News Story

News Story Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News Story, News & Media Website, Nedumangad.

മൂന്നുവർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രിയെ പുലർച്ചെ പൊലീസ് സ്റ്റേഷ...
14/08/2026

മൂന്നുവർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രിയെ പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതും തിരിച്ചുകൊണ്ടു പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്. അവശനായ താമിർ ജിഫ്രിയെ പൊലീസ് ചുമന്ന് കൊണ്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐ ആണ് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിക്ക് ദൃശ്യം നൽകിയത്. 2023 ഓഗസ്റ്റ് ഒന്നിനാണ് ലഹരി കേസിൽ താമിറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. അന്ന് പുലർച്ചെ താമിർ ജിഫ്രി മരണപ്പെട്ടു.

വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ആശ്വാസം. സവർക്കറെക്കുറിച്ചുള്ള ...
14/08/2026

വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ആശ്വാസം. സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ യുപിയിൽ രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്ത വിദ്വേഷ പ്രസംഗക്കേസ് സുപ്രീംകോടതി റദ്ദാക്കി. ഐപിസി 153A പ്രകാരമുള്ള കേസിൽ നടപടിയെടുക്കാൻ ആവശ്യമായ യുപി സർക്കാരിന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച്, അനുമതിയില്ലാത്ത സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച സമൻസ് ഉൾപ്പെടെയുള്ള തുടർനടപടികളും റദ്ദാക്കിയിട്ടുണ്ട്.

മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്ത സംഭവത്തിൽ ഖേദപ്രകടനം നടത്തി സി.ആർ. മഹേഷ് എം.എൽ...
14/08/2026

മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്ത സംഭവത്തിൽ ഖേദപ്രകടനം നടത്തി സി.ആർ. മഹേഷ് എം.എൽ.എ. തന്റെ ഭാഗത്തുനിന്ന് ഗുരുതരമായ പിഴവ് സംഭവിച്ചതായും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകാൻ പാടില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധിക്കുമെന്നും സി.ആർ. മഹേഷ് കൂട്ടിച്ചേർത്തു.

കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ് (80) ഇന്നലെ മുതൽ കാണാതായത്. താള...
14/08/2026

കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ് (80) ഇന്നലെ മുതൽ കാണാതായത്. താളികുണ്ട് കടവിന് സമീപത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണും മോതിരവും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വയോധിക പുഴയിൽ അകപ്പെട്ടതാകാം എന്ന സംശയം ഉയർന്നത്. സംഭവത്തെ തുടർന്ന് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂബ ടീമും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.

ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ച സംഭവത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പിഴ ചുമത്താതെ മോട്ടോർ വാഹന വകുപ്പ്. വിവര...
13/08/2026

ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ച സംഭവത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പിഴ ചുമത്താതെ മോട്ടോർ വാഹന വകുപ്പ്. വിവരാവകാശ അപേക്ഷയിലാണ് തിരുവനന്തപുരം ആർടിഒയുടെ മറുപടി. കഴിഞ്ഞ ജൂലൈ ഒന്നിനാണ് കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. സ്കൂട്ടർ ഓടിച്ചെത്തിയ കടകംപള്ളി പക്ഷേ ഹെൽമറ്റ് ധരിച്ചിരുന്നില്ല. വീഡിയോ ദൃശ്യങ്ങളടക്കം വൈറലായതോടെ ഹെൽമറ്റ് ധരിക്കാത്തതിന് ആർടിഒക്ക് പരാതിയും കിട്ടിയിരുന്നു. പരാതി ലഭിച്ചിട്ടും തെളിവായി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടും മോട്ടോർ വാഹന വകുപ്പ് ഇതുവരെയും നടപടികൾ സ്വീകരിച്ചില്ലെന്നാണ് വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിൽ നിന്നും വ്യക്തമാകുന്നത്.

എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം നൽകി കമ്പനി. നിലവിലുള്ള നി...
13/08/2026

എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം നൽകി കമ്പനി. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള പദാർത്ഥങ്ങളോ മരുന്നുകളോ പൈലറ്റുമാർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്ന് വ്യാഴാഴ്ച രാവിലെ അയച്ച ഇ-മെയിലിൽ പറയുന്നു ഓഗസ്റ്റ് 4 ന് ദില്ലി വിമാനത്തിലുണ്ടായ അപകടത്തിന് പിന്നാലെയാണ് ഉത്തരവ്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

പുത്തൂർ മൂഴിക്കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് സ്വദേശി ആദർശാണ് (30)കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ...
13/08/2026

പുത്തൂർ മൂഴിക്കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് സ്വദേശി ആദർശാണ് (30)കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് ഇടയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ്...
11/08/2026

മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ വിനു പ്രസാദിന്റെ ഭാര്യയെ പ്രസവത്തിന് വേണ്ടി പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ കൂട്ടിരിപ്പിന് വേണ്ടിയാണ് വിനു പ്രസാദ് എത്തിയിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്...
11/08/2026

തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആഭ്യന്തര മന്ത്രിക്കെതിരെ എഫ് ബി പോസ്റ്റ്‌ ഇട്ട മൊബൈൽ ഫോൺ കണ്ടെടുക്കാനാണ് കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയെങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെ ത...
11/08/2026

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. സംഗറെഡ്ഡി ജില്ലയിലെ ചിത്കുൽ ഗ്രാമത്തിൽ ഓഗസ്റ്റ് 5 നായിരുന്നു സംഭവം. ചിത്കുൽ ഗ്രാമത്തിലെ ബോണാലു ഉത്സവ ആഘോഷത്തിനിടെയാണ് ക്രൂരമായ മൃഗബലി നടന്നത്. ഉത്സവ ഘോഷയാത്രയ്ക്ക് ശേഷം പ്രദേശത്തെ പ്രതിഷ്ഠയ്ക്ക് മുന്നിൽ വെച്ച് പോത്തിനെ ബലി നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്.

ഉത്സവത്തോടനുബന്ധിച്ച് പോത്തിനെ ഘോഷയാത്രയായി കൊണ്ടുപോയി ദേവതകൾക്ക് മുന്നിൽ ബലി അർപ്പിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പടഞ്ചെരു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പാണിത്. വിഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്തെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവായ നീലം മധു മുദിരാജ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായിരുന്നു. മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിത സെക്ഷൻ 325 പ്രകാരമാണ് കേസ്. മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്നതിനെതിരെയുള്ള ഈ വകുപ്പ് പ്രകാരം അഞ്ച് വർഷം വരെ തടവുശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളും അനുബന്ധ തെളിവുകളും പരിശോധിച്ച് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പടഞ്ചെരു പൊലീസ് അറിയിച്ചു.

Address

Nedumangad
695541

Website

Alerts

Be the first to know and let us send you an email when News Story posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share