19/01/2025
*കമാൽ പാഷയുടെ പാഷാണ ഫലിതങ്ങൾ...*
👇👇👇👁️👁️👁️
✍️'അങ്കിളേ പെട്ടെന്നൊന്ന് വര്വോ ''...എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ ചിന്നുവിൻ്റെ ഏങ്ങലടി മാത്രമാണ് മറുപടി... സങ്കടം കാരണം അവൾക്ക് വാക്കുകൾ കിട്ടുന്നില്ല. കാര്യമറിയാതെ ഞാൻ വല്ലാതെ പ്രയാസപ്പെട്ടു... ആർക്കും ഒരപകടവും വരുത്തല്ലെ എന്ന പ്രാർത്ഥനയോടെ മാക്സിമം വേഗത്തിൽ സ്പോട്ടിലെത്തി. ആ വീടാകെ ശോകം... ചിന്നുവും അനുജത്തിയും എന്നെക്കണ്ട് വാവിട്ട് കരയുന്നു...അവളുടെ ഫാദർ ഒന്നും പറയാനാകാതെ പോർച്ചിൻ്റെ തൂണും ചാരി വിദൂരതയിലേക്ക് കണ്ണും നട്ട് ഒരേ നില്പ്.. ആ വലിയ വീടിൻ്റെ വാതിൽ 2 പാളിയും പതിവില്ലാതെ തുറന്ന് തന്നെ കിടക്കുന്നു...കുറേ നേരം ശ്രമിച്ചിട്ടും ആരും ഒന്നും പറയുന്നില്ല... കരച്ചിലല്ലാതെ...ചിന്നുവിൻ്റെ ഫാദറാണെങ്കിൽ ഇപ്പോൾ കരയുമെന്ന മട്ടാണ്... വല്ല കള്ളൻ കയറി വിലപ്പെട്ടതെന്തെങ്കിലും കവർന്നതോ അതോ ചിന്നുവിൻ്റെ മദറിനെന്തെങ്കിലും അപകടം പിണഞ്ഞതോ... അറിയില്ല... നിന്നു മടുത്ത ഞാൻ ഇറയത്തെ കസേരയെ ലക്ഷ്യമാക്കി...അവിടെ ഒരു വെള്ളപ്പേപ്പർ... കൂട്ടത്തിൽ വ്യായാമം ചെയ്യുന്ന ഏതോ ചേട്ടനൊപ്പം ചിന്നുവിൻ്റെ അമ്മ പോകുന്നതിൻ്റെ സാക്ഷ്യ പത്രം... കുട്ടികൾ അക്ഷരം പഠിക്കുന്ന ഏതോ ബുക്കിൻ്റെ പേപ്പറിൽ... മറു സൈഡിൽ അമ്മക്ക് ഉമ്മ കൊടുക്കുന്ന ഒരു പെൻസിൽ ഡ്രോയിംഗും by ചിന്നു എന്ന കലാകാരിയുടെ കരളലിയിക്കുന്ന സിംബലും...😭
വല്ലാത്തൊരു മരവിപ്പിലായിപ്പോയി അതു വായിച്ച ഞാൻ...എന്തുചെയ്യണമെന്നറിയാതെ... ''വാവക്ക് വിശക്കണങ്കിളേ ൻ്റെ അമ്മയെന്തേ '' എന്ന 5 വയസുകാരിയുടെ കരളലിയിപ്പിക്കുന്ന ചോദ്യം എന്നെ വല്ലാതെ കരയിപ്പിച്ചു കളഞ്ഞു... ആ കുഞ്ഞുങ്ങളെ എന്നിലേക്ക് ചേർത്തണച്ച്... ... ...
അവരെ എൻ്റെ മക്കളോടൊപ്പം എൻ്റെ വീട്ടിൽ നിർത്തിയിട്ട് അവർക്കായി ചിലത് വാങ്ങാൻ ഷോപ്പിൽ നിൽക്കുമ്പോളാണ് കമാൽ പാഷ എന്ന കടൽ കിഴവൻ്റെ പാഷാണം കേൾക്കുന്നത്. ''നിനക്കൊന്നും ആ കുഞ്ഞുങ്ങളുടെ വേദന അറിയില്ല'' എന്ന് പറയണമെന്ന് തോന്നി... ആരോട് ... സാമൂഹിക സാഹചര്യ ബോധമുള്ളവരോടല്ലേ പറഞ്ഞിട്ട് കാര്യമുള്ളു... ഏതോ കാലത്തെ ജഡ്ജിയായിരുന്നു പോലും... ലജ്ജ തോന്നുന്നു മിസ്റ്റർ എന്ന് തന്നെക്കുറിച്ച് പറഞ്ഞാൽ ലജ്ജക്കു പോലും ചിലപ്പോൾ...
*ഖുദ്സി*
19-01-2025