11/09/2026
ലോൺ എടുത്ത് വീഡിയോ ആവശ്യത്തിന് മാത്രം ഐ ഫോൺ എന്തിന് വാങ്ങണം?
ഐ ഫോണിലെ വീഡിയോ എടുക്കാവൂ എന്ന് നിർബന്ധം അങ്ങ് ഒഴിവാക്കിയാൽ പോരെ? 60000 ത്തിന് വിവോ x200 T കിട്ടും, ഇതേ വിലക്ക് തന്നെ സാംസങ് s25 കിട്ടും. അല്പം കൂടി ബാറ്ററി ലൈഫ് വേണം എങ്കിൽ സാംസങ് s25 fe കിട്ടും, വലിയ സ്‌ക്രീനും ആണ്. പക്ഷേ പ്രോസസർ, ക്യാമറ ക്വാളിറ്റി എന്നിവ നല്ലത് സാംസങ് s25 ആണ്. പിന്നെ അതൊക്കെ പോകട്ടെ അടുത്ത ഇടക്ക് ഒരു പയ്യൻ ഇട്ട കിടിലൻ ക്വാളിറ്റി വീഡിയോ കണ്ടു ഞാൻ അവന് ഏത് ഫോൺ ആണെന്ന് ചോദിച്ചു കമന്റ് ചെയ്തു. ഏതെങ്കിലും ഫ്ലാഗ് ഷിപ് ഫോൺ ആണെന്ന് ആണ് വിചാരിച്ചത്. പക്ഷേ മറുപടി കമന്റ് കണ്ടു ഞാൻ ഞെട്ടി, മോട്ടോ എഡ്ജ് 70 ബേസ് മോഡൽ ആണ്, അന്ന് 29000 മാത്രം വിലയുള്ള ഐറ്റം, ഇപ്പോൾ 33 ആയി, ഡിമാന്റ് കൂടി. പണി അറിയാവുന്നവന് ois ഉള്ള ഏത് ഫോണിലും ടോപ്പ് വീഡിയോ എടുക്കാം 😍 പിന്നെ ഒരു പ്രീമിയം ബ്രാൻഡ് വേണം എന്നുള്ള അത്യാവശ്യം വരുമാനം ഉള്ളവർക്ക് ഐ ഫോൺ എടുക്കാം. പക്ഷേ ശരാശരി വരുമാനം പോലും ഇല്ലാത്തവർ ഒക്കെ ലോൺ എടുത്ത് ഈ ഫോൺ വാങ്ങുന്നത് എന്തിനു എന്ന് മനസ്സിലാകുന്നില്ല?