Paika News

Paika News PAIKA NEWS is one of the emerging online news portal concentrating instant delivery of news from Kottayam district. We have a vision with social commitments.

We believe the great value on quality, truth and credibility. See less Paika is a small Village/hamlet in Lalam Taluk in Kottayam District of Kerala State, India. It comes under Meenachil Panchayath. It belongs to South Kerala Division . It is located 23 KM towards East from District head quarters Kottayam. 10 KM from Lalam. 158 KM from State capital Thiruvananthapuram

ഇന്നുണ്ടായ ശക്തമായ കാറ്റിൽ പൂവരണി വെട്ടത്ത് ജോയിയുടെ തേക്കുമരങ്ങൾ മറിഞ്ഞു വീണു.
25/07/2025

ഇന്നുണ്ടായ ശക്തമായ കാറ്റിൽ പൂവരണി വെട്ടത്ത് ജോയിയുടെ തേക്കുമരങ്ങൾ മറിഞ്ഞു വീണു.

*ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പാലാ മരിയസദനത്തിൽ ബോധവത്കരണ ക്ലാസും, സ്നേഹവിരുന്നും നടത്തി.*പാലാ: ലയൺസ് 31...
25/07/2025

*ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പാലാ മരിയസദനത്തിൽ ബോധവത്കരണ ക്ലാസും, സ്നേഹവിരുന്നും നടത്തി.*

പാലാ: ലയൺസ് 318B യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും, ഹംഗർ റിലീഫ് പ്രോജെക്ടിന്റെ ഭാഗമായി സ്നേഹവിരുന്നും നടത്തി. പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ലയൺസ് ക്ലബ്‌ പ്രസിഡന്റ് മനേഷ് ജോസ് കല്ലറക്കലിന്റെ അധ്യക്ഷതയിൽ മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു.

ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മരിയസദനം ഡയറക്ടർ സന്തോഷ്‌ ജോസഫ്, ക്ലബ് ട്രെഷറർ സ്റ്റാൻലി തട്ടാംപറമ്പിൽ, ബിജു പി ബി തുടങ്ങിയവർ പ്രസംഗിച്ചു.. അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫിനെ ആദരിക്കുകയും ചെയ്തു. പ്രമുഖ സൈക്കോളജിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ ഷാജിമോൻ മാത്യു ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

മരിയസദനത്തിലെ അഞ്ഞൂറോളം അന്തേവാസികളും ജീവനക്കാരും ബോധവത്കരണ ക്ലാസിൽ പങ്കെടുത്തു.

25/07/2025

ഇന്ന് ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ കണ്ണൂരിലെ കിണറ്റിൽ നിന്നും ' പോലീസും നാട്ടുകാര്യം ചേർന്ന് പിടി കൂടുന്നു.

ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായെന്ന് സൂചന കണ്ണൂർ ഡി.സി.സി ഓഫിസിന് സമീപത്ആൾ താമസമില്ലാത്ത വീട്ടില...
25/07/2025

ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായെന്ന് സൂചന കണ്ണൂർ ഡി.സി.സി ഓഫിസിന് സമീപത്ആൾ താമസമില്ലാത്ത വീട്ടിലെ കിണറ്റിൽനിന്ന്

ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് തടവ് ചാടിയത്. സൗമ്യ കൊലക്കേസ് പ്രതിയാണ്. ഗോവിന്ദച്ചാമിക്കാ...
25/07/2025

ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് തടവ് ചാടിയത്. സൗമ്യ കൊലക്കേസ് പ്രതിയാണ്. ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചില്‍ ഇന്ന് പുലർച്ചെയാണ് ജയില്‍ ചാടിയത് എന്നാണ് നിഗമനം. സെല്ലിന്റെ കമ്പി മുറിച്ചാണ് ജയില്‍ ചാടിയിരിക്കുന്നത് എന്നാണ് വിവരം.

സഹ തടവുകാരെ ചോദ്യം ചെയ്ത വരികയാണ്. സമീപത്തെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍, റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് തെരച്ചില്‍ ഊർജിതമാക്കി. അയല്‍ സംസ്ഥാനങ്ങള്‍ക്കും കൊടും കുറ്റവാളി ജയിലില്‍ ചാടിയ വിവരം കൈമാറിയിട്ടുണ്ട്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പൂർണ ആരോഗ്യവാനായ ഒരാളെപോലെ ഗോവിന്ദച്ചാമിയ്ക്ക് ജയില്‍ ചാടാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

'.

ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രക...
24/07/2025

ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂലൈ 25) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ഉത്തരവായി. ജൂലൈ 28 വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.

മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിർദ്ദേശം നൽകിപാലാ: മഹാത്മാഗാന്...
24/07/2025

മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി

പാലാ: മഹാത്മാഗാന്ധിയെയും അന്തരിച്ച നേതാക്കളെയും അധിക്ഷേപിച്ചു സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട നടൻ വിനായകനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിർദ്ദേശം നൽകിയത്.

മഹാത്മാഗാന്ധി, അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേരുകള്‍ കുറിച്ചു കൊണ്ടായിരുന്നു മോശപ്പെട്ട ഭാഷയില്‍ വിനായകന്‍ ഫേസ് ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.

ഗാന്ധിജിയെ അധിക്ഷേപിച്ചതിനെതിരെ 1950 ലെ നെയിംസ് ആൻ്റ് എബ്ളംസ് ആക്ട്, 197 ലെ നാഷണൽ ഹോണർ ആക്ട് എന്നിവ പ്രകാരം നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. നടനെതിരെ സിനിമാതാരസംഘടന നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു.

24/07/2025

മൂന്നര പതിറ്റാണ്ട് മുമ്പ് ശിഷ്യന് അധ്യാപിക അയച്ച കത്ത് ഇനി വായന ലോകത്തിന് സ്വന്തം

പാലാ: മൂന്നരപതിറ്റാണ്ടു മുൻപ് നാലാം ക്ലാസുകാരനായിരുന്ന ശിഷ്യന് അധ്യാപിക അന്ന് അയച്ച മറുപടി കത്ത് ഇനി വായന ലോകത്തിന് സ്വന്തം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രൻ രചിച്ച 'വേരുകൾ ചിരിക്കാറുണ്ട്' എന്ന അനുഭവക്കുറിപ്പിലാണ് പാലാ കണ്ണാടിയുറുമ്പ് സെൻ്റ് ജോസഫ് സ്കൂളിലെ അധ്യാപികയായിരുന്ന സിസ്റ്റർ ജൂഡിത്ത് മുപ്പത്തിയഞ്ച് വർഷം മുമ്പ് അയച്ച കത്ത് ഉൾച്ചേർത്തിരിക്കുന്നത്. സംഗീത് അടുത്തിടെ രചിച്ച അനുഭവക്കുറിപ്പിൻ്റെ ഒന്നാം അധ്യായത്തിൻ്റെ പേര് 'ഹൃദയം തുന്നിയ കത്ത് 'എന്നാണ്. പുസ്തകത്തിൽ ഉൾച്ചേർത്ത കത്ത് സംഗീതിൻ്റെ ജീവിത യാത്രയുടെ കരുത്തായിരുന്നു. തൊണ്ണൂറുകളിലെ ഒരു ക്രിസ്തുമസ് കാലത്താണ് സംഗീതിൻ്റെ വിലാസത്തിൽ സിസ്റ്റർ ജൂഡിത്തിൻ്റെ മറുപടി കത്ത് വന്നത്. 35 വർഷം സൂക്ഷിച്ചു വച്ച ഈ കത്തിൽ നിന്നാണ് പുതിയ പുസ്തകത്തിലെ ഒന്നാം അധ്യായം ആരംഭിക്കുന്നത്. പാലക്കാട് പഴമ്പാലക്കോട് സ്കൂളിലെ മലയാളം അധ്യാപകനായ സംഗീത് തിരുവില്വാമലയിലാണ് താമസിക്കുന്നത്. കർക്കിടക വാവു ദിവസമായ ഇന്നലെ തിരുവില്വാമലയിൽ നിന്നും പാലാ പുലിയന്നൂരിൽ സെറാഫിക് കോൺവെൻ്റിൽ വിശ്രമജീവിതം നയിക്കുന്ന സിസ്റ്ററിന് സംഗീത് ബുക്ക് നേരിട്ടു കൈമാറി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തൻ്റെ കത്ത് സൂക്ഷിച്ചു വച്ച് അത് അനുഭവക്കുറിപ്പിൽ ചേർത്തതിൽ അത്യധികം സന്തോഷമുണ്ടെന്ന് സിസ്റ്റർ ജൂഡിത്ത് പറഞ്ഞു. ഡോ. സംഗീത് രവീന്ദ്രൻ്റെ ഒമ്പതാമത്തെ പുസ്തകമാണ് 'വേരുകൾ ചിരിക്കാറുണ്ട്''

24/07/2025

പരിശുദ്ധ ഗ്വാഡലൂപ്പേ മാതാ ദേവാലയം, പാലാ

വിശുദ്ധ കുരിശിന്റെ പ്രയാണം

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയിൽ സാധാരണ ജൂബിലി വർഷം പ്രഖ്യാപിച്ചതിന്റെ ഭാഗമായി രൂപതയിലെ എട്ടു മേഖലകളിലായി വിശുദ്ധ കുരിശിന്റെ പ്രയാണം നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി പരിശുദ്ധ ഗ്വഡലുപ്പേ മാതാ ദേവാലയം ഉൾക്കൊള്ളുന്ന പട്ടിത്താന മേഖലയിലേക്ക് അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പിതാവ് ആശിർവദിച്ചു നൽകിയ വിശുദ്ധ കുരിശിന്റെ പ്രയാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. വിശുദ്ധ കുരിശ് ഇപ്പോൾ ആണ്ടൂർ ദേവാലയത്തിലാണ് ഉള്ളത് അവിടെ നിന്നും ഇരുപത്തിയേഴാം തീയതി ഞായറാഴ്‌ച പരിശുദ്ധ ഗ്വഡലൂപ്പേമാതാ ദേവാലയത്തിലേക്ക് എത്തിച്ചേരും. വൈകുന്നേരം അഞ്ചുമണിക്ക് പാലാ വലിയ പാലം ജംഗ്ഷനിൽ ഇടവക ഒന്നാകെ വിശുദ്ധ കുരിശ് സ്വീകരിക്കുന്നു. തുടർന്ന് പ്രദക്ഷിണമായി ദേവാലയത്തിലേക്ക് ആറുമണിയോടു കൂടി എത്തിച്ചേരുന്നു. തുടർന്ന് കുമ്പസാരവും 6.30 pm ന് പട്ടിത്താനം മേഖലയിലെ മുഴുവൻ വൈദികരും പങ്കെടുക്കുന്ന സമൂഹബലിയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. തുടർന്ന് സ്നേഹവിരുന്ന് എന്നിവ നടക്കുംജോർജ് പള്ളിപറമ്പിൽ (ട്രസ്റ്റി),ഷെറിൻ കെ.സി ,എബിൻ ജോസഫ് (ഇടവക സെക്രട്ടറി) മരുതോലിൽ ,എം .പി മണിലാൽ ( വികസന സമിതി സെക്രട്ടറി) ജോസഫ് ചിത്രവേലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

24/07/2025

സൗജന്യ നേത്രപരിശോധന ക്യാമ്പ്

പാലാ. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും, പാലാ ഗാഡലൂപ്പേ മാതാ ഇടവക വികസന സമിതിയും, കോട്ടയം മെഡിക്കൽ കോളേജും, ദേശീയ അന്ധതാനീയന്ത്രണ പദ്ധതിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ്, ഗാഡലൂപ്പേ മാതാ ദൈവാലയത്തിൽ, 2025 ജൂലൈ 26 ശനിയാഴച രാവിലെ 9 മണി മുതൽ 1.00 മണി വരെ സംഘടിപ്പിക്കുന്നു.

ഇടവക വികാരി ഫാ. ജോഷി പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാദർ അഗസ്റ്റിൻ ബിനോയി മേച്ചേരിയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.ജോർജ് പള്ളിപറമ്പിൽ (ട്രസ്റ്റി),ഷെറിൻ കെ.സി ,എബിൻ ജോസഫ് (ഇടവക സെക്രട്ടറി) മരുതോലിൽ ,എം .പി മണിലാൽ ( വികസന സമിതി സെക്രട്ടറി) ജോസഫ് ചിത്രവേലി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

*ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ (25/07/2025)* തിരുവനന്തപുരംജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ  വിതരണം വെള്ളിയാഴ്ച...
24/07/2025

*ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ (25/07/2025)*

തിരുവനന്തപുരം
ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു.
62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌.
26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യേണ്ടത്.

പാലാ രൂപതയുടെ മുൻ വികാരി ജനറാളും പാലാ കത്തീഡ്രൽ വികാരിയും ആയിരുന്ന ഫാ. ജോർജ് ചൂരക്കാട്ട് അന്തരിച്ചു.പാലാ കത്തീഡ്രലിനോട് ...
24/07/2025

പാലാ രൂപതയുടെ മുൻ വികാരി ജനറാളും പാലാ കത്തീഡ്രൽ വികാരിയും ആയിരുന്ന ഫാ. ജോർജ് ചൂരക്കാട്ട് അന്തരിച്ചു.പാലാ കത്തീഡ്രലിനോട് ചേർന്നുള്ള പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
പാദുവാ ഇടവകാംഗമായിരുന്ന ഫാ. ജോർജ് ചൂരക്കാട്ട് 1968 ലാണ് പൗരോഹിത്യം സ്വീകരിക്കുന്നത്. സംസ്‌കാരം നാളെ1.30 ന് പാദുവ സെൻ്റ് ആൻ്റണീസ് പള്ളിയിൽ

Address


Telephone

+919745604817

Website

Alerts

Be the first to know and let us send you an email when Paika News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Paika News:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share