
22/06/2025
പാലക്കാടിന് പുതിയ തീവണ്ടി
പാലക്കാട്-കോഴിക്കോട്പാതയിൽ പകൽ യാത്രാദുരിതത്തിന് താത്കാലിക പരിഹാരമാവുന്നു. തിങ്കളാഴ്ച മുതൽ പ്രത്യേക തീവണ്ടി താത്കാലികമായി ഓടിത്തുടങ്ങും.
രാവിലെ 10.10-ന് കോഴിക്കോട്ടുനിന്ന് അൺറിസർവ്ഡ് എക്‌സ്പ്രസ് സ്പെഷ്യലായി ഓടിത്തുടങ്ങുന്ന വണ്ടി ഉച്ചയ്ക്ക് 1.05-ന് പാലക്കാട്ടെത്തും. തിരികെ 1.50-ന് പുറപ്പെടും. 23 മുതൽ സപ്‌തംബർ 15 വരെ ഈ വണ്ടി ഓടുമെന്നാണ് ടൈംടേബിളിൽ സൂചിപ്പിച്ചിട്ടുള്ളത്.