01/06/2022
മകളുടെ നീതിക്കായ് ഒരച്ചന്റെ ഓട്ടം..
നീതിപീഠം കണ്ണുതുറക്കട്ടെ .( മറ്റൊരു വിസ്മയ )
Please Share.. & Prayer...
ബിൻസി മോൾ ഞങ്ങളെ വിട്ടു പോയിട്ട് ഇന്ന് ഒരു മാസവും 6 ദിവസവും....
ഭർതൃഭവനത്തിൽ വെച്ചായിരുന്നു മകളുടെ മരണം...
എങ്ങനെ മരിച്ചുവെന്ന് ഇതുവരെയും തെളിയി ക്കപ്പെട്ടിട്ടില്ല...തൂങ്ങിമരണം എന്നാണ് പോലീസ് നിഗമനം എന്നാൽ തുങ്ങി മരിച്ച നിലയിൽ ഭവനത്തിൽ കണ്ടിട്ടില്ല.. ഹോസ്പിറ്റലിൽ എത്തും മുൻപേ മരണപെട്ടിരുന്നു ഡോക്ടർ മൊഴി.. മരണവിവരം ബിൻസിയുടെ വീട്ടിൽ വിളിച്ചറിയിക്കുന്നത് പഞ്ചായത്ത് മെമ്പർ...ഭർത്താവായ ജിജോ നാളുകളായി ശരീരികമായും, മാനസികമായും ബിൻസിയെ പീഡിപ്പിച്ചിരുന്നു...തെളിവുകളുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്...ഭർത്താവായ ജിജോയിൽ നിന്നും വൈരുധ്യമായ മൂന്ന് മൊഴികൾ... ഒന്നും ഒന്നിനോട് ചേരുന്നില്ല...ബിൻസിയുടെ deadbody പോസ്റ്റുമാർട്ടം ചെയ്യുമ്പോഴും, അടക്കം ചെയ്യുമ്പോഴും ഭർതൃവീട്ടിൽ നിന്നും ആരുമില്ല...CI, DYSP, SP ജില്ലാ കളക്ടർ എന്നീ തലങ്ങളിൽ പരാതി കൊടുത്തിട്ടുണ്ട്...ഭർത്താവായ ജിജോ ഇപ്പോഴും തന്റെ നാടായ മാവേലിക്കരയിൽ മാന്യനായി നടക്കുന്നു....30 വർഷക്കാലം പൊന്നുപോലെ വളർത്തി വലുതാക്കിയ പൊന്നു മകളുടെ വേർപാടിന്റെ ഞെട്ടൽ ഇതുവരെയും മാറാത്ത പാവം മാതാപിതാക്കൾ.... പരാതി കൊടുത്ത സ്ഥലങ്ങളിൽ അന്വേഷിക്കുമ്പോൾ മകളെ ഭർതൃ വീട്ടിൽ വെച്ച് ഉപദ്രവിക്കുന്ന ഒരു തെളിവുകളും ഇല്ലാ എന്നും, അന്വേഷണം നടക്കുന്നു എന്നും മാത്രം മറുപടി..... ഞങ്ങൾക്ക് ഉറപ്പാണ് 3 മാസം മുൻപെ PSC നിയമനം വഴി തിരുവല്ല വാട്ടർ അതോറിറ്റിട്ടിയിൽ ജോലിയിൽ പ്രേവേശിക്കുകയും, മരണപ്പെടുന്നതിന് 1ആഴ്ച മുൻപ് പുതിയ വാഹനം വാങ്ങുകയും ചെയ്ത ഈ മകൾ തൂങ്ങി മരിക്കില്ല...
തൂങ്ങിമരിച്ചാൽ എന്തിന്????
ബിൻസിയുടെ കുടുംബം 100 ശതമാനവും വിശ്വസിക്കുന്നു ഇത് ഭർതൃവീട്ടിൽ കൊലചെയ്യപ്പെട്ടതാണ്....മരിക്കുന്നതിന് 2 മാസം മുൻപ് ഭർത്താവ് ജിജോ ബിൻസിയെ ശാരീരികമായി ഉപദ്രവിച്ചപ്പോൾ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോന്നതാണ് ബിൻസിയുടെ മാതാപിതാക്കൾ.... എന്നാൽ ജിജോയുട ഇടവക റെമ്പാച്ചനും, പഞ്ചായത്ത് മെമ്പറും പറഞ്ഞതിൻ പ്രകാരം വീണ്ടും മകളെ അവന്റെ കൂടെ അയച്ചു... "മാതാപിതാക്കൾ ചെയ്ത തെറ്റ് പോലീസിൽ പരാതി നൽകിയില്ല ... "
തെളിവുകൾ ഇല്ലാതത്തിന്റെ പേരിൽ കുറ്റകാരൻ നല്ലവനായി നടക്കുമ്പോൾ തങ്ങളുടെ പൊന്നുമകളുടെ വേർപാടിൽ ഒരു കുടുംബം കൂടി കണ്ണീരിൽ ആയി...
ഞങ്ങളുടെ മകൾക്ക് നീ ലഭിക്കും എന്ന് ഇപ്പോഴും ഈ മാതാപിതാക്കൾ വിശ്വസിക്കുന്നു.... നീതി ലഭിക്കാൻ നമുക്കും പ്രാർത്ഥിക്കാം.....