Said Palakkadan

  • Home
  • Said Palakkadan

Said Palakkadan DM: PAID AND FREE PROMOTION & COLLAB contact me

ഫേസ്ബുക് വഴി നല്ലൊരു വരുമാനം ഉണ്ടാക്കാം വായിക്കുക സംശയം കമന്റ് ചെയ്യുക അടുത്ത പോസ്റ്റ്‌ ഇടാo✅ 1. Facebook Reels വഴി പണം ...
29/06/2025

ഫേസ്ബുക് വഴി നല്ലൊരു വരുമാനം ഉണ്ടാക്കാം വായിക്കുക സംശയം കമന്റ് ചെയ്യുക അടുത്ത പോസ്റ്റ്‌ ഇടാo

✅ 1. Facebook Reels വഴി പണം നേടാം

60 സെക്കൻഡിൽ താഴെയുള്ള ചെറിയ വീഡിയോകൾ ആണ് "Reels".

നിങ്ങളുടെ Reels ഹിറ്റായാൽ Facebook അതിൽ Ads ഇടും → നിങ്ങൾക്ക് പണം കിട്ടും.

അവശ്യങ്ങൾ:

5,000 ഫോളോവേഴ്‌സ്

നല്ല ഗുണമേന്മയുള്ള, ട്രെൻഡിങ്ങ് ഉള്ള വീഡിയോസ്

📌 ഉദാഹരണങ്ങൾ:

മലയാളം തമാശകൾ

village lifestyle

motivational talks

cooking tips (തനി മലയാളത്തിൽ)

---

✅ 2. Facebook Live വഴി പണം നേടാം (Stars)

നിങ്ങൾ ലൈവിൽ വരുമ്പോൾ കാണികൾ "Stars" അയയ്ക്കാം.

1 Star = ₹0.80 (അപ്രോക്സിമേറ്റ്)

നിങ്ങൾ entertain ചെയ്താൽ അല്ലെങ്കിൽ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞാൽ കൂടുതൽ ആളുകൾ സ്റ്റാർസ് അയയ്ക്കും.

---

✅ 3. വീഡിയോ Advertisements (In-stream ads)

3 മിനിറ്റിനേക്കാൾ കൂടുതൽ ദൈർഘ്യമുള്ള വീഡിയോ upload ചെയ്‌താൽ അതിൽ Facebook ads ഇടും.

നിബന്ധനകൾ:

10,000 ഫോളോവേഴ്സ്

6 ലക്ഷം മിനിറ്റ് watch time കഴിഞ്ഞ 60 ദിവസം

5+ ഓരിയ്ജിനൽ വീഡിയോകൾ

---

✅ 4. Affiliate Marketing (ഉൽപ്പന്ന ലിങ്കുകൾ വഴി പണമാകാം)

Amazon, Flipkart, Meesho പോലുള്ള സൈറ്റുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ share ചെയ്യുക.

ആരെങ്കിലുമത് വാങ്ങിയാൽ നിങ്ങൾക്ക് കമ്മീഷൻ ലഭിക്കും.

📌 ഉദാഹരണം:

> "ഇതാ ഞാൻ ഉപയോഗിക്കുന്ന Ayurvedic Hair Oil 👉 (Link)"

---

✅ 5. Facebook Marketplace / Group വഴി വിൽപ്പന

നിങ്ങൾക്ക് ഉള്ള പ്രൊഡക്റ്റ്, വീട്ടിൽ ഉണ്ടാക്കുന്ന സാധനങ്ങൾ Facebook-ൽ വിറ്റാൽ പണം വരും.

Eg:

വീട്ടിൽ ഉണ്ടാക്കുന്ന snacks

ചുരിദാർ, സാരികൾ

കാൽസാര, ശാസ്ത്രീയ മരുന്നുകൾ

---

✅ 6. Brand Promotions / Sponsorships

നിങ്ങൾ ഒരു വലിയ page ഉണ്ടാക്കിയാൽ, ബ്രാൻഡുകൾ നിങ്ങളെ സമീപിച്ച് പരസ്യം നടത്താൻ പണമിടും.

---

🔰 തുടക്കം എങ്ങനെ തുടങ്ങാം?

1. ഒരു page തുടങ്ങുക

2. വിഷയം (niche) തിരയുക:
✅ തമാശ, ✅ motivation, ✅ cooking, ✅ beauty tips, ✅ love stories

3. reels, video, post എല്ലാം മലയാളത്തിൽ consistent ആയി പോസ്റ്റ് ചെയ്യുക

4. കുറച്ചു മാസങ്ങൾക്കുള്ളിൽ വളർച്ച കാണും

ഫേസ്ബുക്കിൽ നിന്ന് ഏണിംഗ്സ് ഉണ്ടാക്കാം എന്ന യൂട്യുബിലും മറ്റും വീഡിയോയും പോസ്റ്റും കണ്ട് ഞാനുൾപ്പെടെ വളരെയധികം പേര് ഇപ്പ...
21/06/2025

ഫേസ്ബുക്കിൽ നിന്ന് ഏണിംഗ്സ് ഉണ്ടാക്കാം എന്ന യൂട്യുബിലും മറ്റും വീഡിയോയും പോസ്റ്റും കണ്ട് ഞാനുൾപ്പെടെ വളരെയധികം പേര് ഇപ്പൊ അതിന് വേണ്ടി പ്രയത്നിക്കുന്നുണ്ട്.

എനിക്ക് അത്യാവശ്യം ഏണിംങ്സ് കിട്ടുന്നുമുണ്ട്... എല്ലാം നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രം 🙏 ( Thanks )

നിങ്ങൾക്ക് ഏർണിഗ്സ് ഉണ്ടാക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം ഇത് വായിച്ചാൽ മതി. അല്ലെങ്കിൽ സ്ക്രോൾ ചെയ്തു പോകാം.

വീഡിയോയും ഫോട്ടോസും ഇട്ടാൽ കാശുണ്ടാക്കാം എന്ന പല യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജുകളിലും കണ്ട് അവിടുന്നും ഇവിടുന്നും കിട്ടുന്ന വീഡിയോ / ഫോട്ടോസ് ഡൗൺലോഡ് ചെയ്ത് നമ്മുടെ വാളിൽ കൊണ്ട് വന്നിട്ടാൽ ലൈകും കമെന്റ്സും ഒക്കെ കിട്ടും. പക്ഷെ അഞ്ച് പൈസ കിട്ടൂല. ചിലപ്പോൾ കോപ്പി റൈറ്റ് കിട്ടി, അത് ശ്രദ്ധിക്കാതെ വീണ്ടും ഇട്ട് അക്കൗണ്ട് തന്നെ restrict ആയിപ്പോകാൻ സാധ്യത ഉണ്ട്.

ഫേസ്ബുക് എന്താണെന്നും ഫേസ്ബുക്കിനെ കുറിച്ച് ഒരു എഴുപത് ശതമാനമെങ്കിലും അറിവും ഉള്ളവർ മാത്രം ഇതിന് വേണ്ടി ശ്രമിച്ചാൽ മതി എന്നാണ് എനിക്ക് തോന്നുന്നത്.

ആദ്യം മനസ്സിലാക്കേണ്ടത് നമ്മൾ ഫേസ്ബുക്കിൽ ആക്റ്റീവ് ആണോ എന്നതാണ്. ഒരു ദിവസം കുറച്ചു നേരം നോക്കിട്ട് പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് വന്ന് നോക്കുന്നവർക്കൊന്നും ഒരിക്കലും പറഞ്ഞിട്ടുള്ളതല്ല ഇത്. കാരണം നമ്മൾ ഫേസ്ബുക്കിൽ എത്രത്തോളം ആക്റ്റീവ് ആണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മൾ എലിജിബിൾ ആണോ എന്ന് ഫേസ്ബുക് തീരുമാനിക്കുന്നത്.

അതിന് വേണ്ടി ദിവസം കുറച്ച് നേരമെങ്കിലും നന്നായി ഫേസ്ബുക്കിൽ ചിലവഴിക്കണം. സ്വന്തം പോസ്റ്റുകൾ ഇടുന്നവർ ആണെങ്കിൽ ആ പോസ്റ്റിനോപ്പം മറ്റുള്ളവരിലേക്കും എത്തണം. അവരുടെ പോസ്റ്റുകൾക്ക് ലൈക്കും കമെന്റ്സും കൊടുക്കണം, പറഞ്ഞ് വന്നാൽ മൊത്തത്തിൽ പബ്ലിക്കിന്റെ ഇടയിൽ നിറഞ്ഞു നിൽക്കണം.

അയ്യായിരം സുഹൃത്തുക്കൾ ആയതിന് ശേഷം നിങ്ങൾ നല്ലോണം ആക്റ്റീവ് ആയെന്ന് തോന്നിയാൽ, നിങ്ങളുടെ പോസ്റ്റുകൾക്ക് റീച്ച് കിട്ടുന്നുണ്ടെന്ന് തോന്നിയാൽ പ്രൊഫൈലിൽ നിന്ന് പ്രൊഫഷണൽ മോഡിലേക്ക് മാറാം..

നിങ്ങൾക്ക് കാശുണ്ടാക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഏറ്റവും ആദ്യം നോക്കേണ്ടത് നമ്മുടെ അക്കൗണ്ടിന്റെ സ്റ്റാറ്റസ് ആണ്. അത് ഗ്രീൻ ആണെങ്കിൽ മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ..

നേരത്തെ ഇട്ടിട്ടുള്ള വീഡിയകളും ഫോട്ടോസുകളും ചിലപ്പോൾ കോപ്പി റൈറ്റ്/ ഫേസ്ബുക് പോളിസി അനുസരിക്കാത്തത്.. തുടങ്ങിയ പ്രശ്നങ്ങൾ കാരണം ചിലപ്പോൾ അക്കൗണ്ട്ന് ചില ഇഷ്യൂ കാണും. അത് ആദ്യം പരിഹരിക്കണം.
അതിനായി നമ്മുടെ ഫേസ്ബുക്കിന്റെ പ്രൊഫൈലിൽ പോയി സെറ്റിങ്സിൽ help/support എന്നൊരു ഭാഗം ഉണ്ടാവും. അതിൽ ക്ലിക്ക് ചെയ്‌താൽ support inbox എന്നൊരു ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ താഴെ കാണുന്ന ചിത്രത്തിലെ പോലെ രണ്ട് ഓപ്ഷൻസ് കാണാൻ പറ്റും. അതിലെ Your alert ക്ലിക്ക് ചെയ്താൽ കാണാൻ പറ്റും നമ്മുടെ പഴയ പോസ്റ്റുകളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്.. ആ പോസ്റ്റുകൾ ഓരോന്നായി അതിൽ നിന്ന് തന്നെ റിമൂവ് ചെയ്യാൻ പറ്റും. അതിന് ശേഷം നോക്കിയാൽ അവിടെ ഗ്രീൻ ടിക്ക് കാണാം. താങ്കളുടെ അക്കൗണ്ടിന് പ്രശ്നം ഒന്നും ഇല്ല എന്നും കാണാം.അതിന് ശേഷം ബാക്ക് വന്നിട്ട് play storil പോയി ഫേസ്ബുക് അപ്ഡേറ്റ് ചെയ്യാൻ ആയിട്ടുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യുക.

ഇത് ക്ലിയർ ചെയ്യാതെ എന്തൊക്കെ പോസ്റ്റ്‌ ചെയ്തിട്ടും കാര്യമില്ല എന്ന് വീണ്ടും ഓർപ്പിക്കട്ടെ

ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ ധൈര്യമായി അടുത്ത സ്റ്റെപ്പിലോട്ട് പോകാം..

👍

15/05/2025

ഇവിടുന്നാണ് നമ്മുടെയൊക്കെ വീട്ടിലേക്ക് വരുന്ന മെറ്റലിന്റെയും msand മണലിന്റെയും ഒക്കെ തുടക്കം

゚viralシfypシ゚

28/04/2025

വല്ലാത്തൊരു ധൈര്യം തന്നെ ലാസ്റ്റ് സംഭവം കണ്ട് നോക്കു...........

゚viralシfypシ゚

12/04/2025

രാത്രി വേട്ട സ്ട്രീറ്റ് ലൈറ്റ് വെട്ടത്തിൽ 😯

ഏവർക്കും ഈദ് മുബാറക് 🥰
30/03/2025

ഏവർക്കും ഈദ് മുബാറക് 🥰

28/03/2025

മകനോട് ഹെൽമെറ്റ്‌ എന്തിനാണ് വെക്കുന്നത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് കേട്ടോ 😯

Address


Website

Alerts

Be the first to know and let us send you an email when Said Palakkadan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Said Palakkadan:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share