Nte Nilambur

Nte Nilambur തേക്കിന്റെ സ്വന്തം നാട്

നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിലെ പുതിയ ഫോൺ നമ്പർ
01/07/2025

നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിലെ പുതിയ ഫോൺ നമ്പർ

26/06/2025
നിലമ്പൂരിൽ റബർ കൃഷി എത്തിയത് 1879 ജൂലൈ മാസത്തിൽറബ്ബർ തോട്ടങ്ങളുടെ (പ്ലാന്റേഷൻ റബ്ബർ ഇൻഡസ്ട്രി) പിതാവ് എന്നറിയപ്പെടുന്നത്...
21/06/2025

നിലമ്പൂരിൽ റബർ കൃഷി എത്തിയത് 1879 ജൂലൈ മാസത്തിൽ

റബ്ബർ തോട്ടങ്ങളുടെ (പ്ലാന്റേഷൻ റബ്ബർ ഇൻഡസ്ട്രി) പിതാവ് എന്നറിയപ്പെടുന്നത് സർ ഹെൻറി അലക്സാണ്ടർ വിക്ക്ഹാമിനെയാണ് (1846–1928). ബ്രിട്ടീഷ് പര്യവേക്ഷകനായിരുന്ന വിക്ക്ഹാമാണ് ബ്രസീലിൽ നിന്നും റബ്ബർ വിത്തുകൾ ആദ്യമായി ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് എത്തിക്കുന്നത്. ബ്രസീലിയൻ അധികാരികളുടെ അനുമതിയില്ലാതെ എഴുപതിനായിരത്തിലധികം റബ്ബർ വിത്തുകളാണ് വിക്ക്ഹാം ലണ്ടനിലേക്ക് കടത്തിക്കൊണ്ടു വന്നത്.

വിക്ക്ഹാമിന്റെ ഈ പ്രവർത്തി ആമസോണിയൻ റബ്ബർ ബൂമിന് അന്ത്യം കുറിച്ചു. ആമസോൺ പ്രദേശത്തെ ഏറ്റവും വലിയ ജൈവചോരണമായി ചരിത്രകാരന്മാർ വിക്ക്ഹാമിന്റെ ഈ പ്രവൃത്തിയെ രേഖപ്പെടുത്തുന്നു. വിക്ക്ഹാം ശേഖരിച്ച റബ്ബർസീഡുകൾ ഇംഗ്ലണ്ടിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻ ക്യൂവിൽ 1876 ജൂൺ മാസം 15 ന് എത്തിച്ചേർന്നു. ഇവിടെ മുളപ്പിച്ച വിത്തുകൾ തോട്ട നിർമ്മാണം ലക്ഷ്യമിട്ടു കൊണ്ട് വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടു പോയി. ഈ ശേഖരത്തിൽ നിന്നുള്ള വിത്തുകൾ ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ തെക്ക് കിഴക്കൻ ഏഷ്യയിലെ കോളനി രാജ്യങ്ങളിൽ റബ്ബർ കൃഷിക്ക് തുടക്കമിടുന്നത്.

ശ്രീലങ്കയിലെ ഹെനാറത്ത്ഗോഡ ബൊട്ടാണിക്കൽ ഗാർഡനിൽ ലഭിച്ച വിക്ക്ഹാം ശേഖരത്തിൽ നിന്നുള്ള 28 പാരാ റബ്ബർ തൈകളാണ് (Hevea brasiliensis) 1879 ജൂലൈ മാസം പരീക്ഷണാർത്ഥം നിലമ്പൂരിൽ നട്ടു പിടിപ്പിച്ചത്.

ഹെനാറത്ത്ഗോഡ ബൊട്ടാണിക്കൽ ഗാർഡനിലെ പ്രായം കൂടിയ റബ്ബർ മരത്തിനൊപ്പമുള്ള ഹെൻറി വിക്ക്ഹാമിന്റെ ചിത്രം (1913)

Credit: # Arun Sasi

𝐊𝐏𝐑കോഴിക്കോട് -മഞ്ചേരി -വഴിക്കടവ് 𝐋𝐒രാവിലെ കോഴിക്കോട് നിന്നും വഴിക്കടവിലേക്കുള്ള ഫസ്റ്റ് ബസ്. വൈകുന്നേരം വഴിക്കടവ് നിന്ന...
20/06/2025

𝐊𝐏𝐑
കോഴിക്കോട് -മഞ്ചേരി -വഴിക്കടവ് 𝐋𝐒

രാവിലെ കോഴിക്കോട് നിന്നും വഴിക്കടവിലേക്കുള്ള ഫസ്റ്റ് ബസ്. വൈകുന്നേരം വഴിക്കടവ് നിന്നും കോഴിക്കോട്ടേക്കുള്ള ലാസ്റ്റ് ബസ്.

ᴋᴏᴢʜɪᴋᴏᴅᴇ - ᴍᴀɴᴊᴇʀɪ - ᴠᴀᴢʜɪᴋᴋᴀᴅᴀᴠᴜ ʟꜱ

കോഴിക്കോട് - വഴിക്കടവ് 𝐋𝐒
വഴി : രാമനാട്ടുകര -കൊണ്ടോട്ടി -മഞ്ചേരി -എടവണ്ണ -നിലമ്പൂർ -ചുങ്കത്തറ -എടക്കര

🔹കോഴിക്കോട് - വഴിക്കടവ്

▫️കോഴിക്കോട് 𝟬𝟳:𝟭𝟬 𝗔𝗠
▫️രാമനാട്ടുകര 𝟬𝟳:𝟯𝟳 𝗔𝗠
▫️കൊണ്ടോട്ടി 𝟬𝟳:𝟱𝟴 𝗔𝗠
▫️മഞ്ചേരി 𝟬𝟴:𝟯𝟬 𝗔𝗠
▫️എടവണ്ണ 𝟬𝟴:𝟱𝟬 𝗔𝗠
▫️നിലമ്പൂർ 𝟬𝟵:𝟭𝟬 𝗔𝗠
▫️എടക്കര 𝟬𝟵:𝟯𝟱 𝗔𝗠
▫️വഴിക്കടവ് 𝟬𝟵:𝟰𝟱 𝗔𝗠

🔸കോഴിക്കോട് - മഞ്ചേരി

▫️കോഴിക്കോട് 𝟬𝟭:𝟰𝟱 𝗣𝗠
▫️രാമനാട്ടുകര 𝟬𝟮:𝟭𝟱 𝗣𝗠
▫️കൊണ്ടോട്ടി 𝟬𝟮:𝟯𝟱 𝗣𝗠
▫️മഞ്ചേരി 𝟬𝟯:𝟬𝟱 𝗣𝗠

🔹മഞ്ചേരി - വഴിക്കടവ്

▫️മഞ്ചേരി 𝟬𝟰:𝟬𝟬 𝗣𝗠
▫️എടവണ്ണ 𝟬𝟰:𝟮𝟬 𝗣𝗠
▫️നിലമ്പൂർ 𝟬𝟰:𝟰𝟬 𝗣𝗠
▫️എടക്കര 𝟬𝟱:𝟭𝟬 𝗣𝗠
▫️വഴിക്കടവ് 𝟬𝟱:𝟮𝟱 𝗣𝗠

🔸വഴിക്കടവ് - കോഴിക്കോട്

▫️വഴിക്കടവ് 𝟭𝟬:𝟭𝟬 𝗔𝗠 & 𝟬𝟲:𝟱𝟬 𝗣𝗠
▫️എടക്കര 𝟭𝟬:𝟮𝟯 𝗔𝗠 & 𝟬𝟳:𝟬𝟱 𝗣𝗠
▫️നിലമ്പൂർ 𝟭𝟬:𝟱𝟬 𝗔𝗠 & 𝟬𝟳:𝟯𝟱 𝗣𝗠
▫️എടവണ്ണ 𝟭𝟭:𝟭𝟬 𝗔𝗠 & 𝟬𝟴:𝟬𝟬 𝗣𝗠
▫️മഞ്ചേരി 𝟭𝟭:𝟯𝟱 𝗔𝗠 & 𝟬𝟴:𝟮𝟱 𝗣𝗠
▫️കൊണ്ടോട്ടി 𝟭𝟮:𝟭𝟬 𝗣𝗠 & 𝟬𝟵:𝟭𝟬 𝗣𝗠
▫️രാമനാട്ടുകര 𝟭𝟮:𝟯𝟱 𝗣𝗠 & 𝟬𝟵:𝟯𝟬 𝗣𝗠
▫️കോഴിക്കോട് 𝟬𝟭:𝟬𝟬 𝗣𝗠 & 𝟬𝟵:𝟱𝟬 𝗣𝗠

നിലമ്പൂരിൽ ആര് ജയിക്കും ???വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം 🔥🔥
18/06/2025

നിലമ്പൂരിൽ ആര് ജയിക്കും ???
വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം 🔥🔥

നീലഗിരി താഴ്‌വാരത്തു നിന്നും തേക്കിന്റെ നാട്ടിലൂടെ കരിമ്പനയുടെ നാട്ടിലേക്ക്𝗦𝗦𝗧 𝐕𝐚𝐳𝐡𝐢𝐤𝐤𝐚𝐝𝐚𝐯 -𝐏𝐚𝐥𝐚𝐤𝐤𝐚𝐝 𝐋𝐒വഴിക്കടവ് - പാലക്...
15/06/2025

നീലഗിരി താഴ്‌വാരത്തു നിന്നും തേക്കിന്റെ നാട്ടിലൂടെ കരിമ്പനയുടെ നാട്ടിലേക്ക്

𝗦𝗦𝗧
𝐕𝐚𝐳𝐡𝐢𝐤𝐤𝐚𝐝𝐚𝐯 -𝐏𝐚𝐥𝐚𝐤𝐤𝐚𝐝 𝐋𝐒

വഴിക്കടവ് - പാലക്കാട്‌ 𝐋𝐒
വഴി : എടക്കര -നിലമ്പൂർ -വണ്ടൂർ -പാണ്ടിക്കാട് -മേലാറ്റൂർ -അലനല്ലൂർ -മണ്ണാർക്കാട്

🔹വഴിക്കടവ് - പാലക്കാട്‌
▫️വഴിക്കടവ് 𝟬𝟳:𝟮𝟯 𝗔𝗠
▫️നിലമ്പൂർ 𝟬𝟳:𝟱𝟴 𝗔𝗠
▫️മേലാറ്റൂർ 𝟬𝟴:𝟱𝟴 𝗔𝗠
▫️മണ്ണാർക്കാട് 𝟬𝟵:𝟰𝟯-𝟰𝟴 𝗔𝗠
▫️പാലക്കാട്‌ 𝟭𝟬:𝟱𝟴 𝗔𝗠

🔸പാലക്കാട്‌ - വഴിക്കടവ്
▫️പാലക്കാട്‌ 𝟬𝟯:𝟰𝟴 𝗣𝗠
▫️മണ്ണാർക്കാട് 𝟬𝟰:𝟱𝟴 𝗣𝗠
▫️മേലാറ്റൂർ 𝟬𝟱:𝟰𝟬 𝗣𝗠
▫️നിലമ്പൂർ 𝟬𝟲:𝟰𝟯 𝗣𝗠
▫️വഴിക്കടവ് 𝟬𝟳:𝟭𝟴 𝗣𝗠

വണ്ടൂരിൽ സ്വകാര്യ ബസ്സിന് മുകളിൽ മരം വീണു.വണ്ടൂർ: പുളിയാക്കോട് സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം. വഴിയരികിലെ ആൽമരമാണ്...
27/05/2025

വണ്ടൂരിൽ സ്വകാര്യ ബസ്സിന് മുകളിൽ മരം വീണു.

വണ്ടൂർ: പുളിയാക്കോട് സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം. വഴിയരികിലെ ആൽമരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്. ബസിന്‍റെ ഒരു ഭാഗം പൂർണ്ണമായും തകര്‍ന്ന നിലയിലാണ്. പൊലീസും അഗ്നിസുരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ബസില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തില്‍ ഒരു യാത്രക്കാരന് പരിക്കേറ്റു. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.

*ശ്രദ്ധിക്കുക* : കേരളത്തിൽ കാലവർഷം ശക്തിപ്പെട്ടിരിക്കുന്നു. അടുത്ത മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്...
27/05/2025

*ശ്രദ്ധിക്കുക* : കേരളത്തിൽ കാലവർഷം ശക്തിപ്പെട്ടിരിക്കുന്നു. അടുത്ത മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് റെഡ് അലർട്ട് കാലാവസ്ഥ വിഭാഗം നൽകിയിട്ടുണ്ട്. അതിരാവിലെ ജോലിക്കിറങ്ങുന്നവർ, കാൽനടക്കാർ, ടാപ്പിംഗ് തൊഴിലാളികൾ, പാൽ, പത്രം എന്നിവ വിതരണം നടത്തുന്നവർ, പാടത്തും പറമ്പിലും ജോലിക്കിറങ്ങുന്നവർ, പശുവളർത്തലിൽ ഏർപ്പെട്ട തൊഴിലാളികൾ എന്നിവർ ഏറെ ശ്രദ്ധിക്കുക -തെങ്ങ്, കമുക്, മരങ്ങൾ, ചില്ലകൾ ‘ എന്നിവ വൈദ്യുതി ലൈനുകളിലേക്ക് മറിഞ്ഞ് വീണ് വൈദ്യുതി കാലുകൾ, ലൈനുകൾ എന്നിവ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധാലുക്കളായിരിക്കുക. പൊട്ടിവീണ വൈദ്യുതി ലൈനുകളിൽ വൈദ്യുതി ഉണ്ടായേക്കാം. യാതൊരു കാരണവശാലും അവയിൽ സ്പർശിക്കരുത്. അരെയും തൊടാൻ അനുവദിക്കുകയുമരുത്. എത്രയും പെട്ടെന്ന് അടുത്തുള്ള KSEB സെക്ഷൻ ഓഫീസിൽ വിവരം അറിയിക്കുക : Ph: 04931 220224
KSEB നിലമ്പൂർ
24/05/2025/10:30 PM

മാനവേദന്‍, ലിറ്റില്‍ഫ്ലവര്‍, മജ്മഅ് സ്കൂളുകളിലെ നൂറുക്കണക്കിന് കുട്ടികളും, മറ്റു യാത്രക്കാരും ദിനം പ്രതി ഉപയോഗിച്ചിരുന്ന...
26/05/2025

മാനവേദന്‍, ലിറ്റില്‍ഫ്ലവര്‍, മജ്മഅ് സ്കൂളുകളിലെ നൂറുക്കണക്കിന് കുട്ടികളും, മറ്റു യാത്രക്കാരും ദിനം പ്രതി ഉപയോഗിച്ചിരുന്ന നിലമ്പൂര്‍ ജനതപ്പടിയിലെ ബസ് കാത്തിരുപ്പ് കേന്ദ്രം സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പൂര്‍ണ്ണമായും പൊളിച്ച് നീക്കിയിരിക്കുന്നു.,

മഴക്കാലത്ത് കുട്ടികള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് മഴ നനയാതെ ബസ് കാത്തുനില്‍ക്കാനുളള പകരം താല്‍ക്കാലിക സംവിധാനങ്ങള്‍പോലും ഒരുക്കാതെയാണ് എന്തിന് വേണ്ടിയാണെങ്കിലും മഴക്കാലത്തിന് തൊട്ടടുത്ത ദിവസങ്ങളിലായി ജനതപ്പടിയിലെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ണ്ണമായും പൊളിച്ച് നീക്കിയിരിക്കുന്നത്.

ബസ്റ്റോപ് പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ യാത്രക്കാരായ
സ്കൂള്‍ കുട്ടികള്‍ക്കുള്‍പ്പെടെ മഴ നനയാതെ ബസ് കാത്തുനില്‍ക്കാനുളള താല്‍ക്കാലിക സംവിധാനമെങ്കിലും സ്കൂളുകള്‍ തുറക്കുന്നതിന് മുന്‍പായി ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണം.

ചന്തക്കുന്ന് ബസ്റ്റാന്‍റിന്‍റെ ഗതി ജനതപ്പടി ബസ്റ്റോപിന് ഉണ്ടാവരുത്...!!

-MTR

വയറുവേദന, അസിഡിറ്റി, ഇടയ്ക്കിടെയുള്ള വയറിളക്കം… ഇതൊക്കെ നിങ്ങളുടെ സ്ഥിരരോഗങ്ങളാണോ?അങ്ങനെയെങ്കിൽ, അത് സാധാരണ പ്രശ്നം അല്ല...
05/05/2025

വയറുവേദന, അസിഡിറ്റി, ഇടയ്ക്കിടെയുള്ള വയറിളക്കം… ഇതൊക്കെ നിങ്ങളുടെ സ്ഥിരരോഗങ്ങളാണോ?

അങ്ങനെയെങ്കിൽ, അത് സാധാരണ പ്രശ്നം അല്ലെന്ന് തിരിച്ചറിയാനുള്ള സമയമാണിത്. ശരീരത്തെ പിന്നിൽ നിന്ന് തളർത്തുന്ന ഇത്തരം ലക്ഷണങ്ങൾ, ഒരിക്കലും അവഗണിക്കരുത്.
കൃത്യമായ പരിശോധനയും ആധുനിക ചികിത്സാ രീതികളുമായി Blessing Healthcare-ൽ വിദഗ്ധനായ Dr. Antony Joseph ന്റെ സേവനങ്ങൾ ഇനി നിങ്ങൾക്ക് ലഭ്യമാണ്. .

വൈകാതെ ബുക്ക് ചെയ്യൂ📞8086 928 609 | 8301 928 609

മൂത്രാശയ സംബന്ധമായ രോഗങ്ങൾ വേഗത്തിൽ തിരിച്ചറിയാനും, കാര്യക്ഷമമായി ചികിത്സിക്കാനും അനുഭവസമ്പത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പ...
05/05/2025

മൂത്രാശയ സംബന്ധമായ രോഗങ്ങൾ വേഗത്തിൽ തിരിച്ചറിയാനും, കാര്യക്ഷമമായി ചികിത്സിക്കാനും അനുഭവസമ്പത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കൂ.

യൂറോളജി വിദഗ്ധൻ Dr. Shijuth M R ന്റെ പരിചരണം
ഇപ്പോൾ ബ്ലെസ്സിംഗ് ഹെൽത്ത് കെയറിൽ ബുധനാഴ്ച്ചകളിൽ വൈകിട്ട് 5:30 മുതൽ ലഭ്യമാണ്..

ഇന്ന് തന്നെ ബുക്ക്‌ ചെയ്യൂ 📞8086 928 609 | 8301 928 609

Address


Website

Alerts

Be the first to know and let us send you an email when Nte Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nte Nilambur:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share