
30/07/2025
കായംകുളം ഗവ.വനിതാ പോളിടെക്നിക് കോളേജിൽ ത്രിവൽസര എൻജിനീയറിംഗ് കോഴ്സുകളായ ഇലക്ട്രോണിക്സ് എൻജിനീയറിങ്,കമ്പ്യൂട്ടർ എൻജിനീയറിങ്,ഡിപ്ലോമ ഇൻ കോമേഴ്സ് പ്രാക്ടീസ് (DCP) എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കായി ജൂലൈ 31ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.താല്പര്യമുള്ള പെൺകുട്ടികൾ കായംകുളം ഗവൺമെൻറ് വനിത പോളിടെക്നിക്കിൽ ജൂലൈ 31 രാവിലെ 9 മണിക്ക് എത്തി രജിസ്റ്റർ ചെയ്തു സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗങ്ങൾക്കും സൗജന്യമായി കോഴ്സ് പൂർത്തിയാക്കാവുന്നതാണ്. പ്രായപരിധിയില്ല.