Ente Nedumangadu

Ente Nedumangadu news

പി.എം.എസ് ഡന്റൽ കോളേജിൽ ഗ്രാജുവേഷൻ ഡേനെടുമങ്ങാട് : വട്ടപ്പാറ പി.എം.എസ് ഡന്റൽ കോളേജിൽ 2020-21ബാച്ച് ബി.ഡി.എസ് വിദ്യാർത്ഥി...
22/08/2026

പി.എം.എസ് ഡന്റൽ കോളേജിൽ ഗ്രാജുവേഷൻ ഡേ

നെടുമങ്ങാട് : വട്ടപ്പാറ പി.എം.എസ് ഡന്റൽ കോളേജിൽ 2020-21ബാച്ച് ബി.ഡി.എസ് വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ഡേ 'ഇവോറിയ -26" തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി.രാജേഷ് ബിരുദ ദാനം നിർവഹിച്ച് ഉദ്‌ഘാടനം ചെയ്തു.പി.എം.എസ് ചെയർമാൻ ഡോ.പി.എസ്.താഹ,മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ,രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് മുൻ വൈസ് ചാൻസിലർ ഡോ.എസ്.രാമാനന്ദ ഷെട്ടി,പ്രിൻസിപ്പൽ ഡോ.സുദീപ്.എസ് എന്നിവർ പങ്കെടുത്തു.93 വിദ്യാർത്ഥികളാണ്‌ ബി.ഡി.എസ് ബിരുദം കരസ്ഥമാക്കിയത്.

എക്സ്പ്രസ് മലയാളി / എന്റെ നെടുമങ്ങാട് വാർത്ത  15 വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ   മികച്ച വിദ്യാഭ്യാസ സ്ഥാപനത്ത...
22/08/2026

എക്സ്പ്രസ് മലയാളി / എന്റെ നെടുമങ്ങാട് വാർത്ത 15 വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള, പുരസ്കാരം നെടുമങ്ങാട് ദർശന സ്കൂൾ പ്രിൻസിപ്പാൾ ഏറ്റുവാങ്ങുന്നു.. വാർഷികാഘോഷ ചടങ്ങുകളും പുരസ്കാര സമർപ്പണ വും വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സുധീർഷ പാലോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിആർ അനിൽ മുഖ്യ അതിഥിയായി പങ്കെടുത്തു . ഡി.കെ മുരളി, രമണി പി നായർ എന്നിവർക്ക് കർമ്മ ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

12/08/2026

ഗജരാജാക്കന്മാർക്ക് സ്നേഹമൂട്ട്; കോട്ടൂരിൽ ലോക ഗജദിനം വർണ്ണാഭമായി

ഓണാഘോഷ പരിപാടികൾ നെടുമങ്ങാട് 21ന് ആരംഭിക്കും.നെടുമങ്ങാട് : പത്ത് ദിവസം നീണ്ടു നിൽക്കുന്ന  നെടുമങ്ങാട് ഓണാഘോഷ പരിപാടികൾ ആ...
12/08/2026

ഓണാഘോഷ പരിപാടികൾ നെടുമങ്ങാട് 21ന് ആരംഭിക്കും.

നെടുമങ്ങാട് : പത്ത് ദിവസം നീണ്ടു നിൽക്കുന്ന നെടുമങ്ങാട് ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 21ന് വിളംബര ജാഥയോടുകൂടി തുടക്കം കുറിക്കും. ഇന്നലെ നെടുമങ്ങാട് നഗരസഭയിൽ ചെയർപേഴ്സൺ അഡ്വ. ആർ ജയദേവന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ എംഎൽഎ അഡ്വ. ജി ആർ അനിൽ ഓണാഘോഷമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. ആർ ഡി ഓ, തഹസിൽദാർ അടക്കം വിവിധ വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ചിട്ടയോട് കൂടി ഓണാഘോഷ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ എല്ലാ വകുപ്പുകളും ജാഗ്രതയോടെ കൂടി പ്രവർത്തിക്കണമെന്നും, ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളും, വ്യാപാരി വ്യവസായികളും സഹകരിക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. 10 ദിവസങ്ങളിൽ ആയി നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടിയിൽ അത്തപ്പൂക്കള മത്സരം,കലാ മത്സരങ്ങൾ, അമ്യൂസ്മെന്റ് പാർക്ക്, സ്റ്റേജ് പ്രോഗ്രാമുകൾ, പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ തുടങ്ങിയ വിപുലമായ രീതിയിൽ ഉള്ള തയ്യാറെടുപ്പുകൾക്കാണ് സംഘാട സമിതി യോഗം രൂപം കൊടുത്തത്. ഓണാഘോഷത്തിന് മുന്നോടിയായി ആഗസ്റ്റ് 14ന് പൊതു ഇടങ്ങൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. ലക്ഷ്മി സുരാജ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വകുപ്പ് മേധാവികൾ എന്നിവർ സംസാരിച്ചു. യോഗത്തിന് ആർ ഡി ഓ കെ പി ജയകുമാർ നന്ദി രേഖപ്പെടുത്തി.

*കനത്ത മഴയെ തുടർന്ന് മണ്‍തിട്ട ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. നെടുമങ്ങാട് ചെല്ലാംകോട് ഗോകുലത്തില്‍ ശ്രീകുമാറിന്റെ വ...
09/08/2026

*കനത്ത മഴയെ തുടർന്ന് മണ്‍തിട്ട ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. നെടുമങ്ങാട് ചെല്ലാംകോട് ഗോകുലത്തില്‍ ശ്രീകുമാറിന്റെ വീടാണ് തകർന്നത് .*

_

ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം.

വീടിന്റെ സമീപത്ത് നിന്ന മണ്‍തിട്ട ഇടിഞ്ഞ് അടുക്കള ഭാഗത്തേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞു വീണ് അടുക്കളയുടെ ഒരുവശം പൂർണമായി തകർന്നു. മറ്റ് ചുവരുകള്‍ക്ക് വലിയ തോതില്‍ വിള്ളലേറ്റിട്ടുമുണ്ട്. കൂടാതെ, വീടിനോട് ചേർന്നുള്ള കിണറ്റിലേക്കും വൻതോതില്‍ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്.
അപകടം നടക്കുമ്പോള്‍ അടുക്കള ഭാഗത്തുണ്ടായിരുന്ന വീട്ടമ്മ വലിയ ശബ്ദം കേട്ട് വീടിന്റെ മുൻവശത്തേക്ക് ഓടിമാറിയതിനാല്‍ വൻ ദുരന്തം ഒഴിവായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍.

നെടുമങ്ങാട്  I. N. T. U. C. സജീവ പ്രവർത്തകനും കച്ചേരി നട  സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായ സുധീർ(55)അന്തരിച്ചു  സംസ്കാരം ഇന്...
09/08/2026

നെടുമങ്ങാട് I. N. T. U. C. സജീവ പ്രവർത്തകനും കച്ചേരി നട സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായ സുധീർ(55)അന്തരിച്ചു
സംസ്കാരം ഇന്ന് (09/08/2026)നെടുമങ്ങാട് പത്താംകല്ല് ജമാഅത്ത് പള്ളിയിൽ നടക്കും

മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. മുക്കോല പരിയാരത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് കാട്ടുപന...
08/08/2026

മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. മുക്കോല പരിയാരത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. പരിയാരം RC ഹൗസിൽ മണിക്കുട്ടൻ, ഭാര്യ രജനി മണിക്കുട്ടൻ എന്നിവർക്കാണ് പരിക്കേറ്റത്.
​ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് കുറുകെ പന്നി ചാടുകയും തുടർന്ന് ഇവരെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
​പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതിരോധ നടപടികളും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ കാൽനടയായും ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യുന്നവർ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. ജനവാസ മേഖലയിലിറങ്ങി ഭീതി വിതയ്ക്കുന്ന കാട്ടുപന്നികളെ തുരത്താൻ വനം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഹിന്ദു ഐക്യവേദിയുടെ മുൻകാല പ്രവർത്തകനും സാമൂഹിക നേതാവുമായിരുന്ന നന്ദിയോട്: പച്ച കാലൻകാവ് ഒഴുകുപാറ ഡാർവിൻ സദനത്തിൽ വേലുക്...
08/08/2026

ഹിന്ദു ഐക്യവേദിയുടെ മുൻകാല പ്രവർത്തകനും സാമൂഹിക നേതാവുമായിരുന്ന
നന്ദിയോട്: പച്ച കാലൻകാവ് ഒഴുകുപാറ ഡാർവിൻ സദനത്തിൽ വേലുക്കുട്ടി നായർ (88) അന്തരിച്ചു. തുരുത്ത് വയോജന സംഘടനാ പ്രസിഡന്റായിരുന്നു. ഭാര്യ: ഓമന. മക്കൾ: ഡാർവിൻ, കല. മരുമക്കൾ: ആശ, രാജീവ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.

07/08/2026

കാറിലെത്തിയ സംഘം യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്..

02/08/2026

ആര്യനാട്ടിൽ കുടിവെള്ള കിണർ ഇടിഞ്ഞുതാണു; വൻ ദുരന്തം ഒഴിവായി

Address

Nedumangadu
Nedumangad

Website

Alerts

Be the first to know and let us send you an email when Ente Nedumangadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share