13/09/2026
പെരുമ്പിലാവ്: കരിക്കാട് സെന്ററിൽ ബൈക്കും സ്കൂട്ടറും നേർക്കുനേർ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.
ഇന്ന് രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വരികയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
കോട്ടോൽ സ്വദേശി ഫാറൂഖ് (40), ഭാര്യ റഹീന (35), ചാലിശ്ശേരി സ്വദേശി റിഗാസ് (25), ചിറമനേങ്ങാട് സ്വദേശി മഹേഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്.