Palakkad Media

Palakkad Media അറിവുകളുടെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കുന്നു

28/05/2024

ഗൂഗിൾ മാപ്പിനും വഴിതെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്നതായ വാർത്തകൾ.

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽക്കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ.

ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു.

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ :

🚫 വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.

🚫 മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല.

🚫 തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ് നമ്മെ നയിച്ചേക്കാം. എന്നാൽ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.

🚫 അപകടസാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

🚫രാത്രികാലങ്ങളിൽ GPS സിഗ്‌നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴി തെറ്റാനിടയുണ്ട്.

🚫 സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മന:പൂർവ്വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

🚫 സിഗ്‌നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.

🚫 മാപ്പിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ ഏതാണെന്നുവച്ചാൽ അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.

🚫 ഒരു സ്ഥലത്തേയ്ക്ക് പോകാൻ രണ്ടുവഴികളുണ്ടാകാം. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം.

🚫 വഴി തെറ്റിയാൽ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചുതരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.

🚫 ഗതാഗതതടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ contribute എന്ന ഓപ്‌ഷൻ വഴി റിപ്പോർട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്‌ഷനിൽ add or fix road എന്ന ഓപ്ഷൻ വഴി പ്രശ്നം റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതുവഴി വരുന്ന യാത്രക്കാർക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.

അത്യാവശ്യം വന്നാൽ 112 എന്ന പോലീസ് കൺട്രോൾ റൂം നമ്പറിൽ വിളിക്കാൻ മറക്കേണ്ട.
ശുഭയാത്ര.. സുരക്ഷിതയാത്ര.

Follow KERALA POLICE Whatsapp Channel:
https://whatsapp.com/channel/0029VaGkRxoD8SE0GjvKQn2s

28/05/2024
28/05/2024

'വിശ്വാസ പൂർവ്വം' ഏറ്റെടുത്ത് പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ 🌹❤️

ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പക്വതയും ഗാംഭീര്യവുള്ള ഭാഷയുടെ ഉടമയാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെന്ന് പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ എം ടി വാസുദേവൻ നായർ. വ്യത്യസ്ത ഭാഷകളിലെ അദ്ദേഹത്തിൻ്റെ പ്രാവീണ്യം അത്ഭുതപ്പെടുത്തുന്നതാണ്. വിവിധ രാജ്യങ്ങളിൽ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ സാഹചര്യമുണ്ടായപ്പോഴൊക്കെ ആ ഭാഷയുടെ തെളിമയും മാധുര്യവും അദ്ദേഹത്തോടുള്ള മതിപ്പ് വർദ്ധിപ്പിച്ചുവെന്നും മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ കൂട്ടിച്ചേർത്തു. കാന്തപുരം ഉസ്താദിൻ്റെ ആത്മകഥയായ 'വിശ്വാസപൂർവം' പ്രീ പബ്ലിക്കേഷൻ ബുക്കിങ് പാലക്കാട് ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് അശ്റഫ് അഹ്സനി ആനക്കര, ജനറൽ സെക്രട്ടറി അബൂബക്കർ അവണക്കുന്ന്, ഫിനാൻസ് സെക്രട്ടറി റഷീദ് അഷ്റഫി ഒറ്റപ്പാലം, സാന്ത്വനം സെക്രട്ടറി റിനീഷ് ഒറ്റപ്പാലം സമീപം

Address

Palakkad
Palghat
678534

Alerts

Be the first to know and let us send you an email when Palakkad Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share