28/07/2025
ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് മലയാളി കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്യ്തു.
പ്രീതി മേരി, വന്ദന ഫ്രാൻസിസ് ഒപ്പം സഹായി മണ്ടാവി എന്ന യുവാവും പിടിയിലായി.
നാരായൺപൂർ ജില്ലയിലെ മർക്കാബോഡ് ഗ്രാമത്തിൽ നിന്നുള്ള 18-19 വയസുള്ള മൂന്ന് ആദിവാസി പെൺകുട്ടികളെ, ജോലി വാഗ്ദാനം നൽകി ആഗ്രയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അറസ്റ്റിലായത്. മാതാപിതാക്കളുടെ സമ്മതമുണ്ടെന്നു കന്യാസ്ത്രീകൾ വാദിക്കുമ്പോൾ തന്റെ സമ്മതമില്ലാത്തയാണ് കൂട്ടികൊണ്ട് പോകുന്നതെന്ന് പെൺകുട്ടികളിൽ ഒരാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിൽ വെച്ച് പെൺകുട്ടികൾ പരിഭ്രാന്തരാകുകയും ടി.ടി.ഇ യുടെ ശ്രദ്ധയിൽപ്പെടുകയും പിന്നീട് പോലീസ് എത്തുകയുമായിരുന്നു. ജോലിക്ക് കൊണ്ട് പോകുന്നത് ആഗ്രയിലേക്കാണെന്ന് പെൺകുട്ടികൾക്ക് അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
കന്യാസ്ത്രീകളുടെ മേൽ BNS 143, - മനുഷ്യക്കടത്ത്.,ഛത്തീസ്ഗഡ് ഫ്രീഡം ഓഫ് റിലീജിസ് ആക്ട്,നിർബന്ധിത മതപരിവർത്തന നിരോധിത നിയമം 1968 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
ചുമത്തിയിരിക്കുന്ന വകുപ്പുകളിൽ ഏതെങ്കിലും ഒന്ന് കള്ളമാണെന്ന് പെൺകുട്ടികൾ കോടതിയിൽ പറഞ്ഞാൽ തന്നെ തള്ളി പോകുന്ന കേസ് ആണ്.
പക്ഷെ ഇവിടെ ഒരു പെൺകുട്ടി തന്നെ കന്യാസ്ത്രീകൾക്ക് എതിരെ മൊഴി നൽകിയിരിക്കുന്നു.
എട്ട് വർഷങ്ങൾക്കുമുമ്പ്, കോർബ ജില്ലയിലെ കുറ്റുരുവാ ഗ്രാമത്തിൽ, ആരോഗ്യ സേവനത്തിന്റെ പേരിൽ ഒരു മിഷണറി ആശുപത്രി പ്രവർത്തിപ്പിച്ചിരിരുന്നു, ഇതിന് ചുക്കാൻ പിടിച്ചത് പ്രീതി മേരിയെന്ന, ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീയാണ്.
ആദിവാസികളെ മതപരിവർത്തനം നടത്താൻ ആശുപത്രി മറയാക്കുന്നു എന്ന ആക്ഷേപം ശക്തമായതോടെ സർക്കാർ അവിടെ ഒരു ആശുപത്രി തുറന്നു.
തുടർന്ന് പ്രീതി മേരിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി അവർ തന്നെ അടച്ചു പൂട്ടി.
പിന്നീട് കന്യാസ്ത്രീകൾ മധ്യപ്രദേശ് കേന്ദ്രമാക്കി പ്രവർത്തനം മാറ്റി.
ആദിവാസി സമൂഹത്തിൽ പാവപ്പെട്ടരായ യുവതികളെ തൊഴിലവസരത്തിന്റെ പേരിൽ കബളിപ്പിച്ച് മതപരിവർത്തനത്തിന്റെയും മനുഷ്യക്കടത്തിന്റെയും പാശ്ചാത്യ മത കച്ചവടത്തിന്റെയും ഇരകാളാക്കുകയാണ്. ഇതിന്‍റെ പേരിൽ സമൂഹം പ്രതികരിക്കുകയും, മിഷണറി സംഘടനകളുടെ പ്രവർത്തനങ്ങൾക്കു മേൽ കർശന പരിശോധന ആവശ്യപ്പെടുകയും ചെയ്യുന്നതിന് പകരം, മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്യ്തതിനെ സംഘപരിവാർ വിരുദ്ധ ആയുധമാക്കി രാഷ്ട്രീയം കളിക്കാനാണ് കേരളത്തിലെ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും താത്പര്യം കാണിക്കുന്നത്.
നിർബന്ധിത മതപരിവർത്തനം ക്രിമിനൽ കുറ്റം ആയ സംസ്ഥാനത്ത് ചെന്ന് ഊളത്തരം കാണിച്ചാൽ ചിലപ്പോൾ തല്ലും കൊള്ളും പോലീസ് അറസ്റ്റ് ചെയ്യും. അതിന് നിലവിളിച്ചിട്ട് കാര്യം ഒന്നും ഇല്ല. കോടതി യിൽ പോയി ജാമ്യം എടുക്കുക. കുറ്റം ചെയ്തിട്ടില്ല എന്ന് കോടതി യിൽ തെളിയിക്കുക.
©