11/09/2025
കോട്ടയം താന്നിക്കൽപ്പടിയിൽ നിയന്ത്രണം വിട്ട ബസ്സ് വഴിയോരത്ത് സവാള കച്ചവടം നടത്തുന്ന പിക്കപ്പിൽ ഇടിച്ച് അപകടം
കോട്ടയം : കോട്ടയം താന്നിക്കൽപ്പടിയിൽ നിയന്ത്രണം വിട്ട ബസ്സ് വഴിയോരത്ത് സവാള കച്ചവടം നടത്തുന്ന പിക്കപ്പിൽ ഇടിച്ച് അപകടം
ഇന്ന് വൈകിട്ട് 3:45 ഓട് കൂടിയായിരുന്നു അപകടം ,മുണ്ടക്കയം ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് പോയ വാരിക്കാടൻ ബസ് ആണ് അപകടത്തിൽപ്പെട്ടത് താന്നിക്കൽപ്പടി ഇൻഡ്യൻ ഓയിൽ പമ്പിന് സമീപം ' ആയിരുന്നു അപകടം , അല്പനേരം ഗതാഗതം തടസ്സപ്പെട്ടു അപകടത്തിൽ ആർക്കും പരുക്കില്ല ബസ്സ് അമിത വേഗതയിൽ ആയിരുന്നു എന്ന് അപകടത്തിൽപ്പെട്ട തമിഴ്നാട് പളനി സ്വദേശി മണി പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
ക്യാമറ : ദീപക്ക് ടോം