MoneyMaax Infotrade

MoneyMaax Infotrade Stock Market Advice

ഇന്ന് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് പ്രേമികളുടെ ഒരു  പ്രത്യേക ദിവസമാണ് . ഈ ദിവസം 1875 ലാണ്  ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്...
09/07/2020

ഇന്ന് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് പ്രേമികളുടെ ഒരു പ്രത്യേക ദിവസമാണ് . ഈ ദിവസം 1875 ലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് പിറന്നത്.

എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്  #ഡിസ്‌കൗണ്ട് ബ്രോക്കർ ആണോ ഫുൾ ടൈം ബ്രോക്കർ ആണോ നല്ലത്?. ഇവ രണ്ടും രണ്ട് തരത്തിലുള്ള...
05/07/2020

എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് #ഡിസ്‌കൗണ്ട് ബ്രോക്കർ ആണോ ഫുൾ ടൈം ബ്രോക്കർ ആണോ നല്ലത്?. ഇവ രണ്ടും രണ്ട് തരത്തിലുള്ള നിക്ഷേപകർ അല്ലെങ്കിൽ ട്രേഡേഴ്സ്നുള്ളതാണ്.

1- ഡിസ്‌കൗണ്ട് ബ്രോക്കർ : ഷെയർ മാർക്കറ്റിനെ കുറിച് ഒരുവിധം അറിയാവുന്ന അല്ലെങ്കിൽ കാര്യങ്ങൾ മറ്റൊരാളുടെ സഹായം ഇല്ലാതെ ഇന്റർനെറ്റിലൂടെ പഠിക്കാനും കൂടുതൽ അറിവ് നേടാനും. അതിലൂടെ കമ്മീഷൻ ഒഴിവാക്കാനും ഒരുപക്ഷെ ഒട്ടും കമ്മീഷൻ ഇല്ലാതെ ട്രേഡ്/ഇൻവെസ്റ്റ്‌ ചെയ്യാൻ താല്പര്യം ഉള്ളവർക്കു ഇവരെ സെലക്ട്‌ ചെയ്യാം.

2- ഫുൾ ടൈം ബ്രോക്കർ : ഷെയർ മാർക്കറ്റിനെ കുറിച് വലിയ ഐഡിയ ഒന്നും ഇല്ലാത്തവർക്ക് ഇവരെ സമീപിക്കാം, ഡിസ്‌കൗണ്ട് ബ്രോക്കർ ചാർജ് ചെയ്യുന്നതിനേക്കാളും ഇരട്ടി ചാർജ് ചെയ്യും. ഡെഡിക്കേറ്റഡ് ആളുകൾ സപ്പോർട്ട് ചെയ്യാനുണ്ടാവും ശെനിയാഴ്ചപോലും നമ്മൾ കേട്ടിട്ടില്ലാത്ത സ്റ്റോക്കുകൾ വാങ്ങാനുള്ള റെക്കമെൻഡേഷൻ തരും. പല ഫുൾ ടൈം ബ്രോക്കറുമാർക്കും നല്ല ഒരു മൊബൈൽ ട്രേഡിങ്ങ് ആപ്പ് പോലും ഇല്ല എന്നുള്ളതാണ് സത്യം.

12/05/2020
International Nurse day...
12/05/2020

International Nurse day...

നിങ്ങൾ ഇപ്പോഴും  #പേപ്പർ_Visiting_Card ആണോ ഉപയോഗിക്കുന്നത്  യുഗത്തിലേക്ക് മാറൂ...     നിങ്ങളുടെ സംരംഭത്തിന് ഇതുപോലുള്ള ഡ...
11/05/2020

നിങ്ങൾ ഇപ്പോഴും #പേപ്പർ_Visiting_Card ആണോ ഉപയോഗിക്കുന്നത്
യുഗത്തിലേക്ക് മാറൂ...

നിങ്ങളുടെ സംരംഭത്തിന് ഇതുപോലുള്ള ഡിജിറ്റൽ വിസിറ്റിംഗ് കാർഡ് & മിനി വെബ്സൈറ്റ് ചെയ്യണോ....

👉 ഒറ്റ ക്ലിക്കിൽ Call, WhatsApp, e-mail, Facebook എന്നിവ ചെയ്യാം

👉 Company & Service Details
👉 Google Map
👉 Payment Gateway
👉 One Click Save
👉 Enquiry Form
👉 Website
👉 Social Media links
👉 Quick forward & Share
💡💡💡💡💡💡💡
PRICE
NOW @ 999/-
⌨️⌨️⌨️⌨️⌨️⌨️⌨️⌨️
⭕⭕⭕⭕⭕⭕
For more details :👇click
https://wa.me/919020263333?text=DigitalvCard


Google Pay - 9020263333

Sent Unlimited 👨🏻‍💻

Join our platform to define your investment strategy and become a successful long-term investor!
11/05/2020

Join our platform to define your investment strategy and become a successful long-term investor!

Happy Independence day
14/08/2019

Happy Independence day

31/07/2019

കോടികൾ സമ്പാദ്യമുള്ള കൊഫീ ഡേ സ്ഥാപകൻ സിദ്ധാർഥ് ഇന്നു എവിടെ എന്തു സംഭവിച്ചു അദ്ദേഹത്തിനു

25/07/2019

ഈ വണ്ടി കണ്ണ് കെട്ടി ഓടിച്ചാലും നമ്മളെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും അറിയണം ടെസ്ലയുടെ പ്രേത്യേകതകൾ

25/07/2019

ഡിഗ്രി ഇല്ല ഭാഷ അറിയില്ല , ആളുകളെ പരിചയമില്ല , ആകെ അറിയാവുന്ന ജോലി കൂലി പണി ,അറിയപ്പെടുന്നത് ഒരു കുടിയേ....

പരാജയത്തില്‍ നിന്നുയര്‍ന്ന വിജയം, അഥവാ  #സ്വിഗ്ഗി2014ല്‍, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയില്‍ ഒട്ടേറെ കമ്പനികള്‍ നിറഞ്ഞു ന...
24/07/2019

പരാജയത്തില്‍ നിന്നുയര്‍ന്ന വിജയം, അഥവാ #സ്വിഗ്ഗി

2014ല്‍, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയില്‍ ഒട്ടേറെ കമ്പനികള്‍ നിറഞ്ഞു നില്‍ക്കുന്ന കാലത്താണ് സ്വിഗ്ഗി ആ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഇനിയൊരു കമ്പനിക്ക് കൂടി ഇടമുണ്ടോ എന്ന സംശയം പല ഭാഗത്തുനിന്നും പൊന്തിവന്നിരുന്നു.

പക്ഷേ വെറും നാലു വര്‍ഷം കൊണ്ട് ഫുഡ് ടെക് കമ്പനികളിലെ യൂണികോണ്‍ ആയി സ്വിഗ്ഗി ആ സംശയങ്ങളെ വേരോടെ പിഴുതെറിഞ്ഞു. സ്വിഗ്ഗിയുടെ സ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജേറ്റിയുടെ രക്തത്തില്‍ തന്നെ സംരംഭകത്വം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.

വിജയവാഡയില്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ സംരംഭകനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. അമ്മ സ്വന്തം ക്ലിനിക്കുള്ള ഡോക്ടറും. ഇതു കൂടാതെ ബ്യൂട്ടി പാര്‍ലര്‍ ശൃംഖലയും അമ്മയ്ക്കുണ്ടായിരുന്നു. ഈ കുടുംബ പശ്ചാത്തലവും അപരിചിതമായ സ്ഥലങ്ങള്‍ തേടിയുള്ള യാത്രകളുമാണ് തന്നിലെ സംരംഭകനെ വാര്‍ത്തെടുത്തതെന്ന് ശ്രീഹര്‍ഷ പറയുന്നു.

ബിറ്റ്‌സ് പിലാനിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ ശ്രീഹര്‍ഷയെ ആകര്‍ഷിച്ചിരുന്നത് സംരംഭകരുടെ വിജയകഥകളാണ്. ടെക് സ്റ്റാര്‍ട്ടപ്പ് റെഡ്ബസ് പോലുള്ളവയുടെ വിജയം ഇദ്ദേഹത്തെ പ്രചോദിപ്പിച്ചു. അങ്ങനെയാണ് നന്ദന്‍ റെഡ്ഡിയുമായി ചേര്‍ന്ന ശ്രീഹര്‍ഷ സ്വന്തം സംരംഭത്തിന് തുടക്കമിടുന്നത്.

അന്ന്, പ്രമുഖ ഇ കൊമേഴ്‌സ് കമ്പനികള്‍ക്കു പോലും ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് സംവിധാനം സുസജ്ജമായിട്ടുണ്ടായില്ല. അസംഘടിതമായ ഈ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രീഹര്‍ഷയും നന്ദനും ചേര്‍ന്ന് Bundl എന്ന കമ്പനി ആരംഭിച്ചു. പക്ഷേ ഇവര്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴേയ്ക്കും സാഹചര്യങ്ങള്‍ ഏറെ മാറി.

ഇ കൊമേഴ്‌സ് കമ്പനികള്‍ ലോജിസ്റ്റിക്‌സ്, ഷിപ്പിംഗ് രംഗത്ത് സജീവമായി. ഇവര്‍ പ്രതീക്ഷിച്ച ബിസിനസ് കിട്ടാതെയായി. അതോടെ ശ്രീഹര്‍ഷയും നന്ദനും ചുവടുമാറ്റി. ”ആദ്യ കമ്പനി പരാജയമായെങ്കിലും ഞങ്ങള്‍ ഒരു കാര്യം പഠിച്ചു. പല കമ്പനികളും അവരുടെ വളര്‍ച്ചയ്ക്കു വേണ്ടി ടെക്‌നോളജി വേï വിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ല.

ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കാന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ മികച്ചൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്ന് വ്യക്തമായി,” ശ്രീഹര്‍ഷ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഉപഭോക്താക്കളെ മനസില്‍ കണ്ടുള്ള, മികവുറ്റ ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ് സ്വിഗ്ഗിയുടെ കരുത്തെന്ന് പിന്നീട് വന്‍കിട നിക്ഷേപകരും വ്യക്തമാക്കിയിട്ടുണ്ട്.

അതോടൊപ്പം മികച്ച മാനേജ്‌മെന്റ് ടീമിനെയും ശ്രീഹര്‍ഷയും നന്ദനും ചേര്‍ന്ന് വാര്‍ത്തെടുത്തു. ശ്രീഹര്‍ഷയും നന്ദനും ചേര്‍ന്ന് ടീമിലേക്ക് കൊണ്ടുവന്ന ഐഐറ്റിയില്‍ നിന്ന് പഠിച്ചിറങ്ങിയ രാഹുല്‍ ജെമിനിയാണ് സ്വിഗ്ഗിയുടെ ടെക്‌നോളജി സംവിധാനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം.

ലോജിസ്റ്റിക്‌സ് ശൃംഖല കുറ്റമറ്റ രീതിയില്‍ ആദ്യകാലം മുതല്‍ സ്വിഗ്ഗി കൈകാര്യം ചെയ്തിരുന്നു. ഇന്ന് വന്‍തോതില്‍ നിക്ഷേപം തേടിയെത്തുന്ന ഫുഡ് ടെക് കമ്പനിയാണ് സ്വിഗ്ഗി

കടപ്പാട് dhanam business magazine

22/07/2019

അന്ന് #ടിക് #ടോക്കിന് നഷ്ടം പ്രതിദിനം 3.5 കോടി രൂപ!

*മലയാളികളുടെയുള്‍പ്പടെ ഇഷ്ട ആപ്പായ ടിക് ടോക്കിന്റെ ഉടമസ്ഥരാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ്. 75 ബില്യണ്‍ ഡോളറാണ് മൂല്യം

*ഹ്രസ്വ വിഡിയോ ആപ്പായ ടിക് ടോക്ക് ഇങ്ങ് കേരളത്തിലുള്‍പ്പടെ സൂപ്പര്‍ സ്റ്റാറാണ്. അതുകൊണ്ടുതന്നെ ഏപ്രില്‍ മാസത്തില്‍ ഇന്ത്യ ടിക് ടോക്കിന് 20 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഫാന്‍സെല്ലാം ഞെട്ടി. എന്നാല്‍ ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡന്‍സ് അന്ന് ശരിക്കും ഷോക്കേറ്റ പോലെയായി.

*വിലക്ക് കാരണം കമ്പനിക്ക് അന്നുണ്ടായ പ്രതിദിന നഷ്ടം ഏകദേശം മൂന്നര കോടി രൂപയാണ്. ഒരു സെക്കന്‍ഡില്‍ 400 രൂപയോളം നഷ്ടം. അത്രമാത്രം മൂല്യമുണ്ട് ഈ ആപ്പിന്.

*ചൈന കേന്ദ്രമാക്കിയ ബൈറ്റ്ഡന്‍സ് ആണ് ടിക് ടോക്കിന്റെ ഉടമസ്ഥര്‍. ഇന്ത്യയില്‍ പ്രധാനമായും മൂന്ന് ആപ്പുകളാണ് ഇവര്‍ക്കുള്ളത്. ഒന്ന് ടിക് ടോക്, രണ്ട് ഹെലോ, മൂന്ന് വിഗോ വിഡിയോ. ഇതില്‍ ടിക് ടോക് ആണ് രാജാവ്. കഴിഞ്ഞ ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത ആപ്പ് അതിവേഗമാണ് ജനമനസുകള്‍ കീഴടക്കിയത്.

*ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ മൂന്നാം സ്ഥാനത്താണ് ടിക് ടോക്ക്. ഇതില്‍ 47 ശതമാനം ഡൗണ്‍ലോഡുകളും വന്നത് ഇന്ത്യയില്‍ നിന്നുമാണ്. ടിക് ടോക്കിന്റെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം ഫേസ്ബുക്കിന്റെ ഇന്‍സ്റ്റഗ്രാമിന് പോലും വെല്ലുവിളിയായി കഴിഞ്ഞു.

*ബൈറ്റ്ഡന്‍സ് തന്നെയാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പും. ഏകദേശം 75 ബില്യണ്‍ ഡോളറാണ് ടിക് ടോക് ഉടമസ്ഥരുടെ മൂല്യം.

Address

Pattambi
Palakkad
679303

Alerts

Be the first to know and let us send you an email when MoneyMaax Infotrade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MoneyMaax Infotrade:

Share