Inside Post

Inside Post മലനാടിന്‍റെ ഓരോ ഹൃദയ മിടിപ്പും ഞങ്ങള

രാജാക്കാടിന്റെ  #ശശിചേട്ടൻ ബാക്കി വെച്ചത് ...തെരുവിലെ സദാരണക്കാരൻ ആയിരുന്ന അസാധാരണ മനുഷ്യൻ.....  തെരുവിൽ അന്തിയുറങ്ങിയിര...
21/06/2026

രാജാക്കാടിന്റെ #ശശിചേട്ടൻ ബാക്കി വെച്ചത്
...തെരുവിലെ സദാരണക്കാരൻ ആയിരുന്ന അസാധാരണ മനുഷ്യൻ.....



തെരുവിൽ അന്തിയുറങ്ങിയിരുന്ന ഒരു മനുഷ്യൻ വിടപറയുമ്പോൾ തന്റെ പഴയ തുണിസഞ്ചിയിൽ ബാക്കിവെച്ചത് ഒരു ലക്ഷത്തിലധികം രൂപ

രാജാക്കാട് ടൗണിലെ തിരക്കുകൾക്കിടയിലൂടെ, ആരോടും പരിഭവമില്ലാതെ, ഒരക്ഷരം പോലും മിണ്ടാതെ നടന്നുനീങ്ങിയിരുന്ന പുതുശേരിയിൽ ശശി എന്ന അറുപത്തിനാലുകാരന്റെ ഓർമ്മകളിലാണ് നാടിപ്പോൾ. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആയിരുന്നു ശശിയുടെ അന്ത്യം.
എന്നാൽ, അദ്ദേഹത്തിന്റെ മരണശേഷം രാജാക്കാട് പഞ്ചായത്ത് അധികൃതർ നടത്തിയ തിരച്ചിലിലാണ് കണ്ടുനിന്നവരുടെ കണ്ണ് നിറയിച്ച ആ കാഴ്ച കണ്ടത്. ടൗണിലെ ജൂവലറിയോട് ചേർന്നുള്ള ഒരു ചെറിയ മുറിയിലായിരുന്നു ശശി തന്റെ തുണിസഞ്ചി സൂക്ഷിച്ചിരുന്നത്.ആ പഴയ സഞ്ചി തുറന്ന അധികൃതർ ഞെട്ടിപ്പോയി. കഠിനാധ്വാനം ചെയ്തും പലരും സഹായമായി നൽകിയും കിട്ടിയ തുക ഒന്നിനും ചിലവാക്കാതെ ആ പാവം മനുഷ്യൻ കൂട്ടിവെച്ചിട്ടുണ്ടായിരുന്നു. 500-ന്റെയും 200-ന്റെയും 100-ന്റെയുമെല്ലാം നോട്ടുകളായി 1,15,751 (ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുന്നൂറ്റി അമ്പത്തൊന്ന്) രൂപയാണ് ആ സഞ്ചിയിൽ അവശേഷിച്ചിരുന്നത്.

#രാജാക്കാട്ടുകാർക്ക് അത്ഭുതമായിരുന്ന ശശി
നാട്ടിൽ എവിടെയൊരു മരണം നടന്നാലും, എത്ര ദൂരത്താണെങ്കിലും ശശി അവിടെ കൃത്യമായെത്തും. കയ്യിലൊരു മൊബൈൽ ഫോണില്ല, ആരോടും സംസാരിക്കാറുമില്ല; എന്നിട്ടും ഈ മരണവാർത്തകൾ ശശി എങ്ങനെ അറിഞ്ഞിരുന്നു എന്നത് ഇന്നും നിഗൂഢതയാണ്.
മരണവീടുകളിൽ എത്തിയാൽ ചടങ്ങുകൾ പൂർത്തിയാകുന്നതുവരെ ഒരു നിശബ്ദ സാക്ഷിയായി അദ്ദേഹം ഉണ്ടാകും. സംസ്കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയ ശേഷമേ അവിടെനിന്ന് മടങ്ങാറുള്ളൂ.

മറ്റുള്ളവരുടെ വേർപാടിൽ കണ്ണീരാകാൻ ഓടിയെത്തിയിരുന്ന ശശിക്ക് വിട നൽകുമ്പോൾ രാജാക്കാട് ടൗണിന്റെ നെഞ്ച് ഇടറി . ഇനി ഒരു മരണവീടുകളിലും ആരും തിരക്കാതെ വന്നിരിക്കാൻ ആ നിശബ്ദ സാന്നിധ്യം ഉണ്ടാകില്ല.

08/06/2026

ഒരു നിമിഷം കൊണ്ട് ഇല്ലാതായത് ഒരു കുടുംബം ആണ്........

കൺ മുൻപിൽ വെച്ച് അമ്മയെ കാട്ടാന കൊണ്ടു പോയത്... ആ കുരുന്നിന്റെ മനസിൽ നിന്ന് എങ്ങനെ മായും

ഉത്തരം പറഞ്ഞെ മതിയാവു.... വനം വകുപ്പ്....നിങ്ങൾ കൊന്നതാണ്

attack

04/06/2026

എസ്തറിന്റെ ഇമ്മിണി വല്യ വിജയം.... പ്ലസ് 2 വിന് എല്ലാ വിഷയങ്ങൾക്കും A പ്ലസ്.....

നേട്ടം ഗ്രേസ് മാർക്ക് ഇല്ലാതെ...

ഇടുക്കിയിലെ ഈ മിടുക്കി നേടിയത് പൊന്നും വിജയം

03/06/2026

കാട്ടാനയുടെ മുന്നിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ട് ബൈക്ക് യാത്രികൾ

മൂന്നാർ ഉടുമൽപേട്ട അന്തർ സംസ്ഥാന പാതയിലാണ് സംഭവം.

എസ് വളവിനും പൊങ്കനോടക്കും ഇടയിലാണ് വിരി കൊമ്പൻ എന്ന കാട്ടന നിലയുറപ്പിച്ചിരുന്നത്.

ആനയുടെ സമീപത്തേയ്ക്ക് യുവാവ് ബൈക്കിൽ എത്തുകയായിരുന്നു.

ആന ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ബൈക്ക് താഴെയിട്ട് യുവാവ് ഓടി രക്ഷപെട്ടു.

01/06/2026

മുല്ലപെരിയാറിൽ നിന്നും കൂടുതൽ വെള്ളം ആവശ്യപെട്ട് ടി വി കെ

അണകെട്ടിൽ ജല നിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേയ്ക് ഒഴുക്കുന്ന വെള്ളം തമിഴ് നാടിന് നൽകണം

തമിഴ് നാട് കമ്പം എം എൽ എ ജഗനാഥ് മിശ്രയാണ് ആവശ്യം ഉന്നയിച്ചത്

നിലവിലെ സംഭരണ ശേഷി വർദ്ധിപ്പിയ്ക്കേണ്ടതില്ല

നിലവിലെ സാഹചര്യത്തിൽ, ഡാം നിറയുമ്പോൾ അധികമായി വരുന്ന വെള്ളം ഇടുക്കിയിലേയ്ക് ഒഴുക്കുകയാണ് ചെയ്യുന്നത്

ഇത് തമിഴ് നാട്ടിലേയ്ക് ഒഴുക്കണം

മുല്ലപെരിയാർ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിയ്ക്കരുതെന്നും എം എൽ എ

16/05/2026

പോലിസ് മുറയിൽ ഒരു പിറന്നാൾ ആഘോഷം. ദേവികുളം പോലിസ് സ്റ്റേഷനിൽ നിന്ന്....

12/05/2026

കുഴിത്തൊളു ദീപാ സ്കൂളിലെ രണ്ട് ബസുകൾ കത്തി നശിച്ചു

08/05/2026

അച്ഛനെയും കൊന്നു കുഴിച്ചുമൂടിയതായി സൂചന

#നെടുങ്കണ്ടം #ഇരട്ടക്കൊലപാതകം

പ്രതി സജിഎട്ടുവർഷം മുമ്പ് കാണാതായ പിതാവിനെ കൊലപ്പെടുത്തിയെന്ന് സംശയം

പിതാവ് മാത്യുവിനെ കൊലപ്പെടുത്തി സജി കുഴിച്ചുമൂടി എന്നാണ് സംശയം

പുരയിടം കുഴിച്ച് തെളിവെടുപ്പ് പരിശോധന പുരോഗമിയ്ക്കുന്നു

അസ്ഥി കഷ്ണം കണ്ടെത്തി

വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി

അമ്മയെയും സഹോദരനെയും ഇയാൾ കൊലപ്പെടുത്തി കുഴിച്ചുമൂടിയിരുന്നു

07/05/2026

പൂപ്പാറ ഒഴുപ്പിയ്ക്കൽ

വീട് നഷ്ടപെട്ട സ്ത്രീകൾ

26/03/2026

തെരഞ്ഞെടുപ്പ് ചൂടിനിടെ ഇടുക്കിയിൽ കാട്ടാന കൂട്ടത്തിന്റെ റൂട്ട് മാർച്ച്‌

Address

West Jn
Nedumkandam
685553

Alerts

Be the first to know and let us send you an email when Inside Post posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Inside Post:

Shortcuts

Share