസ്സുകള്‍ ഒരു ഭാഗത്തേക്ക് ചരിഞ്ഞാണ് മുന്നോട്ട് പോകുന്നത്. അതോടൊപ്പം ഓട്ടോ മാറ്റിക് ഡോർ സംവിധാനവുമില്ല.
ഓടുന്ന ബസ്സില്‍ നിന്ന് തെറിച്ചു വീണു സംസ്ഥാനത്ത് നിരന്തരം അപകടങ്ങള്‍ ഉണ്ടാകാനും ഇതു കാരണമാവുന്നുണ്ട്. ഓട്ടോമാറ്റിക് ഡോർ സംവിധാനം ഏർപ്പെടുത്തണ മെന്നും അപകട സാധ്യത കുറയ്ക്കാൻ തിരക്ക് കൂടിയ റൂട്ടുകളില്‍ കൂടുതല്‍ ബസ് സർവ്വീസുകള്‍ അനുവദിക്കണ മെന്നുമാണ് യാത്രക്കാരുടെ പ്രധാന ആവശ്യം

നടുവണ്ണൂർ:  കച്ചേരിക്കുന്ന് റസിഡൻസ് അസോസിയേഷൻ 80-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ് ടി ആര്‍ ഗിരീശൻ  ദേ...
15/08/2026

നടുവണ്ണൂർ: കച്ചേരിക്കുന്ന് റസിഡൻസ് അസോസിയേഷൻ 80-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ് ടി ആര്‍ ഗിരീശൻ ദേശീയ പതാക ഉയർത്തി. വസന്തൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിച്ചു. സെക്രട്ടറി വിപി ഹമീദ്,ടി സി ബാബു, ഉണ്ണി പുതിയാറമ്പത്ത് എന്നിവർ നേതൃത്വം നൽകി . നടുവണ്ണൂർ രജിസ്റ്റർ ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും കുടുംബാംഗങ്ങളും നാട്ടുക്കാരും പങ്കെടുത്തു

15/08/2026

സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്‍. മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയ ഗാനവും ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും ആലപിക്കുകയായിരുന്നു ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ മേയറും ഡെപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് തിരിഞ്ഞ് നടന്നു. ആ സമയവും ബിജെപി അംഗങ്ങള്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കുകയായിരുന്നു

മേയറുടെ ഭാഗത്തുനിന്നു രാജ്യവിരുദ്ധമായ പ്രവൃത്തിയാണ് ഉണ്ടായതെന്നു ബിജെപി കൗണ്‍ലിസര്‍മാര്‍ കുറ്റപ്പെടുത്തി. മേയര്‍ ദേശീയഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.'നേരത്തെ തന്നെ വന്ദേമാതരം പാടുമെന്നു മേയറോടു പറഞ്ഞിരുന്നു. അപ്പോള്‍ മേയര്‍ ഒന്നുംപറഞ്ഞില്ല. ആശംസകള്‍ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങള്‍ വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്തുനിന്ന് ദേശീയ ഗാനം പാടിയത്' ബിജെപി കൗണ്‍സിലര്‍ ആരോപിച്ചു.

Address

Naduvannur
Naduvannur
673614

Website

Alerts

Be the first to know and let us send you an email when Naduvannur News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Naduvannur News:

Shortcuts

Share